RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521949

ബഡ്‌ജ്‌ ബഡ്‌ജ്‌ നങ്ങി സഹകരണ ബാങ്കിന് (63, മഹാത്മാ ഗാന്ധി റോഡ്, ബഡ്‌ജ്‌ ബഡ്‌ജ്‌, സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത-700137, വെസ്റ്റ് ബംഗാൾ) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

ഒക്ടോബർ 16, 2019

ബഡ്‌ജ്‌ ബഡ്‌ജ്‌ നങ്ങി സഹകരണ ബാങ്കിന് (63, മഹാത്മാ ഗാന്ധി റോഡ്,
ബഡ്‌ജ്‌ ബഡ്‌ജ്‌, സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത-700137, വെസ്റ്റ് ബംഗാൾ)
ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) വകുപ്പ് 20 ന്റെ ലംഘനം, ജൂലൈ 01, 2015 ലെ മാസ്റ്റർ സർക്കുലർ ഡിസിബിആർ.സിഓ.ബിപിഡി (പിസിബി) നം.13/13.05.000/ 2015-16 (എക്സ്പോഷർ നോംസ് ആൻഡ് സ്റ്റാറ്റുറ്ററി/ അദർ റെസ്ട്രിക്ഷൻസ്–അർബൻ സഹകരണ ബാങ്കുകൾ) ന്റെ 5.1.1, 5.1.3 എന്നീ ഖണ്ഡികകളിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെയും മാർഗ നിർദ്ദേശങ്ങളുടെയും ലംഘനം/ വ്യതിചലനം, എന്നീ കാരണങ്ങളാൽ ഒക്ടോബർ 16, 2019ലെ ഉത്തരവ് പ്രകാരം ബഡ്‌ജ്‌ ബഡ്‌ജ്‌ നങ്ങി സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) 47A (1) (c), 46(4) (i) എന്നീ വകുപ്പുകളാൽ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലംഘനത്തിന് പിഴ ചുമത്താതിരിക്കുവാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അവ ബോധ്യപെടുത്തുന്നതിനായി കമ്പനിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി. കമ്പനിയുടെ മറുപടി പരിശോധിയ്ക്കുകയും അത് തീരെ തൃപ്തികരമല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും കമ്പനിയുടെ മറുപടിയും കമ്പനി നേരിട്ട് അവതരിപ്പിച്ച വാദങ്ങളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം നിർദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസർവ് ബാങ്ക് എത്തുകയും ചെയ്തു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/965

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?