RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

132931290

മഹാരാഷ്ട്രയിലെ മംഗൾവേധയിലെ രത്തൻചന്ദ് ഷാ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌വൈ‌സി)' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളും സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്‌.എ‌.എഫ്) പ്രകാരം ആർ‌.ബി‌.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങളും പാലിക്കാത്തതിന്, 2025 മെയ് 30 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ മംഗൽവേധയിലുള്ള രത്തൻചന്ദ് ഷാ സഹകാരി ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ. 2 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ. ആക്ടിലെ സെക്ഷൻ 47എ(1)(സി) യും സെക്ഷൻ 46(4)(i), 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.യ്ക്കു മേൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർ‌.ബി‌.ഐ പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും ഇതു സംബന്ധിച്ച അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നതായി ആർ.ബി.ഐ.കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു:

പ്രസ്തുത ബാങ്ക് :

  1. നിക്ഷേപങ്ങൾക്ക് എസ്.എ.എഫ്. പ്രകാരമുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തു.
  2. ചില സന്ദർഭങ്ങളിൽ എസ്.എ.എഫ്. പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിയ്ക്കാതെ, പുതിയ വായ്പകൾക്കും മുൻകൂർ വായ്പകൾക്കും ബാധകമായ ഒറ്റ വായ്പാപരിധി ലംഘിച്ചു.
  3. ഓരോ ഉപഭോക്താവിനും ഒരേയൊരു ഉപഭോക്തൃ തിരിച്ചറിയൽ കോഡ് (UCIC) അനുവദിക്കുന്നതിനു പകരം, ചില ഉപഭോക്താക്കൾക്ക് ഒന്നിലധികം ഉപഭോക്തൃ തിരിച്ചറിയൽ കോഡുകൾ അനുവദിച്ചു.

ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.

 

(പുനീത് പഞ്ചോളി) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2025-2026/487

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?