RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519244

സാമ്പത്തിക സുസ്ഥിരതയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികൾ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ. ശക്തികാന്തദാസ് ചെയ്ത ഉദ്ഘാടന പ്രസംഗം - എഫ്ഐബിഎസി 2019, ഇൻഡ്യൻ ബാങ്ക് അസോസിയേഷനും (ഐബിഎ) ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍റ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) ചേർന്ന് 2019, ആഗസ്റ്റ് 19-ന് സംഘടിപ്പിച്ച വാർഷിക ആഗോള ബാങ്കിംഗ് സമ്മേളനത്തിൽ ചെയ്തത്

ഇന്ന്, സാമ്പത്തിക ബിസിനസ്സ് മേഖലയിലെ നായകന്മാരുടെകൂടെ കഴിയുക എന്നത് എനിക്ക് അത്യധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇതിലെ പങ്കാളികളായ ഇൻഡ്യൻ ബാങ്ക് അസോസിയേഷൻ, എഫ്ഐസിസിഐ, ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ്, എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകിയതിന്, എന്‍റെ അഭിനന്ദനങ്ങൾ. എനിക്ക് വാസ്തവത്തിൽ കൂടുതൽ ഉത്തേജനം നൽകുന്നത് നിങ്ങൾ ഈ സമ്മേളനത്തിന്‍റെ വിഷയം നിശ്ചയിക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത യാണ്. ബാങ്കിംഗിൽ പുതിയ മാതൃക സൃഷ്ടിക്കാൻ ഞങ്ങൾ സ്വയം തയാറെടുക്കേണ്ട താണെന്ന ആവശ്യം, നിങ്ങൾ വിലമതിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ, ഉണ്ടായ കാര്യങ്ങൾ അവയിൽ അത്ര പുറകേയൊന്നു മല്ലാത്തവ സമ്പദ് വ്യവസ്ഥയോട് അസ്തിത്വപരമായ ആകുലതകളിൽ തുടങ്ങി വളരെ പോസിറ്റീവായ ഒരു നിലപാട് ഉടലെടുക്കാൻ സഹായകമായ ഒരു സമീപനം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഞങ്ങളെ മാടിവിളിക്കുന്ന അവസരങ്ങളെ കൂട്ടിയോജിപ്പി ക്കുന്നുണ്ട്. ഞാൻ വിശ്വസിക്കുന്നത് ശോഭനമായ ഭാവിയിലേക്കുള്ള പരിഹാരമാർഗ്ഗ ങ്ങൾ, ഇതുവരെ യുള്ള വഴക്കങ്ങളെ പാഠങ്ങളല്ലാതെയാക്കുന്നതിൽ കുടികൊള്ളുന്നു എന്നാണ്. ഈ വഴക്കങ്ങളാണ് ആകുലതകളിലേക്ക് നയിച്ചതും, മാറിക്കൊണ്ടിരി ക്കുന്ന സമ്പദ് ഭൂഭാഗവുമായി പൊരുത്തപ്പെടാൻ പുനഃർപഠനം ഏറ്റെടുപ്പിക്കുന്നതും. കിടയറ്റ ഭരണ നിയന്ത്രണത്തിനും, ഡിജിറ്റൽ ലോകത്ത് ഉയർന്നുവരുന്ന പ്രവണതകൾക്കും, നാം വിഭാവന ചെയ്യുന്ന സമ്പദ് വ്യവസ്ഥയെ അവസ്ഥാന്തര പ്പെടുത്താനുള്ള കഴിവുണ്ട്. വിശാലമായ ഈ കാഴ്ചപ്പാട് അടിസ്ഥാനമാക്കി സാമ്പത്തിക സുസ്ഥിരതയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികളെ ഉയർത്തി കാട്ടിക്കൊണ്ട്. ഞാൻ എന്‍റെ ചിന്തകൾ അവതരിപ്പിക്കാം. ഇതായിരിക്കും ഈ പ്രബുദ്ധമായ സദസ്സിൽ, എന്‍റെ പ്രസംഗത്തിന്‍റെ പ്രമേയം.

