RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78504014

ആന്ധ്രപ്രദേശ് തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

സെപ്തംബര്‍ 25, 2018

ആന്ധ്രപ്രദേശ് തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A(1) (c), ഒപ്പം സെക്ഷന്‍ 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍പ്രകാരം, റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരമുപ യോഗിച്ച് ആന്ധ്രാപ്രദേശ്, തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ ഒരു ലക്ഷം രൂപയുടെ (രൂപ ഒരു ലക്ഷം മാത്രം) പണപ്പിഴ ചുമത്തി. 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (KYC) എന്നതു സംബ ന്ധിച്ചുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവുകളും, നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനാണ് ബാങ്കിനുമേല്‍ പിഴചുമത്തിയത്.

ബാങ്കിനുനല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന് പ്രതികരിച്ച് എഴുതി തയ്യാറാക്കിയ ഒരു മറുപടി ബാങ്ക് സമര്‍പ്പിക്കുകയുണ്ടായി. കേസ് സംബന്ധമായ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും, മുഖദാവില്‍ സമര്‍പ്പിച്ച കാര്യങ്ങളും ആര്‍ബിഐ പരിഗണിച്ചതില്‍ ലംഘനങ്ങള്‍ അടിസ്ഥാനമുള്ളവയാണെന്നും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിലെ ത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/696

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?