<font face="mangal" size="3"><span style="font-family:Arial;">₹</span>500 ന്റേയും <span style="font-family:Arial;">₹</span>1000 ന്റേയും നിയമപരമായ &# - ആർബിഐ - Reserve Bank of India
₹500 ന്റേയും ₹1000 ന്റേയും നിയമപരമായ വിനിമയസാധുത പിൻവലിച്ചതിനെ സംബന്ധിച്ച് ആർ ബി ഐ യുടെ പ്രസ്താവന
നവംബർ 12, 2016 ₹500 ന്റേയും ₹1000 ന്റേയും നിയമപരമായ വിനിമയസാധുത പിൻവലിച്ചതിനെ സംബന്ധിച്ച് നിലവിലുള്ള ₹500 ന്റേയും ₹1000 ന്റേയും ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടത് ബാങ്കിംഗ് വ്യവസ്ഥയ്ക്ക് വലിയ ഉത്തരവാദിത്വമാണ് ഉണ്ടാക്കിയത്. ഈ ബാങ്ക് നോട്ടുകൾ കഴിയുന്നത്ര വേഗത്തിൽ സുഗമമായും, തടസ്സങ്ങൾ ഇല്ലാതെയും പിൻവലിക്കുകയും, അവയുടെ സ്ഥാനത്ത് വിനിമായവശ്യങ്ങൾക്ക് നിയമപരമായി സാധുതയുള്ള മറ്റ് വിഭാഗത്തിൽ പെട്ട ബാങ്ക് നോട്ടുകൾ നൽകേണ്ടിയുമിരുന്നു. പ്രഖ്യാപനമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ എടിഎമ്മുകളിൽ നിന്നും മറ്റേണ്ടിയിരുന്നു. മെഷിനുകൾ, സാധുവായ മറ്റു നോട്ടുകൾ വിതരണം ചെയ്യാനുതകുന്ന വിധത്തിൽ പുനഃക്രമീകരിച്ച്, സാധുവായ നോട്ടുകൾ രണ്ടുദിവസങ്ങൾക്കുളിൽ തന്നെ നിറയ്ക്കുകയും വേണ്ടിയിരുന്നു. കൂടാതെ, പ്രഖ്യാപനമുണ്ടായി തൊട്ടടുത്ത ദിവസം തന്നെ രാജ്യത്തിന്റെ എല്ലാ ബാങ്ക് ശാഖകളിലും, പൊതുജനങ്ങൾക്ക് നോട്ടുകൾ മാറാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടിയിരുന്നു. പൊതുജനങ്ങൾക്ക് വന്നേക്കാവുന്ന അസൗകര്യങ്ങൾ കുറയ്ക്കാൻ വേണ്ടി ബാങ്കുശാഖകളും, ആർ ബി ഐയുടെ ഓഫീസുകളും കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തി സാധാരണ ബിസിനസ്സ് സമയത്തിനു ശേഷവും ജനങ്ങളുടെ സൗകര്യം മുൻനിറുത്തി പ്രവർത്തിക്കേണ്ടതായി വന്നു. 2016 നവംബർ 10 ന് 10 കോടിയോളം വിനിമയ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബാങ്കുകളും, ആർ ബി ഐയും, ശനിയാഴ്ചയും ഞായറാഴ്ചയും, ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ നിറവേറ്റാനും സന്ദർഭത്തിന് അയവുവരുത്താനും വേണ്ടി പ്രവർത്തിച്ചു. സാധുവായ മറ്റുവിഭാഗത്തിൽപെട്ട നോട്ടുകൾ (₹2000 ഉൾപ്പെടെ) ആവശ്യമുണ്ടാവുമെന്നുകരുതി, രാജ്യത്ത് അങ്ങോളമിങ്ങോളം 4000 കേന്ദ്രങ്ങളിലുള്ള കറൻസി ചെസ്റ്റുകളിൽ, നോട്ടുകൾ വേണ്ടത്ര അളവിൽ കരുതിയിരുന്നു. ബാങ്ക് ശാഖകളെ തങ്ങൾക്കാവശ്യമുള്ള നോട്ടുകൾ ശേഖരിക്കാൻ, ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾ തുടർച്ചയായി നിറവേറ്റുന്നതിനു വേണ്ടത്ര അളവിൽ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്താൻ, കറൻസി പ്രന്റിംഗ് പ്രസ്സുകളെല്ലാം, പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നു. ഇത്തരം പ്രയത്‌നങ്ങൾ നടത്തുന്നതോടൊപ്പം, പൊതുജനങ്ങളെ പ്രീപെയ്ഡ് കാർഡുകൾ, റുപേ / ക്രെഡിറ്റ് / ഡബിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങി പണം കൈമാറുന്നതിനുള്ള മറ്റ് വ്യത്യസ്ഥ രീതികളിലേയ്ക്ക് മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജൻധൻയോജന അക്കൗണ്ടു തുടങ്ങിയവരെല്ലാം അവർക്ക് നൽകിയിട്ടുള്ള കാർഡുകൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അപ്രകാരം ചെയ്യുന്നതുകൊണ്ട് രൊക്കം പണത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും, ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തിൽ അവർക്ക് പരിചയം വർദ്ധിപ്പിക്കാനും കഴിയും. പിൻവലിക്കപ്പെട്ട ബാങ്ക്‌നോട്ടുകൾ മാറ്റിയെടുക്കാനുള്ള പദ്ധതി 2016 ഡിസംബർ 30 വരെയും, അതു കഴിഞ്ഞാൽ നിർദ്ദിഷ്ട ആർ ബി ഐ ഓഫീസുകളിലും ലഭ്യമായിരിക്കും. ആവശ്യത്തിനു സമയമുള്ളതിനാൽ, ജനങ്ങൾ ധൃതിപിടിച്ച് നോട്ടുകൾ മാറാൻ ശ്രമിച്ച് ബാങ്ക് ശാഖാശൃംഖലയ്ക്ക് മേൽ ഒഴിവാക്കാനാവുന്ന ആയാസം ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കണം. അല്പന കില്ലാവല പ്രസ്സ് റിലീസ് 2016-2017/1190 |