2. സാമ്പത്തിക സുസ്ഥിരത എന്ന പദത്തിന്‍റെ നിർവചനത്തെ സംബന്ധിച്ച അഭിപ്രായഐക്യം ഇന്നും പിടിതരാത്ത ഒന്നായി തുടരുന്നു. സാമാന്യമായി പറഞ്ഞാൽ സാമ്പത്തികസ്ഥിരതയെ ഭരിക്കുന്ന കാതലായ തത്വങ്ങൾ, സമ്പദ് ദ്രവ്യങ്ങളുടെ ഫലവത്തായ വിതരണം ത്വരിതപ്പെടുത്തുന്ന, സമ്പദ് വ്യവസ്ഥയുടെ കഴിവെന്ന് വിചാരിക്കാം. കൂടാതെ, അതിന്‍റെ കണക്കെടുപ്പ്, വിലയിടീൽ സാമ്പത്തിക നഷ്ടസാദ്ധ്യതകളുടെ പരിപാലനം, പിന്നെ ബാഹ്യആഘാതങ്ങ ളുണ്ടാവുമ്പോഴും ഈ സുപ്രധാന കൃത്യങ്ങൾ നിർവഹിക്കാനുള്ള കഴിവും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, 2004-ൽ ഐഎംഎഫ് ഒരു രേഖയിൽ പറഞ്ഞതുപോലെ 1സമ്പദ് വ്യവസ്ഥ സുസ്ഥിരതയുടെ വിപുലമായ ശ്രേണിയിലാവുന്നത്. അത് സമ്പദ് വ്യവസ്ഥയുടെ നിർവ്വഹണത്തെ ത്വരിതപ്പെടുത്തുമ്പോഴും, അന്തർജാതമായി ഉത്ഭവിക്കുന്ന, അല്ലെങ്കിൽ അപ്രതീക്ഷിതവും വിപരീതഫലങ്ങളുളവാകുന്ന സംഭവങ്ങൾ ഉണ്ടാക്കുന്ന അസന്തുലനങ്ങളെ മായ്ച്ച് കളയുമ്പോഴുമാണ്.

ആഗോള പ്രസക്തി

3. സാമ്പത്തിക സുസ്ഥിരതയെ സംബന്ധിച്ച ആഗോളസമീപനം, 2008-ലെ സാമ്പത്തിക പ്രതിസന്ധിയോടെ സാരമായി മാറി. അത് വ്യക്തമാക്കിതന്നത് ഓരോ ധനകാര്യ സ്ഥാപനത്തിന്‍റെയും ശക്തി, വ്യവസ്ഥയ്ക്ക് സ്ഥിരത വർദ്ധിപ്പിക്കുന്നില്ല എന്നാണ്. സൂക്ഷ്മവും വിവേകപൂർവ്വവുമായ നിയന്ത്രണങ്ങൾ വ്യവസ്ഥാപിത നഷ്ട സാദ്ധ്യതാനടപടികളുമായി ഒരുമിപ്പിക്കേണ്ടതുണ്ടെന്ന് നയരൂപീകരണക്കാർക്ക് ബോദ്ധ്യപ്പെട്ടു. അങ്ങനെയായില്ലെങ്കിൽ വ്യവസ്ഥാനുസാരമായ സുസ്ഥിരത അപകടാവസ്ഥയിലാകും.

