<font face="mangal" size="3px">2017, മാർച്ച് 31 വരെയുള്ള പ്രത്യേക നടപടികൾ: ഇമ്മീഡ& - ആർബിഐ - Reserve Bank of India
2017, മാർച്ച് 31 വരെയുള്ള പ്രത്യേക നടപടികൾ: ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസി (ഐഎംപിഎസിനും, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നും, അൺസ്ട്രക്‌ച്ചേർഡ് സപ്ലിമെന്റ
RBI/2016-17/185 ഡിസംബർ 16, 2016 ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) ലെ എല്ലാ പങ്കാളികളും, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), അൺ സ്ട്രക്‌ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റാ (യുഎസ്എസ്ഡി) ബേസ്ഡ് *99# സിസ്റ്റമുകൾ എന്നിവയുടെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ. പ്രിയപ്പെട്ട സർ / മാഡം, 2017, മാർച്ച് 31 വരെയുള്ള പ്രത്യേക നടപടികൾ: ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസി (ഐഎംപിഎസിനും, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നും, അൺസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റാ (യുഎസ്എസ്ഡി) യ്ക്കുമുള്ള ചാർജ്ജുകളുടെ യുക്ത്യനുസൃതമായ ക്രമീകരണം. നിലവിലുള്ള ₹ 500 ന്റേയും ₹ 1000 ന്റേയും ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടതിനെ തുടർന്ന് (എസ്ബിഎൻസ്) (2016 നവംബർ 8 ലെ DCM (Plg) 1226/10.27.00/2016-17 നമ്പർ സർക്കുലർ പ്രകാരം), സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെകൊണ്ട് ഡിജിറ്റൽ പേയ്‌മെന്റുകൾ, വലിയതോതിൽ സ്വീകരിപ്പിക്കുന്നതിന് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നതിന്, ബന്ധപ്പെട്ടകക്ഷികളുമായി ചർച്ചചെയ്ത് നടപടികൾ എടുത്തുവരികയായിരുന്നു. ഒരു താല്ക്കാലിക നടപടിയെന്ന നിലയിൽ ഇതിൽ പങ്കെടുക്കുന്ന എല്ലാ ബാങ്കുകളും, പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ് (പിപിഐ) വിതരണം ചെയ്യുന്നവരും ₹ 1000 വരെ ഇമ്മീഡയറ്റ് പെയ്‌മെന്റ് സർവീസ് (ഐഎംപിഎസ്). യുഎസ്എസ്ഡി അടിസ്ഥാനത്തിലുള്ള *99#, യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) എന്നീ വ്യവസ്ഥകളിലൂടെ നടക്കുന്ന ഇടപാടുകൾക്ക് ഒരു ചാർജ്ജും ഈടാക്കാൻ പാടില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. 2. മേല്പറഞ്ഞ നടപടികൾ 2017 ജനുവരി 1-ാം തീയതി മുതൽ നടപ്പിൽവരുന്നതും 2017 മാർച്ച് 31 വരെ ബാധകമായിരിക്കുകയും ചെയ്യും. ഇതിനിടയ്ക്കുള്ള സമയത്ത്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മുകളിൽ പറഞ്ഞ ചാനലുകളിലെ ബന്ധപ്പെട്ട കക്ഷികളുമായി, ചാർജ്ജുകൾ പുനരവലോകനം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ്. 3. പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട് 2007 (ആക്ട് 51 ഓഫ് 2007) സെക്ഷൻ 10(2), ഒപ്പം സെക്ഷൻ 18-ം അനുസരിച്ചാണ് ഈ നിർദ്ദേശം പുറപ്പെടുവിക്കുന്നത്. വിശ്വാസപൂർവ്വം (നന്ദ എസ് ഡാവേ) |