<font face="Mangal" size="3">ഭാരതീയ റിസര്‍വ് ബാങ്കിന്റെ വികസനോന്മുഖവും & - ആർബിഐ - Reserve Bank of India
ഭാരതീയ റിസര്വ് ബാങ്കിന്റെ വികസനോന്മുഖവും നിയന്ത്രണ സംബന്ധിയുമായ നയങ്ങളുടെ വിവരണം
ഒക്ടോബർ 4, 2017 ഭാരതീയ റിസര്വ് ബാങ്കിന്റെ വികസനോന്മുഖവും നിയന്ത്രണ ഈ പ്രസ്താവന ധനകാര്യ സംപ്രേഷണം തുടര്ന്നും മെച്ചപ്പെടു- ത്തുന്നതിനുള്ള വികസനപരവും നിയന്ത്രണ സംബന്ധിയുമായ വിവിധതരം നയപരിപാടികള് സജ്ജമാക്കുക; ബാങ്കുകളുടെ ക്രമീകരണവും മേല്നോട്ടവും ബലപ്പെടുത്തുക; സാമ്പത്തിക വിപണിയെ വ്യാപ്തവും ഗഹനവുമാക്കുക; സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വര്ദ്ധിപ്പിച്ച് പണം നല്കല്-തീര്പ്പാക്കല് പ്രക്രിയയെ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. I. ധനനയത്തിന്റെ പ്രസാരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള് 2. റിസര്വ്വ് ബാങ്കിന്റെ 2017 ആഗസ്റ്റ് 2ം തീയതിയിലെ വികസന നിയന്ത്രണ നയങ്ങളെപ്പറ്റിയുള്ള പ്രസ്താവനയില് സൂചിപ്പിച്ചിരിക്കുന്നതു പോലെ ഒരു ആഭ്യന്തര പഠന ഗ്രൂപ്പ്, (അദ്ധ്യക്ഷന് ഡോ.ജനകരാജ്) ധനപ്രസാരണം മെച്ചപ്പെടുത്തുവാനുള്ള പരിപ്രേഷ്യത്തില് പണാധിഷ്ഠിത വായ്പയുടെ ഏറ്റവും കുറഞ്ഞ ചെലവു (MCLR) നിശ്ചയിക്കുന്നതിനു വേണ്ടി രൂപീകരിക്കുകയുണ്ടായി. ഈ പഠന ഗ്രൂപ്പ് 2017 സെപ്റ്റംബര് 25ം തീയതി സമര്പ്പിച്ച റിപ്പോര്ട്ടില്, ആഭ്യന്തര മാനദണ്ഡ സൂചകങ്ങളായ അടിസ്ഥാന നിരക്ക്/ MCLR എന്നിവ ധനപ്രസാരണ പ്രക്രിയ കാര്യക്ഷമമാക്കാന് സഹായിച്ചില്ല എന്നു നിരീക്ഷിക്കുകയുണ്ടായി. അടിസ്ഥാന നിരക്ക്/ MCLR/ ലാഭത്തിന്റെ തോത് എന്നിവ സ്വയേഛ പോലെ നിശ്ചയിച്ചതുവഴി പലിശനിരക്കു നിശ്ചയിക്കുന്ന ആഗോള സമ്പ്രദായങ്ങളുമായി അടിസ്ഥാനനിരക്കുകളും MCLRയും ഒത്തുപോകുന്നില്ല. ആയതിനാല് സമയബന്ധിതമായി ഒരു ബാഹ്യ മാനദണ്ഡത്തിലേക്കു ചുവടുമാറ്റാന് ശുപാര്ശ നല്കുകയുണ്ടായി. പൊതുജനങ്ങളുടേയും തല്പര കക്ഷികളുടേയും അഭിപ്രായങ്ങള് ക്ഷണിച്ചുകൊണ്ട് പഠന ഗ്രൂപ്പിന്റെ റിപ്പോര്ട്ട് ഇന്നേ ദിവസം റിസര്വ്വ് ബാങ്കിന്റെ വെബ് സൈറ്റില് പ്രസിദ്ധപ്പെടുത്തുന്നതാണ്. 2017 ഒക്ടോബര് 25ം തീയതിവരെ ലഭ്യമാകുന്ന അഭിപ്രായങ്ങള് പരിശോധിച്ചശേഷം പഠന ഗ്രൂപ്പിന്റെ ശുപാര്ശകളെ സംബന്ധിച്ച അന്തിമ വീക്ഷണം റിസര്വ്വ് ബാങ്ക് എടുക്കുന്നതാണ്. II. ബാങ്കു നിയന്ത്രണവും മേല്നോട്ടവും 3. നിയമാനുസൃത ദ്രവ്യത അനുപാതം (SLR)കുറയ്ക്കല് 2019 ജനുവരി 1ം തീയതിയോടെ നൂറു ശതമാനം ലിക്വിഡിറ്റി കവറേജ് (LCR) റേഷ്യോ പ്രാപ്തി കൈവരിക്കല് ലക്ഷ്യമിട്ട് 2017 ഒക്ടോബര് 14 നു തുടങ്ങുന്ന ദ്വൈവാരം മുതല് ബാങ്കുകളുടെ നീക്കിയിരിപ്പു സമയാവധി ബാദ്ധ്യത (NDTL)കളിന്മേല് നിലവിലുള്ള SLR നിരക്കുകളില് 50 അടിസ്ഥാന സൂചകങ്ങള് കുറച്ച് 20.00 ല് നിന്നും 19.50 ശതമാനമാക്കല് പരിഗണനയിലാണ്. ക്രമേണ, പക്വത ആര്ജ്ജിക്കല് വരെ കൈവശം വയ്ക്കാവുന്ന (Held to Maturity-HTM) നിക്ഷേപ സര്ട്ടിഫിക്കറ്റുകളുടെ ഉയര്ന്ന പരിധിയും ബാങ്കുകളുടെ NDTL ന്റെ 20.25 ശതമാനത്തില് നിന്നും 19.50 ശതമാനമായി കുറവുവരുത്തുന്നതാണ്. അതായത് 2017 ഡിസംബര് 31 നുള്ളില് 20 ശതമാനവും 2018 മാര്ച്ച് 31 നകം 19.50 ശതമാനവും നിലവില് വരും. 4. പൊതുവായ്പാ രജിസ്ട്രിയിന്മേല് ഉന്നതതല കർമ്മ സേന (High Level Task Force on Public Credit Registry- PCR) ആഗസ്റ്റ് 2017 ല് പുറപ്പെടുവിച്ച വികസനോന്മുഖ നിയന്ത്രണ നയങ്ങളില് പ്രഖ്യാപിച്ചതുപോലെ PCRന്മേല് ഒരു ഉന്നതതല കർമ്മ സേന രൂപീകരിക്കുകയുണ്ടായി(അദ്ധ്യക്ഷന് ശ്രീ.യശ്വന്ത് എം.ദേവസ്ഥലി).വ്യത്യസ്ഥ പങ്കാളികളുടെ പ്രസ്തുത PCR ല് റിസര്വ്വ് ബാങ്ക്, ബാങ്കിംഗേതര ധനകാര്യ കമ്പനികള്(NBFCs), വ്യവസായ സ്ഥാപനങ്ങള് എന്നിവയുടെ പ്രതിനിധികള്ക്കും വിവര സാങ്കേതിക വിദ്യയില് പ്രാവീണ്യമുള്ള വ്യക്തികള്ക്കും പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്. വായ്പകളെ സംബന്ധിച്ചു നിലവില് ലഭ്യമായ വിവരങ്ങള്, പൊതുജന സേവനങ്ങളുടെ പര്യാപ്തത, ന്യൂനതകള് തിരിച്ചറിയുക, PCR മുഖേന ഇല്ലായ്മ ചെയ്യാവുന്ന ന്യൂനതകള് എന്നീ കാര്യങ്ങൾ കർമ്മ സേന അവലോകനം ചെയ്യുന്നതാണ്. കൂടാതെ അന്താരാഷ്ട്രതലത്തില് നിലനിന്നുവരുന്ന മികച്ച പ്രവര്ത്തന രീതികള് പഠനവിധേയമാക്കി PCR ന്റെ വ്യാപ്തി നിര്ണ്ണയിക്കുകയും വായ്പാ വിപണിയെ സംബന്ധിച്ച അറിവുകള് ഉള്ക്കൊള്ളിക്കേണ്ടതുമാണ്. ആധുനിക വിജ്ഞാന വ്യവസ്ഥ ഏതാണെന്നും നിലവിലെ വ്യവസ്ഥകള് ഏതൊക്കെ ബലപ്പെടുത്തി ഏകീകരിക്കേണ്ടതാണെന്നും ഭാരതത്തിന് അനുയോജ്യമായ സുതാര്യവും സമഗ്രവും ഏകദേശം തല്സമയം പ്രവര്ത്തനോന്മുഖമായ PCRലേക്ക് എത്തേണ്ട പന്ഥാവ് കർമ്മ സേന നിർദ്ദേശിക്കുന്നതാണ്. കർമ്മ സേന നിലവില്വന്ന തീയതി മുതല് 6 മാസത്തിനുള്ളില് - അതായത് 2018 ഏപ്രില് 4ം തീയതിക്കുള്ളില് റിപ്പോര്ട്ടു സമര്പ്പിക്കേണ്ടതാണ്. 