RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498109

500, 2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ്

നവംബർ 08, 2016

500, 2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത
പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ്

ഇൻഡ്യാ ഗവൺമെന്റ്, നവംബർ 08, 2016 ലെ നോട്ടിഫിക്കേഷൻ നമ്പർ 2652 മുഖാന്തിരം, മഹാത്മാഗാന്ധി സീരിസിൽ, 2016 നവംബർ 08-ാം തീയതി വരെ പുറപ്പെടുവിച്ചിട്ടുള്ള 500, 2000 എന്നീ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിച്ചിട്ടുണ്ട്.

ഇൻഡ്യൻ ബാങ്കുനോട്ടുകൾ കൃത്രിമമായി നിർമ്മിക്കപ്പെടുന്നത് കൈകാര്യം ചെയ്യാനും, രൊക്കം പണമായി പൂഴ്ത്തിവച്ചിട്ടുള്ള കള്ളപ്പണം ഫലവത്തായി ഇല്ലാതാക്കാനും, കള്ളനോട്ടുകൾ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത് തടയാനും, ഈ നടപടി ആവശ്യമായിരുന്നു.

2016 നവംബർ 10 മുതൽ ഈ നോട്ടുകൾ കൈവശമുള്ള പൊതുജനങ്ങൾ, കമ്പനികൾ, ബിസിനസ്സ് സ്ഥാപനങ്ങൾ സൊസൈറ്റികൾ, ട്രസ്റ്റുകൾ തുടങ്ങിയവക്ക്, റിസർവ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുകളിലോ ബാങ്ക് ശാഖകളിലോ നൽകി, അവയുടെ മൂല്യം അക്കൗണ്ടുകളിൽ വരവുവച്ചെടുക്കാവുന്നതാണ്. രൊക്കം പണത്തിന്റെ അടിയന്തിരമായ ആവശ്യങ്ങൾക്കായി ഈ ബാങ്ക് ശാഖകളുടെ കൗണ്ടറുകളിൽ നിന്നും ഒരാൾക്ക് 4000 വരെ മാറ്റിയെടുക്കാവുന്നതാണ്.

ഇങ്ങിനെ മാറ്റിയെടുക്കുന്നതിനുവേണ്ടി പൊതുജനങ്ങൾ സാധുവായ ഒരു തിരിച്ചറിയൽ രേഖകൂടി ഹാജരാക്കേണ്ടതാണ്.

ബാങ്ക് അക്കൗണ്ടുകളിൽ വരവുവച്ചുകിട്ടിയ തുക, ചെക്കുകൾ വഴിയോ, വിവിധ ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളായ എൻഇഎഫ്ടി, ആർടിജിഎസ്, ഐഎംപിഎസ്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലുടെ അയച്ചോ, ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ബാങ്ക് കൗണ്ടറുകളിലൂടെ പ്രതിദിനം, രൊക്കം പണമായി പിൻവലിക്കാവുന്നതു 10,000 മായും പ്രതിവാരം ഏറ്റവും കൂടിയത് 20,000 ആയും പരിമിതപ്പെടുത്തിയിരിക്കുന്നു. 2016 നവംബർ 9 മുതൽ, 2016 നവംബർ 24 ബിസിനസ്സ് സമയം അവസാനിക്കും വരെയായിരിക്കും ഇതിന്റെ കാലാവധി. അതിനുശേഷം ഈ പരിധികൾ പുനരവലോകനം ചെയ്യുന്നതായിരിക്കും.

പുനഃക്രമീകരണങ്ങൾക്കുവേണ്ടി എല്ലാ എടിഎമ്മുകളും, കാഷ്‌മെഷീനുകളും 2016 നവംബർ 9 ന് അടഞ്ഞുകിടക്കും. അവ തയ്യാറായാൽ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങും. 2016 നവംബർ 18 വരെ പ്രതിദിനം കാർഡൊന്നിന് പിൻവലിക്കാവുന്ന തുക 2000 മായി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 2016 നവംബർ 19-ാം തീയതി മുതൽ ഈ തുക 4000 മായി ഉയർത്തുന്നതായിരിക്കും.

2016 ഡിസംബർ 30 ന് മുമ്പ് ഈ സ്‌പെസിഫെഡ് ബാങ്ക് നോട്ടുകൾ ആർക്കെങ്കിലും മാറിയെടുക്കാനോ അക്കൗണ്ടുകളിൽ വരവുവച്ചെടുക്കാനോ സാധിക്കുന്നില്ലെങ്കിൽ, അവർക്ക് റിസർവ് ബാങ്കിന്റെ നിർദ്ദിഷ്ട ആഫീസുകളിലോ, അതു പോലെയുള്ള സൗകര്യം ലഭിക്കുന്നിടത്തോ, ഇനി നിശ്ചയിക്കപ്പെടുന്ന തീയതി വരെ മാറ്റിയെടുക്കാൻ അവസരം കിട്ടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും ആർ ബി ഐയുടെ വെബ്‌സൈറ്റായ www.rbi.org.in, ഗവൺമെന്റിന്റെ വെബ്‌സൈറ്റായ www.finmin.nic.in എന്നിവ സന്ദർശിക്കുക.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1142

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?