<font face="Mangal" size="3">വികസനനിയന്ത്രണനയങ്ങൾ സംബന്ധിച്ച പ്രസ്താവ& - ആർബിഐ - Reserve Bank of India
വികസനനിയന്ത്രണനയങ്ങൾ സംബന്ധിച്ച പ്രസ്താവന
ഫെബ്രുവരി 5, 2021 വികസനനിയന്ത്രണനയങ്ങൾ സംബന്ധിച്ച പ്രസ്താവന ഈ പ്രസ്താവന i) ലിക്വിഡിറ്റി മാനേജ്മെൻറും ലക്ഷ്യംവച്ച മേഖലകൾക്കുള്ള പിന്തുണയും (ii) നിയന്ത്രണവും മേൽനോട്ടവും (iii) സാമ്പത്തിക വിപണികളുടെ ആഴം വർദ്ധിപ്പിക്കൽ, (iv) പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾ നവീകരിക്കൽ, (v) ഉപഭോക്തൃ സംരക്ഷണം എന്നിവയെ സംബന്ധിച്ച വിവിധ വികസന, നിയന്ത്രണ പോളിസി നടപടികൾ മുന്നോട്ടുവയ്ക്കുന്നു; I. ലിക്വിഡിററി നടപടികൾ 1. ഓൺ ടാപ്പ് സ്കീമിലെ ടിഎൽടിആർഒ - എൻബിഎഫ്‌സികളെ ഉൾപ്പെടുത്തൽ മുൻപിൻ ബന്ധങ്ങളുള്ളതും, വളർച്ചയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതുമായ പ്രമുഖ നിർദ്ദിഷ്ട മേഖലകളിൽ ധനലഭ്യത വർദ്ധിപ്പിക്കുന്നതിന് റിസർവ് ബാങ്ക് 2020 ഒക്ടോബർ 9 ന് ടിഎൽടിആർഒ ഓൺ ടാപ്പ് സ്കീം പ്രഖ്യാപിച്ചു. അത് മാർച്ച് 31, 2021 വരെ ലഭ്യമാണ്. 2020 ഒക്ടോബർ 21 ന് പ്രഖ്യാപിച്ച പദ്ധതി പ്രകാരമുള്ള 5 സ്കീമുകൾ കൂടാതെ 2020 ഡിസംബർ 4 മുതൽ കമ്മത്ത് കമ്മിറ്റി കണ്ടെത്തിയ സമ്മർദ്ദം നേരിടുന്ന 26 മേഖലകൾ കൂടി ഓൺ ടാപ്പ് ടിഎൽടിആർഒ ക്കു കീഴിൽ പരിഗണിക്കാൻ യോഗ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ബാങ്കിന് ലഭ്യമാകുന്ന അധിക ലിക്വിഡിറ്റി കോർപ്പറേറ്റ് ബോണ്ടുകൾ, വാണിജ്യ പേപ്പർ, ഈ മേഖലകളിലെ സ്ഥാപനങ്ങൾ നൽകുന്ന കൺവേർട്ടിബിൾ അല്ലാത്ത ഡിബഞ്ചറുകൾ എന്നിവയിൽ വിന്യസിക്കേണ്ടതാണ്. ഈ മേഖലകളിലേക്ക് ബാങ്ക് വായ്പകളും അഡ്വാൻസുകളും വ്യാപിപ്പിക്കുന്നതിനും ഈ സ്കീം പ്രകാരം ലഭിക്കുന്ന പണലഭ്യത ഉപയോഗിക്കാം. എച്ച്ടിഎം വിഭാഗത്തിൽ ഉൾപ്പെടുത്താൻ അനുവദിച്ചിരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനത്തിന് മുകളിലാണെങ്കിലും ഈ പദ്ധതി പ്രകാരം ബാങ്കുകൾ നടത്തുന്ന നിക്ഷേപങ്ങളെ എച്ച്ടിഎം ആയി തരംതിരിക്കാം. ഈ പദ്ധതിയ്ക്കു കീഴിലുള്ള എല്ലാ നിക്ഷേപങ്ങളും ലാർജ് എക്സ്പോഷർ ചട്ടകൂടിൽ (എൽ ഇ എഫ്) ഉൾപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കി യിരിക്കുന്നു. അന്തിമ ഉപഭോക്താവിൽ വായ്പകൾ എത്തിക്കുന്നതിൽ എൻബിഎഫ്‌സികൾക്ക് നല്ല അംഗീകാരമുള്ളതാണ്. വിവിധ മേഖലകളിലേക്ക് വായ്പ വിന്യസിക്കുന്നതിൽ ഒരു ചാലകഘടകമായും അവർ പ്രവർത്തിക്കുന്നു. ആയതിനാൽ, ഈ മേഖലകളിൽ അധിക വായ്പ നൽകുന്നതിനായി ടിഎൽടിആർഒ ഓൺ ടാപ്പ് സ്കീമിന് കീഴിൽ ബാങ്കുകൾ എൻബിഎഫ്‌സികൾക്ക് ഫണ്ട് നൽകാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നു. 2. 