RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

FAQ DetailPage Breadcrumb

RbiFaqsSearchFilter

Content Type:

Category Facet

Category

Custom Facet

ddm__keyword__26256231__FaqDetailPage2Title_en_US

Search Results

എടിഎം / വൈറ്റ് ലേബൽ എടിഎം

ഉത്തരം. ഒരു കമ്പ്യൂട്ടർവത്കൃത യന്ത്രമാണ് എടിഎം, അത് ബാങ്കുകളുടെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് പണം വിതരണം ചെയ്യുന്നതിനും മറ്റ് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കുന്നു.

ഉത്തരം. ബാങ്കുകളല്ലാത്ത സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സജ്ജീകരിച്ചതും അവരാല്‍ പ്രവർത്തിപ്പിക്കപ്പെടുന്നതുമായ എടിഎമ്മുകളെ ഡബ്ല്യുഎൽ‌എ എന്ന് വിളിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 2007 ലെ പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ട് പ്രകാരം ബാങ്ക് ഇതര എടിഎം ഓപ്പറേറ്റർമാർക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അംഗീകൃത ഡബ്ല്യുഎൽ‌എ ഓപ്പറേറ്റർമാരുടെ പട്ടിക ആർ‌ബി‌ഐ വെബ്‌സൈറ്റിൽ https://www.rbi.org.in/Scripts/PublicationsView.aspx?id=12043 എന്ന ലിങ്കിൽ ലഭ്യമാണ്.

ഉത്തരം. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം, ഡബ്ല്യുഎൽ‌എ ഉപയോഗിക്കുന്നത് മറ്റേതൊരു ബാങ്കിന്‍റെയും (കാർഡ് നൽകുന്ന ബാങ്ക് ഒഴികെയുള്ള ബാങ്ക്) എടിഎം ഉപയോഗിക്കുന്നതുപോലെയാണ്, ക്യാഷ് ഡെപ്പോസിറ്റും ചില മൂല്യവർദ്ധിത സേവനങ്ങളും ഡബ്ല്യുഎൽ‌എകളിൽ അനുവദനീയമല്ല.

ഉത്തരം. വർദ്ധിച്ച / മെച്ചപ്പെട്ട ഉപഭോക്തൃ സേവനത്തിനായി എടിഎമ്മുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം വർദ്ധിപ്പിക്കുക, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, എന്നതാണ് വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാൻ ബാങ്ക് ഇതര സ്ഥാപനങ്ങളെ അനുവദിക്കുന്നതിന്‍റെ യുക്തി.

ഉത്തരം. പണം വിതരണം ചെയ്യുന്നതിന് പുറമേ, എടിഎമ്മുകൾ / ഡബ്ല്യുഎൽ‌എകൾ ഉപയോക്താക്കൾക്ക് മറ്റ് നിരവധി സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സേവനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു :.

  • അക്കൗണ്ട് വിവരങ്ങൾ
  • ക്യാഷ് ഡെപ്പോസിറ്റ് (ഡബ്ല്യുഎൽ‌എകളിൽ അനുവദനീയമല്ല)
  • പതിവ് ബില്ലുകൾ അടയ്ക്കൽ (ഡബ്ല്യുഎൽ‌എകളിൽ അനുവദനീയമല്ല)
  • മൊബൈലുകൾ‌ക്കായി റീ-ലോഡ് വൗച്ചറുകൾ‌ വാങ്ങുക (ഡബ്ല്യുഎൽ‌എകളിൽ അനുവദനീയമല്ല)
  • മിനി / ഷോർട്ട് സ്റ്റേറ്റ്മെന്‍റ് ജനറേഷൻ
  • പിൻ മാറ്റുക
  • ചെക്ക് ബുക്കിനായി അപേക്ഷിക്കുക

ഉത്തരം. എടിഎം / എടിഎം കം ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പ്രീപെയ്ഡ് കാർഡുകൾ, ഇഷ്യു ചെയ്യുന്ന സ്ഥാപനം അനുവദിക്കുന്നതുപോലെ, വിവിധ ഇടപാടുകൾക്കായി എടിഎമ്മുകൾ / ഡബ്ല്യുഎൽ‌എകളിൽ ഉപയോഗിക്കാം.

ഉത്തരം. ഒരു എടി‌എം / ഡബ്ല്യുഎൽ‌എയിൽ ഇടപാട് നടത്തുവാന്‍ ഉപഭോക്താവിന് സാധുവായ കാർഡും വ്യക്തിഗത തിരിച്ചറിയൽ നമ്പറും (പിൻ) ഉണ്ടായിരിക്കണം.
ഉത്തരം. കാർഡ് നൽകുമ്പോൾ ബാങ്ക് ഉപഭോക്താവിന് മെയിൽ വഴി അയയ്ക്കുന്ന / നേരിട്ട് നൽകുന്ന ഒരു സംഖ്യാ പാസ്‌വേഡാണ് പിൻ. ആദ്യ ഉപയോഗത്തിൽ പിൻ മാറ്റണമെന്ന് മിക്ക ബാങ്കുകളും ഉപഭോക്താക്കളോട് ആവശ്യപ്പെടാറുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോടും ഉപഭോക്താവ് പിൻ വെളിപ്പെടുത്തരുത്. ഉപഭോക്താക്കൾ കൃത്യമായ ഇടവേളകളിൽ പിൻ മാറ്റണം.
ഉത്തരം. അതെ, ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കാർഡുകൾ രാജ്യത്തെ ഏത് എടിഎം / ഡബ്ല്യുഎൽ‌എയിലും ഉപയോഗിക്കാം.
ഉത്തരം. കാർഡ് നൽകുന്ന ബാങ്കിന്‍റെ എടിഎമ്മിൽ നടത്തുന്ന ഒരു ഇടപാടിനെ ഓൺ-അസ് ഇടപാട് എന്ന് വിളിക്കുന്നു. കാർഡ് നൽകുന്ന ബാങ്കിൽ നിന്ന് വ്യത്യസ്തമായ ബാങ്കിന്‍റെ എടിഎമ്മിൽ നടത്തുന്ന ഒരു ഇടപാടിനെ അല്ലെങ്കിൽ ഡബ്ല്യുഎൽ‌എയിലെ ഒരു ഇടപാടിനെ ഓഫ്-അസ് ഇടപാട് എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ബാങ്ക് എ നൽകിയ ഒരു കാർഡ് ബാങ്ക് എ യുടെ എടിഎമ്മിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് ഓൺ-അസ് ഇടപാടാണ്; ബാങ്ക് എ നൽകിയ കാർഡ് ഒരു ഡബ്ല്യുഎൽ‌എയിലോ ബാങ്ക് ബി യുടെ എടിഎമ്മിലോ ഉപയോഗിക്കുന്നുവെങ്കിൽ, അത് ഒരു ഓഫ്-അസ് ഇടപാടാണ്.

Web Content Display (Global)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?