RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502368

ടുംകുർ ഗ്രൈൻ മെർച്ചന്റ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് (ടുംകുർ, കർണാടകം) - പിഴ ചുമത്തിയിരിക്കുന്നു.

മെയ് 04, 2018

ടുംകുർ ഗ്രൈൻ മെർച്ചന്റ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് (ടുംകുർ, കർണാടകം) - പിഴ ചുമത്തിയിരിക്കുന്നു.

ഉപഭോക്താവിനെ തിരിച്ചറിയൽ/ കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച 2015 ജൂലൈ 1 ലെ മാസ്റ്റർ സർക്കുലറിലെ (DBR.AML.BC.No.15/14.01.001/2015-16) ഖണ്ഡിക 3.2.2.IV.Dയിൽ വിശദമാക്കിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47എ(1)(c), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ടുംകുർ ഗ്രൈൻ മെർച്ചന്റ്സ് കോ -ഓപ്പറേറ്റീവ് ബാങ്കിന് അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണംകാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പത്രപ്രസ്താവന:2017-2018/2912

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?