RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78516237

വികസനോന്മുഖവും നിയന്ത്രണപരവുമായ നയങ്ങളെ സംബന്ധിച്ച പ്രസ്താവന

ഒക്ടോബർ 09, 2020

വികസനോന്മുഖവും നിയന്ത്രണപരവുമായ നയങ്ങളെ
സംബന്ധിച്ച പ്രസ്താവന

കോവിഡ്-19 ന്‍റെ ഭീഷണി ഇനിയും ശമിച്ചിട്ടില്ലെങ്കിലും, ജനങ്ങളുടെ യാത്രാ സംബന്ധമായ നിയന്ത്രണങ്ങൾ എടുത്തുകളയുകയും, രാജ്യമെങ്ങും ബിസിനസ്സ് സംരംഭങ്ങൾ തുറന്നുപ്രവർത്തിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ, സാമ്പത്തികപ്രവർത്തനങ്ങൾ വളരെ നന്നായി പുനരാരംഭിച്ചു കഴിഞ്ഞു. പുനഃപ്രാപ്തിയുടെ ഈ കാലയളവിൽ, ബിസിനസ്സ് സംരംഭങ്ങളെ കോവിഡിനു മുമ്പുണ്ടായിരുന്ന സാമ്പത്തികപ്രവർത്തന ങ്ങളുടെ നിലവാരത്തിലെത്തിക്കുവാൻ, സാമ്പത്തികമേഖലയുടെപങ്ക് സുപ്രധാനമായി തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളിലെ റിസർവ് ബാങ്കിന്‍റെ നിയന്ത്രണ നടപടികളുടെ ആദ്യലക്ഷ്യം, മോറട്ടോറിയം ദീർഘിപ്പിക്കുകയും മറ്റുനടപടികളിലൂടെ വായ്പക്കാർക്ക് കോവിഡ്-19 ന്‍റെ ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകുക എന്നതുമായിരുന്നു. അതിനുശേഷം കോവിഡ്-19 സമ്മർദ്ദപരിഹാരരൂപഘടനയിലൂടെ പരിഹാരങ്ങൾ ത്വരിതപ്പെടുത്തുക എന്നതും. അതോടൊപ്പംതന്നെ വായ്പാ സ്ഥാപനങ്ങൾ അവരുടെ സുപ്രധാന പ്രവർത്തനമായ വായ്പാവിതരണ ത്തിലൂടെ അവരുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഇതനുസരിച്ചുള്ള നടപടിയുടെ ഉദ്ദേശങ്ങൾ ഇനിപ്പറയുന്നു.

(1) സമ്പദ്വ്യവസ്ഥയിലെ ഉദ്ദിഷ്ടമേഖലകൾക്കും, അതിലൂടെ ബന്ധപ്പെട്ട മറ്റ് മേഖലകൾക്കും പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ, ധനവിപണികൾക്കു വേണ്ട ലിക്വിഡിറ്റി പിന്തുണ നൽകുക. (2) കയറ്റുമതിക്കുവേണ്ട ഉത്തേജനം നലൽകുക, (3) വായ്പാ അച്ചടക്കപാലനത്തിന്‍റെ പരിധിയിൽ നിന്നുകൊണ്ട് നിശ്ചിത മേഖലകളിൽ വായ്പാവിതരണം ത്വരിതപ്പെടുത്താൻവേണ്ട നിയന്ത്രണപരമായ പിന്തുണ നൽകുക. (4) സാമ്പത്തിക പരിവ്യാപനം വർദ്ധിപ്പിക്കുക. (5) പേയ്മെന്‍റ് സിസ്റ്റം സേവനങ്ങളുടെ നിലവാരമുയർത്തി ബിസ്സിനസ്സ് ചെയ്യുന്നതിന് അനായാസത ത്വരിതപ്പെടുത്തുന്നതിലൂടെ, അതേസമയം വളർച്ചയ്ക്ക് പിന്തുണ നൽകികൊണ്ട് കസ്റ്റമർ, സംതൃപ്തി വർദ്ധിപ്പിക്കുക.

І. ലിക്വിഡിറ്റി നടപടികളും ധന വിപണികളും.

