<font face="mangal" size="3px">ലക്നോ (യു.പി) യിലെ യു.പി സിവിൽ സെക്രട്ടറിയേറ്റ - ആർബിഐ - Reserve Bank of India
ലക്നോ (യു.പി) യിലെ യു.പി സിവിൽ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണബാങ്ക് ലിമിറ്റഡിനു മേൽ പിഴ ചുമത്തി
ജൂലൈ 11, 2019 ലക്നോ (യു.പി) യിലെ യു.പി സിവിൽ സെക്രട്ടറിയേറ്റ് പ്രൈമറി 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 47 (A) (1) (c) ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ലക്നോ (യു.പി.) യിലെ യു.പി. സിവിൽ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണബാങ്ക് ലിമിറ്റഡിനുമേൽ 1,00,000 രൂപ (രൂപ ഒരു ലക്ഷം മാത്രം) യുടെ പണപ്പിഴചുമത്തി. ആർബിഐയുടെ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച്, നിക്ഷേപ സഞ്ചയത്തിന്‍റെ കൺകറന്‍റ് ആഡിറ്റു നടത്താതിരിക്കുക, ഇൻറർ ബാങ്ക് ഗ്രോസ് എക്സ് പോഷ്റൂം കൗണ്ടർ പാർട്ടി ലിമിറ്റുമായി ബന്ധപ്പെട്ട പ്രുഡൻഷ്യൽ നോംസ്, നിങ്ങളുടെ കസ്റ്റമറെ അറിയുക (കെ.വൈ.സി) സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കാതി രിക്കുക, ആർബിഐ ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ പരിഹരിച്ചുള്ള റിപ്പോർട്ടു നൽകാതിരിക്കുക. മുൻവർഷത്തിൽ സഞ്ചിതനഷ്ടം ഉണ്ടായിട്ടും സംഭാവനകൾ നൽകുക എന്നിങ്ങനെയുള്ള വിഴ്ചകൾക്കാണ് ഈ പിഴ ചുമത്തിയി ട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണബാങ്കിനു ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു ബാങ്ക് എഴുതിത്തയാറാക്കിയ മറുപടി നൽകി. കേസിന്‍റെ വസ്തുതകളും, ഇക്കാര്യത്തിൽ ബാങ്കുനൽകിയ മറുപടിയും, നേരിട്ടു നൽകിയ വിശദീകരണങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/119 |