<font face="mangal" size="3">ഡി.സി.സി.ബി-കളുടെ കൈവശമുള്ള സ്പെസിഫൈഡ് ബാങ്ക - ആർബിഐ - Reserve Bank of India
ഡി.സി.സി.ബി-കളുടെ കൈവശമുള്ള സ്പെസിഫൈഡ് ബാങ്ക് നോട്ടുകള്‍
RBI/2016-17/331 ജൂണ്‍ 29, 2017 ചെയർമാൻ/മാനേജിങ് ഡയറക്ടര്‍/ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാഡം/പ്രിയപ്പെട്ട സര്‍, ഡി.സി.സി.ബി-കളുടെ കൈവശമുള്ള സ്പെസിഫൈഡ് ബാങ്ക് നോട്ടുകള്‍ 2017 ജൂണ്‍ 20 ന് ഭാരത സർക്കാർ വിളംബരപ്പെടുത്തിയ സ്പെസിഫൈഡ് ബാങ്ക്നോട്ട്സ് (ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകൾ, ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയി ല്‍ നിന്നുള്ള നിക്ഷേപങ്ങള്‍) റൂള്‍സ്, 2017 (പകര്‍പ്പ് ഒപ്പമയയ്ക്കുന്നു) ദയവായി പരിശോധിക്കുക. അതിന്‍റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കും പ്രകാരം 2016 നവംബർ 10 മുതൽ 14 വരെയുള്ള കാലയളവിനുള്ളില്‍ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് അവരുടെ ഇടപാടുകാരില്‍ നിന്നും ലഭിച്ച സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾ (എസ്ബിഎന്‍-കള്‍) താഴെപ്പറയുംവിധം സ്വീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു; (i) 2016 നവംബർ 10 മുതൽ 14 വരെ ഡിസിസിബി-കള്‍ നിക്ഷേപങ്ങളായി സ്വീകരിക്കുകയോ, കൈമാറ്റത്തിലൂടെ അവർക്ക് ലഭിക്കുകയോ ചെയ്ത എസ്ബിഎൻ കൾ ഇപ്രകാരം ആര്‍ബിഐയിൽ നിക്ഷേപിക്കാൻ അര്‍ഹമായിരിക്കും. 2016 നവംബർ 8 തീയതി പണമിടപാടുകൾ അവസാനിക്കുമ്പോൾ കൈവശമുണ്ടായിരിക്കുകയും ഇന്നേവരേയ്ക്കും നിക്ഷേപിക്കപ്പെടാ തിരിക്കുകയും ചെയ്തിട്ടുള്ള എസ്ബിഎൻ-കളുടെ നീക്കിയിരിപ്പ് നിക്ഷേപത്തിന് അര്‍ഹമല്ല. (ii) ഡിസിസിബി-കൾ 2016 നവംബർ 15 മുതല്‍ക്ക് സ്വീകരിച്ച എസ്ബിഎന്‍-കള്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്ന സൗകര്യത്തിന്‍ കീഴിൽ സ്വീകരിക്കു ന്നതല്ല. (iii) ഈ സൗകര്യം ആര്‍ബിഐയുടെ അഹമ്മദാബാദ്, ബംഗാളുരു, ബേലാപ്പൂർ, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡൽഹി, പാറ്റ്ന, തിരുവനന്തപുരം എന്നിവടങ്ങളിലെ റീജണല്‍ ഓഫീസുകളിൽ ലഭ്യമായിരിക്കും. (iv) ഡിസിസിബി-കള്‍ക്ക് അവരുടെ കൈവശമുള്ള തക്കതായ എസ്ബി എന്‍-കള്‍ ബാങ്ക്സ് ഗ്യാരന്‍റി സ്കീമിന് വിധേയമായി ആർബിഐയിൽ നിക്ഷേപിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളിൽ എസ്ബി എന്‍ -കള്‍ നിക്ഷേപിക്കാതിരിക്കുന്നതിനുള്ള കാരണങ്ങൾ ആര്‍ബിഐയ്ക്ക് ബോധ്യ പ്പെടുന്നതിന് വിധേയമായിട്ടായിരിക്കും ബന്ധപ്പെട്ട ബാങ്കിന്‍റെ അക്കൗണ്ടിൽ പണം വരവ് വയ്ക്കുന്നത്. (v) ബന്ധപ്പെട്ട ഡിസിസിബി-കള്‍, അവർ ഏത് ആര്‍ബിഐ കാര്യാലയത്തിന്‍റെ നിയമപരി പാലനാധികാരത്തിൻ കീഴിലാണോ പ്രവര്‍ത്തിക്കുന്നത്, ആ കാര്യാലയത്തിനെയാണ് സമീപിക്കേണ്ടത്. (vi) ഇപ്രകാരം ലഭിക്കുന്ന എസ്‌ബിഎൻ-കൾ അവയുടെ കൃത്യതയ്ക്കും നിജാവസ്ഥ യ്ക്കുമായി ബന്ധപ്പെട്ട ഡിസിസിബി-യുടെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നതും അതിനുശേഷം ആകെ തുകയിലെ കുറവ്/കൂടുതല്‍, വ്യാജനോട്ടുകൾ എന്നിവ തിട്ടപ്പെടുത്തുന്നതുമാണ്. (vii) ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന ആര്‍ബിഐ ഓഫീസുകൾ 2017 ജൂലൈ 19 വരെ എസ്ബിഎന്‍-കള്‍ സ്വീകരിക്കുന്നതാണ്. താങ്കളുടെ വിശ്വസ്തതയുള്ള (പി.വിജയകുമാര്‍) |