<font face="mangal" size="3">സൂരി ഫ്രണ്ട്‌സ് യൂണിയൻ സഹകരണ ബാങ്കിനു (സൂരി, ! - ആർബിഐ - Reserve Bank of India
സൂരി ഫ്രണ്ട്സ് യൂണിയൻ സഹകരണ ബാങ്കിനു (സൂരി, പശ്ചിമ ബംഗാൾ) മേൽ ചുമത്തിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ ഭാരതീയ റിസർവ് ബാങ്ക് പിൻവലിയ്ക്കുന്നു
ജനുവരി 16, 2018 സൂരി ഫ്രണ്ട്സ് യൂണിയൻ സഹകരണ ബാങ്കിനു (സൂരി, പശ്ചിമ ബംഗാൾ) ബാങ്കിങ് റെഗുലേഷൻ നിയമം 1949(സഹകരണ സംഘങ്ങൾക്ക് ബാധകമായത്) 35എ, 56 എന്നീ വകുപ്പുകൾ പ്രകാരം 2014 മാർച്ച് 28ന് ഭാരതീയ റിസർവ് ബാങ്ക് സൂരി ഫ്രണ്ട്സ് യൂണിയൻ സഹകരണ ബാങ്കിനു (സൂരി, പശ്ചിമ ബംഗാൾ) ചില മാർഗ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. ഈ ഡയറക്ഷൻസ് കാലാകാലങ്ങളിൽ പരിഷ്കരിയ്ക്കുകയും കാലാവധി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. അവസാനമായി 2017 ജൂൺ 29 ലെ ഡയറക്റ്റീവ് അനുസരിച് 2018 ജനുവരി 6 വരെ കാലാവധി ദീർഘിപ്പിച്ചിരുന്നു. പൊതുജന താല്പര്യാർത്ഥം ഈ മാർഗ നിർദ്ദേശങ്ങൾ പിൻവലിയ്ക്കുന്നതു ഉചിതമായിരിയ്ക്കുമെന്നു ബോധ്യപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ നിയമം 1949 (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) 35 എ(2), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സൂരി ഫ്രണ്ട്സ് യൂണിയൻ സഹകരണ ബാങ്കിനു(സൂരി, പശ്ചിമ ബംഗാൾ) മേൽ ചുമത്തിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ 2018 ജനുവരി 6 മുതൽ ഭാരതീയ റിസർവ് ബാങ്ക് പിൻവലിച്ചിരിയ്ക്കുന്നു. എങ്കിലും പ്രവർത്തനപരമായ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിയ്ക്കും ബാങ്കിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ. അജിത്പ്രസാദ് പത്രപ്രസ്താവന: 2017-2018/1946 |