<font face="mangal" size="3">സ്‌പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ പിൻവലിക്കൽ - - ആർബിഐ - Reserve Bank of India
സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ പിൻവലിക്കൽ - പെൻഷൻകാരുടെയും സൈനികരുടേയും പണാവശ്യങ്ങൾ
RBI/2016-17/154 നവംബർ 24, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാകേന്ദ്ര സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ പിൻവലിക്കൽ - പെൻഷൻകാരുടെയും സൈനികരുടേയും പണാവശ്യങ്ങൾ. സ്പെസിഫൈഡ് ബാങ്ക് നോട്ട് (എസ്ബിഎൻസ്) കളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ട പശ്ചാത്തലത്തിൽ, ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുടെയും പെൻഷൻകാരുടേയും ശമ്പളവും പെൻഷനും, ഇലക്ട്രോണിക് പേയ്മെന്റ് രീതിയിലാക്കിയതിനാൽ, രൊക്കം പണത്തിന്റെ ആവശ്യം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2. അതിനാൽ, ബാങ്കുകൾ ഇക്കാര്യത്തിൽ അവർക്കുണ്ടായേക്കാവുന്ന ആവശ്യങ്ങൾ, താഴെപ്പറയും വിധം നിറവേറ്റണമെന്ന് അറിയിക്കുന്നു. (i) പെൻഷൻകാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടത്ര പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക. (ii) സൈനികരുടെ പണാവശ്യങ്ങൾക്കുവേണ്ടി, സൈനിക ഔട്ട് പോസ്റ്റുകളിൽ വേണ്ടത്രപണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. വിശ്വാസപൂർവ്വം (പി. വിജയ കുമാർ) |