4. പ്രതിസന്ധിയിൽനിന്നും 10 വർഷത്തിനുശേഷം ആവശ്യപ്പെട്ടതും ബാങ്ക് ഓഫ് ഇന്‍റർ നാഷണൽ സെറ്റിൽമെന്‍റ്സും (BIS), ഫൈനാഷ്യൽ സ്റ്റബിലിറ്റി ബോർഡും (FSB) ഏകോപിപ്പിക്കുന്നതുമായ ബൃഹത്തായ സാമ്പത്തികമേഖലാ പരിഷ്ക്കാരങ്ങൾ ഇപ്പോൾ മിക്കവാറും നടപ്പിലായിവന്നിട്ടുണ്ട്. വലിയ ബാങ്കുകളുടെ മൂലധനം മെച്ചപ്പെട്ടു. സമ്മർദ്ദം കുറവായി, ലിക്വിഡിറ്റി കൂടി. ആയതിനാൽ ബാങ്കിംഗ് വ്യവസ്ഥ, സാമ്പത്തികമായുണ്ടാവുന്ന ആഘാതങ്ങൾ തടയാൻ കൂടുതൽ കഴിവുള്ളതായി. ബാങ്കുകളിൽ അതിശക്തമായ പരിഹാരവ്യവസ്ഥകൾ സ്ഥാപിച്ചതുൾപ്പെടെ പരാജയം ഉണ്ടാവാൻ കഴിയാത്തവണ്ണം വലിയ (Too Big to fail –TBTF) പരിഷ്ക്കാരങ്ങൾ ഓവർ ദി കൗണ്ടർ ഡെറിവേറ്റീവ് വിപണികൾ കൂടുതൽ ലളിതവും സുതാര്യവു മാക്കി. കേന്ദ്രീയ ക്ലിയറിംഗ് വർദ്ധിക്കുകയും സുരക്ഷിതത്ത്വമുറപ്പിക്കൽ കൂടുതൽ വ്യാപകമാവുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥപ്രവർത്തനങ്ങൾ കുറഞ്ഞിരി ക്കുന്നു. എന്നിരുന്നാലും പരിഷ്ക്കാരങ്ങളുടെ നടപ്പിലാക്കൽ പൂർണ്ണമല്ല, സർവ്വസമവുമല്ല, പ്രത്യേകിച്ചും, ബാങ്കിതരരംഗത്ത്. ഇത്തരം പ്രശ്നങ്ങളെ നേരിടുമ്പോൾ രാജ്യപ്രസക്തമായ സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പറയാതെ അറിയാമല്ലോ.

5. ആഗോള സമ്പദ് വ്യവസ്ഥയിലെ അടുത്തകാലത്തെ സംഭവ വികാസങ്ങളെ ഈ പരിപ്രേക്ഷ്യത്തിൽവേണം കാണാൻ. ഐഎംഎഫ് പോലെയുള്ള ബഹുമുഖ സ്ഥാപനങ്ങൾ മുന്നിൽകാണുന്ന പ്രതീക്ഷിച്ചതിലും ദുർബ്ബലമായ പ്രധാന സമ്പദ് വ്യവസ്ഥകളിൽ അനുഭവപ്പെടുന്ന വേഗതയില്ലായ്മയുടെ സൂചനകളാണ് ഈ അവസരത്തിൽ ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രധാന നഷ്ടസാദ്ധ്യതകളിൽ ഒന്ന്, അവ്യക്തമായ വാണിജ്യ ടെൻഷനുകൾ, ഭൂമിശാസ്ത്രപരവും, രാഷ്ട്രീയവുമായ റിസ്കുകൾ, ഇതുമായിബന്ധപ്പെട്ട അനിശ്വിതത്ത്വങ്ങൾ ഇവയെല്ലാം നിക്ഷേപ സമീപനത്തിന് സമ്മർദ്ദമേല്പിക്കുന്നു എന്നതാണ്. ഐഎംഎഫിന്‍റെ ഏറ്റവും ഒടുവിലത്തെ ആഗോള സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (Global financial stability Report- GFSR) മുന്നറിയിപ്പു നൽകുന്നത്, മേൽപ്പറഞ്ഞ സംഭവ വികാസങ്ങളാൽ, നിരവധി പ്രധാന വ്യവസ്ഥാപിത രാജ്യങ്ങളിലും മേഖലകളിലും, പ്രമുഖ കോർപ്പൊറേറ്റ്, ബാങ്കിതരമേഖലകളിൽ കാണുന്ന ദൗർബ്ബല്യങ്ങൾ ചരിത്രം സൃഷ്ടിക്കുന്നവിധം ഉയർന്നിരിക്കുന്നു എന്നതാണ്. ഈ സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്കുകളും മറ്റു നിയന്ത്രകരും അവശ്യം പാലിക്കേണ്ട പ്രധാന തത്വം ഇതാണ്.- “നിയന്ത്രകൻ ഒരിക്കലും ഉറങ്ങുന്നില്ല”. അതിശയോക്തിക്കപ്പുറം, നിയന്ത്രകരും മറ്റ് അധികാരി കളും നിരന്തരം ജാഗ്രരൂകരും മുൻകൈയെടുത്ത് അവശ്യം വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ്.

