RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

133503240

മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ഖുഷ് ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 മെയ് 19 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ഖുഷ് ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിനു (കമ്പനി) മേൽ ആർ.ബി.ഐ. 16,000 രൂപ (പതിനാറായിരം രൂപ മാത്രം) പിഴ ചുമത്തി. 1987 ലെ നാഷണൽ ഹൗസിംഗ് ബാങ്ക് ആക്ടിലെ സെക്ഷൻ 52എ യിലെ വ്യവസ്ഥകൾ പ്രകാരം ആർ‌.ബി‌.ഐ.ക്കുമേൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

മാർച്ച് 31, 2022, മാർച്ച് 31, 2023 എന്നിവയിലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി, നാഷണൽ ഹൗസിംഗ് ബാങ്ക്, കമ്പനിയുടെ നിയമപരമായ പരിശോധന നടത്തി. ആർ‌.ബി‌.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് കമ്പനിക്ക് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു:

കമ്പനി ഉപഭോക്താക്കളുടെ അപകട സാദ്ധ്യതാ വർഗ്ഗീകരണം നടത്തുന്നതിൽ വീഴ്ച്ച വരുത്തി.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ കമ്പനിയ്‌ക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

(പുനീത് പഞ്ചോളി)     
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/468

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?