RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78486210

കാർഡ് മാർഗം പണം കൊടുക്കൽ-കാർഡുകൾ നൽകി നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് അധിക ദൃഢീകരണ നിബന്ധനയിൽ ഇളവ് അനുവദിക്കുന്നു

RBI/2014-15/601
DPSS.CO.PD.No.2163/02.14.003/2014-2015

മെയ് 14, 2015

റീജീയണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെയും / അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും / സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും / ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും / കാർഡ് മുഖേനയുള്ള പണം കൊടുക്കലുകൾ നടത്തുന്ന അംഗീകൃത ശൃംഗലകളുടെയും ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക്

മാഡം / സർ

കാർഡ് മാർഗം പണം കൊടുക്കൽ-കാർഡുകൾ നൽകി നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് അധിക ദൃഢീകരണ നിബന്ധനയിൽ ഇളവ് അനുവദിക്കുന്നു.

കാർഡ് മാർഗമുള്ള ഇടപാടുകളുടെ സുരക്ഷ, ഓൺലൈൻ മുഖേനയുള്ള ജാഗ്രതാ നിർദ്ദേശങ്ങളടക്കമുള്ള നഷ്ട സാധ്യതകൾ കുറയ്ക്കുവാനുള്ള നടപടികൾ, അതുപോലെ തന്നെ കാർഡിടപാടുകൾക്കായുള്ള അധിക ദൃഢീകരണ ഘടകം എന്നിവയെക്കുറിച്ച് റിസർവ് ബാങ്ക് വിവിധങ്ങളായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാർഡുകൾ ഉപയോഗിക്കുന്നതിൽ ഇടപാടുകാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ വലിയൊരളവിൽ ഇത്തരം നിർദ്ദേശങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.

2. പണം കൊടുക്കൽ രീതികളിലും പ്രക്രിയകളിലും നൂതനമാർഗങ്ങൾ പരിപോഷിപ്പിക്കുവാനും, കാർഡ് മാർഗം നടത്തുന്ന ചിലതരം ഇടപാടുകൾ കൂടുതൽ സൗകര്യ പ്രദമാക്കുവാനുമുതകുന്ന വിധത്തിൽ കാർഡിടപാടുകളിൽ അധിക ദൃഢീകരണ ഘടകം ഒഴിവാക്കണമെന്ന അഭ്യർത്ഥനകൾ അടുത്ത കാലത്തായി റിസർവ് ബാങ്കിന് ലഭിച്ചിട്ടുണ്ട്. കാർഡിടപാടുകളിലെ സുരക്ഷിതത്വം, സൗകര്യം എന്നീ ഘടകങ്ങളുടെ പ്രാധാന്യം ഒരുപോലെ പരിശോധിച്ചതിനുശേഷം, കാർഡുകൾ ഹാജരാക്കി നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഇടപാടുകളെ സംബന്ധിച്ചിടത്തോളം അധിക ദൃഢീകരണ ഘടകത്തിന്റെ ആവശ്യകതയിൽ അനുവദിക്കേണ്ട ഇളവിന്റെ രേഖാരൂപം വ്യക്തമാക്കുന്ന ഒരു കരട് സർക്കുലർ പൊതുജനാഭിപ്രായത്തിനായി റിസർവ് ബാങ്ക് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഋങഢ നിലവാരം പാലിച്ചുകൊണ്ട് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) കോൺടാക്ട്‌ലെസ് ടെക്‌നോളജി ഉപയോഗിച്ചു നടത്തുന്ന ചെറിയ തുകയ്ക്കുള്ള ഇടപാടുകളുടെ കാര്യത്തിലാണ് ഈ ഇളവ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

3. കരട് സർക്കുലറിനെക്കുറിച്ച് ലഭിച്ച അഭിപ്രായങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുകയുണ്ടായി. അതനുസരിച്ച് കോൺടാക്ട്‌ലെസ് കാർഡുകൾ ഉപയോഗിച്ചുകൊണ്ട് ചെറിയ തുകയ്ക്കുള്ള ഇടപാടുകൾ നടത്തുമ്പോൾ മാത്രമായി അധികദൃഢീകരണഘടകത്തിന്റെ ആവശ്യകത സംബന്ധിച്ച് നിലവിലിരിക്കുന്ന നിർദ്ദേശങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

(i) അധികദൃഢീകരണഘടക (AFA) ത്തിന്റെ ആവശ്യകതയിൽ ഇപ്പോൾ നൽകിയിരിക്കുന്ന ഇളവ് ഓരോ ഇടപാടിനും പരമാവധി 2000 രൂപയായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.