1. ഓൺ ടാപ് ടിഎൽടിആർഒ (On Tap TLTRO)

ആർബിഐയുടെ ലിക്വിഡിറ്റി നടപടികളുടെ കേന്ദ്രബിന്ദു. ഇപ്പോൾ പിൻനിരയിലും മുൻനിരയിലും കണ്ണികളാകുന്ന നിശ്ചിതമേഖലകളുടെ പ്രവർത്തന പുനരുത്ഥാനവും, വളർച്ചയുടെ സംവർധക പരിണാമങ്ങളും ഉൾപ്പെടുന്നതാകുന്നു. ഇതിൻപ്രകാരം, മൂന്നുവർഷംവരെ കാലാവധിയു ള്ളതും, പോളിസി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച മാറുന്ന നിരക്കിൽ (floating rate) 1,00,000 കോടി രൂപയുടെ ഓൺ ടാപ്പ് ടിഎൽടിആർഒ (On Tap TLTRO) നടത്താൻ തീരുമാനിച്ചു. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതിയുടെ കാലയളവ്. പദ്ധതിയോടുള്ള പ്രതികരണം പുനരവലോകനം ചെയ്തതിനു ശേഷം, ഇതിന്‍റെതുകയും കാലയളവും വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയു മുണ്ട്. ഈ പദ്ധതിപ്രകാരം, ബാങ്കുകൾ ലഭ്യമാകുന്ന ലിക്വിഡിറ്റി, നിർദ്ദിഷ്ട മേഖലകളിലുള്ള സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന കോർപ്പൊറേറ്റ് ബോണ്ടുകൾ, കമ്മേർസ്യൽ പേപ്പറുകൾ, നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ എന്നിവയിൽ മുടക്കണം. ഈ നിക്ഷേപങ്ങൾ, 2020 സെപ്തംബർ 30 വരെ മുടക്കിയ ഇത്തരം നിക്ഷേപങ്ങളിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് മുകളിലാകാം. ഈ പദ്ധതിയിൽനിന്നും ലഭ്യമാക്കിയ ലിക്വിഡിറ്റി, ഈ മേഖലകൾക്ക് ബാങ്ക് വായ്പകളായും നൽകാം. ബാങ്കുകൾ ഈ പദ്ധതിയിൽ നടത്തിയ നിക്ഷേപങ്ങളെ, എച്ച്ടിഎം (HTM) പോർട്ട് ഫോളിയോ വിഭാഗത്തിൽ അനുവദനീയമായ നിക്ഷേപങ്ങളുടെ 25% അധികമായും, എച്ച്ടിഎം HTM ആയി വർഗ്ഗീകരിക്കപ്പെടും. ഈ പദ്ധതിയിൻ കീഴിൽ നൽകിയ എല്ലാ എക്സ്പോഷറുകളും (Exposures), ലാർജ് എക്സ്പോഷർ രൂപഘടന (Large exposures frame work LEF) കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ, ടാർജറ്റഡ് ലോംഗ്ടേം റിപ്പോ ഓപ്പറേഷൻസ് (TLTRO, TLTRO-2-0) പ്രകാരം, തുകകൾ മുമ്പ് ശേഖരിച്ചിട്ടുള്ള ബാങ്കുകൾക്ക്, ഈ ഇടപാടുകൾ റിവേഴ്സ് ചെയ്യുന്നതിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്‍റേയും സംസ്ഥാനങ്ങളുടേയും 2020-21 ന്‍റെ രണ്ടാം അർദ്ധവർഷത്തിൽ വരാവുന്ന വായ്പാവശ്യങ്ങൾ നിറവേറ്റാനും, തിരിച്ചടവുകൾ ശക്തിപ്രാപിക്കുമ്പോൾ വേഗതകൂടിയേക്കാ വുന്ന വായ്പാചോദനകളിൽ വന്നേയ്ക്കാവുന്ന വർദ്ധനവും കണക്കിലെടു ക്കുമ്പോൾ ബാങ്കുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ, ലിക്വിഡിറ്റി തടസ്സങ്ങളില്ലാതെ, നിർബാധം സുഗമമായി നിർവഹിക്കാൻ, ഓൺ ടാപ് ടിഎൽടിആർഒ സഹായകമാവും. സമ്പദ് വ്യവസ്ഥയിൽ ലിക്വിഡിറ്റി ആശ്വാസനിലയിൽ ഉണ്ടാകണമെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ വിശദവിവരങ്ങൾ പ്രത്യേകം പ്രഖ്യാപിക്കുന്നതാണ്.

