RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527835

വികസനോന്മുഖവും നിയന്ത്രണ പരവുമായ നയങ്ങളെ സംബന്ധിച്ച പ്രസ്താവന

ഡിസംബർ 04, 2020

വികസനോന്മുഖവും നിയന്ത്രണ പരവുമായ നയങ്ങളെ സംബന്ധിച്ച പ്രസ്താവന

താഴെപ്പറയുന്ന കാര്യങ്ങൾ ലക്ഷ്യമാക്കി വികസനവും നിയന്ത്രണസംബന്ധവുമായ, വിവിധങ്ങളായ നടപടികൾ നിർദ്ദേശിക്കുകയാണ് ഈ പ്രസ്താവന (i) സമ്പദ് വ്യവസ്ഥയിലെ ലക്ഷ്യോന്മുഖ മേഖലകൾക്കും, അനുബന്ധമേഖലകൾക്കും പണലഭ്യത വർദ്ധിപ്പിച്ച് വേണ്ട പിന്തുണ നൽകുക. (ii) ധനവിപണികൾ ശക്തിപ്പെടുത്തുക, (iii) നിയന്ത്രണ നടപടികളിലൂടെ ബാങ്കുകളുടേയും എൻബിഎഫ് സികളുടേയും മൂലധനം സംരക്ഷിക്കുക, (iv) ആഡിറ്റ് പ്രവർത്തനങ്ങളിലൂടെ മേൽനോട്ടം ശക്തിപ്പെടുത്തുക, (v) കയറ്റുമതി ക്കാർക്ക് ബിസിനസ് അനായാസമാക്കി വിദേശ വ്യാപാരം സുഗമമാക്കുക (vi) ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും സാമ്പത്തിക പരിവ്യാപനം വിപുലമാക്കാനും പെയ്മെന്‍റെു വ്യവസ്ഥാസേവനങ്ങളുടെ നിലവാരമുയർത്തുക.

І. പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ പണലഭ്യത ലക്ഷ്യമാക്കിയുള്ള നടപടികൾ

1. ഓൺ ടാപ്പ് ടി എൽ ടി ആർ ഒ (On Tap TL TRO) മേഖലകളുടെ വ്യാപനവും ഇ സി എൽ ജി എസ് 2.0 മായി യോജിച്ച പ്രവർത്തനവും

മുൻപിൻബന്ധങ്ങളുള്ളതും, വളർച്ചയുടെ കാര്യത്തിൽ സംവർദ്ധകഫലമുളവാക്കുന്നതും നിശ്ചിതമേഖലകളുടെ പ്രവർത്തന ങ്ങളെ പുനരുജ്ജീവനം ലക്ഷ്യമാക്കിയിട്ടുള്ള നടപടി കൾക്ക് വേണ്ട പണലഭ്യത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി, ആർബിഐ 2020 ഒക്ടോബർ 9ന് ടി എൽ ടി ആർ ഓ ഓൺ ടാപ് പദ്ധതി പ്രഖ്യാപിച്ചു. ഇത് 2021 മാർച്ച് 31 വരെ ലഭ്യമാണ്. ഇതിൻപ്രകാരം മൂന്നു വർഷം കാലാവധികളുള്ള 1,00,000 കോടി രൂപ വരെയുള്ള ഓൺ ടാപ് ടി എൽ ടി ആർ ഓ (On Tap TL TRO)നടത്താൻ തീർച്ചപ്പെടുത്തി. ഇതിന് ധനനയ റിപോനിരക്കുമായി ബന്ധമുള്ള ഒരു ഫ്ളോട്ടിംഗ് നിരക്കും, പദ്ധതിയ്ക്ക് ലഭിക്കുന്നപ്രതികരണങ്ങളുടെ പുനരവലോകനത്തിന്‍റെ അടിസ്ഥാനത്തിൽ തുകയും കാലാവധിയും വർദ്ധിപ്പിക്കാനുള്ള സാധ്യതയും ഉണ്ടാവും. 2000 നവംബർ 12 ന് പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജ് 3.0 ന്‍റെ ഭാഗമായി കേന്ദ്രഗവൺമെന്‍റെ് എമർജൻസി ക്രെഡിറ്റ്ലൈൻ ഗാരന്‍റി സ്കീം 2.0 (ECLGS 2.0) സമാരംഭിച്ചു. ഇതിൻ പ്രകാരം, നിലവിലുള്ള ഈസിഎൽജിഎസ് 1.0 (ECLGS 1.0) ലുണ്ടായിരുന്ന3.0 ലക്ഷം കോടി രൂപയുടെ അടിസ്ഥാന ധനം, ആർ ബി ഐ യുടെ കാമത്ത് കമ്മിറ്റി കണ്ടെത്തിയ 26 പീഡിത മേഖലകളിലെ സംരംഭങ്ങൾക്കു നൽകുന്ന അധികജാമ്യമില്ലാത്ത വായ്പകൾക്കു നൽകാനുള്ള 100 ശതമാനം ഗാരന്‍റെിയ്ക്കും, 29-02-2020 ൽ 50 കോടി രൂപയ്ക്കു മുകളിൽ 500 കോടി രൂപ വരെ നീക്കിയിരിപ്പുള്ള ആരോഗ്യമേഖലയിലെ വായ്പാ അക്കൗണ്ടുകൾക്കുമായി നീക്കിവെച്ചു. ഇതിൻപ്രകാരം 2020 ഒക്ടോബർ 21- നു പ്രഖ്യാപിച്ച അഞ്ചു മേഖലകൾക്കു പുറമേ, കാമത്ത് കമ്മിറ്റി കണ്ടെത്തിയ 26 പീഡിതമേഖലകളെയും ഓൺ ടാപ് ടി എൽ ടി ആർ ഓയുടെ കീഴിൽ അർഹതയുള്ള മേഖലകളുടെ പരിധിയിൽകൊണ്ടുവരുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആർബിഐയിൽ നിന്നും ടിഎൽടിആർഒ, പദ്ധതിയിൽ നിന്നും ഫണ്ടെടുത്തും പീഡിത മേഖലകളെ പിന്തുണയ്ക്കാൻ ഇസിഎൽജിഎസ് പദ്ധതിയിൻ കീഴിൽ ഗാരന്‍റി നൽകിയും ബാങ്കുകളെ ഈ രണ്ടു പദ്ധതികളെയും സംയോജിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ബാങ്കുകൾക്ക് ഈ പദ്ധതി വഴി ലഭ്യമാകുന്ന ധനം, നിർദ്ദിഷ്ഠ മേഖലകളിലുള്ള സ്ഥാപനങ്ങളിൽ, കോർപ്പൊറേറ്റ് ബോണ്ടുകളിലോ, കമ്മേർഴ്സിയൽ പേപ്പറുകളിലോ, നോൺ കൺവെർട്ടിബിൾ ഡിബന്‍റ്ചറുകളിലോ നിക്ഷേപം നടത്താം. ഇത്തരം ഉപാധികളിൽ ബാങ്കുകളുടെ നിക്ഷേപത്തിന്‍റെ പരിധി 2020 സെപ്തംബർ 30 ലെ പരിധിയ്ക്ക് മുകളിലാകാം. ഈ പദ്ധതിവഴി ബാങ്കുകൾ ലഭ്യമാക്കുന്ന ധനം, ഈ മേഖലകൾക്ക് വായ്പകളായും നൽകാം. ഈ സൗകര്യത്തിലൂടെ ബാങ്കുകൾ നടത്തുന്ന നിക്ഷേപങ്ങൾ, HTM പോർട്ട്ഫോളിയോയിൽ കൊള്ളിക്കാവുന്ന 25 ശതമാനത്തിനു മുകളിലായാലും HTM വിഭാഗത്തിൽ തന്നെ വർഗ്ഗീകരിക്കപ്പെടു ന്നതാണ്. ഈ വിഭാഗത്തിലുള്ള എല്ലാ എക്സ്പോഷറുകളും ലാർജ് എക്സ്പോഷർ രൂപഘടന(Large Exposure Framework-LEF) യിൽ നിന്നും ഒഴിവാക്കപ്പെടും.

