RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501970

ദി കുപ്പം കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശ് - പിഴ ചുമത്തി

നവംബർ 27, 2018

ദി കുപ്പം കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡ്, കുപ്പം,
ആന്ധ്രപ്രദേശ് - പിഴ ചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, ദി കുപ്പം കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശ് ന് 5,00,000 രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 35എ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം ഭാരതീയ റിസർവ് ബാങ്ക് നൽകിയ ആജ്ഞാപനങ്ങൾ ലംഘിച്ചതിനും മേൽപ്പറഞ്ഞ ആക്ടിലെ സെക്ഷൻ 27(2) പ്രകാരമുള്ള റിട്ടേണുകൾ സമർപ്പിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനും കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ/മാർഗ നിർദ്ദേശ രേഖകൾ ലംഘിച്ചതിനുമാണ് പിഴ.

ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് മറുപടി സമർപ്പിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. കാര്യത്തിലെ വസ്തുതകൾ, പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1211

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?