<font face="mangal" size="3">നിലവിലുള്ള <span style="font-family:Arial;">₹</span> 500, <span style="font-family:Arial;">₹</span> 1000 ബാങ്ക് നോട്ടുക& - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹ 500, ₹ 1000 ബാങ്ക് നോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കൽ - പുതുക്കിയ പരിധികൾ
RBI/2016-17/141 നവംബർ 20, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, നിലവിലുള്ള ₹ 500, ₹ 1000 ബാങ്ക് നോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കൽ - പുതുക്കിയ പരിധികൾ. ഞങ്ങളുടെ, 2016 നവംബർ 13-ലെ DCM (Plg) No.1272/10.27.00/2016-17-ാം നമ്പർ സർക്കുലർ പാര 1(ii) പ്രകാരം, പുനഃക്രമീകരിക്കപ്പെട്ട എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി 2000 രൂപയിൽ നിന്നും 2500 രൂപയായി, പുനഃക്രമീകരിക്കപ്പെടുന്നതുവരെ മറ്റ് ബാങ്ക് എടിഎമ്മുകളിലെ പണം പിൻവലിക്കാനുള്ള പരിധി 2000 രൂപയായി നിലനിർത്തിക്കൊണ്ടുതന്നെ, വർദ്ധിപ്പിച്ചിരുന്നു. 2. എടിഎമ്മുകളുടെ പുനഃക്രമീകരണം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കാര്യമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു പുനരവലോകനത്തിൽ, ഇനിയൊരറിയിപ്പുണ്ടാവും വരെ, ഈ പരിധികൾ അതേപടി നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നു. എടിഎമ്മുകൾ പുനഃക്രമീകരിക്കപ്പെടുന്നതുവരെ ബാങ്കുകൾ, പുനഃക്രമീകരണം നടക്കാത്ത എടിഎമ്മുകളിലൂടെ ₹ 50, ₹ 100, എന്നീ ബാങ്കുനോട്ടുകൾ വിതരണം ചെയ്യുന്നത് തുടരേണ്ടതാണ്. 3. ഇത് കിട്ടിയവിവരം അറിയിക്കുക. വിശ്വാസപൂർവ്വം, (സുമൻ റേ) |