2. റീജണൽറൂറൽ ബാങ്കുകളിൽ കൂടുതൽ കാര്യക്ഷമമായ ധനലഭ്യത മാനേജ്മെന്‍റെ് നിർവഹണം

നിലവിൽ, റീജിയണൽ റൂറൽ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്‍റെ ധനലഭ്യതാജാലകങ്ങളെയോ കാൾ/നോട്ടീസ് ധനവിപണികളെയോ സമീപിക്കാനുള്ള അനുവാദമില്ല. ഇത് പരിഹരിക്കാൻ രണ്ടുപുതിയ നടപടികൾ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നു. (i) ആർ ആർ ബികളിൽ മത്സരക്ഷമമായ നിരക്കുകളിൽ കൂടുതൽ കാര്യക്ഷമമായ ധനലഭ്യത മാനേജ്മെന്‍റെിനായി,ലിക്വിഡിറ്റി അഡ്ജസ്റ്റുമെന്‍റെ് ഫെസിലിറ്റിയും (LAF), മാർജിനൽ സ്റ്റാൻഡിംഗ്ഫെസിലിറ്റിയും (MSF) ആർആർബി കൾക്കും ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. (ii) ആർആർബി കളെകാൾ/ നോട്ടീസ് ധനവിപണികളിൽ നിസ്വനായും, വായ്പക്കാരനായും പങ്കെടുക്കുന്നത് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധ മായ വിശദമായ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുന്നതാണ്.

II. നിയന്ത്രണവും മേൽനോട്ടവും

കോവിഡ് 19 മഹാമാരി, അതിന്‍റെ ആക്രമണം തുടങ്ങിയതുമുതൽ, റിസർവ് ബാങ്കിന്‍റെ നിയന്ത്രണപരമായ പ്രതികരണം, ശ്രദ്ധ കേന്ദ്രീകരിച്ചത്, വായ്പക്കാരുടെ വായ്പാതിരിച്ചടവിന്മേൽ അതിന്‍റെ ആഘാതം ലഘൂകരിക്കാനും, വായ്പയെടുത്ത സ്ഥാപനങ്ങൾക്ക് ശ്രദ്ധേയമായ പരിഹാരം ലഭ്യമാക്കാനും, സാമ്പത്തിക സുസ്ഥിരത, സംബന്ധമായ അനിവാര്യതകൾ നിരിക്ഷിച്ചുകൊണ്ട്, സമ്പദ് വ്യവസ്ഥയിലേക്ക് വായ്പാപ്രവാഹം സുഗമമാക്കുക എന്നതിലുമായി രുന്നു. ഇവയെ സഹായിക്കുന്നതിനായി, താഴെ പറയുന്ന നടപടികൾ പ്രഖ്യാപിക്കുന്നു.

