<font face="mangal" size="3">സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ! - ആർബിഐ - Reserve Bank of India
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കുള്ള സൂപ്പെർവൈസറി കോളേജ്
മാർച്ച് 07, 2017 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ആക്‌സിസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ സൂപ്പർവൈസറി കോളേജുകളുടെ സമ്മേളനങ്ങൾ 2017 ഫെബ്രുവരി 22 മുതൽ 24 വരെ മുബൈയിൽ വച്ച് നടന്നു. സമ്മേളന നടപടികൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഗവർണർ ശ്രീ. എസ്. എസ്. മുണ്ഡ്ര ഉദ്ഘാടനം ചെയ്തു. 2017 ഫെബ്രുവരി 22 നു നടന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സൂപ്പെർവൈസറി കോളേജിൽ 19 വൈദേശിക പര്യവേക്ഷണസ്ഥാപനങ്ങളിൽ നിന്നും 36 ആതിഥേയ സൂപ്പർവൈസറന്മാർ പങ്കെടുത്തു. 2017 ഫെബ്രുവരി 23 നു നടന്ന ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റേയും, ആക്‌സിസ് ബാങ്ക് ലിമിറ്റഡിന്റേയും സൂപ്പർവൈസറി കോളേജുകളിൽ, 10 വൈദേശിക പര്യവേക്ഷണസ്ഥാപനങ്ങളിൽ നിന്നും യഥാക്രമം 16 സൂപ്പർ വൈസർമാരും, ആറുസ്ഥാപനങ്ങളിൽ നിന്നും 10 സൂപ്പർവൈസർന്മാരും പങ്കെടുത്തു. 2017 ഫെബ്രുവരി 24 നു നടന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ സൂപ്പെർവൈസറി കോളേജിൽ അഞ്ച് വൈദേശിക പര്യവേക്ഷണ സ്ഥാപനങ്ങളിൽ നിന്ന് 10 സൂപ്പർവൈസർമാർ പങ്കെടുത്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ കോളേജുകളിൽ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇൻഡ്യ (സെബി) ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിട്ടി (ഐആർഡിഎ), പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിട്ടി (പിഎഫ്ആർഡിഎ) എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ഈ ബാങ്കുകൾ നയിക്കുന്ന ധനകാര്യഗ്രൂപ്പുകൾ, ഇൻഡ്യൻ സാമ്പത്തിക വിപണിയിലെ ഒന്നിലധികം ഘടകങ്ങളിൽ പ്രവർത്തിക്കുകയും വാണിജ്യബാങ്കിംഗ്, നിക്ഷേപബാങ്കിംഗ്, ഇൻഷ്വറൻസ്, പെൻഷൻ ഫണ്ട് നടത്തിപ്പ് ഉൾപ്പെടെ വിപുലമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഇവരും പങ്കെടുത്തത് സൂപ്പർവൈസേഴ്‌സിന്റെ കോളേജിൽ നടത്തിയ തന്റെ പ്രസംഗത്തിൽ. ശ്രീ മുണ്ഡ്ര ഇൻഡ്യൻ ബൃഹദ്‌സാമ്പത്തിക പരിതസ്ഥിതികളെ സംബന്ധിച്ച ഒരു പൊതു അവലോകനം നടത്തി. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മേൽനോട്ടകാര്യങ്ങളിലെ സമീപനം, അടുത്തകാലത്ത് ആർബിഐ സ്വീകരിച്ചിട്ടുള്ള മേൽനോട്ട സംബന്ധമായ നടപടികൾ, സൈബർ സുരക്ഷയ്ക്കു നൽകുന്ന ഊന്നൽ, ആസ്തികളുടെ ഗുണനിലവാരത്തെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങി ഇൻഡ്യൻ ബാങ്കിംഗ് വ്യവസ്ഥയിൽ നിർണ്ണായക പ്രാധാന്യമുള്ള കാര്യങ്ങൾ അദ്ദേഹം പരാമർശിച്ചു. സൂപ്പർവൈസറികോളേജ് സമ്മേളനങ്ങൾ, സൂപ്പർവൈസറന്മാരുടെ ഇടയിൽ പരസ്പര വിശ്വാസവും, ദൃഡബന്ധങ്ങളും സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ചെയർമാൻ ശ്രീമതി അരുന്ധതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശ്രീമതി ചന്ദാകൊച്ചാർ, ആക്‌സിസ് ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശ്രീമതി ശിഖാ ശർമ്മ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്രീമതി ഉഷ അനന്തസുബ്രമണ്യൻ എന്നിവർ അവതരണങ്ങൾ നടത്തുകയും, അവരവരുടെ ബാങ്കുകളിലെ സൂപ്പർവൈസർന്മാരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയും ചെയ്തു. മേൽനോട്ട നിയന്ത്രണ സംബന്ധമായി ആർബിഐയിലുണ്ടായിട്ടുള്ള പുരോഗതി, പങ്കെടുത്തവരുമായി പങ്കുവച്ച്, കോളേജുകളിലെ പരസ്പരതാല്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച്, സമ്മേളനത്തിൽ പങ്കെടുന്നവർ ചർച്ച ചെയ്യുകയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ് പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ രാജ്യാന്തര സാന്നിദ്ധ്യത്തെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് അവർക്കുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു. വിദേശസ്ഥിതമായ ഇൻഡ്യൻ ബാങ്കുകളുടെ രാജ്യാതിർത്തിക്കപ്പുറത്തുള്ള മേൽനോട്ടകാര്യങ്ങളുടെ ഭാഗമായി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സാരവത്തായ രാജ്യാന്തര സാന്നിദ്ധ്യമുള്ള ആറു പ്രമുഖബാങ്കുകൾ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇൻഡ്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, പഞ്ചാബ് നാഷണൽ ബാങ്ക്) ക്കുവേണ്ടി സൂപ്പർവൈസറി കോളേജുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സൂപ്പെർവൈസറി കോളേജിന്റെ പ്രധാന ലക്ഷ്യങ്ങൾ, സൂപ്പർവൈസേഴ്‌സിനിടയൽ വിവരങ്ങൾ കൈമാറുക, അവരുടെ ഇടയിൽ സഹകരണം വളർത്തുക, ബാങ്ക് ഗ്രൂപ്പുകൾക്കുള്ള നഷ്ടസാദ്ധ്യതകളുടെ രൂപരേഖകളെ സംബന്ധിച്ച് അറിവ് വളർത്തുക, രാജ്യാന്തര പ്രവർത്തനങ്ങളിൽ മേൽനോട്ടം എളുപ്പമാക്കുക എന്നിവയാണ്. ഒന്നിടവിട്ട വർഷങ്ങളിലാണ് കോളേജുകളുടെ സമ്മേളനങ്ങൾ നടക്കുക. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2377 |