5. നിയമ വിധേയ നിലനില്പ് തിരിച്ചറിയല് (Legal Entity Identifier-LEI) 5 കോടി രൂപയില് അധികം ധനപരവും ധനേതരവുമായ ബാങ്കു വായ്പ എടുത്ത വ്യവസായികള് രജിസ്ട്രേഷന് എടുക്കേണ്ടതും വന് വായ്പകളുടെ വിവര ശേഖരത്തില് (Central Repository of Information on Large Credits- CRILC) വായ്പാ വിവരങ്ങൾ ഉള്പ്പെടുത്തേണ്ടത് ബാങ്കുകളുടെ നിയമപരമായ ബാദ്ധ്യതയുമാണ്. തന്മൂലം ഏതെങ്കിലും വ്യവസായിയുടേയോ ഗ്രൂപ്പിന്റെയോ മൊത്ത കടബാദ്ധ്യതകളും അവരുടെ സാമ്പത്തിക രൂപരേഖ നിരീക്ഷിക്കലും സുഗമമാക്കുന്നതാണ്. ഈ ആവശ്യകത സമയബന്ധിതമായി സൂക്ഷ്മ പരിശോധനാര്ത്ഥം നടപ്പാക്കുന്നതാണ്. 2017 ഒക്ടോബര് അവസാനത്തോടെ ഇതു സംബന്ധമായ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നതാണ്. 6. സഹകരണ ബാങ്കുകളുടെ കറന്റ് അക്കൗണ്ടുകള് ആരംഭിക്കല് കറന്റ് അക്കൗണ്ടു തുടങ്ങുന്നതിന് നിഷ്കര്ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളില് ചിലതു പാലിക്കപ്പെടാത്തതിനാല് നിലവില് ഷെഡ്യൂള് ചെയ്യപ്പെട്ടിട്ടില്ലാത്ത സഹകരണ ബാങ്കുകള് (NSCBs)ക്കു റിസര്വ് ബാങ്കില് കറന്റ് അക്കൗണ്ട് ആരംഭിക്കുന്നതിനു തടസ്സമുണ്ട്. തല്ഫലമായി സഹകരണ ബാങ്കുകള് കരുതല് ധന അനുപാത(CRR) നീക്കിയിരിപ്പു തുക പൊതുമേഖലാ ബാങ്കുകളിലോ, സംസ്ഥാന/ ജില്ലാ സഹകരണ ബാങ്കുകളിലോ അവര്ക്കുള്ള അക്കൗണ്ടുകളിൽ പരിപാലിക്കാന് ബാദ്ധ്യസ്ഥരാകുന്നു. അക്കൗണ്ടുകളിലെ നീക്കിയിരിപ്പു തുകയെ ബാങ്കുകളുടെ പരസ്പര നിക്ഷേപമായി കണക്കാക്കുന്നു. ഇത്തരം നിക്ഷേപത്തിന് ഏറ്റവും ഒടുവിലെ ബാലന്സ് ഷീറ്റില് കാണിച്ചിരിക്കുന്ന മൊത്ത നിക്ഷേപത്തിന്റെ 20 ശതമാനം വരെ എന്ന ഉയര്ന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാൽ കറന്സി ചെസ്റ്റു പ്രവര്ത്തനം, പണമടയ്ക്കല്, ഗവണ്മെന്റ് കടപ്പത്രങ്ങളുടെ ഇടപാടുകള് തുടങ്ങിയവ സുഗമമായി നടത്തുന്നതിനാവശ്യമായ ദ്രവ്യതാ നിധി (Liquid Fund) സൂക്ഷിക്കാന് ബുദ്ധിമുട്ടുന്നു. തഥനുസരണമായി, നിയന്ത്രണമാനദണ്ഡങ്ങള് ലഘൂകരിക്കുകവഴി എല്ലാ സഹകരണ ബാങ്കുകള്ക്കും റിസര്വ്വ് ബാങ്കില് കറന്റ് അക്കൗണ്ട് ആരംഭിക്കാനും നേരിട്ട് CRR സൂക്ഷിക്കുന്നതിനും സാദ്ധ്യമാകുന്നു. സമ്പൂര്ണ്ണ നിര്ദ്ദേശങ്ങള്ക്കു വിധേയമായി പ്രവര്്ത്തിക്കുന്നവയൊഴികെ ലൈസന്സുള്ള എല്ലാ സഹകരണ ബാങ്കുകള്ക്കും എൻ .ഒ.സി നല്കുവാന് റിസര്വ്വ് ബാങ്കിന്റെ പ്രാദേശിക കാര്യാലയങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. 7. എന്.ബി.എഫ്.സികളുടെ നിയന്ത്രണം: സമകക്ഷിയില് നിന്നും സമ കക്ഷിയിലേക്ക് (Peer to Peer – P2P) ഒരു ബാങ്കിംഗേതര ധനകാര്യ സ്ഥാപനം(NBFC) പോലെ പ്രവര്ത്തിക്കുന്ന P2P എന്ന വായ്പ ലഭ്യമാക്കുന്ന സ്ഥാപനത്തെ ക്രമീകരിക്കുന്നതു സംബന്ധിച്ച് റിസര്വ് ബാങ്ക് ഒരു ചര്ച്ചാ രേഖ പുറപ്പെടുവിക്കുകയുണ്ടായി. 