<font face="mangal" size="3">ഗവൺമെന്റ് ഉടമയിലുള്ള എൻബിഎഫ്‌സികൾക്ക് അനു&# - ആർബിഐ - Reserve Bank of India
ഗവൺമെന്റ് ഉടമയിലുള്ള എൻബിഎഫ്സികൾക്ക് അനുവദിച്ചിരുന്ന സൗജന്യങ്ങൾ പിൻവലിക്കുന്നു
RBI/2017-18/181 മേയ് 31, 2018 എല്ലാ ഗവൺമെന്റ് എൻബിഎഫ്സികൾക്കും മാഡം/സർ, ഗവൺമെന്റ് ഉടമയിലുള്ള എൻബിഎഫ്സികൾക്ക് അനുവദിച്ചിരുന്ന 2013 ലെകമ്പനീസ് ആക്ട്, സെക്ഷൻ 2, ക്ലാസ് (45) (1956-ലെ കമ്പനീസ് ആക്ട്സെക്ഷൻ 617)-ൽ നിർവ്വചിച്ചിട്ടുള്ള ഗവൺമെന്റ് ഉടമയിലുള്ളതും റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ എൻബിഎഫ്സികൾ, താഴെപ്പറയുന്ന നിയന്ത്രണപരവും, നിയമപരവുമായിട്ടുള്ള വകുപ്പുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. i) 1934-ലെ ആർബിഐ ആക്ടിലെ 45-IB, 45-IC സെക്ഷനുകൾ ii) മാസ്റ്റർനിർദ്ദേശങ്ങൾ - ബാങ്കിംഗിതരധനകാര്യകമ്പനി –വ്യവസ്ഥാപിതമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾസ്വീകരിക്കാത്തതും, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുമായ കമ്പനികൾക്കുള്ള (റിസർവ്വ്ബാങ്ക്) നിർദ്ദേശങ്ങൾ 2016 മാസ്റ്റർ നിർദ്ദേശങ്ങൾ - ബാങ്കിംഗിതര ധനകാര്യകമ്പനി - അവ്യവസ്ഥാപിതമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ സ്വീകരിക്കാത്ത കമ്പനികൾക്കായുള്ള (റിസർവ്വ്ബാങ്ക്) നിർദ്ദേശങ്ങൾ 2016 (ഈ നിർദ്ദേശങ്ങളിലെ ഖണ്ഡിക 23-ൽ പറഞ്ഞിട്ടുള്ള വകുപ്പുകൾ ഒഴിവാക്കി) iii) മാസ്റ്റർ നിർദ്ദേശങ്ങൾ - ബാങ്കിംഗിതര ധനകാര്യകമ്പനികൾ പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ചുള്ള (റിസർവ്വ് ബാങ്ക്) നിർദ്ദേശങ്ങൾ 2016 (ഈ നിർദ്ദേശങ്ങളിലെ 36, 37, 41 എന്നീ ഖണ്ഡികളിൽ പറഞ്ഞിട്ടുള്ള വകുപ്പുകൾ ഒഴികെ) 2. ഒരുപുനരവലോകനത്തിൽ, എൻബിഎഫ്സികൾക്കു ബാധകമായ ചട്ടങ്ങൾ, അനുബന്ധത്തിൽ സൂചിപ്പിച്ചിട്ടുള്ള സമയക്രമമനുസരിച്ച്, ഗവൺമെന്റ് എൻബിഎഫ്സികൾക്കും ബാധകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗവൺമെന്റ് എൻബിഎഫ്സികളിൽ, അവർ സമർപ്പിച്ചിട്ടുള്ള രൂപരേഖകൾ അനുസരിച്ച്, പ്രുഡെൻഷ്യൽ നിർദ്ദേശങ്ങൾ പാലിച്ചുവരുന്നവർ തുടർന്നും അവ പാലിക്കണം. 3. 1934-ലെ ആർബിഐ ആക്ടിലെ വകുപ്പുകളിൽ നിന്നും ഒഴിവാക്കപ്പെട്ടവയെ സംബന്ധിച്ച മാസ്റ്റർ നിർദ്ദേശങ്ങൾ, ബാങ്കിംഗിതര ധനകാര്യ കമ്പനി അവ്യവസ്ഥാപിതമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ സ്വീകരിക്കാത്ത കമ്പനിയെസംബന്ധിച്ച (റിസർവ്വ്ബാങ്ക്) നിർദ്ദേശങ്ങൾ, 2016, ബാങ്കിംഗിതര ധനകാര്യകമ്പനി-വ്യവസ്ഥാപിതമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ സ്വീകരിക്കാത്തകമ്പനിയേയും, നിക്ഷേപങ്ങൾ സ്വീകരിക്കുന്ന കമ്പനിയേയും സംബന്ധിച്ച (റിസർവ്വ്ബാങ്ക്) നിർദ്ദേശങ്ങൾ 2016, ബാങ്കിംഗിതര ധനകാര്യ കമ്പനികൾ പൊതുജനങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കൽ (റിസർവ്വ്ബാങ്ക്) നിർദ്ദേശങ്ങൾ 2016 എന്നിവ ഇതിനനുസൃതമായി നവീകരിച്ചിട്ടുണ്ട്. 4. 1934 ലെആർബിഐ ആക്ട് സെക്ഷൻ 45 NC പ്രകാരമുള്ള ഒഴിവാക്കൽ പിൻവലിച്ചുകൊണ്ടുള്ള വിഞ്ജാപനം പ്രത്യേകമായി പുറപ്പെടുവിക്കുന്നതാണ്. വിശ്വാസപൂർവ്വം (മനോരഞ്ജൻ മിശ്ര) |