<font face="mangal" size="3">ബിജ്നോറിലെ, ബിജ്നോര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ! - ആർബിഐ - Reserve Bank of India
ബിജ്നോറിലെ, ബിജ്നോര് അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് പിഴ ചുമത്തി
ഒക്ടോബര് 04, 2018 ബിജ്നോറിലെ, ബിജ്നോര് അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണ സംഘങ്ങള്ക്ക് ബാധകമാം വിധം) സെക്ഷന് 47A (1) (c) ഒപ്പം സെക്ഷന് 46(4) എന്നിവപ്രകാരം റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ബിജ്നോറിലെ, ബിജ്നോര് അര്ബന് സഹകരണ ബാങ്കിനുമേല് 10,00,000 രൂപയുടെ (പത്തുലക്ഷം രൂപ മാത്രം) പണപ്പിഴചുമത്തി. ഇതേ ആക്ടിലെ സെക്ഷന് 27-ന് കീഴിലുള്ള റിട്ടേണുകള് തുടര്ച്ചയായി സമര്പ്പിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയത്. റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിന് ഒരു കാരണം കാണിക്കല് നോട്ടീസ് നല്കിയതിന് ബാങ്ക് രേഖാമൂലം മറുപടി സമര്പ്പിച്ചില്ല. കേസിന്റെ വസ്തുതകള് കണക്കിലെടുത്ത് ലംഘനം അടിസ്ഥാനമുള്ളതാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യ മാണെന്നുമുള്ള നിഗമനത്തില് റിസര്വ്ബാങ്ക് എത്തുകയാണുണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/784 |