6. ആഗോള ബാങ്കിംഗ് മേഖലയുടെ ഇപ്പോഴത്തെ സ്ഥിതി അനിശ്ചിതത്ത്വങ്ങളുടെ ഒരു കഥയാണ് അവതരിപ്പിക്കുന്നത്. പ്രധാനമായും ബേസൽ III പരിഷ്ക്കാരങ്ങൾ കാരണം, പ്രതിസന്ധി കഴിഞ്ഞ കാലയളവിൽ ബാങ്കുകളുടെ മൂലധനം കാര്യമായി വർദ്ധിച്ചുവെങ്കിലും, ലാഭസാധ്യത മങ്ങിയ നിലയിൽ തന്നെ. സ്ഥൂലസാമ്പത്തിക ഘടകങ്ങളും, ബാങ്ക് സ്ഥിതമായ ഘടകങ്ങളും സംഭാവന ചെയ്തതാണ് ഈ പ്രതിഭാസം. ബാങ്കുകൾ, ഫിൻടെക്, ബിഗ്ടെക് തുടങ്ങിയ പരമ്പരാഗത മത്സരാർത്ഥികളല്ലാത്ത വരിൽനിന്നും വർദ്ധമാനമായ മത്സരം നേരിടുന്നുണ്ട്. ഇവർക്കാകട്ടെ, ഡിജിറ്റൽ ആധുനികതയുടെ ആനുകൂല്യവുമുണ്ട്. ഇൻഡ്യയെപ്പോലെ ഉണർന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ സാമ്പത്തിക സുസ്ഥിരതയെ സംബന്ധിച്ചിടത്തോളം, ഈ സംഭവ വികാസങ്ങൾക്ക് പ്രസക്തിയുണ്ട്. ഈ സാങ്കേതിക മുന്നേറ്റങ്ങളും, അനുബന്ധ ബിസിനസ് മാതൃകകളും ബാങ്കുകൾ അനിവാര്യമായും മുതലെടുക്കേണ്ടതാണ്. ബാങ്കുകളുടേയും, പരമ്പരാഗത മത്സരാർത്ഥികളല്ലാത്തവരുടേയും ഈ പരിശ്രമങ്ങൾ സാദ്ധ്യമാകുന്ന ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുക എന്നത് നിയന്ത്രകരുടെ ഭാഗത്തുനിന്നു കൂടി ഉണ്ടാകേണ്ടത് ആവശ്യമാണ്.