2021 മാർച്ച് മുതൽ തുടങ്ങി ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) രണ്ട് ഘട്ടങ്ങളായി പുന:സ്ഥാപിക്കുന്നു കോവിഡ്-19 മൂലമുണ്ടായ ബുദ്ധിമുട്ടുകളിൽ ബാങ്കുകളെ സഹായിക്കുന്നതിന്, എല്ലാ ബാങ്കുകളുടെയും ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) 100 ബേസിസ് പോയിൻറ് 2020 മാർച്ച് 28 ൽ തുടങ്ങിയ റിപ്പോർട്ടിംഗ് പക്ഷം മുതൽ കുറച്ച്, നെറ്റ് ഡിമാൻഡ്, ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) 2020 മാർച്ച് 28 ൽ തുടങ്ങിയ റിപ്പോർട്ടിംഗ് പക്ഷം മുതൽ നെറ്റ് ഡിമാന്റ് ആന്റ് ടൈം ലയബിലിറ്റിയുടെ 3 ശതമാനമായി കുറച്ചിരുന്നു. ഇത് 2021 മാർച്ച് 26 ന് അവസാനിക്കുന്ന ഒരു വർഷത്തേക്ക് ബാധകമായിരുന്നു. പണലഭ്യതയുടേയും, ലിക്വിഡിറ്റി നിലയുടേയും അവലോകനത്തിന്റെ അടിസ്ഥാനത്തിൽ, തടസമുണ്ടാകാത്ത രീതിയിൽ, സിആർആറിനെ രണ്ട് ഘട്ടങ്ങളായി ക്രമേണ പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. ബാങ്കുകൾ 2021 മാർച്ച് 27 ൽ തുടങ്ങുന്ന റിപ്പോർട്ടിംഗ് പക്ഷം മുതൽ എൻഡിടിഎല്ലിന്റെ 3.5 ശതമാനം സിആർആർ നിലനിറുത്തേണ്ടതാണ്. 2021 മെയ് 22 ൽ തുടങ്ങുന്ന റിപ്പോർട്ടിംഗ് പക്ഷം മുതൽ അത് എൻഡിടിഎല്ലിന്റെ 4.0 ശതമാനം ആയിരിക്കും. 3. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) - ഇളവ് നീട്ടൽ 2020 മാർച്ച് 27 ന് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്‌എൽആർ) യുമായി ബന്ധപ്പെടുത്തി മാർജിൻ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) പ്രകാരം നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) ഒരു ശതമാനം അധികമായി, അതായത് മൊത്തം എൻഡിടിഎല്ലിന്റെ 3 ശതമാനം വരെ ഫണ്ട് എടുക്കാൻ ബാങ്കുകളെ അനുവദിച്ചിരുന്നു. തുടക്കത്തിൽ 2020 ജൂൺ 30 വരെ ലഭ്യമായിരുന്ന ഈ സൗകര്യം പിന്നീട് 2021 മാർച്ച് 31 വരെ ഘട്ടംഘട്ടമായി നീട്ടിയിരുന്നു. ബാങ്കുകളുടെ പണലഭ്യതയുടെ ആവശ്യങ്ങൾക്ക് ആശ്വാസകരമാവുകയും,അവരുടെ ലിക്വിഡിറ്റി കവറേജ് അനുപാതം (എൽസിആർ) സംബന്ധിച്ച ആവശ്യം നിറവേറ്റുന്നതിന് ഉതകുകയും ചെയ്തതായിരുന്നു ഈ സംവിധാനം. ഇതിലൂടെ 1.53 ലക്ഷം കോടി രൂപ വരെ അവർക്കു ലഭിക്കുകയും, കൂടാതെ എൽസിആറിനായി ഹൈ ക്വാളിറ്റി ലിക്വിഡ് അസറ്റുകളായി (എച്ച്ക്യുഎൽഎ) ആയി ഇവ പരിഗണിയ്ക്കുകയും ചെയ്തിരുന്നു. ബാങ്കുകളുടെ പണലഭ്യത ആവശ്യകതകളിൽ ആശ്വാസം പ്രദാനം ചെയ്യുന്നതിനായി, എംഎസ്‌എഫ് ഇളവ് 2021 സെപ്റ്റംബർ 30 വരെ ആറുമാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു. II. നിയന്ത്രണവും മേൽനോട്ടവും 4. കാലാവധി വരെ സൂക്ഷിക്കുന്ന ബോണ്ട് (എച്ച്ടിഎം) വിഭാഗത്തിലെ എസ്‌എൽആർ കൈവശം വയ്ക്കൽ 2020 സെപ്റ്റംബർ 1 ന് ശേഷം, 2021 മാർച്ച് 31 വരെ എടുത്തിട്ടുള്ള യോഗ്യമായ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ 1 ന് റിസർവ് ബാങ്ക് കാലാവധി വരെ സൂക്ഷിക്കുന്ന ബോണ്ട് (എച്ച്ടിഎം) വിഭാഗത്തിന്റെ പരിധി 19.5 ശതമാനത്തിൽ നിന്ന് നെറ്റ് ഡിമാൻഡ്, ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) 19.5 ശതമാനത്തിൽ നിന്നും 22 ശതമാനമായി ഉയർത്തുകയുണ്ടായി. ഈ സൗകര്യം മാർച് 31, 2022 വരെ നീട്ടിയിരിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പയെടുക്കൽ പരിപാടിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ പങ്കെടുക്കുന്നവർക്ക് വ്യക്തത നൽകുന്നതിന്, 2021 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ നേടുന്ന സെക്യൂരിറ്റികൾ കൂടി ഉൾപ്പെടുത്തുന്നതിനായി , 22 ശതമാനമായി വർദ്ധിപ്പിച്ച എച്ച്ടിഎമ്മിനുള്ള സമയം 2023 മാർച്ച് 31 വരെ വിതരണം നീട്ടാൻ തീരുമാനിച്ചു. 2023 ജൂൺ 30 ന് അവസാനിക്കുന്ന പാദം മുതൽ എച്ച്ടിഎം പരിധി 22 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 19.5 ശതമാനത്തിലേയ്ക്ക് പുന:സ്ഥാപിക്കും. ഇതിലൂടെ, എച്ച്ടിഎം പരിധി പുന:സ്ഥാപിക്കുന്നതിനുള്ള വ്യക്തവും, സുഗമവുമായ പാത ഉപയോഗിച്ച് എസ്‌എൽആർ സെക്യൂരിറ്റികളിലെ നിക്ഷേപം പരമാവധി രീതിയിൽ ആസൂത്രണം ചെയ്യാൻ ബാങ്കുകൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 5. എംഎസ്എംഇ സംരംഭകർക്കുള്ള വായ്പ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) വായ്പക്കാർക്ക് പുതിയ വായ്പാ പ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിന്, 'പുതിയ എംഎസ്എംഇ വായ്പക്കാർക്ക്' വിതരണം ചെയ്ത വായ്പകളെ അവരുടെ നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ബാധ്യതകളിൽ (എൻഡിടിഎൽ) നിന്ന് കുറയ്ക്കുന്നതിന് ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളെ അനുവദിക്കും. ക്യാഷ് റിസർവ് റേഷ്യോയിൽ (സിആർആർ) ഈ ഇളവ് ലഭിക്കുന്നതിനായി, 2021 ജനുവരി 1 മുതൽ ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് വായ്പാ സൗകര്യങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത എംഎസ്എംഇ വായ്പക്കാരെയാണ് 'പുതിയ എംഎസ്എംഇ വായ്പക്കാർ' എന്നു നിർവചിക്കുക. ഈ ഇളവ് ഒരാൾക്ക് 25 ലക്ഷം രൂപ വരെ നൽകിയിട്ടുയുള്ള വായ്പകൾക്ക് , ഓരോ വായ്പക്കാരനും 2021 ഒക്ടോബർ 1 ന് അവസാനിക്കുന്ന പക്ഷം വരെയുള്ള കാലയളവിൽ നൽകിയ വായ്പയുടെ ഉത്ഭവ തീയതി മുതൽ ഒരു വർഷത്തേയ്ക്ക്, അല്ലെങ്കിൽ വായ്പയുടെ കാലാവധി വരെ, ഏതാണോ മുമ്പത്തേത് അതു കണക്കാക്കിയാണ് ലഭ്യമാകുന്നത്. 6. ബാസൽ III മൂലധന നിബന്ധനകൾ: ക്യാപിറ്റൽ കൺസർവേഷൻ ബഫർ പൂർണ്ണമായി നടപ്പാക്കുന്നത് മാറ്റിവയ്ക്കൽ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായി, 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാൻ നിശ്ചയിച്ചിരുന്ന 0.625 ശതമാനം മൂലധന സംരക്ഷണ ബഫറിന്റെ (സിസിബി) അവസാനത്തെ ഘട്ടം നടപ്പാക്കൽ 2021ഏപ്രിൽ 1 വരെ മാറ്റിവച്ചിരുന്നു. കോവിഡ് -19 ന്റെ തുടർച്ചയായ സമ്മർദ്ദം കണക്കിലെടുത്ത്, വീണ്ടെടുക്കൽ പ്രക്രിയയെ സഹായിക്കുന്നതിന്, 2021 ഏപ്രിൽ 1 ൽ നിന്ന് ഒക്ടോബർ 1 ലേയ്ക്ക് സിസിബിയുടെ അവസാന ഘട്ടത്തിലെ 0.625 ശതമാനം നടപ്പാക്കുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. 