RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78478284

സൂരി ഫ്രണ്ട്സ് യൂണിയന്‍ സഹകരണ ബാങ്ക് ലിമിറ്റഡ്, സൂരി പശ്ചിമബംഗാള്‍ - ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എ, സെക്ഷൻ 56 എന്നിവ പ്രകാരം നല്‍കിയ സമഗ്ര മാര്‍ഗനിര്‍ദ്ദേശം നീട്ടുന്നു

ജൂലൈ 10, 2017

സൂരി ഫ്രണ്ട്സ് യൂണിയന്‍ സഹകരണ ബാങ്ക് ലിമിറ്റഡ്, സൂരി
പശ്ചിമബംഗാള്‍ - ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 35 എ,
സെക്ഷൻ 56 എന്നിവ പ്രകാരം നല്‍കിയ സമഗ്ര മാര്‍ഗനിര്‍ദ്ദേശം നീട്ടുന്നു.

സൂരി ഫ്രണ്ട്സ് യൂണിയന്‍ സഹകരണ ബാങ്ക് ലിമിറ്റഡ് സൂരി പശ്ചിമബംഗാളിന് മാര്‍ച്ച് 28, 2014 നും ഡിസം. 30, 2016 നും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ കാലാവധി പൊതുജന താല്പര്യം പരിഗണിച്ച് നീട്ടേണ്ടതാണെന്ന് റിസര്‍വ് ബാങ്കിനു ബോധ്യമായ കാര്യം പൊതുജനങ്ങളുടെ അറിവിലേക്കായി വിളംബരം ചെയ്യുന്നു.

ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 ന്‍റെ സെക്ഷൻ 35എ, സബ്സെക്ഷന്‍ 1, സെക്ഷന്‍ 56 എന്നിവയിലൂടെ ലഭ്യമായ അധികാരം ഉപയോഗിച്ച് സൂരി ഫ്രണ്ട്സ് യൂണിയന്‍ സഹകരണ ബാങ്ക് ലിമിറ്റഡ്, സൂരി, പശ്ചിമബംഗാളിന് 2014 മാര്‍ച്ച് 28 നു നല്‍കുകയും തുടര്‍ന്ന് കാലാകാലങ്ങളിൽ പുതുക്കുകയും, ഒടുവില്‍ 2016 ഡിസംബർ 30 മുതൽ 2017 ജൂലൈ 6 വരെ നീട്ടുകയും ചെയ്ത മാര്‍ഗ്ഗ നിര്‍ദ്ദേശം ബാങ്കിന് തുടര്‍ന്ന് 6 മാസത്തേക്ക് 2017 ജൂലൈ 7 മുതൽ 2018 ജനുവരി 6 വരെ പുന:പരിശോധനക്കു വിധേയമായി നീട്ടിയിരിക്കുന്നു.

കാലകാലങ്ങളില്‍ പുതുക്കിയ മറ്റുപാധികളും നിബന്ധനകളും മാറ്റ മില്ലാതെ തുടരുന്നതാണ്.

മേല്‍ സൂചിപ്പിച്ച റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് ആര്‍. ബി. ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതായി കരുതാൻ പാടില്ലാത്തതാകുന്നു. സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ നിയന്ത്രണ ങ്ങളോടെ ബാങ്കിംഗ് ബിസിനസ് ചെയ്യുന്നത് തുടരും. സാഹചര്യമനുസരിച്ച് റിസര്‍വ് ബാങ്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നതായിരിക്കും.

ജോസ്. ജെ. കാട്ടൂര്‍
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന 2017-2018/89

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?