1934 ലെ റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റിന്റെ സെക്ഷന് 45 I (f) (iii) പ്രകാരം P2P എന്ന വായ്പ നൽകൽ സ്ഥാപനത്തെ 2017 സെപ്റ്റംബര് 18ം തീയതി ഇറക്കിയ ഗസറ്റു വിജ്ഞാപനം വഴി ഒരു NBFC ആയി പ്രഖ്യാപിച്ചിട്ടുണ്ട്. തല്ഫലമായി റിസര്വ്വ് ബാങ്ക് ഇന്നേ ദിവസം NBFC (P2P)യെ സംബന്ധിച്ച നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്നതാണ്. 8. മുതിര്ന്ന പൗരന്മാര്ക്കും വിഭിന്ന ശേഷിയുള്ള വ്യക്തികള്ക്കുംവേണ്ടി ബാങ്കിംഗ് സൗകര്യം ബാങ്കുകള് മുതിര്ന്ന പൗരന്മാരേയും വിഭിന്ന ശേഷിയുള്ള വ്യക്തികളേയും അവരുടെ ശാഖകളില് ബാങ്കിംഗ് ഇടപാടുകള് നടത്തുന്നതു നിരുത്സാഹപ്പെടുത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. എ.ടി.എമ്മുകളുടെ ഉപയോഗവും ഡിജിറ്റല് സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും മുതിര്ന്ന പൗരന്മാരുടേയും വിഭിന്ന ശേഷിക്കാരായ വ്യക്തികളുടേയും ആവശ്യകതകളെപ്പറ്റി സംവേദനം പുലര്ത്തേണ്ടത് അനിവാര്യമാണ്. ഇത്തരം വ്യക്തികള് അവഗണിക്കപ്പെടുന്നു എന്ന് അവര്ക്ക് തോന്നാതിരിക്കാന്, അവരുടെ പ്രത്യേകമായ ആവശ്യങ്ങള് പൂര്ത്തീകരിക്കാന് വ്യക്തമായ സംവിധാനം നിലവില്കൊണ്ടുവരേണ്ടതുണ്ടെന്ന് ബാങ്കുകൾക്ക് നിര്ദ്ദേശം നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന പരാതികള് ശ്രദ്ധിക്കണമെന്ന് ഓംബുഡ്സ്മാനും നിര്ദ്ദേശം നല്കുന്നതാണ്. 2017 ഒക്ടോബര് അവസാനത്തോടെ ഇതു സംബന്ധിയായ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നതാണ്. III. ധനകാര്യ വിപണികള് 9. ഇലക്ട്രോണിക് വ്യാപാരത്തിനുള്ള വേദി (Electronic Trading Platform-ETP)കളെ അധികൃതമാക്കുന്ന പദ്ധതി ലോകമാസകലം ഇലക്ട്രോണിക് സംവിധാനത്തില് കൂടിയുള്ള വ്യാപാരം, ധനനഷ്ട സാദ്ധ്യതയിലെ കുറവ്, സുതാര്യത, ഉയര്ന്ന വില ലഭ്യമാകല് എന്നീ കാരണങ്ങളാല് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇതുവഴി വിപണി ജാഗരൂകമാകുന്നതും, അനഭിലഷണീയമായ വ്യാപാര രീതികളും, ദുരുപയോഗങ്ങളും കുറേയേറെ നിരുത്സാഹപ്പെടുന്നതുമാണ്. റിസര്വ്വു ബാങ്കു നിയന്ത്രണത്തിലുള്ള ധന വിപണി രേഖകള് ETP വഴി വ്യാപാരം നടത്തുന്നത് അംഗീകൃതമാക്കാനുള്ള സംവിധാനം റിസര്വ്വ് ബാങ്ക് കൊണ്ടുവരുന്നതാണ്. ഈ സംവിധാനത്തില് മറ്റു കാര്യങ്ങളോടൊപ്പം വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്, സാങ്കേതിക വിദ്യ, റിപ്പോര്ട്ടിംഗിന്റെ നിലവാരം എന്നിവ ഉള്പ്പെടും. പുതിയ ഇലക്ട്രോണിക് വ്യാപാര വേദികള് ETP സംവിധാനത്തില് പ്രവര്ത്തിക്കുന്നതിന് അനുമതി തേടേണ്ടതുള്ളപ്പോള് നിലവിലുള്ളവ റിസര്വ്വ് ബാങ്കിന്റെ പില്ക്കാല അനുമതി തേടേണ്ടതാണ്. 2017 ഒക്ടോബര് അവസാനത്തോടെ റിസര്വ്വ് ബാങ്കിന്റെ വെബ്സൈറ്റില് ഒരു കരട് രൂപരേഖ പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്നതാണ്. 10. ചില്ലറ ഉപഭോക്താക്കള്ക്കുവേണ്ടി വിദേശനാണ്യ വ്യാപാരവേദി സുതാര്യവും ന്യായവിലയുക്തവുമായ വിദേശ നാണ്യ വിപണി ചില്ലറ ഉപഭോക്താക്കള്ക്ക് (വ്യക്തികള്, സൂക്ഷ്മ-ചെറു-ഇടത്തരം സ്ഥാപനങ്ങള് (MSME))ക്കു ലഭ്യമാകണം എന്ന വ്യത്യസ്ത വേദികളിലും പൊതുജന സമ്പര്ക്കങ്ങള്ക്കിടയിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ചില്ലറ ഉപഭോക്താക്കള്ക്ക്(ഇടപാടിന്റെ വലിപ്പമനുസരിച്ച് നിര്വചിക്കപ്പെടേണ്ടത്) മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനപ്രകാരം കക്ഷികള് നിര്ണ്ണയിക്കുന്ന വില വിപണിയില് അധിഷ്ഠിതമായിരിക്കും. ഇതു സാദ്ധ്യമാകുന്നത് ബാങ്കുകള് തമ്മില് നടത്തുന്ന ഇലക്ട്രോണിക് വ്യാപാര സംവിധാനത്തില് വ്യക്തികളും അംഗീകൃത ഇടപാടു നടത്തുന്ന ബാങ്കുകളും (Authorised Dealers) വിളിച്ച/ വാഗ്ദാനം ചെയ്ത വില അജ്ഞാതമായും സ്വയമേവയും താരതമ്യപ്പെടുത്തുന്ന സംവിധാനത്തില് പ്രവേശിക്കാന് അനുവദിക്കുന്നതു വഴിയാണ്. ഇത്തരമൊരു സംവിധാനം സുതാര്യവും, മത്സരം ഉയര്ത്തുന്നതും ഇടപാടുകാര്ക്ക് മെച്ചപ്പെട്ട മൂല്യം ലഭ്യമാക്കുന്നതുമാകും. ഉപഭോക്താവു നല്കുന്ന നിര്ദ്ദേശങ്ങള് നേരിട്ടു നടപ്പാക്കുക വഴി വിപണിക്കു മൊത്തമായി കൈമാറുന്നതിനുമുമ്പ് ക്രയവിക്രയ വിവരങ്ങള്കൂടി വയ്ക്കുന്നതുമൂലം ബാങ്കുകള്ക്കു നഷ്ടസാദ്ധ്യത കുറയ്ക്കാന് കഴിയും. ബാങ്കുകള്ക്ക് ഭരണ ചെലവുകള്ക്കായി മുന്കൂര് പ്രഖ്യാപിക്കപ്പെട്ട ഒരു സ്ഥിരം തുക ഇടപാടുകാരില് നിന്നും ഈടാക്കാവുന്നതാണ്. മൊത്തത്തില് വിദേശനാണ്യ വിപണിയില് ചില്ലറ ഇടപാടുകാര് വഹിക്കുന്ന ചെലവ് കുറയ്ക്കാന് കഴിയണം. ക്ലീയറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡ്(CCIL) ഇന്റര്നെറ്റില് അധിഷ്ഠിതമായ ആപ്ലിക്കേഷന്മുഖേന അവരുടെ FX-CLEAR എന്ന സംവിധാനത്തിലേക്കു പ്രവേശനം ലഭ്യമാകും. നിര്ദ്ദേശങ്ങള് സംബന്ധിച്ച ചര്ച്ചാരേഖ, പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട് 2017 ഒക്ടോബര് അവസാനത്തോടെ പുറപ്പെടുവിക്കുന്നതാണ്. 