7. നെറ്റ് സ്റ്റേബിൾ ഫണ്ടിംഗ് റേഷ്യോ (എൻഎസ്‌എഫ്‌ആർ) നടപ്പിലാക്കുന്നത് മാറ്റിവയ്ക്കൽ കോവിഡ് -19 ൻറെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായി, ഇന്ത്യയിലെ ബാങ്കുകൾ നെറ്റ് സ്റ്റേബിൾ ഫണ്ടിംഗ് റേഷ്യോ (എൻഎസ്‌എഫ്‌ആർ) നടപ്പാക്കുന്നത് 2021 ഏപ്രിൽ 1 ലേക്ക് മാറ്റിയിരുന്നു. ബാങ്കുകൾ ധനലഭ്യത കണക്കിലെടുക്കുമ്പോൾ, കോവിഡ് -19 ന്റെ തുടർച്ചയായ സമ്മർദ്ദം കാരണം, എൻഎസ്‌എഫ്‌ആർ നടപ്പാക്കുന്നത് 2021 ഒക്ടോബർ 1 ലേക്ക് മാറ്റാൻ തീരുമാനിച്ചു. 8. മൈക്രോ ഫിനാൻസിനായുള്ള റെഗുലേറ്ററി ഫ്രെയിംവർക്കിന്റെ അവലോകനം അടുത്തിടെ, റിസർവ് ബാങ്ക് എൻബിഎഫ്‌സികൾക്കായുള്ള പുതുക്കിയ റെഗുലേറ്ററി ഫ്രെയിംവർക്കിനെക്കുറിച്ചുള്ള ചർച്ചക്കായി ഒരു സ്കെയിൽ അധിഷ്ഠിത സമീപനം എന്ന പേപ്പർ പ്രസിദ്ധീകരിക്കുകയുണ്ടായി. ധനകാര്യമേഖലയിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടുകൾ കണക്കിലെടുത്ത്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ (എൻബിഎഫ്‌സി-എംഎഫ്‌ഐ) നിയന്ത്രണ ചട്ടക്കൂട് അവലോകനം ചെയ്യാൻ നിർദ്ദേശിക്കുകയാണ്. എൻബിഎഫ്‌സി-എംഎഫ്‌ഐകൾക്കായി മാത്രം ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നതിനുപകരം, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻബിഎഫ്‌സി-ഇൻവെസ്റ്റ്മെൻറ്, ക്രെഡിറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ മൈക്രോഫിനാൻസ് രംഗത്തെ എല്ലാ നിയന്ത്രിത വായ്‌പക്കാർക്കും ഒരുപോലെ ബാധകമായ ഒരു ചട്ടക്കൂട് ഉണ്ടായിരിക്കുക എന്നതിന് ഒരു പ്രസക്തിയുണ്ട്. അതനുസരിച്ച്, മൈക്രോഫിനാൻസ് മേഖലയിൽ റിസർവ് ബാങ്ക് നിയന്ത്രിത വായ്പാ സ്ഥാപനങ്ങൾക്ക് പൊതുവായി യോജിക്കുന്ന റെഗുലേറ്ററി ചട്ടക്കൂടുകൾ സംയോജിപ്പിച്ച ഒരു കൺസൾട്ടേറ്റീവ് രേഖ 2021 മാർച്ചിൽ റിസർവ് ബാങ്ക് പുറത്തിറക്കും. 9. പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾക്കായുള്ള വിദഗ്ദ്ധ സമിതിയുടെ രൂപീകരണം പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾ വായ്പാമേഖലയിലെ ഒരു പ്രധാന ഘടകമാണ്. 2020 ജൂൺ 26 മുതൽ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾക്ക് (യുസിബി) ബാധകമാണ്. ഭരണം, ഓഡിറ്റ്, നിർദ്ദേശങ്ങൾ എന്നിവയുൾ പ്പെടെയുള്ള നിയന്ത്രണ അധികാരകാര്യങ്ങളിൽ യുസിബി കളും വാണിജ്യ ബാങ്കുകളും തമ്മിൽ അടുത്ത തുല്യത ഈ ഭേദഗതിയുടെ ഭാഗമായി കൈവന്നിരിക്കുന്നു. തൽഫലമായി, ഈ ഭേദഗതികളുടെ വെളിച്ചത്തിൽ ഈ മേഖലയിലുള്ള റെഗുലേറ്ററി / സൂപ്പർവൈസറി സമീപനത്തിൻറെ സമഗ്ര