<font face="mangal" size="3">പ്രതിവാര പണം പിൻവലിക്കൽ പരിധി</font> - ആർബിഐ - Reserve Bank of India
പ്രതിവാര പണം പിൻവലിക്കൽ പരിധി
RBI/2016-17/158 നവംബർ 25, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, പ്രതിവാര പണം പിൻവലിക്കൽ പരിധി ഞങ്ങളുടെ, 2016 നവംബർ 13, 14 എന്നീ തീയതികളിലെ യഥാക്രമം DCM (Plg) Nos. 1272/10.27.00/2016-17 and 1273/10.27.00/2016-17 എന്നീ നമ്പരുകളിലുള്ള സർക്കുലറുകൾ പരിഗണിക്കുക. ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നതുവരെ, ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിവാരം ₹ 24,000 പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. ഞങ്ങളുടെ 2016 നവംബർ 20 - ലെ DCM (Plg) No.1304/10.27.00/2016-17-ാം നമ്പർ സർക്കുലറിൽ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ, ഈ പരിധി എടിഎമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയും ചേർന്നുള്ളതാണ്. 2. ഇത് കിട്ടിയതായി അറിയിക്കുക. വിശ്വാസപൂർവ്വം, (സുമൻ റേ) |