RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502115

ദി നെല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, നെല്ലൂർ, ആന്ധ്ര പ്രദേശ് - പിഴ ചുമത്തി

നവംബർ 27, 2018

ദി നെല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്,
നെല്ലൂർ, ആന്ധ്ര പ്രദേശ് - പിഴ ചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി) യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, ദി നെല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, നെല്ലൂർ, ആന്ധ്രപ്രദേശ്-ന് 2 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) യുടെ ധനപരമായ ഒരു പിഴ ചുമത്തിയിരിക്കുന്നു. പരിഷ്‌ക്കരിച്ച സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്എഎഫ്) പ്രകാരം ഭാരതീയ റിസർവ് ബാങ്ക് മേൽപ്പറഞ്ഞ ബാങ്കിന് ഏർപ്പെടുത്തിയിരുന്ന സൂപ്പർവൈസറി നിയന്ത്രണങ്ങളുടെ ലംഘനത്തിനാണ് പിഴ.

ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകളും, വിഷയത്തിൽ ബാങ്ക് നൽകിയ മറുപടിയും, പേഴ്‌സണൽ ഹിയറിങ്ങും പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാ ണുണ്ടായത്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1213

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?