ലഖ്നോവിലെ യു.പി. പോസ്റ്റൽ പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി
ഏപ്രിൽ 10, 2019 ലഖ്നോവിലെ യു.പി. പോസ്റ്റൽ പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാം വിധം) സെക്ഷൻ 47 A(1) (c), ഒപ്പം സെക്ഷൻ 46(4) എന്നിവ പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ലഖ്നോവിലെ യു.പി. പോസ്റ്റൽ പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) യുടെ പണപ്പിഴ ചുമത്തി. ആർ ബി ഐ യുടെ ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിച്ച് ആർ ബി ഐ യുടെ മുൻകൂർ അനുമതി നേടാതെ ബാങ്കിന്‍റെ ശാഖ മാറ്റിയതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നൽകിയ ഒരു കാരണംകാണിക്കൽ നോട്ടീസിന്, സഹകരണ ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും, നേരിട്ടുസമർപ്പിച്ച കാര്യങ്ങളും പരിഗണി ച്ചതിൽ, ലംഘനം സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2420 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: