<font face="mangal" size="3px">നിലവിലുള്ള <span style="font-family:Arial;">₹</span>500, <span style="font-family:Arial;">₹</span>1000 സ്‌പെസിഫൈഡ് ബാ&# - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹500, ₹1000 സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ടുകളിൽ
RBI/2016-17/189 ഡിസംബർ 19, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലാ ബാങ്കുകൾ / പ്രിയപ്പെട്ട സർ, നിലവിലുള്ള ₹500, ₹1000 സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച്. മേൽക്കാണിച്ച വിഷയത്തിലുള്ള 2016 നവംബർ 8 ലെ DCM (Plg) 1226/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. എസ്ബിഎൻസ് മുല്യം ബാങ്ക് അക്കൗണ്ടുകളിൽ വരവുവയ്ക്കുന്നത് സംബന്ധിച്ച പാരായിലെ ii, iii, iv വ്യവസ്ഥകൾ, പുനരവലോകനം ചെയ്തതിൽ, 2016-ലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമുള്ള നികുതിചുമത്തലും, നിക്ഷേപരീതിയുമനുസരിച്ച്, അത്തരം നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും, താഴെ കാണുന്നവിധത്തിൽ ഭേദഗതിചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. i) 2016 ഡിസംബർ 30 വരെ ഇനി അവശേഷിക്കുന്ന കാലയളവിൽ ഒരൊറ്റ പ്രാവശ്യമേ, ₹5000 നു മുകളിലുള്ള തുകയ്ക്കുള്ള എസ്ബിഎൻസ് അക്കൗണ്ടുകളിൽ സ്വീകരിക്കുകയുള്ളൂ. അത്തരത്തിലുള്ള പണമടവുതന്നെ, പണമടച്ച ആളിനെ ബാങ്കിലെ രണ്ടു ഉദ്യോഗസ്ഥരുടേയെങ്കിലും സാന്നിദ്ധ്യത്തിൽ, രേഖപ്പെടുത്തുന്ന രീതിയിൽ, തുക ഇതിനു മുമ്പ് അടയ്ക്കാത്തതിനു കാരണമെന്തെന്നുള്ളതിന് തൃപ്തികരമായ വിശദീകരണം ലഭിക്കുന്ന രീതിയിലുള്ള ചോദ്യം ചെയ്യലിനുശേഷമേ, അക്കൗണ്ടിൽ സ്വീകരിക്കാവൂ. പിന്നീടൊരവസരത്തിൽ ഈ പരിശോധന തുടരാൻ സാദ്ധ്യമാവുന്ന രീതിയിൽ വിശദീകരണം രേഖകളിൽ സൂക്ഷിച്ചുവയ്ക്കണം. മാത്രവുമല്ല, സിബിഎസുകളിൽ കൂടുതൽ പണമടവുകൾ അനുവദിക്കാതിരിക്കാൻ, യുക്തമായ ഒരു സൂചന ചേർത്തുവയ്ക്കുകയും വേണം. ii) 2016 ഡിസംബർ 30 വരെ ₹5000 വരെയുള്ള എസ്ബിഎൻസിന്റെ മൂല്യം സാധാരണ നിലയിൽ, കൗണ്ടറിലൂടെ അക്കൗണ്ടുകളിൽ വരവുവച്ചുകൊടുക്കാവുന്നതാണ്. ₹5000 നു താഴെയുള്ള തുക അക്കൗണ്ടിൽ വരവുവയ്ക്കാൻ നൽകുമ്പോഴും അത്തരം തുകകൾ എല്ലാം ചേർന്ന് ₹5000 - ൽ കവിയുകയാണെങ്കിൽ അത്തരം പണമടവുകളിലും മേൽകാണിച്ച നടപടി സ്വീകരിക്കണമെന്നു മാത്രമല്ല, 2016 ഡിസംബർ 30 വരെ, കൂടുതൽ പണമടവുകൾ അനുവദിക്കാനും പാടില്ല. iii) ₹5000 നു മുകളിൽ മൂല്യമുള്ള പണമടവുകൾ കെവൈസി വ്യവസ്ഥ പൂർത്തിയാക്കിയിട്ടുള്ള അക്കൗണ്ടുകളിൽമാത്രമേ വരവുവയ്ക്കുന്നുള്ളൂ എന്നുറപ്പുവരുത്തണം. കെവൈസി വ്യവസ്ഥ പാലിച്ചിട്ടില്ലാത്ത അക്കൗണ്ടുകളിൽ പണമടവുകൾ ₹50,000 വരെ പരിമിതപ്പെടുത്തണം. അത്തരം അക്കൗണ്ടുകളുടെ വ്യവസ്ഥകൾക്കു വിധേയമായാണ് ഇടപാടുകൾ നടക്കുന്നത് എന്ന് ഉറപ്പാക്കുകയും വേണം. iv) പ്രധാൻമന്ത്രി ഗരീബ്കല്യാൺ യോജന 2016 - പ്രകാരം നികുതി ചുമത്തലും നിക്ഷേപ രീതിയനുസരിച്ചുള്ള നിക്ഷേപങ്ങളിൽ അടയ്ക്കുന്ന എസ്ബിഎൻ പണമടവുകൾക്ക് മുകളിൽ കാണിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ബാധകമല്ല. v) മാതൃകാപരമായ ബാങ്കിംഗ് വ്യവസ്ഥകൾ പാലിക്കുന്നതും സാധുവായതിരിച്ചറിയൽ രേഖകൾ നൽകിയിട്ടുള്ളതുമായ അക്കൗണ്ടുകളിൽ സമർപ്പിക്കുന്ന സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ തത്തുല്യമായ മൂല്യം വരവുവയ്ക്കാവുന്നതാണ്. vi) മൂന്നാമതൊരാളിന്റെ അക്കൗണ്ടിലാണ് സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾക്ക് തുല്യമായ മൂല്യം വരവുവയ്ക്കപ്പെടേണ്ടതെങ്കിൽ, ആ കക്ഷിയുടെ അതിനുവേണ്ടിയുള്ള പ്രത്യേകമായ അധികാരപത്രം ബാങ്കിൽ ഹാജരാക്കണം. ഇത് ബാങ്കിന്റെ മാതൃകാപരമായ വ്യവസ്ഥകൾ പാലിക്കുന്നതും, മുകളിൽ പറഞ്ഞിട്ടുള്ള സർക്കുലറിലെ അനുബന്ധം 5-ൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ പണമടവുനടത്തുന്നയാളിന്റെ സാധുവായ ഒരു തിരിച്ചറിയൽ രേഖ, ഹാജരാക്കിയതിനുശേഷവുമായിരിക്കണം. 2. ഇത് കിട്ടിയതായി അറിയിക്കുക. വിശ്വാസപൂർവ്വം (പി. വിജയകുമാർ)
|