3. ബാങ്കുകളുടെ ലാഭവിഹിത വിതരണം

കോവിഡ് 19 സംബന്ധമായുണ്ടായ സാമ്പത്തിക സ്തംഭനം പരിഗണിച്ച്, 2020 ഏപ്രിലിൽ, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളും(ScBs) സഹകരണ ബാങ്കുകളും, 2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷ സംബന്ധിയായലാഭത്തിൽനിന്നും, ഇനിയൊരു നിർദ്ദേശമുണ്ടാകുന്ന തുവരെ, ലാഭവിഹിതം വിതരണം ചെയ്യരുതെന്ന് പ്രഖ്യാപിച്ചിരുന്നു. 2020 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന ത്രൈമാസികത്തിലെ സാമ്പത്തിക ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇതു പുനർ വിലയിരുത്തലിനു വിധേയമാക്കും. സമ്മർദങ്ങൾ തുടരുകയും കോവിഡ് 19 മായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉയർന്നുതന്നെ നിൽക്കുന്നതിനാലും, ബാങ്കുകൾ സമ്പദ് വ്യവസ്ഥയ്ക്കു പിന്തുണ നൽകാനും, നഷ്ടമുണ്ടാവുകയാണെങ്കിൽ അത് ആഗിരണം ചെയ്യാനും മൂലധനം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ബാങ്കുകളുടെ ബാലൻസുഷീറ്റുകൾ ശക്തിപ്പെടുത്തുന്നതിനും, അതേ സമയം, സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ട വായ്പാപിന്തുണ നൽകുന്നതിനും, ഒരു പുനരവലോകനത്തിനു ശേഷം, എസ് സി ബി കളും (SCBs), സഹകരണ ബാങ്കുകളും 2019-20 സാമ്പത്തികവർഷസംബന്ധിയായ ലാഭങ്ങളിൽ നിന്നും, ലാഭവിഹിതം വിതരണം ചെയ്യാൻ പാടില്ല എന്നു തീരുമാനിച്ചു. ഈ നടപടിയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

4. എൻ ബി എഫ് സി കൾക്കുള്ള ലാഭവിഹിത വിതരണനയം

ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി എൻ ബി എഫ് സികളിൽ ലാഭ വിഹിതവിതരണകാര്യത്തിൽ, നിലവിൽ മാർഗ്ഗനിർദേശങ്ങളൊ ന്നുമില്ല. സമ്പദ് വ്യവസ്ഥയിൽ എൻബിഎഫ് സികളുടെ വർദ്ധിച്ചു വരുന്ന പ്രാധാന്യം കണക്കിലെടുത്തും, മറ്റു മേഖലകളുമായുള്ള പരസ്പരബന്ധം പരിഗണിച്ചും, എൻബിഎഫ് സികളുടെ ലാഭവിഹിത വിതരണത്തിന്, മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ തീരുമാനിച്ചി ട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽപെട്ട എൻബിഎഫ് സികൾ, ചില വ്യവസ്ഥകൾക്കുവിധേയമായും മാനദണ്ഡങ്ങളുടെ ഒരു മാട്രിക്സിനു അനുസരണമായും, ലാഭവിഹിതം പ്രഖ്യാപിക്കാനും അനുവദിക്കു ന്നതാണ്. ഇതുമായിബന്ധപ്പെട്ട് ഒരു കരട് സർക്കുലർ, പൊതുജനാ ഭിപ്രായത്തിനുവേണ്ടി പുറപ്പെടുവിക്കുന്നതാണ്.

5. എൻബിഎഫ് സികൾക്കുള്ള, തോതധിഷ്ഠിത നിയന്ത്രണ രൂപ ഘടനയെ സംബന്ധിച്ച ചർച്ചാരേഖ

വായ്പാവിതരണത്തിന്‍റെ കാര്യത്തിൽ, ബാങ്കുകൾക്കൊപ്പം, ഒരു പൂരകചാനലായും, ഒരു മദ്ധ്യവർത്തിയുടെ രൂപത്തിലും, എൻബിഎഫ് സികൾ നൽകുന്ന സംഭാവന അംഗീകാരം നേടിയിട്ടുള്ള ഒന്നാണ്. എൻബിഎഫ് സികളുടെ നിയന്ത്രണ വ്യവസ്ഥ, അനുപാതികത്വമെന്ന അടിസ്ഥാന തത്ത്വത്തിൽ അധിഷ്ഠിതമായിരിക്കുന്നു. ആയതിനാൽ, അളന്നെടുത്ത നിയന്ത്രണ നടപടികളിലൂടെ വേണ്ടത്ര പ്രവർത്തന പരമായ അയവ് ലഭ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അതിവേഗത്തിൽ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. ഇത് എൻബിഎഫ് സി മേഖലയെ വലുപ്പത്തിലും പരസ്പര ബന്ധങ്ങളിലും സാരമായ വളർച്ചയിലേക്ക് നയിച്ചിട്ടുണ്ട്. എൻബിഎഫ് സികളുടെ മാറിവരുന്ന നഷ്ടസാദ്ധ്യതാരൂപരേഖ കണക്കി ലെടുത്ത്, നിയന്ത്രണ രൂപഘടനയെ ഒരു പുനരവലോകനത്തിന് വിധേയമാക്കേണ്ടതുണ്ട്. വ്യവസ്ഥാനുസാരമായ റിസ്ക് കോൺട്രി ബ്യൂഷനുമായിബന്ധിപ്പിച്ച് വലുപ്പാടിസ്ഥാനത്തിലുള്ള ഒരു നിയന്ത്രണ സമീപനം ആയിരിക്കും ഭാവിയിൽ വേണ്ടത് എന്ന് തോന്നുന്നൂ. പുതുക്കിയ ഈ നിയന്ത്രണ രൂപഘടനയ്ക്ക് അന്ത്യരൂപം നൽകുന്നതിനുമുമ്പ് തൽപരകക്ഷികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായിബന്ധപ്പെട്ട് ഒരു ചർച്ചാരേഖ 2021 ജനുവരി 15-ന് മുമ്പ്, പൊതുജനാഭിപ്രായത്തിനുവേണ്ടി, പുറപ്പെടുവി ക്കുന്നതായിരിക്കും.

6. നിയന്ത്രിത സ്ഥാപനങ്ങളുടെ (SEs) ആഡിറ്റ് സമ്പ്രദായം ശക്തിപ്പെടുത്തുക:(i) നഷ്ടസാധ്യതാടിസ്ഥാനത്തിലുള്ള ആഡിറ്റ് സ്വീകരിക്കുന്നതിനെ സംബന്ധിച്ച്, വലിയ യു സി ബികളും (UCBs)എൻ ബി എഫ് സികളും (NBFCs) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കൽ, വാണിജ്യ ബാങ്കുകൾ, യു സി ബി കൾ, എൻ ബി എഫ് സികൾ എന്നിവയിൽ സ്റ്റാറ്റ്യൂട്ടറി ആഡിറ്റർ മാരുടെ നിയമനത്തെ സംബന്ധിച്ച നിർദ്ദേശങ്ങളുടെ ഏകോപനം.

