<font face="mangal" size="3">സഹകരണ അർബൻ ബാങ്കിന് (ബാസ്റ്റി) പിഴ ചുമത്തിയി - ആർബിഐ - Reserve Bank of India
സഹകരണ അർബൻ ബാങ്കിന് (ബാസ്റ്റി) പിഴ ചുമത്തിയിരിക്കുന്നു.
ജൂൺ 26, 2018 സഹകരണ അർബൻ ബാങ്കിന് (ബാസ്റ്റി) പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി നേടാതെ ഓൺ-സൈറ്റ് ATM തുറക്കുകയും ഇതോടനുബന്ധിച്ചുള്ള റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ/ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തതിന് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (c), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ബാസ്റ്റിയ്ക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണംകാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു. അനിരുദ്ധ ഡി ജാദവ് പത്രപ്രസ്താവന:2017-2018/3366 |