<font face="mangal" size="3">2016 ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ക്രയവിക്രയക&# - ആർബിഐ - Reserve Bank of India
2016 ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ക്രയവിക്രയക്ഷമത
ആഗസ്റ്റ് 26, 2016 2016 ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ക്രയവിക്രയക്ഷമത 2016 ജനുവരി 14-ലേയും, 2016 മാർച്ച് 04-ലേയും ഗവൺമെന്റ് ഓഫ് ഇൻഡ്യാ വിജ്ഞാപനങ്ങൾ വഴി, യഥാക്രമം സോവറിൻ സ്വർണ്ണ ബോണ്ടുപദ്ധതി 2016, സോവറിൻ സ്വർണ്ണബോണ്ടു പദ്ധതി 2016-സീരീസ് II എന്നീ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ 17-ാം ഖണ്ഡികപ്രകാരം, ഈ സോവറിൻ സ്വർണ്ണ ബോണ്ടുകൾ (2016 ഫെബ്രുവരി 04-നും 2016 മാർച്ച് 29-നും യഥാക്രമം പുറപ്പെടുവിച്ചവ) അവ പ്രത്യക്ഷമല്ലാത്ത രീതിയിൽ (dematerialised) സൂക്ഷിച്ചിട്ടുള്ളവയാണെങ്കിൽ, 2016, ആഗസ്റ്റ് 29 (തിങ്കൾ) മുതൽ, സെക്യൂരിറ്റീസ് കോൺട്രാക്ട്‌സ് (റഗുലേഷൻ) ആക്ട്, 1956-ൻ കീഴിൽ, ഗവൺമെന്റ് ഓഫ് ഇൻഡ്യ അംഗീകരിച്ചിട്ടുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ക്രയവിക്രയം ചെയ്യാമെന്ന് വിജ്ഞാപനം ചെയ്യുന്നു. തുടർന്ന് പുറപ്പെടുവിച്ചിട്ടുള്ള ശ്രേണികളിലുള്ള ബോണ്ടുകളുടെ ക്രയവിക്രയം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. അല്പനാ കില്ലാവാലാ പ്രസ്സ് റിലീസ് : 2016-2017/511 |