<font face="mangal" size="3">തിരുമല സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാŐ - ആർബിഐ - Reserve Bank of India
തിരുമല സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്,
തെലുങ്കാനയുടെമേൽ പിഴ ചുമത്തി
ആഗസ്റ്റ് 02, 2017 തിരുമല സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാവും വിധം) സെക്ഷൻ 47(A) (1)(b), ഒപ്പം സെക്ഷൻ 46(4)-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, തിരുമല സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയുടെ മേൽ, റിസർവ് ബാങ്കിന്റെ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിന് ₹ 2 ലക്ഷം (രണ്ടുലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തിയിരിക്കുന്നു. 1. ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും വായ്പകൾ നൽകിയതിന്. 2. എക്‌സ്‌പോഷർ ചട്ടങ്ങളും, നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചതിന് 3. അർബൻ സഹകരണ ബാങ്കിന്റെ ലാഭത്തിൽ നിന്നും, പൊതുജനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സംഭാവനകളും, ധനസഹായവും നൽകിയതിന്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഒരു കാരണംകാണിക്കൽ നോട്ടീസു നൽകിയതിന്, ബാങ്ക് എഴുതി തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസുസംബന്ധമായ വസ്തുതകളും, ഇക്കാര്യത്തിൽ ബാങ്ക്‌നൽകിയ മറുപടിയും, കൂടാതെ നേരിട്ടു നൽകിയവിശദീകരണങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ വസ്തുനിഷ്ഠമാണെന്നും, പിഴചുമത്തപ്പെടേണ്ടവയാണെന്നുമുള്ള നിഗമനത്തിൽ റിസർവ് ബാങ്ക് എത്തിചേർന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/331 |