ഈ അടുത്തകാലത്ത് മൂന്ന് രീതിയിലുള്ള ദൗർബല്യങ്ങളാണ് ചില ബാങ്കുകളുടെയും, എൻബി എഫ് സി കളുടേയും പ്രതികൂലമായി ബാധിച്ച വീഴ്ചകളായി തെളിഞ്ഞിട്ടുള്ളത്. ന്യായീകരണത്തിന്‍റെ ആ മൂന്നുസരണികൾ (i) ആ ബിസിനസ്സ് സ്ഥാപനം തന്നെ (ii) നഷ്ടസാദ്ധ്യത ക്രമീകരണങ്ങളും, നിയമങ്ങളുടെ പാലനവും, (iii) ആന്തരിക ആഡിറ്റ് ആയതിനാൽ, നിയന്ത്രിത സ്ഥാപനങ്ങളിന്മേലുള്ള മേൽനോട്ടപരവും, ഭരണനിർവഹണപരവും, അഷുറൻസ് ചുമതലകളിലും ശ്രദ്ധ ശക്തിപ്പെടുത്തേണ്ടത് ആർബിഐയുടെ പ്രധാന വിഷയമാണ്. മേൽനോട്ടപരമായ ആർബിഐയുടെ ചുമതലകളുടെ ഏകീകരണ ത്തിന്‍റെ ഒരു ലക്ഷ്യം, യുസിബികളിന്മേലും, എൻ ബി എഫ് സി കളിന്മേലുള്ള മേൽനോട്ടത്തിന്‍റെ നിലവാരം, വാണിജ്യബാങ്കുകളിൻ മേലുള്ളതുമായി ആനുപാതികമായി തുല്യമാക്കുക എന്നതാണ്.

ആന്തരിക ആഡിറ്റ് എന്ന മൂന്നാമത്തെ പ്രതിരോധം, യു സി ബി കളിലും എൻബിഎഫ് സികളിലും ശക്തിപ്പെടുത്തേണ്ടത് ആവശ്യ മാണ്. നഷ്ടസാദ്ധ്യതാടിസ്ഥാനത്തിലുള്ള അന്തരിക ആഡിറ്റ് (Risk Based Internal Audit) RBIA വാണിജ്യ ബാങ്കുകളിൽ, 2002-ൽ നിർബന്ധം ആക്കിയിരുന്നു. ആർബിഐഎ സ്വീകരിക്കാനായി, വലിയ യു സി ബി കൾക്കും എൻ ബി എഫ് സികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നഷ്ടസാധ്യതയെ ഏകമുഖമാക്കിയുള്ള ആന്തരിക ആഡിറ്റ് വ്യവസ്ഥ രൂപ വൽക്കരിക്കാൻ സഹായമാവും.

പുറത്തുനിന്നുള്ള സ്റ്റാറ്റ്യൂട്ടറി ആഡിറ്റർമാർ നിയന്ത്രിത സ്ഥാപനങ്ങളുടെ പ്രക്രിയകൾക്ക് പുറത്താണെങ്കിലും, അവർ നിർവഹിക്കുന്ന പ്രധാനപങ്ക് പരിഗണിക്കുമ്പോൾ ഒരു നാലാം നിര പ്രതിരോധമാണെന്ന് പറയാം. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിൽ ഈ അടുത്ത കാലത്ത് യുസിബികളിൽ സ്റ്റാറ്റ്യൂട്ടറി ആഡിറ്റർമാരെ നിയമിക്കുന്ന കാര്യത്തിൽ വരുത്തിയ ഭേദഗതി ഈ ദിശയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ആയതിനാൽ, വാണിജ്യബാങ്കുകളിലും, യുസിബികളിലും എൻബിഎഫ് സികളിലും സ്റ്റാറ്റ്യൂട്ടറി ആഡിറ്റർ മാരെ നിയമിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ, എസ്ഇകൾ (SEs) ക്ക് അവരുടെ ആവശ്യാനുസരണം യഥാസമയം, സുതാര്യവും കാര്യക്ഷമ വുമായ രീതിയിൽ ആഡിറ്റ് സ്ഥാപനങ്ങളെ നിയമിക്കാൻപ്രാപ്തരാക്കും. ഇത് എസ്ഇ (SEs) കളുടെ ഫൈനാൻഷ്യൽ റിപ്പോർട്ടിംഗിന്‍റെ നിലവാരം മെച്ചപ്പെടുത്തും. ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

7. ഡിജിറ്റൽ പെയ് മെൻറുകൾക്ക് സുരക്ഷാനിയന്ത്രണങ്ങൾ

ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്‍റു പ്രക്രിയകൾ നിർവ്വഹിക്കുന്ന അതിപ്രധാനമായ പങ്ക് പരിഗണിക്കു മ്പോൾ, ആർബിഐ അതുമായി ബന്ധപ്പെട്ട സുരക്ഷാനിയന്ത്രണങ്ങൾക്കും ഏറ്റവും മുന്തിയ പ്രാധാന്യം നൽകുന്നുണ്ട്. നിയന്ത്രിത സ്ഥാപനങ്ങൾ, ഇത്തരം പ്രക്രിയകൾക്ക് കരുത്തുറ്റ ഒരു കാര്യനിർവ്വഹണ ഘടന രൂപവൽക്കരിക്കാനും, ഇൻറർനെറ്റ്, മൊബൈൽ ബാങ്കിംഗ്, കാർഡുപെയ്മെൻറു എന്നിവപോലെയുള്ള ചാനലുകൾക്ക്, പൊതുവായുള്ള മിനിമം സുരക്ഷാ നിയന്ത്രണ നിലവാരം നടപ്പിലാക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഡിജിറ്റൽ പെയ്മെന്‍റ് സുരക്ഷാ നിയന്ത്രണങ്ങൾ) നിർദ്ദേശങ്ങൾ 2020, എന്നത് ഉടൻ പുറപ്പെടുവിക്കാനുദ്ദേശിക്കുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ സാങ്കേതികത്വം, പ്ലാറ്റ്ഫോറം എന്നിവയ്ക്കന്യമാ ണെങ്കിലും ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പെയ്മെന്‍റ് ഉൽപ്പന്നങ്ങൾ കൂടുതൽ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കാൻ സാദ്ധ്യമാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കും. ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

