അനന്ത്പുർ സഹകരണ ടൌൺ ബാങ്കിന് (അനന്തപുരമു, ആന്ധ്ര പ്രദേശ്) ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഒക്ടോബര് 12, 2017 അനന്ത്പുർ സഹകരണ ടൌൺ ബാങ്കിന് (അനന്തപുരമു, ആന്ധ്ര പ്രദേശ്) ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകിയപ്പോൾ ഈ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (ബി), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അനന്ത്പുർ സഹകരണ ടൌൺ ബാങ്കിന് (അനന്തപുരമു, ആന്ധ്ര പ്രദേശ്) അൻപതിനായിരം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന : 2017-2018/1019 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: