<font face="mangal" size="3">​ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (എഎസിഎസ്) വകുപŔ - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (എഎസിഎസ്) വകുപ്പ് 31 പ്രകാരം റിട്ടേൺ സമർപ്പിക്കൽ - സമയം നീട്ടൽ
ആർബിഐ/2021-22/49 ജൂൺ 4, 2021 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാഡം/സർ, ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (എഎസിഎസ്) വകുപ്പ് 31 ബാങ്കിംഗ് റെഗുലേഷൻ നിയമം, 1949 ൻറെ ("നിയമം") വകുപ്പ് 31 ഉം, ഒപ്പം നിയമത്തിൻറെ വകുപ്പ് 56 ഉം അനുസരിച്ച് നിയമത്തിൻറെ വകുപ്പ് 29 -ൽ പരാമർശിച്ചിരിക്കുന്ന അക്കൗണ്ടുകളും, ബാലൻസ്ഷീറ്റും, ഓഡിറ്റർ റിപ്പോർട്ടും നിർദ്ദിഷ്ടരീതിയിൽ പ്രസിദ്ധീകരിക്കേണ്ടതും, പരാമർശി ക്കുന്ന കാലയളവ് അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ റിസർവ് ബാങ്കിന് റിട്ടേണുകളായി അതിൻറെ മൂന്ന് കോപ്പികളും നൽകേണ്ടതുമാണ്. ബാങ്കിംഗ് റഗുലേഷൻ നിയമത്തിൻറെ വകുപ്പ് 31, വകുപ്പ് 56 (ടി) (ii) എന്നിവ അനുസരിച്ച്, സംസ്ഥാന സഹകരണ ബാങ്കുകളും കേന്ദ്ര സഹകരണ ബാങ്കുകളും ഈ സ്റ്റേറ്റ്മെൻറുകൾ കൃഷി - ഗ്രാമവികസനദേശീയ ബാങ്കിന് (നബാർഡ്) റിട്ടേണുകളായി സമർപ്പി ക്കേണ്ടതുണ്ട്. 2. പല പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളും (യു സി ബി), സംസ്ഥാന സഹകരണ ബാങ്കുകളും, കേന്ദ്ര സഹകരണ ബാങ്കുകളും നിലവിലുള്ള കോവിഡ് -19 പകർച്ചവ്യാധികാരണം അവരുടെ വാർഷിക അക്കൗണ്ടുകൾ അന്തിമമായി തയാറാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ കാലയളവിലെ മേൽപ്പറഞ്ഞ റിട്ടേണുകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നത് പരിഗണി ക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. 3. മേൽപ്പറഞ്ഞവ കണക്കിലെടുത്ത് റിസർവ് ബാങ്ക് 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷത്തേക്കുള്ള, നിയമത്തിലെ വകുപ്പ് 31 പ്രകാരമുള്ള റിട്ടേണുകൾ സമർപ്പിക്കുന്നതിന് ഇതുപ്രകാരം കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകുന്നു. അതനുസരിച്ച്, എല്ലാ യുസിബികളും സംസ്ഥാന സഹകരണ ബാങ്കുകളും, കേന്ദ്ര സഹകരണ ബാങ്കുകളും 2021 സെപ്റ്റംബർ 30-നോ അതിനുമുമ്പോ മേൽപ്പറഞ്ഞ റിട്ടേണുകൾ റിസർവ് ബാങ്കിന് സമർപ്പിക്കുമെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന സഹകരണ ബാങ്കുകളും, കേന്ദ്ര സഹകരണ ബാങ്കുകളും മേൽപ്പറഞ്ഞവ 2021 സെപ്റ്റംബർ 30 -നോ അതിനു മുമ്പോ നബാർഡിൽ സമർപ്പിച്ചുവെന്ന് ഉറപ്പാക്കണം. വിശ്വസ്തതയോടെ, (തോമസ് മാത്യു) |