<font face="mangal" size="3px">ആന്ധ്രാ പ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ! - ആർബിഐ - Reserve Bank of India
ആന്ധ്രാ പ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി
മാര്‍ച്ച് 22, 2019 ആന്ധ്രാ പ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 47A (1) (C) ഒപ്പം 46 (4) (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) എന്നിവപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ആന്ധ്രാപ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ 2,00,000/- (രണ്ടു ലക്ഷം രുപ) രുപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) സെക്ഷന്‍ 6(1) (g) സെക്ഷന്‍ 6(1)(K) ഒപ്പം സെക്ഷന്‍ 56 എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, സഹകരണ ബാങ്കിന് ഒരു കാരണം കാണിക്കല്‍ നോട്ടീസു നല്‍കിയതിന് ബാങ്ക് രേഖാമൂലം ഒരു മറുപടി നല്‍കി. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ രേഖാമൂലമായ മറുപടിയും വ്യക്തിപരമായ വിശദീകരണ ങ്ങളും പരിഗണിച്ചതിൽ ലംഘനങ്ങള്‍ കഴമ്പുള്ളവയാണെന്നും, പണപ്പിഴചുമത്തേ ണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തില്‍ ആര്‍ ബി ഐ എത്തുകയാണു ണ്ടായത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2263 |