<font face="mangal" size="3">കുപ്പം സഹകരണ ടൌൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന& - ആർബിഐ - Reserve Bank of India
കുപ്പം സഹകരണ ടൌൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശ് - പിഴ ചുമത്തി
ജൂൺ 6, 2018 കുപ്പം സഹകരണ ടൌൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശ് - പിഴ ചുമത്തി. ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകൾക്ക് ബാധകമായത്) സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) എന്നീ വകുപ്പുകൾ പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് റിസർവ് ബാങ്ക് കുപ്പം സഹകരണ ടൌൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശിന് ആക്ടിലെ സെക്ഷൻ 27 (2) ലംഘിച്ചതിന് അൻപതിനായിരം രൂപ (രൂപ അൻപതിനായിരം മാത്രം) പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് കാരണം കാണിക്കാനുള്ള നോട്ടീസ് നൽകിയതിനെ തുടർച്ച ബാങ്ക് പേഴ്സണൽ ഹിയറിംഗിന് ആവശ്യ മുന്നയിച്ചിരുന്നു. ഈ കേസിലെ വസ്തുതകൾ പരിഗണിക്കുകയും ബാങ്കിന്റെ ഈ വിഷയത്തിലുള്ള നിവേദനം പരിഗണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ബോധ്യപ്പെടുകയും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന തീരുമാനത്തിൽ എത്തി ച്ചേരുകയും ചെയ്തിരിക്കുന്നു. അജിത് പ്രസാദ് പത്ര പ്രസ്താവന: 2017-2018/3205 |