Page
Official Website of Reserve Bank of India
എടിഎം / വൈറ്റ് ലേബൽ എടിഎം
ഉത്തരം. അതെ, ഒരു ബാങ്ക് അതിന്‍റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മുകളിൽ മിനിമം എണ്ണത്തിലുള്ള സൗജന്യ ഇടപാടുകൾ നൽകണം; ഇത് 2014 നവംബർ 01 മുതൽ പ്രാബല്യത്തിലാണ്:
- ബാങ്കിന്‍റെ സ്വന്തം എടിഎമ്മുകളിലെ ഇടപാടുകൾ (ഓൺ-അസ് ഇടപാടുകൾ): എടിഎമ്മുകളുടെ സ്ഥാനം പരിഗണിക്കാതെ ബാങ്കുകൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തിക, സാമ്പത്തികേതര ഉൾപ്പെടെ) വാഗ്ദാനം ചെയ്യണം .
- മെട്രോ ലൊക്കേഷനുകളിൽ മറ്റേതെങ്കിലും ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകൾ (ഓഫ്-അസ് ഇടപാടുകൾ): ആറ് മെട്രോ ലൊക്കേഷനുകളിൽ സ്ഥിതിചെയ്യുന്ന എടിഎമ്മുകളുടെ കാര്യത്തിൽ, അതായത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ, ബാങ്കുകൾ തങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് മൂന്ന് സൗജന്യ ഇടപാടുകൾ (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) നൽകണം.
- നോൺ-മെട്രോ സ്ഥലങ്ങളിലെ മറ്റേതെങ്കിലും ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകൾ (ഓഫ്-അസ് ഇടപാടുകൾ): മുകളിൽ പറഞ്ഞ ആറ് മെട്രോ ലൊക്കേഷനുകൾ ഒഴികെയുള്ള ഏത് സ്ഥലത്തും ബാങ്കുകൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഒരു മാസത്തിൽ, കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) വാഗ്ദാനം ചെയ്യണം.
ഉത്തരം. എടിഎമ്മുകളിൽ ഏറ്റവും കുറഞ്ഞ സൗജന്യ ഇടപാടുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി കൂടുതൽ ഇടപാടുകൾ വാഗ്ദാനം ചെയ്യാം.
ഉത്തരം. മുകളിൽ പറഞ്ഞവ ബിഎസ്‌ബിഡിഎയ്ക്ക് ബാധകമല്ല, കാരണം ബിഎസ്‌ബിഡിഎയിൽ പണം പിൻവലിയ്ക്കലുകളുടെ എണ്ണം അത്തരം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമാണ്.
ഉത്തരം. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ എണ്ണം സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടുന്നതാണ്.
ഉത്തരം. എടിഎം ഇൻസ്റ്റാൾ ചെയ്യുന്ന ബാങ്കുകൾ ഓരോ എടിഎം ലൊക്കേഷനിലും എടിഎം ഒരു 'മെട്രോ' അല്ലെങ്കിൽ 'നോൺ-മെട്രോ' ലൊക്കേഷനിലാണ് സ്ഥിതിചെയ്യുന്നതെന്ന് വ്യക്തമായി സൂചിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട (എടിഎമ്മിൽ സന്ദേശം / സ്റ്റിക്കർ / പോസ്റ്റർ മുതലായവ വഴി പ്രദർശിപ്പിക്കുക). സൗജന്യ ഇടപാടുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് എടിഎമ്മിന്‍റെ നില തിരിച്ചറിയാൻ അത് ഉപഭോക്താവിനെ സഹായിക്കും.
ഉത്തരം. ഉണ്ട്. നിർബന്ധിത സൗജന്യ ഇടപാടുകളുടെ എണ്ണത്തിന് മുകളിലുള്ള എടിഎമ്മുകളിലെ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാം (മുകളിലുള്ള ചോദ്യം 11നുള്ള ഉത്തരം സൂചിപ്പിക്കുന്നത് പോലെ). എങ്കിലും, നിലവിൽ, ഈ നിരക്കുകൾ ഓരോ ഇടപാടിനും പരമാവധി ₹ 20/- (കൂടാതെ ബാധകമായ നികുതികളും) കവിയാൻ പാടില്ല.
ഉത്തരം. ഇനിപ്പറയുന്ന തരത്തിലുള്ള പണം പിൻവലിക്കൽ ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ ബാങ്കുകൾക്കു തന്നെ നിർണ്ണയിക്കാം: (എ) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കൽ. (ബി) വിദേശത്തുള്ള എടിഎമ്മിൽ പണം പിൻവലിക്കൽ.
ഉത്തരം. സ്വന്തം ബാങ്ക് എടിഎം / മറ്റ് ബാങ്ക് എടിഎം / ഡബ്ല്യുഎൽഎ എന്നിവയിൽ കാർഡ് ഉപയോഗിക്കുന്നത് പരിഗണിക്കാതെ തന്നെ, കാർഡ് ഇഷ്യു ചെയ്‌ത ബാങ്കിൽ എത്രയും വേഗം ഉപഭോക്താവ് പരാതി നൽകണം.
ഉത്തരം. ബാങ്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്/കൾ, ടോൾ ഫ്രീ നമ്പറുകൾ / ഹെൽപ്പ് ഡെസ്ക് നമ്പറുകൾ എന്നിവ എടിഎം പരിസരത്ത് പ്രദർശിപ്പിക്കേണ്ടതുണ്ട്. അതുപോലെ, ഡബ്ല്യുഎൽഎകളിൽ, പരാജയപ്പെട്ട / തർക്കത്തിലുള്ള ഇടപാടുകൾ സംബന്ധിച്ച് എന്തെങ്കിലും പരാതി നൽകുന്നതിന് ഉദ്യോഗസ്ഥരുടെ കോൺടാക്റ്റ് നമ്പറുകൾ / ടോൾ ഫ്രീ നമ്പറുകൾ / ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിയ്ക്കണം.
ഉത്തരം. ആർബിഐ നിർദ്ദേശപ്രകാരം (2011 മെയ് 27 ലെ DPSS.PD.No.2632 / 02.10.002 / 2010-2011), എടിഎം ഇടപാട് പരാജയപ്പെട്ടാൽ, പരാതി നൽകിയ തീയതി മുതൽ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്‍റെ അക്കൗണ്ട് തിരികെ ക്രെഡിറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്തൃ പരാതി പരിഹരിക്കാൻ കാർഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് നിർബന്ധിതമാണ്.
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?