8. സാമ്പത്തിക സാക്ഷരതയും വിദ്യാഭ്യാസവും

വളർച്ചയുടെ പരിവ്യാപനം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക പരിവ്യാപനത്തിന്‍റെ ആഴം കൂട്ടാനും, സമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിച്ച് ഉപഭോക്താക്കളെ സംരക്ഷിക്കാനും, തിരഞ്ഞെ ടുത്ത ചില ബാങ്കുകളെയും, ഗവർണ്മെന്‍റിതര സംഘടനകളേയും ഉൾപ്പെടുത്തി 2017-ൽ ആർബിഐ, നവീനരീതിയിൽ, സമൂഹ നേതൃത്ത്വത്തിൽ പങ്കാളിത്ത സമീപനത്തോടെ 80 ബ്ലോക്കുകളിൽ സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ (CFL) സ്ഥാപിച്ചു. 2019-ൽ ആദിവാസി പ്രദേശങ്ങളിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ബ്ലോക്കുകളിലുംകൂടി ഈ പദ്ധതി വ്യാപിപ്പിച്ചു. അനുഭവങ്ങളിൽ നിന്നും തല്പരകക്ഷികളിൽ (ബാങ്കുകളും എൻജിഒ കളും) നിന്നും ലഭിച്ച പ്രതികരണങ്ങളിൽനിന്നും താഴത്തെ പടിയിൽ, സ്ഥായിയായ രീതിയിൽ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പി ക്കാൻ, സിഎഫഎൽ (CFL) കളുടെ വ്യാപ്തി, 2024 മാർച്ചോടുകൂടി, ഓരോ ബ്ലോക്കിലും ഘട്ടംഘട്ടമായി എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തല്പരകക്ഷികൾക്ക് ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

9. ബാങ്കുകളിലെ പരാതി പരിഹരണ പ്രക്രിയ

റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഓംബുഡ്സ്മാൻ മറ്റൊരു പരാതിപരിഹരണ പ്രക്രിയയാണ്. ബാങ്കുകളിലെ ആന്തരികമായുള്ള പരാതിപരിഹരണ പ്രക്രിയയുടെ കാര്യക്ഷമത ശക്തിപ്പെടുത്താനും, മെച്ചപ്പെടുത്താനും, കൂടുതൽമെച്ചപ്പെട്ട ഉപഭോക് തൃ സേവനം പ്രദാനം ചെയ്യാനും ഇനിപറയുന്ന കാര്യങ്ങൾ മറ്റുകാര്യങ്ങൾക്കു പുറമെ, ഉൾപ്പെടുന്ന ഒരു സമഗ്രമായ രൂപഘടന സ്ഥാപിക്കാൻ തീരുമാനമെടു ത്തിട്ടുണ്ട്.

ഉപഭോക്താവിന്‍റെ പരാതികളെ സംബന്ധിച്ച വെളിപ്പെടുത്തലു കൾ വർദ്ധിപ്പിക്കുക.

ന്യായീകരിക്കാവുന്ന പരാതികൾ താരതമ്യേന കൂടുതലാവു മ്പോൾ, പരാതി പരിഹരിക്കുന്നതിനുവേണ്ടിവരുന്ന ചിലവ് ബാങ്കുകളിൽ നിന്നും ഈടാക്കുന്നതരത്തിലുള്ള പണപ്പിഴ ചുമത്തി നിരുത്സാഹിപ്പിക്കുക.

പരിഹാര പ്രക്രിയ, സമയബന്ധിതമായി മെച്ചപ്പെടുത്താൻ പരാജയപ്പെടുന്ന ബാങ്കുകളുടെ പരാതിപരിഹാര പ്രക്രിയ കർശനമായ ഒരു പുനരവലോകനത്തിനു വിധേയമാക്കുകയും, അവയ്ക്കെതിരെ മേൽനോട്ടപരമായ നടപടി എടുക്കുകയും ചെയ്യുക. ഇതിന്‍റെരൂപഘടന 2021 ജനുവരിയിൽ നടപ്പാക്കപ്പെടും.