(ii) ഓരോ ഇടപാടിനും 2000 രൂപയെന്ന പരിധി കോൺടാക്ട് ലെസ് കാർഡുകൾ സ്വീകാര്യമായിട്ടുള്ള രാജ്യത്തിനകത്തെ എല്ലാവിഭാഗം വ്യാപാര സ്ഥാപനങ്ങൾക്കും ബാധകമായിട്ടുള്ളതായിരിക്കും.

(iii) മുകളിൽപ്പറഞ്ഞ പരിധിയ്ക്ക് മുകളിലുള്ള തുകകൾക്കായി കാർഡിനെ ഒരു കോൺടാക്ട് കാർഡായി കൈകാര്യം ചെയ്തും, പിൻ (അഎഅ) ഉപയോഗിച്ച് ദൃഢീകരണം നടത്തിയും വേണം ഇടപാടുകൾ അനുവദിക്കേണ്ടത്.

(iv) മുകളിൽപ്പറഞ്ഞ പരിധിയ്ക്കുള്ളിലുള്ള തുകയുടെ ഇടപാടായാൽപ്പോലും, ഒരു കോൺടാക്ട് കാർഡ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടെന്ന നിലയിൽ പണം നൽകാനും ഇടപാടുകാരന് സ്വാതന്ത്ര്യമുണ്ടായിരിക്കും. കാർഡ് നൽകിയ ബാങ്കുകളും കാർഡ് സ്വീകരിക്കുന്ന ബാങ്കുകളും ഒന്നായിച്ചേർന്നുവേണം ഇതിന് വഴിയൊരുക്കേണ്ടത്. മറ്റ് വിധത്തിൽ പറഞ്ഞാൽ ഒരു കോൺടാക്ട്‌ലെസ് മാർഗത്തിൽ പണം കൊടുക്കാനായി ഇടപാടുകാരനെ നിർബന്ധിക്കാൻ കഴിയുകയില്ല.

(v) ഓരോ ഇടപാടിനും മേൽപ്പറഞ്ഞ തുകയ്ക്ക് താഴെയുള്ള മറ്റേതെങ്കിലും തുക തങ്ങളുടെ ഇടപാടുകാർക്കുള്ള പരിധിയായി നിശ്ചയിക്കാൻ അവർക്കവസരം നൽകാൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അത്തരം കാർഡ്-അധിഷ്ഠിത പരിധിയെ അടിസ്ഥാനമാക്കി നടത്തുന്ന കോൺടാക്ട്‌ലെസ് പണം കൊടുക്കലുകൾക്ക് അംഗീകരണം നൽകേണ്ട ചുമതല കാർഡ് അനുവദിച്ച ബാങ്കുകളിൽ നിക്ഷിപ്തമായിരിക്കും.

(vi) ബാങ്കുകൾക്ക് ചെറിയ തുകയുടെ ഇത്തരത്തിലുള്ള എത്ര ഇടപാടുകൾ ഒരു ദിവസം / ആഴ്ച / മാസം അനുവദിക്കാമെന്നത് തീരുമാനിക്കാനായി പണം കൊടുക്കലുകളുടെ കാര്യത്തിലെ ശീഘ്രതയെക്കുറിച്ച് അനുയോജ്യമായ പരിശോധനകൾ നടത്താവുന്നതാണ്.

(vii) കോൺടാക്ട്‌ലെസ് കാർഡുകൾ നിർബന്ധമായും EMV പണം കൊടുക്കൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഇഒകജ കാർഡുകളായിരിക്കണം. ഇക്കാര്യത്തിൽ മുൻപ് നൽകിയിരുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, EMV നിലവാരം പാലിച്ചുകൊണ്ട്, കാർഡുകൾ സ്വീകരിക്കുന്നത് സംബന്ധമായി നിലവിലിരിക്കുന്ന അടിസ്ഥാന സംവിധാനത്തിലെവിടെയും കാർഡുകൾ സ്വീകാര്യമായിരിക്കുവാൻ ഇതാവശ്യമാണ്.

5. കൂടാതെ, ഇടപാടുകാരന്റെ അവബോധത്തിനായും ബാങ്കുകളുടെ സുരക്ഷയ്ക്കായും താഴെപ്പറയുന്ന കാര്യങ്ങൾകൂടി ബാങ്കുകൾ ശ്രദ്ധിക്കേണ്ടതാണ്.

(i) കോൺടാക്ട്‌ലെസ് കാർഡുകൾ നൽകുമ്പോൾ അവയെ സംബന്ധിച്ച സാങ്കേതികവിദ്യ, അതിന്റെ ഉപയോഗം, നഷ്ടസാദ്ധ്യതകൾ എന്നിവയെക്കുറിച്ച് ഇടപാടുകാർക്ക് വ്യക്തമായി വിശദീകരിച്ചുകൊടുക്കുക.