അവലോകനം ആവശ്യമായിരിക്കുന്നു. അതനുസരിച്ച്, ഈ മേഖലയെ ശക്തിപ്പെടു ത്തുന്നതിന് മധ്യകാല റോഡ്മാപ്പ് ലഭ്യമാക്കുന്നതിനും, യുസിബികളുടെ വേഗത്തിലുള്ള പുന:ക്രമീകരണം / പരിഹാര കാര്യങ്ങൾ സാധ്യമാക്കുന്ന തിനും അതുപോലെ തന്നെ മറ്റ് നിർണായക വശങ്ങൾ പരിശോധിക്കുന്ന തിനും എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് യുസിബികളെ സംബ ന്ധിച്ച ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ സമിതിയുടെ രൂപീകരണവും, അതിന്റെ പരിഗണനാവിഷയങ്ങളും പ്രത്യേകം അറിയിക്കുന്നതായിരിക്കും.. 10. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രങ്ങളിലേക്ക് (ഐ.എഫ്.എസ്.സി) പണമയയ്ക്കൽ നിലവിൽ, ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം ഇന്ത്യയിൽ സ്ഥാപിതമായ ഐഎഫ്‌എസ്‌സികൾക്ക് പണമയയ്ക്കാൻ തദ്ദേശ വാസികളായ വ്യക്തികളെ അനുവദിച്ചിരുന്നില്ല. ഒരു അവലോകനത്തിൽ, ഐഎഫ്എസ്സികളുടെ ധതമാർക്കറ്റിന്റെ ആഴം വർദ്ധിപ്പിക്കാനും, തദ്ദേശ വാസികളായ വ്യക്തികൾക്ക് മൊത്തത്തിൽ അവരുടെ പോർട്ട്ഫോളിയോ വൈവിദ്ധ്യവത്കരിക്കാനും അവസരം നൽകുന്നതിന്, ഈ പദ്ധതി പ്രകാരം ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള ഐ എഫ് എസ് സി കളിൽ തദ്ദേശ വാസികളായ വ്യക്തികൾക്കും പണം അയയ്ക്കുന്നതിന് അനുമതി നൽകാൻ തീരുമാനമായി. കറന്റ് അക്കൗണ്ട് ഇടപാടുകളായ യാത്ര, വിദ്യാഭ്യാസം, സമ്മാനങ്ങൾ എന്നിവയും, സ്ഥാവര സ്വത്ത് വാങ്ങൽ പോലുള്ള മൂലധന അക്കൗണ്ട് ഇടപാടുകളും ഇന്ത്യയിലെ ഐഎഫ്‌എസ്‌സികളുമായി ബന്ധപ്പെട്ട് പ്രസക്തമല്ലാത്തതിനാൽ, ഐഎഫ്‌എസ്‌സികളിലെ പ്രവാസി സ്ഥാപനങ്ങൾ നൽകുന്ന സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താൻ മാത്രമേ ഈ രീതിയിൽ പണമടയ്ക്കൽ അനുവദിക്കൂ. എൽആർഎസിന് കീഴിൽ നിക്ഷേപം നടത്തുന്നതിന് റെസിഡന്റ് വ്യക്തികൾക്ക് ഐഎഫ്‌എസ്‌സികളിൽ പലിശേതര ഫോറിൻ കറൻസി അക്കൗണ്ട് (എഫ്‌സിഎ) തുറക്കാം. എഫ്‌സിഎയിലെ ഫണ്ടുകൾ ഐഎഫ്‌എസ്‌സിയിൽ അനുവദനീയമായ നിക്ഷേപം നടത്തുന്നതിനായി മാത്രമേ ഉപയോഗിക്കാവൂ. അക്കൗണ്ടിൽ നിഷ്‌ക്രിയമായി കിടക്കുന്ന ഏതെങ്കിലും ഫണ്ടുകൾ ഉണ്ടെങ്കിൽ അടച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ നിക്ഷേപകന്റെ റസിഡന്റ് അക്കൗണ്ടിലേക്ക് തിരിച്ചയക്കും. ഇതു സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു എപി ഡിഐആർ സർക്കുലർ ആയി ഉടനെ നൽകുന്നതാണ്. III. ധനവിപണിയുടെ ആഴം വർദ്ധിക്കൽ 11. റീട്ടയിൽ നിക്ഷേപകരെ റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്നു സർക്കാർ സെക്യൂരിറ്റീസ് വിപണിയിൽ റീട്ടയിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് ഇന്ത്യാ ഗവൺമെന്റിന്റും റിസർവ് ബാങ്കും ഊന്നൽ നൽകുന്ന കാര്യമാണ്. അതനുസരിച്ച്, പ്രാഥമിക