<font face="mangal" size="3">വികസനത്തിനും നിയന്ത്രണത്തിനുമുള്ള നയങ്ങള&# - ആർബിഐ - Reserve Bank of India
വികസനത്തിനും നിയന്ത്രണത്തിനുമുള്ള നയങ്ങള്‍
ഫെബ്രുവരി 8, 2017 വികസനത്തിനും നിയന്ത്രണത്തിനുമുള്ള നയങ്ങള്‍ ബാങ്കിംഗ് ഘടന കൂടുതല്‍ ശക്തിമത്താക്കുന്നതിനും പേയ്മെന്റ്സും സെറ്റില്‍മെന്റും വ്യവസ്ഥകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി വികസനവും നിയന്ത്രണവും ഉറപ്പുവരുത്തുന്ന നയപരിപാടികള്‍ ആവിഷ്കരിക്കുകയാണ് 2. നിയന്ത്രണം, നിരീക്ഷണം, പ്രാബല്യത്തിലാക്കല്‍ എന്നിവയാണ് സാമ്പത്തിക മേഖലയിലെ മേല്‍നോട്ട ഘടനയിലെ പ്രധാനപ്പെട്ട മൂന്ന് വശങ്ങള്. ഒരു ഭാഗത്ത് സുതാര്യത, താരതമ്യ പഠനം, വിവേകപൂര്‍ണ്ണമായ പ്രായോഗിക ബുദ്ധി എന്നിവ ഉറപ്പുവരുത്തുകയും മറുഭാഗത്ത് ഇടപാടുകാരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ള ചട്ടക്കൂട് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നിയന്ത്രണത്തില്കൂടിയാണ്. നിയന്ത്രണങ്ങള്‍ ബാങ്കുകള്‍ പാലിക്കുന്നു എന്ന് നിരീക്ഷണത്തില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും. നിരീക്ഷണത്തില്‍ നിന്നും ഏതെങ്കിലും സ്ഥാപനം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്നു കണ്ടെത്തിയാല്‍ നിയമങ്ങള്‍ പാലിക്കുവാന്‍ അവരെ നിര്‍ബന്ധിക്കേണ്ടത് എന്‍ഫോഴ്സ്മെന്റിന്റെ ചുമതലയാണ്. ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ നിയന്ത്രണവും നിരീക്ഷണവും വ്യക്തമായി വേര്‍തിരിച്ചിട്ടുള്ള രണ്ട് പ്രവര്‍ത്തനങ്ങളാണ്. കുറ്റമറ്റ ഒരു ചട്ടക്കൂടും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്ക് വേഗതകൂട്ടാനുള്ള പ്രക്രിയയും വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പ്രത്യേക എന്‍ഫോഴ്സ്മെന്റ് വിഭാഗം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2017 ഏപ്രില്‍ 1 മുതല്‍ ഈ ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതിനാവശ്യമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അറിയിക്കുന്നു. 3. വിവര സാങ്കേതിക വിദ്യയും സൈബര്‍ സുരക്ഷയും എന്ന വിഷയത്തിലുള്ള വിദഗ്ദ സമിതി (അദ്ധ്യക്ഷ ശ്രീമതി മീണാ ചന്ദ്ര) നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 2 ന് ഭാരതീയ റിസര്‍വ് ബാങ്ക് സൈബര്‍ അപായ സാദ്ധ്യതകള്‍ നേരിടുന്നതിന് സൈബര്‍ സുരക്ഷാ തയ്യാറെടുപ്പിനെകുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയുണ്ടായി. ബാങ്കുകള്‍ തങ്ങളുടെ പ്രതിരോധത്തിന് ശക്തി കൂട്ടുവാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും വൈവിധ്യവും വൈദഗ്ദ്ധ്യവുമുള്ള സൈബര്‍ ആക്രമണങ്ങള്‍ സമീപകാലത്ത് ഉണ്ടാകുന്നതുകൊണ്ട് സൈബര്‍ സുരക്ഷാരീതികളുടെ പൂര്‍ണ്ണമായ അവസ്ഥയെക്കുറിച്ചും പുതുതായി ആവിര്‍ഭവിക്കുന്ന ഭീഷണികളെക്കുറിച്ചും തുടര്‍ച്ചയായ അവലോകനം ആവശ്യമായിരിക്കുന്നു. ഈ ഉദ്ദേശത്തോടെ സൈബര്‍ സുരക്ഷയ്ക്കായി ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി താഴെപറയുന്ന കാര്യങ്ങള്ക്കുംകൂടി വേണ്ടി രൂപീകരിക്കുവാന്തീരുമാനിച്ചിരിക്കുന്നു.
ജോസ് ജെ.കാട്ടൂര്‍ പത്രപ്രസ്താവന : 2016-2017/2127 |