2. ഹെൽഡ് ടു മെച്യൂരിറ്റി (HTM) വിഭാഗത്തിലുള്ള എസ്എൽആർ ശേഖരം (SLR Holdings)

ക്രമപ്രകാരമുള്ള വിപണിനിലവാരം സംജാതമാകുന്നതിനും, അനുയോജ്യമായ ധനവിനിമയ ചിലവുകൾ ഉറപ്പുവരുത്തുന്നതിനും, റിസർവ് ബാങ്ക് 2020 സെപ്റ്റംബർ 1-ന് ഹെൽഡ് ടു മെച്യൂരിറ്റി (Held to Maturity) വിഭാഗത്തിനുള്ള പരിധി NDTL-ന്‍റെ 19.5 ശതമാനത്തിൽനിന്നും 22 ശതമാനമായി വർദ്ധിപ്പിച്ചു. 2020 സെപ്റ്റംബർ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ ശേഖരിച്ച എസ്എൽആർ (SLR) സെക്യൂരിറ്റി കളുടെ കാര്യത്തിലാണിത്. എസ്എൽആർ സെക്യൂരിറ്റികളിൽ 2021 മാർച്ച് 31-നുശേഷം നടത്തുന്ന നിക്ഷേപങ്ങളുടെ സ്ഥാനം സംബന്ധിച്ച് വിപണികൾക്ക് കൂടുതൽ ഉറപ്പുനൽകുന്നതിന്, 2020 സെപ്റ്റംബർ 1-നും, 2021 മാർച്ച് 31-നും ഇടയിൽ ശേഖരിച്ച സെക്യൂരിറ്റികൾ, വർദ്ധിപ്പിച്ച എച്ച്ടിഎം പരിധികൾ നികത്താൻ സാദ്ധ്യമാക്കുന്ന ആനുകൂല്യം 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു. 2022 ജൂൺ 30 നു അവസാനിക്കുന്ന ത്രൈമാസികം മുതൽ 22 ശതമാനത്തിൽ നിന്നും 19.5 ശതമാനത്തിലേക്ക് ഘട്ടം ഘട്ടമായി എച്ച്ടിഎം പരിധികൾ മടക്കികൊണ്ടുവരും. ഇപ്രകാരം എച്ച്ടിഎം പരിധികൾ മടക്കികൊണ്ടുവരുന്നതിനായി ബാങ്കുകൾക്ക് അവരുടെ എസ്എൽആർ (SLR) നിക്ഷേപങ്ങൾ ഏറ്റവും അനുകൂലമായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

3. സംസ്ഥാന വികസന വായ്പകളുടെ (State development loans) ബാഹ്യ വിപണിയിലെ ഇടപാടുകൾ (Open Market Operations OMOs.)

നിലവിൽ, ടി-ബില്ലുകൾ, ഡേറ്റഡ് ഗവൺമെന്‍റ് സെക്യൂരിറ്റികൾ, ഓയിൽ ബോണ്ടുകൾ എന്നിവയ്ക്കൊപ്പം എസ്ഡിഎൽ (SDL)–ലിക്വിഡിറ്റി അഡ്ജസ്റ്റുമെന്‍റ് ഫെസിലിറ്റിക്ക് (LAF) അധികപിന്തുണയെന്ന നിലയിൽ മെച്ചപ്പെട്ട യോഗ്യതയുള്ളവയാണ്. ലിക്വിഡിറ്റി മെച്ചപ്പെടുത്തു ന്നതിനും, വിലനിർണ്ണയത്തിനും, ഈ സാമ്പത്തികവർഷത്തിൽ എസ് ഡിഎൽ (SDL)കളുടെ ബാഹ്യവിപണി ഇടപാടുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള, എസ് ഡിഎൽ (SDLs) കളുടെ സഞ്ചയങ്ങളായാണ് ഒഎംഒ (OMOs) കൾ നടത്തുക.

II. കയറ്റുമതിക്കുള്ള പിന്തുണ

4. കയറ്റുമതിക്കാരുടെ ആട്ടോമാറ്റിക് മുന്നറിയിപ്പ് ലിസ്റ്റിംഗ് (Automatic Caution Listing of Exporters) - പുനരവലോകനം.