III. ധന വിപണികളെ ഗാഢമാക്കൽ

10. ക്രെഡിറ്റ് ഡിഫാൾട്ട് സ്വാപ്പുകളുടെ അവലോകനം (CDS) മാർഗ്ഗ നിർദ്ദേശങ്ങൾ

ക്രെഡിറ്റ് ഡിഫാൾട്ട് സ്വാപ്പുകളുടെ വിപണിയുടെ വികസനം, കോർപ്പൊറേറ്റ് ബോണ്ടുകളുടെ, പ്രത്യേകിച്ച്, താഴ്ന്ന റേറ്റിംഗ് ഉള്ളവർ പുറപ്പെടുവിച്ചവയുടെ, സ്നിഗ്ദ്ധവിപണിയുടെ വികാസത്തിന്, അത്യന്താപേക്ഷിതമാണ്. സിഡിഎസ് (CDS) മാർഗ്ഗനിർദ്ദേശങ്ങൾ ഏറ്റവും ഒടുവിൽ 2013 ജനുവരിയിലാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രൊട്ടക്ഷൻ സെല്ലേഴ്സന്‍റെ (Protection sellers) അടിത്തറ വികസിപ്പിക്കേ ണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും, പ്രാവർത്തികമായി നേരിടുന്ന മറ്റു ചില പരിമിതികളെ സംബന്ധിച്ചും, വിപണി പങ്കാളികളിൽ നിന്നും അഭിപ്രായങ്ങൾ ലഭിച്ചിട്ടുണ്ട്. ബൈലാറ്ററൽ നെറ്റിംഗ് (Bilateral Netting) സംബന്ധമായി പാസ്സാക്കിയ നിയമം, സിഡിഎസ് (CDS) വിപണിക്ക് പ്രചോദനം നൽകും. ആയതിനാൽ സിഡിഎസ് മാർഗ്ഗനിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ കരടു നിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കും.

11. ഡെറിവേറ്റീവ്സിനെ സംബന്ധിച്ച സമഗ്ര മാർഗ്ഗ നിർദ്ദേശങ്ങൾ

ഡെറിവേറ്റീവ്സിനെ സംബന്ധിച്ചു 2011 നവംബറിൽ പുറപ്പെടുവിച്ച, മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റുകാര്യങ്ങൾക്കു പുറമെ ഉപഭോക്താവിന്‍റെ ഡെറിവേറ്റീവ് ഇടപാടുകൾക്കുള്ള അനുയോജ്യ തയെ സംബന്ധിച്ച നിയന്ത്രണപരമായ ആവശ്യകതകളും, ഭരണസന്നാ ഹങ്ങളും, ഓവർ ദി കൌണ്ടർ (OTC) ഇടപാടുകളുടെ നഷ്ട സാദ്ധ്യതകൾ മാനേജ് ചെയ്യാനുള്ള തയ്യാറെടുപ്പുകളും വിവരിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരങ്ങൾക്ക് അനുസൃതമായും, പലിശനിരക്ക്, കറൻസി ഡെറിവേറ്റീവ്സ് എന്നിവയെ സംബന്ധിച്ച ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് അനുസൃതമായി, നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്തു. പുതുക്കിയ മാർഗ്ഗനിർദ്ദേശ ങ്ങൾ വിപണിനിർമ്മിതാക്കൾ, നിയന്ത്രണത്തലും, ഒടിസി (OTC) ഡെറിവേറ്റീവ് ബിസിനസ്സിന്‍റെ നടത്തിപ്പിലും ഉയർന്ന നിലവാരം ഉറപ്പുവരുത്തി ഡെറിവേറ്റീവ്സ് വിപണികളുമായി കാര്യക്ഷമമായ ബന്ധം സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കരടു നിർദ്ദേശങ്ങൾ ഇന്നു പുറപ്പെടുവിക്കുക യാണ്.

12. ധനവിപണി നിയന്ത്രണ നിർദ്ദേശങ്ങളുടെ സമഗ്രമായ പുനരവലോകനം

2019 ജൂണ്‍ 6-ലെ വികസനപരവും നിയന്ത്രണപരവുമായ നയങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നതുപോലെ, ഒരു വർഷത്തിനുള്ളിൽ തനതായി കാലാവധിയിലെത്തുന്ന കാൾ മണി, കൊമ്മേർഴ്സിയൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്, മറ്റു കടപ്പത്രങ്ങൾ എന്നിവയുൾപ്പെടുന്ന ധനവിപണി ഉപാധികളിന്മേലുള്ള നിലവിലെ നിയന്ത്രണ നിർദ്ദേശങ്ങൾ, സമഗ്രമായി പുനരവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തു. ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇവ പുറപ്പെടുവിച്ചവർ, ഇതിലെ നിക്ഷേപകർ, മറ്റു പങ്കാളികൾ, എന്നിവയ്ക്കാകെ ഒരു പൊരുത്തം കൊണ്ടുവരാനുദ്ദേശിച്ചാണിത്. ഇതനുസരിച്ച് ഒരു വർഷത്തിൽ താഴെ കാലാവധിയെത്തുന്ന, നോട്ടീസും, ടേംമണി വിപണികളും , സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് (CDS) നോണ്‍ കണ്‍വെർട്ടിബിൾ ഡിബഞ്ചേഴ്സ് (NCDS) കൊമ്മേർഴ്സിയൽ പേപ്പറുകൾ (CPs) എന്നിവയെ സംബന്ധിച്ച കരട് പൊതുജനാഭിപ്രായ ത്തിനായി മൂന്ന് സെറ്റ് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്.

IV. വിദേശവ്യാപാരം സുഗമമാക്കൽ

രാജ്യത്തെ വിദേശവ്യാപാരത്തിന്‍റെ മത്സരക്ഷമത വർദ്ധിപ്പിക്കാനും, കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും, കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കാനും, വിദേശ വ്യാപാര സംബന്ധമായി നിരവധി നടപടികൾ, ഈ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായി ചില കയറ്റുമതി ഇടപടുകളെ നിയന്ത്രിക്കുന്ന നിലവിലെ നയങ്ങളെ കൂടുതൽ ഉദാരവല്ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആതറൈസ്ഡ്ഡിലർ ബാങ്കുകൾക്ക് കൂടുതൽ അധികാരങ്ങൾ ഏല്പിച്ചുകൊടുത്തു കൊണ്ടുള്ള ഈ നടപടികൾ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (ease of doing business) മെച്ചപ്പെടുത്തി, അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്തും.