11. ഇന്ത്യന് രൂപയില് (INR) വ്യാപാരം നടത്തുന്നതുമൂലമുള്ള ബാദ്ധ്യതകളില്നിന്നും സംരക്ഷണം: സ്ഥിരതാമസക്കാരല്ലാത്ത കയറ്റുമതി/ ഇറക്കുമതി ചെയ്യുന്നവരുടെ ഇടപാടുകളില് അയവുള്ള സമീപനം. 2017 മാര്ച്ചില് ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയില് പ്രവര്ത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങളുടെ കേന്ദ്രീകൃത ട്രഷറികള് കറന്റ് അക്കൗണ്ട് ഇടപാടുകള് നടത്തുക വഴി അഭിമുഖീകരിക്കാന് സാദ്ധ്യതതയുള്ള നഷ്ടങ്ങള്ക്കെതിരെ സംരക്ഷണം നല്കാന് അനുവദിക്കുകയുണ്ടായി. ഈ ഉദ്യമത്തിന്റെ വ്യാപ്തി വിപുലീകരിക്കുവാന് ഭാരതത്തില് സ്ഥിരതാമസക്കാരല്ലാത്ത, കയറ്റുമതി/ ഇറക്കുമതി (NRIE) ചെയ്യുന്ന വ്യക്തികള് സ്ഥിരതാമസക്കാരായ വ്യക്തികളുമായി ഇന്ത്യന് രൂപയില് ഇടപാടു നടത്തുമ്പോള് സംഭാവ്യമായ നഷ്ടം തടയാന് അവരുടെ കേന്ദ്രീകൃത ട്രഷറികളില് കൂടിയോ ഗ്രൂപ്പു സ്ഥാപനങ്ങള് മുഖേനയോ സംരക്ഷണം നല്കണം. വ്യാപാര ഇടപാടുകള് ഇന്ത്യന് രൂപയില് നടത്തുന്നതു പ്രോത്സാഹിപ്പിക്കുന്നതു വഴി ഇന്ത്യന് രൂപയുടെ അന്താരാഷ്ട്രവല്ക്കരണം സാദ്ധ്യമാകും. അതോടൊപ്പം ഇന്ത്യയില് സ്ഥിരതാമസക്കാരല്ലാത്തവര് ഇന്ത്യയില് നടത്തുന്ന രൂപയിലുള്ള ഇടപാടുകള്ക്കു സംരക്ഷണം നല്കുവാനും കഴിയും. 2017 ഒക്ടോബര് അവസാനത്തോടെ ഈ വിഷയത്തെ സംബന്ധിച്ചുള്ള സര്ക്കുലര് പുറപ്പെടുവിക്കുന്നതാണ്. 12. വിദേശ ഓഹരി നിക്ഷേപ(FPI) നയങ്ങളുടെ അവലോകനം ഇന്ത്യയില് വിദേശ ഓഹരി നിക്ഷേപകരുടെ കടപ്പത്ര നിക്ഷേപങ്ങളിലുള്ള നിയന്ത്രണ നയങ്ങള് മൂലധന അക്കൗണ്ടു നടത്തിപ്പിന്റെ ഭാഗമായാണു കണക്കാക്കുന്നത്. ഈ നിയന്ത്രണ ചട്ടക്കൂട് വര്ഷങ്ങള് കൊണ്ട് ഉരുത്തിരിഞ്ഞുവന്നത്, മൂലധന ഒഴുക്ക് മൂലവും ബൃഹത്തായ സാമ്പത്തിക അവസ്ഥയുടെ സ്വാധീനവും മൂലമാണ്. ഇന്ത്യയില് FPI താല്പര്യം പ്രായേണ വര്ദ്ധിക്കുന്നതു വിലയിരുത്തി, നിക്ഷേപ പ്രക്രിയ എളുപ്പമാക്കല് FPIക്ക് നഷ്ട സാദ്ധ്യതകളില്നിന്നും സംരക്ഷണം, യുക്തഭദ്രമായ വിശാല സമ്പദ് വ്യവസ്ഥ കൈവരിക്കല്, അന്താരാഷ്ട്ര നിക്ഷേപസ്ഥിതിയുടെ നൈസര്ഗ്ഗികത്വം ഉറപ്പാക്കല് എന്നീ പരിഗണനകള് മുന്നിര്ത്തി FPI കടപ്പത്രങ്ങളിന്മേല് നിലവിലുള്ള നിയന്ത്രണങ്ങള് അവലോകനം ചെയ്യുന്നതാണ്. ഭാരത സര്ക്കാരുമായും SEBI യുമായും ചര്ച്ചയ്ക്കു ശേഷം നിയന്ത്രണങ്ങളിലുള്ള മാറ്റങ്ങള് 2018 ഏപ്രില് മുതല് പ്രാബല്യത്തില് വരുത്തുന്നതാണ്. 