ഇന്ത്യൻ രംഗം

7. സാമ്പത്തിക സുസ്ഥിരത എന്ന വിഷയം പിൻതുടരുന്നത്, ഇൻഡ്യയിൽ എപ്പോഴും നയപരമായി മുൻഗണന ലഭിക്കുന്ന ഒന്നാണ്. പണപരവും സാമ്പത്തികവുമായ സുസ്ഥിരത എന്ന രണ്ടു ലക്ഷ്യങ്ങൾ റിസർവ് ബാങ്കിന്‍റെയും സുപ്രധാന ലക്ഷ്യങ്ങളാണ്. ആഗോളപ്രശ്നത്തിനുസമാനമായി ഇന്ത്യയും, സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് നിലവിലുള്ള സ്ഥാപനങ്ങളുടെ രൂപഘടനയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് പ്രതികരിക്കുകയുണ്ടായി. വ്യവസ്ഥാപരമായ അസ്ഥിരതയിലേക്ക് നയിച്ചേക്കാമെന്ന് തോന്നിയ വിവിധ മാർഗ്ഗങ്ങളും, സാമ്പത്തിക വ്യവസ്ഥകളിലെ വിവിധ ഖണ്ഡങ്ങൾ വ്യത്യസ്ഥങ്ങളായ നിയന്ത്രകരുടെ കീഴിലാണെന്ന വസ്തുത തിരിച്ചറിഞ്ഞും, ധനകാര്യമന്ത്രി ചെയർമാനായുള്ള സാമ്പത്തിക സുസ്ഥിരതാ ഡെവലപ്പ്മെൻറ് കൌൺസിലും (FSDC), റിസർവ് ബാങ്ക് ചെയർമാനായുള്ള എഫ്എസ് ഡിസി സബ് കമ്മിറ്റിയും പൂർണ്ണമായും പ്രവർത്തന നിരതമായിരുന്നു. എഫ്എസ് ഡിസി സബ് കമ്മിറ്റിയുടെ ദ്വൈവാർഷിക സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട് (FSR) സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയും, വിവിധ ഖണ്ഡങ്ങളുമായി അത് എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ദേശീയ സാമ്പത്തിക സുസ്ഥിരതയെ ആഘാതപ്പെടുത്തുന്ന ദൗർബല്യങ്ങളുടെ ഉറവിടം ഏതൊക്കെയാണെന്നും വിശകലനം ചെയ്യുന്നുണ്ട്.

8. സാമ്പത്തിക സുസ്ഥിരതയ്ക്കെതിരെയുള്ള കാറ്റ്, സമ്പദ് വ്യവസ്ഥയുടെ വിവിധ ഘടകങ്ങളിൽ നിന്നും ഉത്ഭവിക്കാവുന്നതാണ്. അവ (1) വായ്പാവിപണി, (2) ധനകാര്യ വിപണി, (3) ബാഹ്യവിപണി, (4) പെയ്മെന്‍റ് സിസ്റ്റം എന്നിവയാണ്. അത് മറ്റുചില ഉറവിടങ്ങളിൽ നിന്നും ഉത്ഭവിക്കാം. ഞാൻ ഈ നാലു വസ്തുതകളിൽ കേന്ദ്രീകരിച്ച് സംസാരിക്കാം.

9. ബാങ്കിംഗ് മേഖലയിൽ നിന്നുമുള്ള എതിർകാറ്റ്

ഇന്ത്യയിൽ ബാങ്കിംഗ് മേഖലയാണ് വായ്പാ വിപണിയിൽ മുന്നിട്ടുനിൽക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ, ഒരു ധനകാര്യ മദ്ധ്യവർത്തിയായി പ്രധാന പങ്ക് വഹിക്കുന്നു. ബാങ്കിംഗ് വ്യവസ്ഥയുടെ ഭദ്രത, നിരവധി ചാനലുകളിലൂടെ സാമ്പത്തിക സ്ഥിരതയുമായിബന്ധപ്പെട്ടിരിക്കുന്നു. അധികവായ്പാവളർച്ച, കാലാവധിയെത്തുന്ന തിൽ വരുന്ന പൊരുത്തക്കേടുകൾ, ലിക്വിഡിറ്റി പ്രശ്നങ്ങൾ വർദ്ധിതാനുപാത ത്തിലുള്ള നിഷ്ക്രിയാസ്തികൾ എന്നിവ ഇവയിൽ ചിലതാണ്. ഓരോ സ്ഥാപനവും ഒറ്റയ്ക്ക് കരുത്തുറ്റതാണെങ്കിലും, സമ്പദ്ഘടനയുടെ പൊതുവെയുള്ള പ്രതികരണം ഒരു വ്യവസ്ഥിതി സംബന്ധമായ നഷ്ടസാദ്ധ്യത ഉണ്ടാക്കിയേക്കാം. അതിനാൽ ബാങ്കിംഗ് മേഖലയുടെ ആരോഗ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകഎന്നത്, സാമ്പ ത്തികസുസ്ഥിരതയ്ക്ക് നിർണ്ണായകമാണ്.