13. കയറ്റുമതി രേഖകൾ നേരിട്ട് അയച്ചുകൊടുക്കൽ

നിലവിൽ എഡി വിഭാഗം 1 ബാങ്കുകൾ (ADI Banks), കയറ്റുമതിക്കാർ യുഎസ് ഡോളർ 10 മില്യ ണ്‍ വരെയുള്ള ഓരോ കയറ്റുമതിയുടെയും രേഖകൾ, വിദേശത്തുള്ള ഇറക്കുമതിക്കാരനോ, അയാളുടെ ഏജൻറിനോ, നേരിട്ട് അയച്ചുകൊടുത്ത കേസുകളെ ക്രമവൽക്കരി ക്കാൻ അനുവദിച്ചിട്ടുണ്ട്. കയറ്റുമതിയുടെ മൂല്യമെത്രയായാലും അതുകണക്കിലെടുക്കാതെ, കയറ്റുമതിമൂല്യം തിരിച്ചുപിടിച്ചിട്ടുള്ള എല്ലാ കേസുകളും, ക്രമവൽക്കരിക്കാൻ എഡി ബാങ്കുകൾക്ക് സാദ്ധ്യമാകുംവിധം ഈ മുകൾ പരിധി എടുത്തുമാറ്റാൻ തീരുമാനിച്ചിരി ക്കുന്നു.

14. മൂല്യം വീണ്ടെടുക്കാത്ത കയറ്റുമതി ബില്ലുകളുടെ എഴുതിത്തള്ളൽ

മൂല്യം വീണ്ടെടുക്കപ്പെടാത്ത കയറ്റുമതി ബില്ലുകൾ, ഇപ്പോൾ ഒരു നിശ്ചിത പരിധിവരെമാത്രമേ, എഴുതിത്തള്ളാൻ എഡി ബാങ്കുകളെ അനുവദിച്ചിട്ടുള്ളൂ. ഈ നിശ്ചിത പരിധിക്കു മുകളിൽ റിസർവ് ബാങ്കി ന്‍റെ അംഗീകാരം നേടേണ്ടതുണ്ട്. ഇപ്രകാരമുള്ള എഴുതിത്തള്ളലിനെ നിയന്ത്രിക്കുന്ന, നിലവിലുള്ള ഈ പ്രക്രിയ, ലളിതമാക്കുന്നതിനും, അംഗീകാരങ്ങൾ നൽകുന്നതിനെടുക്കുന്ന കാലയളവ് കുറയ്ക്കുന്ന തിനും, അങ്ങിനെ നിയന്ത്രണപരമായ ചിലവു കുറയ്ക്കുന്നതിനുമായി അതിനെ പുനരവലോകനത്തിനുവിധേയമാക്കി. ഇതനുസരിച്ച്, പരിധികളില്ലാതെ തന്നെ, നിശ്ചിത സാഹചര്യങ്ങളിൽ ബിൽ തുകകൾ എഴുതിത്തള്ളാൻ അനുവാദം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വിദേശത്തെ ഇറക്കുമതിക്കാർ നിസ്വനായി പോവുകയോ, കയറ്റുമതി മൂല്യമായി കിട്ടേണ്ടിയിരുന്ന പണം, ഇൻഡ്യൻ എംബസ്സി, വിദേശ ചേംബർ ഓഫ് കോമ്മേഴ്സ് അല്ലെങ്കിൽ അതുപോലെയുള്ള സംഘടനകൾ വഴി ലഭിച്ചിട്ടുണ്ടെങ്കിലോ, വിദേശ രാജ്യത്തെ കസ്റ്റംസ്/ആരോഗ്യ വകുപ്പധികൃതർ ചരക്ക് നശിപ്പിച്ചുകളഞ്ഞ സാഹചര്യത്തിലോ, ഇപ്രകാരം എഴുതിത്തള്ളാം. കയറ്റുമതിക്കാരൻ, രേഖകൾ നേരിട്ട് അയച്ച കേസുകളിൽപോലും, എഴുതിത്തള്ളാനുള്ള അത്തരം അപേക്ഷകൾ എഡി ബാങ്കുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.

15. കയറ്റുമതിപ്പണം ഇറക്കുമതിപ്പണവുമായി തട്ടിക്കിഴിക്കൽ

ഇന്ത്യൻ കമ്പനികൾക്കു അവരുടെ വിദേശ ഗ്രൂപ്പുകളുമായോ കൂട്ടുകമ്പനികളുമായോ ചരക്കുകളോ സേവനങ്ങളോ സംബന്ധിച്ച ഇടപാടുകൾ വഴി കിട്ടാനുള്ള കയറ്റുമതി മൂല്യമോ, കൊടുക്കാനുള്ള ഇറക്കുമതി മൂല്യമോ അറ്റത്തുകകളായോ മൊത്തമായോ, ഒരു കേന്ദ്രീകൃത ട്രഷറി സംവിധാനത്തിലൂടെയോ അല്ലാതെയോ, തട്ടിക്കിഴിക്കാൻ എഡി ബാങ്കുകളെ അനുവദിക്കാൻ തീരുമാനിച്ചി ട്ടുണ്ട്. കൂടാതെ എഡി ബാങ്കുകൾക്ക് അതേ വിദേശ വ്യാപാരികളിൽ നിന്നും, ലഭിക്കുന്ന അപേക്ഷകൾ, നിയമപരമായി നടപ്പിലാക്കാവുന്ന കോണ്‍ട്രാക്ട് അല്ലെങ്കിൽ സമ്മതപത്രം ഇവയുടെ പിന്തുണയുണ്ടെങ്കിൽ വിദേശ വ്യാപാരനയങ്ങൾ പാലിച്ചുകൊണ്ട്, അപേക്ഷകൾ അനുവദിക്കാം. കയറ്റുമതിയുടേയും, ഇറക്കുമതിയുടേയും പാദങ്ങൾ ഒരേ കലണ്ടർ വർഷത്തിൽ സംഭവിച്ചതായിരുന്നാൽ മാത്രമേ ഇപ്രകാരമുള്ള തട്ടിക്കിഴിക്കൽ നടത്താവൂ.