കയറ്റുമതി വിവരങ്ങൾ തയാറാക്കുന്ന പ്രക്രിയ ആട്ടോമേഷൻ (EDPMS) നടത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്കാരുടെ ക്വാഷൻ/ ഡി-ക്വാഷൻ (Caution/De-caution) ലിസ്റ്റിംഗ്, 2016-ൽ ആട്ടോമേറ്റ് ചെയ്തു. ഇതനുസരിച്ച് ഏതെങ്കിലും ഷിപ്പിംഗ്ബിൽ 2 വർഷത്തിൽ കൂടുതൽ ഇഡിപിഎംഎസി (EDPMS)-ൽ ഷിപ്പിംഗ് ബില്ലിലെ കയറ്റുമതിത്തുക ഈടാക്കാൻ സമയം ദീർഘിപ്പിച്ചു നൽകിയിട്ടും കിട്ടാതെ വരികയോ ചെയ്തിട്ടുള്ള കയറ്റുമതിക്കാരുടെ മുന്നറിയിപ്പ് പട്ടിക, ആട്ടോമാറ്റിക്കായി തയാറാക്കണം. ഇതിനുപുറമെ, 2 വർഷം അവസാനിക്കുന്നതിനുമുമ്പ് ആതറൈസ്ഡ് ഡീലർ (AD)ബാങ്കിന്‍റെ ശുപാർശ പ്രകാരം സാധാരണ വ്യവസ്ഥയനുസരിച്ച് മുന്നറിയിപ്പു ലിസ്റ്റിംഗ് നടത്തുന്ന പ്രക്രിയ തുടരുന്നു. പദ്ധതി കയറ്റുമതിക്കാർക്ക് സൗഹൃദപരമാക്കുന്നതിനും, നീതിപൂർവ്വമാകുന്നതിനുമായി ആട്ടോമാറ്റിക് മുന്നറിയിപ്പ് ലിസ്റ്റിംഗ് നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. റിസർവ് ബാങ്ക്, AD ബാങ്കിന്‍റെ ഓരോ കേസും സംബന്ധിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പു ലിസ്റ്റിംഗ് തുടരും. ഇതുമായ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുന്നതാണ്.

III. നിയന്ത്രണപരമായ നടപടികൾ (Regulatory Measures)

5. നിയന്ത്രണപരമായ റിട്ടെയിൽ പോർട്ട്ഫോളിയോ (Regulatory Retail Portfolio) റിസ്ക് വെയിറ്റിനുള്ള പുതുക്കിയ പരിധി

നിലവിലെ ആർബിഐ നിർദ്ദേശങ്ങൾ പ്രകാരം, ബാങ്കുകളുടെ നിയന്ത്രണപരമായ റിട്ടെയിൽ പോർട്ടുഫോളിയോവിൽ ഉൾപ്പെടുത്തി യിട്ടുള്ള എക്സ്പോഷറുകളുടെ നിശ്ചിത റിസ്ക് വെയിറ്റ് 75 ശതമാനമാണ്. ഇക്കാര്യത്തിനുവേണ്ടി, അർഹത നേടിയ എക്സ്പോഷറുകൾ, ഓരോ എക്സ് പോഷറിന്‍റേയും കുറഞ്ഞ മൂല്യമുൾപ്പെടെ, ചില നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. എക്സ്പോഷറുകളുടെ മൂല്യമനു സരിച്ച് ഒരു കൗണ്ടർപാർട്ടിയുടെ, ഏറ്റവും കൂടിയ മൊത്ത റിട്ടെയിൽ എക്സ്പോഷറിന്‍റെ പരമമായ പ്രാരംഭ പരിധി 5 കോടിരൂപയാണ്. വ്യക്തികളും ചെറുകിട സംരംഭകരും ഉൾപ്പെടുന്ന (അതായത് 50 കോടി രൂപവരെ മാത്രം വിറ്റുവരവുള്ളവർ) ഈ മേഖലയിലേക്കുള്ള വായ്പകളെ ചിലവുകൾ കുറഞ്ഞ തലത്തിലേക്ക് കൊണ്ടുവരാനും, ബേസൽ മാർഗ്ഗനിർദ്ദേശങ്ങളോട് സമരസപ്പെടുത്തിയും, ഈ പ്രാരംഭപരിധി, പുതുതായും വർദ്ധിപ്പിച്ചുകൊടുത്തും അർഹത പ്പെടുന്ന എല്ലാ എക്സ്പോഷറുകളുടെ കാര്യത്തിൽ 7.50 കോടിരൂപയായി വർദ്ധിപ്പിക്കുന്നു. ഈ നടപടി ചെറുകിട സംരംഭക മേഖലയ്ക്ക് വളരെ അത്യാവശ്യമായിരുന്ന വായ്പാ പ്രവാഹത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

