<font face="mangal" size="3px">നിലവിലുള്ള <span style="font-family:Arial;">₹</span>500, <span style="font-family:Arial;">₹</span>1000 ബാങ്ക് നോട്ടുക& - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹500, ₹1000 ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ŏ
RBI/2016-17/191 ഡിസംബർ 21, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലാ ബാങ്കുകൾ / പ്രിയപ്പെട്ട സർ, നിലവിലുള്ള ₹500, ₹1000 ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുതയുടെ പിൻവലിക്കൽ - സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ (എസ്ബിഎൻസ്) ബാങ്ക് അക്കൗണ്ടുകളിലേയ്ക്കുള്ള നിക്ഷേപം - ഭേദഗതി. 2016 ഡിസംബർ 19-ലെ DCM(Plg) No. 1859/10.27.00/2016-17 -ാം നമ്പർ സർക്കുലർ പരിഗണിക്കുക. മുകളിൽ പറഞ്ഞിട്ടുള്ള കാര്യത്തിൽ, ഒരു പുനരവലോകനം നടത്തിയതിൽ, മുകളിൽ കാണിച്ച സർക്കുലറിലെ സബ്പാര (i) ലും (ii) ലും പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും കെവൈസി പ്രക്രിയ പൂർത്തിയാക്കിയ അക്കൗണ്ടുകൾക്ക് ബാധകമാവില്ല എന്നറിയിച്ചു കൊള്ളുന്നു. 2. ഇതു കിട്ടിയ വിവരം അറിയിച്ചാലും. വിശ്വാസപൂർവ്വം, (പി. വിജയകുമാർ) |