<font face="Mangal" size="3">(യു പി) മൗനത്ത് ഭന്‍ജാ നിലെ അര്‍ബന്‍ സഹകരണ ബാങ്& - ആർബിഐ - Reserve Bank of India
(യു പി) മൗനത്ത് ഭന്ജാ നിലെ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് പിഴ ചുമത്തി
മാര്ച്ച് 13, 2019 (യു പി) മൗനത്ത് ഭന്ജാ നിലെ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് പിഴ 1949ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 47 A(1)(c) ഒപ്പം സെക്ഷന് 46(4) പ്രകാരം (സഹകരണ സംഘങ്ങള്ക്ക് ബാധകമാം വിധം) റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയില് നിക്ഷിപ്തമായിട്ടുളള അധികാരം പ്രയോഗിച്ച് മൗനത്ത് ഭന്ജാ (യു പി) നിലെ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനു മേല് ആര് ബി ഐ 3,00,000/-(രൂപ മൂന്നു ലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. 1949ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എ എസി എസ്) സെക്ഷന് 36(1)-ന് കീഴില് പുറപ്പെടുവിച്ചിട്ടുളള നിയന്ത്രണ നിര്ദ്ദേശങ്ങളെ സംബന്ധിച്ച നിര്ദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനും, സി ഐ സികളിലുളള അംഗത്വം, മൊത്തത്തിലും, ഒറ്റയ്ക്കുമുളള ഇന്റര് ബാങ്ക് കൗണ്ടര് പാര്ട്ടി ലിമിറ്റുമായി ബന്ധപ്പെട്ട പ്രുഡെന്ഷ്യല് വ്യവസ്ഥകള്, ഡയറക്ടറുമായി ബന്ധപ്പെട്ട വായ്പ്കള്, സുരക്ഷിതമല്ലാത്ത വായ്പ്കള്, നിയുക്ത ഡയറക്ടര് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. റിസര്വ് ബാങ്ക്, സഹകരണബാങ്കിന് ഒരു നോട്ടീസ് നൽകിയതിനു ബാങ്ക് രേഖാമൂലമുളള മറുപടി നല്കി. കേസിന്റെ വസ്തുതകളും, ബാങ്കിന്റെ മറുപടിയും നേരിട്ടു സമര്പ്പിച്ച വിശദീകരണങ്ങളുമെല്ലാം പരിഗണിച്ച ശേഷം, ലംഘനങ്ങള് കഴമ്പുളളവയാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുളള നിഗമനത്തില് റിസര്വ് ബാങ്ക് എത്തുകയായുരുന്നു. അനിരുദ്ധ് ഡി ജാദവ് പ്രസ്സ് റിലീസ് 2018-2019/2171 |