6. വ്യക്തിഗത ഭവനവായ്പകൾ-റിസ്ക് വെയ്റ്റുകളുടെ ക്രമീകരണം.

ബാങ്കുകളുടെ വ്യക്തിഗത ഭവനവായ്പകളുടെ നഷ്ടസാദ്ധ്യതയ്ക്കുള്ള ക്യാപ്പിറ്റൽ ചാർജ്ജിനെ സംബന്ധിച്ചുള്ള നിലവിലെ ചട്ടങ്ങൾ പ്രകാരം, വായ്പയുടെ വലിപ്പമനുസരിച്ചും, ലോൺ ടു വാല്യു (LTV) അനുപാത മനുസരിച്ചും, വ്യത്യസ്തങ്ങളായ റിസ്ക് വെയ്റ്റു (risk weight) കളാണ് ബാധകമാക്കിയിട്ടുള്ളത്. സാമ്പത്തികപുനരുജ്ജീവന കാര്യത്തിലും തൊഴിലുല്പാദന രംഗത്തും, മറ്റു വ്യവസായങ്ങളുമായി അതിനുള്ള പരസ്പര ബന്ധങ്ങളും, നിർണ്ണായകമായ ഒന്നാണെന്നുള്ളതിനാൽ, ഒരു വിപരീതചാക്രിക (Counter cyclical) നടപടിയെന്ന നിലയിൽ, റിസ്ക് വെയിറ്റുകളെ എൽടിവി അനുപാതങ്ങളുമായി മാത്രം ക്രമീകരിക്കാൻ തീരുമാനിച്ചരിക്കുന്നു. 2022 മാർച്ച് 31 വരെ അനുവദിക്കുന്ന പുതിയ ഭവന വായ്പകൾക്കാണ് ഇത് ബാധകം. ഇത്തരം വായ്പകളുടെ കാര്യത്തിൽ, എൽടിവി (LTV) 80 ശതമാനമോ അതിൽ കുറവോ ആണെങ്കിൽ, റിസ്ക് വെയ്റ്റ് 35 ശതമാനവും, എൽടിവി (LTV) 80 ശതമാനത്തിൽ കൂടുതലും എന്നാൽ 90 ശതമാനമോ അതിൽ കുറവോ ആണെങ്കിൽ റിസ്ക് വെയ്റ്റ് 50 ശതമാനവും ആയിരിക്കും. ഈ നടപടി, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വായ്പകൾ നൽകുന്നതിന്, ബാങ്കുകൾക്ക് വേണ്ട ഉത്തേജനം നൽകും.