ലേലങ്ങളിൽ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് അവതരിപ്പിക്കുക, റീട്ടെയിൽ നിക്ഷേപകർക്ക് അഗ്രഗേറ്റർ / ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അനുവദിക്കുക, എൻഡിഎസ്-ഒഎം ദ്വിതീയ വിപണിയിൽ ഓഡ് -ലോട്ട് സെഗ്‌മെന്റ് അനുവദിക്കുക എന്നിങ്ങനെ നിരവധി പരിശ്രമങ്ങൾ മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ട്. സർക്കാർ സെക്യൂരിറ്റികളിലെ റീട്ടയിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, ലഭ്യത എളുപ്പമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, റിസർവ് ബാങ്കിൽ അവരുടെ ഗിൽറ്റ് സെക്യൂരിറ്റീസ് അക്കൗണ്ട് ('റീട്ടെയിൽ ഡയറക്ട്') തുറക്കുന്നതോടൊപ്പം അഗ്രഗേറ്റർ മോഡലിനപ്പുറത്തേക്ക് നീങ്ങാനും റീട്ടെയിൽ നിക്ഷേപകർക്ക് പ്രാഥമികവും ദ്വിതീയവുമായ സർക്കാർ സെക്യൂരിറ്റീസ് വിപണിയിലേക്ക് ഓൺലൈൻ പ്രവേശനം നൽകാനും തീരുമാനിച്ചു. ഈ സൗകര്യം നൽകുന്നതു സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകം നൽകുന്നതായിരിക്കും. 12. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഡിഫോൾട്ടഡ് ബോണ്ടുകളിലെ നിക്ഷേപം നിലവിൽ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് (എഫ്പിഐ) ആസ്തി പുനർനിർമാണ കമ്പനികൾ നൽകുന്ന സെക്യൂരിറ്റി രസീതുകളിലും, കടപ്പത്രങ്ങളിലും, 2016 ലെ ഇൻസോൾവെൻസി ആന്റ് ബാങ്ക്റപ്സി കോഡിനു വിധേയമായി നാഷണൽ കമ്പിനിലോ ട്രിബ്യൂണൽ അംഗീകരിച്ച കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ്സിന് കീഴിൽ ഒരു സ്ഥാപനം നൽകുന്ന കടപ്പത്രങ്ങളിലും നിക്ഷേപം നടത്താം. കോർപ്പറേറ്റ് ബോണ്ടുകളിൽ എഫ്പിഐകൾ നിക്ഷേപിക്കുന്നതിനായി മീഡിയം ടേം ഫ്രെയിംവർക്ക് (എംടിഎഫ്) പ്രകാരം ഹ്രസ്വകാല പരിധി, മിനിമം ശേഷിക്കുന്ന കാലാവധി ആവശ്യകത എന്നിവയിൽ നിന്ന് ഈ നിക്ഷേപങ്ങളെ ഒഴിവാക്കിയിരിക്കുന്നു. കോർപ്പറേറ്റ് ബോണ്ടുകളിലെ എഫ്പിഐകളുടെ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്, ഡിഫോൾട്ട് കോർപ്പറേറ്റ് ബോണ്ടുകൾക്കും സമാനമായ ഇളവുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. അതനുസരിച്ച്, ഡിഫോൾട്ട് കോർപ്പറേറ്റ് ബോണ്ടുകളിലെ എഫ്പിഐ നിക്ഷേപത്തെ ഹ്രസ്വകാല പരിധിയിൽ നിന്നും എംടിഎഫിന് കീഴിലുള്ള മിനിമം ശേഷിക്കുന്ന കാലാവധിയിൽ നിന്നും ഒഴിവാക്കും. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം നൽകുന്നതാണ്. IV. പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾ 13. ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾക്കായി 24x7 ഹെൽപ്പ് ലൈൻ സജ്ജമാക്കുന്നു ഉപയോക്താക്കളുടെ മെച്ചപ്പെട്ട ഡിജിറ്റൽ പേയ്‌മെന്റ് സേവനത്തിനായി നിരവധി സുരക്ഷാ സെക്യൂരിറ്റി സംവിധാനങ്ങളും, പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളും റിസർവ് ബാങ്ക് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിജിറ്റൽ പേയ്‌മെന്റ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി 24x7 ഹെൽപ്പ്ലൈൻ സജ്ജമാക്കാൻ ആർബിഐയുടെ പേയ്‌മെന്റ് സിസ്റ്റംസ് വിഷൻ രേഖ വിഭാവനചെയ്യുന്നു. ഈ ഹെൽപ്പ്ലൈൻ, വിശ്വാസതതയും, ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിനുപുറമെ, ഇതില്ലെങ്കിൽ ചോദ്യങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഉണ്ടാകാവുന്ന സാമ്പത്തിക, മാനവ വിഭവശേഷി ചെലവുകൾ കുറയ്ക്കുകയും ചെയ്യും. വിവിധ ഡിജിറ്റൽ പേയ്‌മെന്റ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്തൃ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും, ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ഒരു കേന്ദ്രീകൃത, വ്യവസായാടിസ്ഥാനത്തിലുള്ള, വ്യാപകമായ 24x7 ഹെൽപ്പ്ലൈൻ സജ്ജീകരിക്കുന്നതിന് 2021 സെപ്റ്റംബറോടെ പ്രമുഖ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരെ ആവശ്യമായി വരും. ഈ സംവിധാനം മുന്നോട്ട് പോകുമ്പോൾ, ഹെൽപ്പ് ലൈൻ വഴിതന്നെ ഉപഭോക്തൃ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും, പരിഹരിക്കുന്നതുമുള്ള സംവിധാനങ്ങൾ പരിഗണിക്കും. 14. അംഗീകൃത പേയ്‌മെന്റ് സിസ്റ്റങ്ങളുടെ ഓപ്പറേറ്റർമാർക്കും പങ്കാളികൾക്കുമായുള്ള പുറംകരാർ മാർഗ്ഗനിർദ്ദേശങ്ങൾ വിവിധ അംഗീകൃത പേയ്‌മെന്റ് സിസ്റ്റങ്ങളുടെ ഓപ്പറേറ്റർമാരും പങ്കാളികളും അവർ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളും അവർ പ്രവർത്തിക്കുന്ന പേയ്‌മെന്റ് സിസ്റ്റങ്ങളുടെ രൂപകൽപ്പനയും കണക്കിലെടുത്ത് പ്രത്യേക പ്രവർത്തനങ്ങളുടെ ഒരു കൂട്ടായ്മയുണ്ടാക്കുന്നു. മിക്കപ്പോഴും, അത്തരം പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി അതിന് പുറംകരാർ നൽകുന്നു. എന്നിരുന്നാലും, അത്തരം പുറംകരാർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ സിസ്റ്റത്തിലെ കേടുപാടുകൾ പ്രധാന സ്ഥാപനങ്ങൾക്ക് സൈബർ സുരക്ഷാ റിസ്ക്ക് ഉണ്ടാക്കും. പുറംകരാറുകളിലെ പങ്കാളികളിൽ നിന്നുണ്ടാകുന്ന ആപൽസാധ്യതകൾ നിയന്ത്രിക്കുന്നതിനും, പേയ്‌മെന്റും സെറ്റിൽമെന്റുമായി ബന്ധപ്പെട്ട സേവനങ്ങളും പുറംകരാർ നൽകുമ്പോൾ പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ഓപ്പറേറ്റർമാർക്കും അംഗീകൃത പേയ്‌മെന്റ് സംവിധാനങ്ങളിൽ പങ്കെടുക്കുന്നവർക്കും റിസർവ് ബാങ്ക് പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. 15. രാജ്യത്തെ എല്ലാ ബാങ്ക് ബ്രാഞ്ചുകൾക്കും സിടിഎസ് ക്ലിയറിംഗ് പങ്കാളിത്തം പ്രാപ്തമാക്കൽ 2010 മുതൽ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) ഉപയോഗത്തിലാണ്. നിലവിൽ മൂന്ന് ചെക്ക് പ്രോസസ്സിംഗ് ഗ്രിഡുകളിലായി 1,50,000 ശാഖകളെ അതുൾക്കൊള്ളുന്നുണ്ട്. മുമ്പത്തെ 1219 സിടിഎസ് ഇതര ക്ലിയറിംഗ് ഹൗസുകൾ സിടിഎസിലേക്ക് മാറി. 