(ii) കാർഡിൽ 'കോൺടാക്ട്‌ലെസ്' എന്ന മുദ്രണമുണ്ടോ എന്ന് പരിശോധിയ്ക്കാനും അതിനെ തിരിച്ചറിയാനുമുള്ള അവബോധം ഇടപാടുകാർക്കിടയിൽ സൃഷ്ടിക്കണം. (മറ്റ് കാർഡുകളിൽ നിന്നും ഇത്തരം കാർഡുകളെ വേർതിരിച്ചറിയാനാണിത്). അതുപോലെ തന്നെ, വ്യാപാര സ്ഥാപന കേന്ദ്രം, പി.ഒ.എസ്. ടെർമിനൽ എന്നിവയെക്കുറിച്ചും ആവശ്യമായ ധാരണ ഇടപാടുകാർക്ക് ലഭ്യമായിരിക്കണം. (ആ കേന്ദ്രത്തിൽ കോൺടാക്ട്‌ലെസ് പണം കൊടുക്കലുകൾ സ്വീകാര്യമാണോ എന്നറിയുവാൻ ഇതാവശ്യമാണ്).

(iii) കോൺടാക്ട്‌ലെസ് പണം കൊടുക്കലുകൾ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ 2000 രൂപയ്ക്ക് വരെയുള്ള ഇടപാടുകൾക്ക് കോൺടാക്ട് ലെസ് രീതിയിൽ (പിൻ ഉപയോഗിച്ചുള്ള ദൃഢീകരണം കൂടാതെ) തങ്ങളുടെ കൈവശമുള്ള കാർഡ് ഉപയോഗിക്കാൻ കഴിയും എന്നത് ഇടപാടുകാരെ വ്യക്തമായി അറിയിച്ചിരിക്കേണ്ടതാണ്. ഈ കാർഡ് തന്നെ സാധാരണ രീതിയിലുള്ള ഒരു ചിപ്പ് കാർഡായും (പിൻ ഉപയോഗിച്ചുള്ള ദൃഢീകരണത്തിന് വിധേയമായി) ഉപയോഗിക്കാമെന്നതും, ഇടപാടു തുകയുടെ വലുപ്പം പരിഗണിക്കാതെ ഏത് കേന്ദ്രത്തിലും ഉപയോഗിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നതും ഇടപാടുകാരെ ധരിപ്പിക്കേണ്ടതാണ്.

(iv) ഇടപാടുകാരന്റെ പരമാവധി ബാദ്ധ്യത എത്രയായിരിക്കുമെന്ന് അത്തരം കാർഡുകൾ നൽകുന്ന സമയത്ത് അയാളെ വ്യക്തമായി ധരിപ്പിക്കേണ്ടതും, കാർഡുകൾ കൈമോശം വന്നാൽ ആ വിവരം ബാങ്കിനെ അറിയിക്കണമെന്ന കാര്യം അയാളോട് വ്യക്തമായി വെളിപ്പെടുത്തേണ്ടതുമാണ്.

(v) കാർഡുകൾ കൈമോശം വരികയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ആ വിവരം സുഗമമായി അറിയിക്കുവാൻ വേണ്ടി ശക്തമായ സംവിധാനം ബാങ്കുകൾ സജ്ജമാക്കിയിരിക്കണം. വെബ്‌സൈറ്റ്, ഫോൺ ബാങ്കിംഗ്, എസ്.എം.എസ്., ഐ.വി.ആർ. മുതലായ വ്യത്യസ്ത മാർഗങ്ങളിലൂടെ ഇടപാടുകാരന് ഈ സംവിധാനവുമായി ബന്ധപ്പെടാൻ കഴിയുമാറായിരിക്കണമത്.

6. മുകളിൽ വിവരിച്ച ഇളവുകൾ താഴെപ്പറയുന്ന ഇടപാടുകൾക്ക് ബാധകമായിരിക്കുകയില്ല :

(i) എ.ടി.എം. വഴി നടത്തുന്ന ഇടപാടുകൾ - അവയുടെ തുക എത്രതന്നെയായിരുന്നാലും.

(ii) കാർഡ് ഹാജരാക്കാതെ നടത്തുന്ന ഇടപാടുകൾ (ഇചജ)

7. ഈ നിർദ്ദേശങ്ങൾ പേയ്‌മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 (ആക്ട് 51 2007) ലെ സെക്ഷൻ 10 (2), സെക്ഷൻ 18 എന്നിവ അനുസരിച്ച് പുറപ്പെടുവിച്ചിരിക്കുന്നതാകുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(നന്ദ എസ്. ദാവേ)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?