IV. സാമ്പത്തിക പരിവ്യാപനം (Financial Inclusion)

7. കോ-ഒർജിനേഷൻ മാതൃകയുടെ പുനരവലോകനം

2018-ൽ, റിസർവ് ബാങ്ക്, ബാങ്കുകളേയും ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളേയും ഒരുമിപ്പിച്ച്, ചില വ്യവസ്ഥകൾക്കു വിധേയമായി, മുൻഗണനാ മേഖലകൾക്ക് കോ-ഒർജിനേഷന്‍റെ (Co-origination) മാതൃകയിൽ വായ്പകൾ നൽകാൻ ഒരു രൂപഘടന ഉണ്ടാക്കിയിരുന്നു. ഈ സംവിധാനം വിഭാവനം ചെയ്തത്, രണ്ടു വായ്പാസ്ഥാപനങ്ങളും, വായ്പാ വിഭാഗങ്ങളുടെ തലത്തിൽ, വായ്പാ തുക സംഭാവന ചെയ്യുകയും, അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ യഥാക്രമം പൊരുത്തപ്പെടുത്തികൊണ്ട് അതിന്‍റെ നഷ്ടസാധ്യതകളും, സൽഫലങ്ങളും പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ്. പങ്കാളികളിൽനിന്നും ലഭിച്ച പ്രതികരണത്തിന്‍റെ അടിസ്ഥാന ത്തിൽ, ബാങ്കുകളുടേയും എൻബിഎഫ് സികളുടേയും കൂട്ടുപ്രവർത്തന ത്തിൽ അവർക്ക് ഓരോരുത്തർക്കുമുള്ള അന്തർശക്തിമെച്ചപ്പെടുത്താനും, സമ്പദ്വ്യവസ്ഥയിൽ ഇതുവരെയും സേവനം കിട്ടാത്തതും, അതിന്‍റെ പോരായ്മ അനുഭവിക്കുന്നതുമായ മേഖലകളിലേക്ക് വായ്പകൾ തിരിച്ചുവിടാനും ഉതകുംവിധം, ഈ പദ്ധതി എല്ലാ എൻബിഎഫ്സി (എച്ച്എഫ്സി HFC കൾ ഉൾപ്പെടെ), കളിലേക്കും വ്യാപിപ്പിക്കുവാൻ തീരുമാനിക്കുന്നു. മുൻഗണനാ മേഖലയിലെ എല്ലാ യോഗ്യമായ സ്കീമുകളും ഇതിലുൾപ്പെടുത്താനും, വായ്പാസ്ഥാപനങ്ങൾക്ക് അതേസമയം, ഔട്ട് സോഴ്സിംഗ്, കെവൈസി തുടങ്ങിയ കാര്യങ്ങളിൽ, നിയന്ത്രണപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുതന്നെ, കാര്യനിർവ്വഹണ നടപടി കൾക്ക് കൂടുതൽ അയവു നൽകാനുമാണ് ഈ തീരുമാനം. നിർദ്ദിഷ്ട രൂപഘടന കോ-ലെൻഡിംഗ് മോഡൽ (Co-Lending Model) എന്നറിയപ്പെടും. പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ 2020 ഒക്ടോബർ അവസാനത്തോടുകൂടി പുറപ്പെടുവിക്കും.

V. പേയ്മെന്‍റും സെറ്റിൽമെന്‍റും പദ്ധതികൾ (Payment and Settlement Systems)

8. റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്‍റ് സിസ്റ്റം (RTGS) 24 മണിക്കൂറും

2019 ഡിസംബറിൽ നാഷണൽ ഇലക്ടോണിക് ഫണ്ട്സ് ട്രാൻസഫർ സിസ്റ്റം (NEFT) 24 x 7 x 365 അടിസ്ഥാനത്തിൽ ലഭ്യമാക്കുകയുണ്ടായി. പദ്ധതി അന്നു മുതൽ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. വൻതുകകൾ കൈകാര്യം ചെയ്യുന്ന ആർടിജിഎസ് (RTGS) പദ്ധതി, ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും (മാസത്തിലെ രണ്ടാമത്തേയും, നാലാമത്തേയും ശനിയാഴ്ചകളൊഴികെ) രാവിലെ 7.00 മണി മുതൽ വൈകുന്നേരം 6.00 മണിവരെ, നിലവിൽ ലഭ്യമാണ്. ആഗോള സംയോജനം ലക്ഷ്യമാക്കി ഇന്ത്യൻ ധനവിപണി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേകാനും, അന്താരാഷ്ട്രധനകാര്യ കേന്ദ്രങ്ങൾ വികസിപ്പി ക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ത്വരിതപ്പെടുത്താനും, തദ്ദേശസ്ഥാപന ങ്ങൾക്കും, കോർപ്പറേറ്റുകൾക്കും വിശാലവും അനായസ വുമായ പേയ്മെന്‍റ്പ്രക്രിയ പ്രദാനം ചെയ്യാനും, ആർടിജിഎസ് (RTGS) പദ്ധതി, എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടുകൂടി, ഇന്ത്യ ആഗോളതലത്തിൽ 24x7x365 എന്ന രീതിയിൽ വൻതുകകളുടെ റിയൽടൈം പേയ്മെന്‍റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാകും ഈ സൗകര്യം 2020 ഡിസംബറിൽ പ്രാബല്യത്തിൽ വരും.