13. ഹ്രസ്വവില്പന (Short Selling)നിയന്ത്രണങ്ങളുടെ അവലോകനം പലിശ നിരക്കിൽ വൈവിധ്യം വരുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി 2005 ല് അവതരിപ്പിച്ച ഗവണ്മെന്റ് കടപ്പത്രങ്ങളുടെ(G-Sec) ഹ്രസ്വവില്പന, കടപ്പത്ര വിപണി സജീവമാക്കുകയുണ്ടായി. ഹ്രസ്വ വ്യാപാരികളുടെ സുഗമമായ തീര്പ്പാക്കല് വിപണിയുടെ സ്വച്ഛമായ പ്രവർത്തനത്തിന് ആവശ്യമാണ്. ഇതുപ്രകാരം ഹ്രസ്വ വില്പന ചെയ്യുന്നയാള് കടം വാങ്ങേണ്ടിയിരുന്ന ബാങ്കുകളുടെ കൈവശമുള്ള കച്ചവടത്തിനു സൂക്ഷിച്ചവ/ വില്പനക്കുലഭ്യം/ പരിപക്വത കാത്ത് എന്നീ വിഭാഗങ്ങളില്പ്പെടുന്ന സെക്യൂരിറ്റിയാണെങ്കില്കൂടി സാങ്കല്പിക (Notional) ഹ്രസ്വ വില്പനയ്ക്കായി കടം വാങ്ങേണ്ടതില്ല. കൂടാതെ, കൗണ്ടറില് നേരിട്ട് (Over-the-Counter-OTC) ഇടപാടുകള് നടത്തുന്ന വിദേശ നിക്ഷേപകര് (FPI) ഗവണ്മെന്റ് സെക്യൂരിറ്റികളുടെ ഇടപാടുകള് T+1 അഥവാ T+2 അടിസ്ഥാനത്തില് തീര്പ്പാക്കണം. 2017 ഒക്ടോബര് അവസാനത്തോടെ ഇതു സംബന്ധിച്ച നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നതാണ്. 14. സംസ്ഥാനങ്ങളുടെ വിപണിയില്നിന്നുള്ള കടമെടുപ്പ്: നല്ല മാതൃകകള് സ്വായത്തമാക്കല് സംസ്ഥാനങ്ങളുടെ വിപണിയില് നിന്നുള്ള കടമെടുപ്പ് പരിപാടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അനേകം ഉത്തമ മാതൃകകള് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന വികസന വായ്പാ (SDL) വിപണിയില് ദ്രവ്യത (Liquidity) ഉയര്ത്തുവാന്, വായ്പാവിപണിയുടെ വ്യാപ്തി വര്ദ്ധിപ്പിക്കാന് തനതു സംസ്ഥാനങ്ങളുടെ ഖജനാവ് സ്ഥിതിയോടു സംവേദനം പുലര്ത്തുന്ന കമ്പോളാധിഷ്ഠിത വില നിര്ണ്ണയിക്കല്, ലേലഫലം പ്രസിദ്ധീകരിക്കുന്നതിലെ അനിശ്ചിതത്വം കുറയ്ക്കല് എന്നിവ ലക്ഷ്യമിട്ട് താഴെപറയുന്ന പരിഹാരനടപടികള് നിര്ദ്ദേശിക്കുന്നു.
അന്തിമ മാര്ഗ്ഗനിര്ദ്ദേശങ്ങള് 2017 ഒക്ടോബര് അവസാനത്തോടെ പുറപ്പെടുവിക്കുന്നതാണ്. SDL വിപണിയില് കണ്ടുവരുന്ന സംസ്ഥാനങ്ങ- ള്ക്കിടയിലെ നഷ്ടസാദ്ധ്യതാ സംബന്ധമായ ചേര്ച്ചയില്ലായ്മയുടെ അപര്യാപ്തമായ പ്രതിഫലനം (ഉദാഹരണത്തിന് 2017 ഏപ്രിലിലെ FRBM പുനരവലോകന റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചതുപോലെ) റിസര്വ്വ് ബാങ്ക് അടുത്ത 12 മാസത്തിനുള്ളില് വെളിപ്പെടുത്താനുദ്ദേശിക്കുന്ന എല്ലാ പരിഷ്കാരങ്ങളും ഉള്ക്കൊള്ളുന്നതാകും ഈ മാര്ഗ്ഗ നിര്ദ്ദേശങ്ങള്. 15. പ്രാഥമിക ലേലങ്ങളില് ചില്ലറ പങ്കാളിത്തം: ഓഹരി വിപണി സമാഹരണം നടത്തുന്നവര് എന്ന നിലയില് നിക്ഷേപകരില് വൈവിധ്യം കൈവരിക്കാന് ഉദ്ദേശിച്ച് കേന്ദ്ര ഗവണ്മെന്റും റിസര്വ്വ് ബാങ്കും ഗവണ്മെന്റ് സെക്യൂരിറ്റി വിപണിയില് പല നടപടികള് സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. 