<font face="mangal" size="3">മഹാരാഷ്ട്ര നാസിക്കിലെ ശ്രീഗണേഷ് സഹകാരിബാങ& - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര നാസിക്കിലെ ശ്രീഗണേഷ് സഹകാരിബാങ്ക് ലിമിറ്റഡിനുമേൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 (A), സബ് സെക്ഷൻ (2) പ്രകാരം ഏർപ്പെടുത്തിയ സർവ്വവ്യാപന നിയന്ത്രണ നിർദ്ദേശങ്ങ ളുടെ പിൻവലിക്കൽ
മാർച്ച് 29, 2019 മഹാരാഷ്ട്ര നാസിക്കിലെ ശ്രീഗണേഷ് സഹകാരിബാങ്ക് ലിമിറ്റഡിനുമേൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 (A), സബ് സെക്ഷൻ (2) പ്രകാരം ഏർപ്പെടുത്തിയ സർവ്വവ്യാപന നിയന്ത്രണ നിർദ്ദേശങ്ങ ളുടെ പിൻവലിക്കൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പൊതുതാല്പര്യ പ്രകാരം 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് മഹാരാഷ്ട്ര നാസിക്കിലെ ശ്രീഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ 2013 ഏപ്രിൽ 1 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇപ്പോൾ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങളക്കുബാധകമാം വിധം) സെക്ഷൻ 35A, സബ് സെക്ഷൻ (2) പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര നാസിക്കിലെ ശ്രീ ഗണേഷ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന സർവ്വവ്യാപന നിയന്ത്രണ നിർദ്ദേശങ്ങള 2019 മാർച്ച് 26 ബിസിനസ്സ് അവസാനിച്ച സമയം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം, പിൻവലിച്ചിരിക്കുന്നു. ബാങ്ക് ഇപ്പോൾ മുതൽ സാധാരണ ബാങ്കിംഗ് ഇടപാടുകൾ തുടർന്നു നടത്തുന്നതായിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2316 |