10. റിസർവ് ബാങ്കിന്‍റെയും, ഗവൺമെന്‍റിന്‍റെയും പ്രയത്നങ്ങളുടെ ഫലമായി, സമ്മർദ്ദാസ്തികളുടെ ഭാരം കുറഞ്ഞുവരുന്നു. മുന്നോട്ടു പോകുമ്പോൾ റിസർവ് ബാങ്ക് നടത്തുന്ന വായ്പകളിലെ നഷ്ടസാദ്ധ്യത പരിശോധിക്കുന്ന ബൃഹത് സമ്മർദ്ദ പരിശോധനകൾ (macro stress tests) സൂചിപ്പിക്കുന്നത് ജി എൻ പി എ (GNPA) അനുപാതം, 2020 മാർച്ചോടുകൂടി വീണ്ടും കുറയുമെന്നാണ്. പ്രൊവിഷൻ കവറേജ് അനുപാതം (PCR), മൂലധന പര്യാപ്തത, ആസ്തികളിന്മേലുള്ള വരുമാനം എന്നിവയും മെച്ചപ്പെട്ടിട്ടുണ്ട്. ഞാൻ മുമ്പ് ഊന്നിപ്പറഞ്ഞതുപോലെ പൊതുമേഖലാബാങ്കുകളുടെ പ്രകടനം കാര്യക്ഷമത, ആന്തരികസുസ്ഥിരത, ഭരണനിർവ്വഹണത്തിൽ വരേണ്ട മെച്ചപ്പെടു ത്തൽ എന്നിവയെ സംബന്ധിച്ച യഥാർത്ഥ പരീക്ഷണം, മൂലധന വിപണിയെ സമീപിക്കാനുള്ള അവരുടെ കഴിവിലാണ്. അല്ലാതെ, മൂലധന പോരായ്മ നികത്താനുള്ള തുടക്കത്തിലേയും അവസാനത്തേയും ആശ്രയമായി ഗവൺമെന്‍റിനെ സമീപിക്കുന്നതിലല്ല.

11. ബാലാരിഷ്ടതകളുണ്ടെങ്കിലും, ഇൻസോൾവൻസി ആന്‍റ് ബാങ്ക്ക്രപ്സികോഡ് വന്നതോടെ കളി മാറിയിട്ടുണ്ട്. സമ്മർദ്ദാസ്തികളുടെ (stressed assets) പരിഹരണത്തിനു വേണ്ടി 2019 ജൂൺ മാസത്തിൽ റിസർവ് ബാങ്ക് അടിമുടി മാറ്റി പുറപ്പെടുവിച്ച പുതിയ നിബന്ധനകളിൽ, മുമ്പേയുള്ള പരിഹാരത്തിനുള്ള പ്രോത്സാഹനവും ഉൾപ്പെടുത്തി യിട്ടുണ്ട്. വായ്പക്കാരന്, പരിഹാര പ്രക്രിയ സ്വയം തിരഞ്ഞെടുക്കുകയും ചെയ്യാം. ഭാവിയിൽ എൻപിഎ സമ്മർദ്ദം ഒതുക്കി നിർത്തി. ബാങ്കിംഗ് മേഖലയെ സുരക്ഷിതമാക്കുക എന്നതാണ് ലക്ഷ്യം. ഐബിസിയിൽ ഈ അടുത്ത കാലത്ത് വരുത്തിയിട്ടുള്ള ഭേദഗതികൾ സമ്മർദ്ദാസ്തികളുടെ പരിഹരണത്തിന് വേഗത കൂട്ടും.

