<font face="mangal" size="3">യുപി സിവിൽ സെക്രട്ടറിയേറ്റ് പ്രാഥമിക സഹകരണ - ആർബിഐ - Reserve Bank of India
യുപി സിവിൽ സെക്രട്ടറിയേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്,
ലഖ്‌നോ (ഉത്തർപ്രദേശ്) വിനുമേൽ പിഴ ചുമത്തി
സെപ്തംബർ 12, 2017 യുപി സിവിൽ സെക്രട്ടറിയേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 47A(1)(c) ഒപ്പം സെക്ഷൻ 46(4) എന്നിവയും പ്രകാരം, റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, മേൽപ്പറഞ്ഞിട്ടുള്ള ആക്ട് സെക്ഷൻ 27-ൻ പ്രകാരമുള്ള സ്ഥിതിവിവരകണക്കുകൾ ഒരു കാരണവും കൂടാതെ തുടർച്ചയായി സമർപ്പിക്കാതിരുന്നതിനും, ആർബിഐ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ള പോരായ്മകൾ പരിഹരിച്ച് അറിയിക്കാത്തതിനും, ലഖ്‌നൗവിലെ യു.പി. പ്രാഥമിക സഹകരണ ബാങ്കിനുമേൽ ₹ 5,00,000/- (അഞ്ചു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പ്രസ്തുത ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് പ്രതികരിച്ച് ബാങ്ക് എഴുതി തയാറാക്കിയ ഒരു വിശദീകരണം സമർപ്പിക്കുകയുണ്ടായി. ഇതു സംബന്ധമായ എല്ലാ വസ്തുതകളും കണക്കിലെടുത്തതിൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക്, പ്രസ്തുത ബാങ്കിന്റെ ലംഘനങ്ങൾ സാരവത്തായവയാണെന്നും, പിഴ ചുമത്തപ്പെടേണ്ടവയാണെന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/708 |