2006 ലെ ഗവണ്മെന്റ് സെക്യൂരിറ്റീസ് ആക്റ്റില് പരിഷ്കാരം, NDS-OM സെക്കന്ഡറി വിപണിയില് ഒറ്റനറുക്കിടലിന്റെ തുടക്കം, തീര്പ്പാക്കല് സംവിധാനത്തിന്റെ മെച്ചപ്പെടുത്തല്, പ്രാഥമിക വ്യാപാരികള് മുഖേന ഗവണ്മെന്റ് സെക്യൂരിറ്റികളുടെ ഇടപാടു നടത്തല്, മത്സര രഹിത വില പറയല് പ്രാഥമിക ലേലത്തില് കൊണ്ടുവന്നത് തുടങ്ങിയവയാണ് ഈ നടപടികള്. ഇതിനനുസരണമായി 2016-17 ലെ കേന്ദ്ര ബജറ്റില് പ്രാഥമിക/ മദ്ധ്യവിപണികളില് ചില്ലറ പങ്കാളിത്തം ഓഹരി വിപണികളില്കൂടി സാദ്ധ്യമാക്കും എന്ന് റിസര്വ്വ് ബാങ്ക് പ്രസ്താവിക്കുകയുണ്ടായി. തദനുസരണമായി, SEBI യുമായി കൂടിയാലോചനയ്ക്കുശേഷം തീരുമാനിച്ചത്:
2017 ഒക്ടോബര് അവസാനത്തോടെ അന്തിമ മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നതാണ്. IV. പേയ്മെന്റും സെറ്റില്മെന്റും 16. മുന്കൂര് പണമടച്ച രേഖകളെ (Prepaid Payment Instruments - PPIs) സംബന്ധിച്ച മുഖ്യ നിര്ദ്ദേശങ്ങള്: പ്രീ-പെയ്ഡ് പേയ്മെന്റു രേഖകളുടെ ഇഷ്യൂ ചെയ്യലും പ്രവര്ത്തനവും PPI വ്യവസ്ഥിതിക്കുള്ളില് ക്രമാനുഗതമായി വികസിപ്പിക്കുന്നതിനും 2009 ഏപ്രിലില് റിസര്വ്വ് ബാങ്ക് മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിരുന്നു. ആര്ജ്ജിച്ച അനുഭവങ്ങള് ആധാരമാക്കി നിര്ദ്ദേശങ്ങളുടെ കരട് പൊതുജന ശ്രദ്ധയ്ക്കും അവരുടെ അഭിപ്രായങ്ങള് തേടിക്കൊണ്ടും 2017 മാര്ച്ചുമാസം 20ം തീയതി പ്രസിദ്ധപ്പെടുത്തി. ലഭ്യമായ പ്രതികരണങ്ങള് പരിശോധിച്ചതിനെ തുടര്ന്ന്, മത്സരവും പുതുമയും പ്രോത്സാഹിപ്പിക്കുക, പ്രവര്ത്തനത്തിന്റെ സുരക്ഷിതത്വം ശക്തിപ്പെടുത്തുക, കൂടാതെ ഉപഭോക്താക്കളുടെ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കുന്നതിനു തീരുമാനിക്കുകയുണ്ടായി. രാജ്യത്തു നിലവിലുള്ള പേയ്മെന്റ് സെറ്റില്മെന്റ് സംവിധാനങ്ങളുടെ കാര്യത്തില് വിഭാവന ചെയ്തതുപോലെ പരിഷ്കരിച്ച പ്രവര്ത്തന ഘടന PPI യുടെ പാരസ്പരിക പ്രയോഗക്ഷമത വർധിപ്പിക്കാൻ (Inter Operability) പാരസ്പരിക പ്രയോഗക്ഷമത വഴി തുറക്കുന്നതായിരിക്കും KYC മാനദണ്ഡങ്ങള് പാലിക്കുന്ന PPI കളുടെ , പരിഷ്കരിച്ച മുഖ്യ നിര്ദ്ദേശങ്ങള് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല് ആറു മാസത്തിനുള്ളില് നടപ്പാക്കുന്നതാണ്. ഈ നിര്ദ്ദേശങ്ങള് ഒരാഴ്ചയ്ക്കുള്ളില് അതായത് 2017 ഒക്ടോബര് 11 നകം പുറപ്പെടുവിക്കും. ജോസ് ജെ.കാട്ടൂര് പത്രക്കുറിപ്പ് : 2017-2018/924 |