<font face="mangal" size="3">നിയമപരമായുള്ള വിനിമയസാധുതാ സ്വഭാവം പിൻവലി& - ആർബിഐ - Reserve Bank of India
നിയമപരമായുള്ള വിനിമയസാധുതാ സ്വഭാവം പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ - സഹകരണ ബാങ്കുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ ബി ഐ ആവശ്യപ്പെടുന്നു
നവംബർ 15, 2016 നിയമപരമായുള്ള വിനിമയസാധുതാ സ്വഭാവം പിൻവലിക്കപ്പെട്ട ബാങ്ക് നോട്ടുകൾ - സഹകരണ ബാങ്കുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ ബി ഐ ആവശ്യപ്പെടുന്നു നിലവിലുള്ള ₹500, ₹1000 നോട്ടുകളുടെ (സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ്) വിനിമയസാധുതപിൻവലിച്ചതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സഹകരണ ബാങ്കുകൾ കർശനമായി പാലിക്കുന്നില്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ബാങ്ക് നോട്ടുകൾ മാറിക്കൊടുക്കുന്നതിനും ഇടപാടുകാരുടെ അക്കൗണ്ടുകളിൽ വരവുവച്ചുകൊടുക്കുന്നതിനും പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അർബൻ സഹകരണ ബാങ്കുകളെ അവയുടെ റീജിയണൽ ഓഫീസുകൾ വഴിയും, സംസ്ഥാന സഹകരണ ബാങ്കുകളെ ദേശീയ കാർഷിക-ഗ്രാമവികസന ബാങ്ക് (നബാർഡ്) വഴിയും അറിയിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്ന് അറിയിച്ചു. അല്പന കില്ലാവാലാ പ്രസ്സ് റിലീസ് 2016-2017/1215 |