9. പെയ്മെന്‍റ് സിസ്റ്റം ഓപ്പറേറ്റേഴ് സിന് (PSOS) നൽകിയിട്ടുള്ള, സർട്ടിഫിക്കറ്റ് ഓഫ് ആതറൈസേഷന്‍റെ (COA) സ്ഥിരമായ സാധുത.

ഇപ്പോൾ റിസർവ് ബാങ്ക്, 2007-ലെ പേയ്മെന്‍റ് ആന്‍റ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിൻപ്രകാരം, പ്രീപെയ്മെന്‍റ് ഇൻസ്ട്രുമെന്‍റുകൾ വിതരണം ചെയ്യുന്ന ബാങ്കിതരസ്ഥാപനങ്ങൾക്കും (PPIs) വൈറ്റ് ലേബൽ എടിഎംഎസ് (WLAs) അല്ലെങ്കിൽ ട്രേഡ് റീസിവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റംസ് (TReDS) അല്ലെങ്കിൽ ഭാരത് ബിൽ പേയ്മെന്‍റ് ഓപ്പറേറ്റിംഗ് യൂണിറ്റുകൾ (BBPOUs) എന്നിവയ്ക്ക് ഓൺ ടാപ് (on tap) അധികാര പത്രങ്ങളാണ് നൽകുന്നത്. ഈ പിഎസ്ഒകൾക്കുള്ള അധികാരപത്രം (അവയിൽ പുതുക്കിയവയും ഉൾപ്പെടും) ഒരു വലിയ അളവിൽ, അഞ്ചുവർഷം വരെ നിശ്ചിത കാലാവധിയുള്ളവയാണ്. പെയ്മെന്‍റ് സിസ്റ്റത്തിന്‍റെ പരിണാമത്തിന്‍റെ തുടക്കത്തിൽ, ഇപ്രകാരമുള്ള നിശ്ചിത കാലാവധിയുള്ള ലൈസൻസുകൾ ആവശ്യമായിരുന്നു. എന്നാൽ, ഇത് പിഎസ്.ഒ.(PSOs)കളെ, ബിസിനസ്സ് അനിശ്ചിതത്ത്വത്തിലേക്ക് നയിച്ചേക്കാം. മാത്രവുമല്ല, പുതുക്കൽ പ്രക്രിയയ്ക്കായി, ഒഴിവാക്കാവുന്ന നിയന്ത്രണോന്മുഖമായ വിഭവശേഷികളുടെ ആവശ്യവും ഉണ്ടാക്കി. ഇതിനൊക്കെ പുറമേ, റിസർവ് ബാങ്കിന്‍റെ മേൽനോട്ടംസംബന്ധമായ ചട്ടക്കൂട് സാവധാനം കൂടുതൽ പാകപ്പെടുകയും സമഗ്രമാവുകയും ചെയ്തിട്ടുണ്ട്. ഇവ പിഎസ്ഒ (PSOs)കളുടെ, മേൽനോട്ടത്തിനു സ്വീകരി ക്കേണ്ടതായ മാർഗ്ഗങ്ങളും, പ്രതീക്ഷകളും നിർദ്ദേശിക്കുന്നുമുണ്ട്. ലൈസൻസുകൾ നൽകുന്നതിനുള്ള അനിശ്ചിതത്ത്വങ്ങൾ കുറയ്ക്കാനും, പിഎസ്ഒ PSOs) കളെ അവരുടെ ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായകമായും, ദുർലഭമായ നിയന്ത്രണോന്മുഖവിഭവശേഷിയുടെ യുക്തിസഹമായ ഉപയോഗത്തി നുമായി എല്ലാ പിഎസ്ഒ (PSOs) കൾക്കും (പുതിയ അപേക്ഷകർക്കും നിലവിലുള്ള പിഎസ്ഒകൾക്കും), ചില വ്യവസ്ഥകൾക്കുവിധേയമായി സ്ഥിരാടിസ്ഥാനത്തിൽ അധികാരപത്രം നൽകാൻ തീരുമാനിച്ചിരി ക്കുന്നു. വിശദമായ നിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കു ന്നതായിരിക്കും.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2020-2021/454

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?