16. കയറ്റുമതി മൂല്യത്തിൻറെ റീഫണ്ട്

കയറ്റുമതി ചെയ്ത ചരക്കുകളുടെ മോശപ്പെട്ട നിലവാരം കാരണം, കയറ്റുമതി മൂല്യം തിരിച്ച്, വിദേശ ഇറക്കുമതിക്കാരന് നൽകണമെന്നു ണ്ടെങ്കിൽ, നിലവിൽ ചരക്കുകൾ തിരിച്ചിറക്കുമതി ചെയ്തശേഷം, എഡി ബാങ്കുകൾവഴി നൽകാൻ അനുവദിച്ചിട്ടുണ്ട്. ഒരു പുനരവലോകനത്തിൽ, ചരക്കുകൾ തിരിച്ച് ഇറക്കുമതി ചെയ്യണമെന്ന നിബന്ധനയില്ലാതെ തന്നെ, എളുപ്പം നശിച്ചുപോകുന്ന ചരക്കുകളാണെ ങ്കിലോ, പോർട്ട്/കസ്റ്റംസ്/ ആരോഗ്യവകുപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത ഏജൻസികളോ ലേലം ചെയ്യുകയോ, നശിപ്പിച്ചു കളയുകയോ ചെയ്ത സാഹചര്യങ്ങളിലോ, റീഫണ്ട് അപേക്ഷകൾ പരിഗണിക്കാൻ, എഡി ബാങ്കുകളെ അനുവദിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപോൽബലകമായ രേഖാമൂലമായ തെളിവുകൾ ഹാജരാക്കേണ്ടതാണ്.

V. പെയ്മെൻറും സെറ്റിൽമെൻറും പദ്ധതികൾ

17. പെയ്മെൻറു പദ്ധതികളുടെ സെറ്റിൽമെൻറു ഫയലുകൾ ആഴ്ചയിൽ എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നത് സാദ്ധ്യമാക്കൽ.

നിലവിൽ, പെയ്മെൻറ് പദ്ധതികൾ ഓപ്പറേറ്റു ചെയ്യാൻ അധികാരപ്പെടുത്തപ്പെട്ടവർക്ക് പെയ്മെൻറു പദ്ധതിയുടെ സെറ്റിൽമെൻറു ഫയലുകൾ റിസർവ് ബാങ്കിലേക്ക് പോസ്റ്റു ചെയ്യാനുള്ള സൗകര്യം RTGS പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ ലഭ്യമായുള്ളൂ. ഇ-കുബേറും (ആർബിഐയുടെ കോർബാങ്കിംഗ് സിസ്റ്റം) RTGS- (താമസിയാതെ പ്രവർത്തനക്ഷമമാകും) 24 മണിക്കൂറും ലഭ്യമാകുന്നതിനാൽ, പെയ്മെൻറു പദ്ധതികളുടെ (AePs, IMPS, NETC, NFS, RuPay, UPI) ഫയലുകൾ വർഷത്തിലെല്ലാ ദിവസവും റിസർവ് ബാങ്കിലേക്ക് പോസ്റ്റു ചെയ്യാൻ അനുവദിക്കാൻ ഉദ്ദേശിക്കുന്നു. ഈ നടപടി, സെറ്റിൽമെൻറു കെട്ടികിടക്കുന്നതും, മുടക്കങ്ങളും കുറയ്ക്കുകയും, അംഗങ്ങളായ ബാങ്കുകൾക്ക് മെച്ചപ്പെട്ട ഫണ്ട് മാനേജ്മെൻറു സാദ്ധ്യമാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

18. സ്പർശരഹിത കാർഡ് ഇടപാടുകളും ആവർത്തിച്ചുവരുന്ന ഇടപാടുകൾക്ക് കാർഡുകളിലൂടെയുള്ള ഇ-മാൻഡേറ്റും

സ്പർശരഹിത കാർഡുടിടപാടുകളും, ആവർത്തിച്ചുവരുന്ന ഇടപാടുകൾക്കുള്ള ഇ-മാൻഡേറ്റും, (കൂടാതെ യുപിഐ യും) സാങ്കേതികവിദ്യമൂലം ലഭിച്ച പ്രയോജനത്താൽ പൊതുവെ ഉപയോക്ത സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം പെയ്മെൻറുകൾ സുരക്ഷിതമായി നടത്താൻ, പ്രത്യേകിച്ചും ഇപ്പോഴുള്ള മഹാമാരിയുടെ കാലയളവിൽ നന്നായി യോജിച്ചതാണ്. കാർഡുകളുടെ സ്പർശരഹിത സൗകര്യം പ്രവർത്തനരഹിതമാക്കാനും കാർഡുകളിന്മേൽ ലിമിറ്റുകൾ നിയന്ത്രിക്കുന്നതിന് കാർഡുടമകളെ ശക്തമാക്കുന്നതിനു മുള്ള ഈ അടുത്ത കാലത്തെ നിർദ്ദേശങ്ങൾ, ഇവ ഉപയോഗിക്കുന്ന വർക്ക് വർദ്ധിത സുരക്ഷ പ്രദാനം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ രീതിയിൽ ഡിജിറ്റൽ പെയ്മെൻറുകൾ സ്വീകരിക്കുന്നത് വ്യാപകമാക്കുന്നതിന്, സ്പർശരഹിത കാർഡിടപാടുകൾക്കും, ആവർത്തിച്ചുണ്ടാവുന്ന ഇ-മാൻഡേറ്റ് ഇടപാടുകൾക്കും (കൂടാതെ യുപിഐക്കും) നിശ്ചയിച്ചിരുന്ന പരിധി, 2021 ജനുവരി 1 മുതൽ 2000 രൂപയിൽ നിന്നും 5000 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രവർത്തന നിർദ്ദേശങ്ങൾ പ്രത്യേകമായി പുറപ്പെടുവിയ്ക്കുന്നുണ്ട്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2020-2021/721

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?