18,000 ത്തോളം ബാങ്ക് ശാഖകൾ ഇപ്പോഴും ഔപചാരിക ക്ലിയറിംഗ് ക്രമീകരണത്തിന് പുറത്താണെന്ന് മനസിലാക്കുന്നു. ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി സിടിഎസ് അധിഷ്‌ഠിത ക്ലിയറിംഗിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും, ചെക്കുകൾ ശേഖരിക്കുന്നതിനും തീർപ്പാക്കുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി അത്തരം ബ്രാഞ്ചുകളെല്ലാം 2021 സെപ്റ്റംബറോടെ സിടിഎസ് ക്ലിയറിംഗ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുന്നു. ഇതിനായി ഒരു മാസത്തിനുള്ളിൽ പ്രത്യേക പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. V. ഉപഭോക്തൃസംരക്ഷണം 16. സംയോജിത ഓംബുഡ്‌സ്മാൻ പദ്ധതി ധനമേഖലയിലെ ഉപഭോക്തൃപരിരക്ഷ എല്ലാ തലങ്ങളിലും നയപരമായ മുൻഗണന നേടിയിട്ടുള്ള കാര്യമാണ്. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ആഗോള ഉദ്യമങ്ങൾക്കനുസൃതമായി നിയന്ത്രിത സ്ഥാപനങ്ങളുടെ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന് റിസർവ് ബാങ്ക് വിവിധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഒരു ബദൽ തർക്കപരിഹാരസംവിധാനം എന്ന നിലയിൽ, മൂന്ന് ഓംബുഡ്സ്മാൻ സ്കീമുകൾ, അതായത് (i) ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം (ii) ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ സ്കീം, (iii) ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ സ്കീം എന്നിവ ആർബിഐയുടെ 22 ഓംബുഡ്‌സ്മാൻ ഓഫീസുകളിലൂടെ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. നിയന്ത്രിത സ്ഥാപനങ്ങൾ തൃപ്തികരമായി പരിഹരിക്കാത്ത ഉപഭോക്തൃ പരാതികളുടെ മറ്റൊരു ഏകജാലകപരിഹാര സംവിധാനമായി റിസർവ് ബാങ്ക് പരാതി മാനേജുമെന്റ് സിസ്റ്റം (സിഎംഎസ്) പോർട്ടൽ പ്രവർത്തന ക്ഷമമാക്കിയിരുന്നു. നിയന്ത്രിത സ്ഥാപനങ്ങളുടെ ഇടപാടുകാർക്ക് ബദൽ തർക്കപരിഹാര സംവിധാനം ലളിതവും കൂടുതൽ സുതാര്യവുമാക്കുന്നതിന്, മൂന്ന് ഓംബുഡ്സ്മാൻ സ്കീമുകളുടെ സംയോജിപ്പിക്കുവാനും, പരാതിപരിഹാര ത്തിനായി ‘ഒരു രാജ്യം, ഒരു ഓംബുഡ്സ്മാൻ’ എന്ന സമീപനം നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരു കേന്ദ്രീകൃത റഫറൻസ് പോയിന്റിൽ ഒരു സമഗ്ര സംവിധാനത്തിലൂടെ ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, പിപിഐകൾ നൽകുന്ന ബാങ്കിതരസ്ഥാപനങ്ങൾ, എന്നിവിടങ്ങളിലെ ഇടപാടുകാർക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാന മുണ്ടാക്കി പരാതി പരിഹാര പ്രക്രിയ എളുപ്പമാക്കുന്നതിനാണുദ്ദേശി ക്കുന്നത്. ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ പദ്ധതി 2021 ജൂണിൽ ആരംഭിക്കും. (യോഗേഷ് ദയാൽ) പത്രപ്രസ്താവന 2020-2021/1051 |