12. പരസ്പര ബന്ധിതമായതിനാലും, വായ്പാസാന്ദ്രീകരണത്താലും, സുതാര്യമല്ലാത്ത വിപണി കീഴ്വഴക്കങ്ങളാലും ഭരണനിയന്ത്രണത്തിലെ പോരായ്മകളാലും, ഇവയുടെയൊക്കെയുള്ള സംക്രമണ സ്വാധീനത്താലും നാം ഈ അടുത്തിടെ കണ്ടിട്ടുള്ള, നിയന്ത്രിത സ്ഥാപനങ്ങളുടെ നഷ്ടസാദ്ധ്യതാ വർദ്ധനവ്, സാമ്പത്തിക സുസ്ഥിരതയ്ക്ക് തിരിച്ചടികളേല്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്, റിസർവ് ബാങ്ക്, ബാങ്കുകളുടേയും, ബാങ്കിതരസ്ഥാപനങ്ങളുടേയും പരസ്പരബന്ധം സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കോർ ഇൻവെസ്റ്റുമെന്‍റ്സ് കമ്പനി (CICS) കളെ കുറിച്ചുള്ള പ്രവർത്തക സമിതി, അതിന്‍റെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അതിന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് CIC കളുടെ നിയന്ത്രണ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നു. കൂടാതെ ബാങ്കുകളുടേയും, ബാങ്കിതരസ്ഥാപനങ്ങളുടേയും ഭരണനിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി ഒരു പ്രത്യേക നിയന്ത്രക-മേൽനോട്ട കേഡർതന്നെ നിർമ്മിക്കാനുള്ള പ്രക്രിയയിലാണ്.

13. ഈ സന്ദർഭത്തിലുയരുന്ന മറ്റൊരു പ്രധാനപ്രശ്നം, ബാങ്കുകളിലുള്ള കോർപ്പൊറേറ്റ് ഭരണനിയന്ത്രണ ഘടന ശക്തിപ്പെടുത്തുക എന്നതാണ്. ഇത് ഞാൻ മുൻപ് വിശദീകരിച്ചിട്ടുള്ളതാണ്. അവരുടെ ബോർഡുകളുടേയും, ബോർഡ് ഉപസമിതി കളുടേയും, പ്രത്യേകിച്ച് ആഡിറ്റ്, നഷ്ടസാദ്ധ്യത മാനേജ്മെന്‍റ് ഉപസമിതികൾ, എം.ഡി. മാർ/സിഇഒ മാർ എന്നിവരുടെ പ്രവർത്തനം കാര്യക്ഷമമായി വിലയിരുത്തുവാനുള്ള ശക്തമായ ഒരു വ്യവസ്ഥിതി, എന്നിവ ബാങ്കുകളുടെ സാമ്പത്തികവും പ്രവർത്തന പരവുമായ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നു. പിഎസ്ബികളിൽ വരുത്തേണ്ട പരിഷ്കാരങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ നിർദ്ദേശങ്ങൾ, ഗവൺമെന്‍റിന് അയച്ചിട്ടുണ്ട്. പൊതുവെ, നഷ്ടസാദ്ധ്യതാ മാനേജ്മെൻറ്, നിർവ്വഹണ പ്രവൃത്തികൾ, ആന്തരികനിയന്ത്രണ പ്രക്രിയകൾ എന്നിവ ചലനാത്മകമാക്കേണ്ടത് പ്രധാനമാണ്.

ബാങ്കിതര മേഖല

14. എൻബിഎഫ് സി മേഖലയിലേക്കുവരുമ്പോൾ, ബാങ്കിംഗ് മേഖലയുടെ പൂരകമായി വർത്തിക്കുകയും, അവസാന കണ്ണിയെ കൂട്ടിയിണക്കാൻ ആഗ്രഹിക്കുന്ന ഒരു മേഖലയായി വർത്തിക്കുകയും ചെയ്യുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. കൂടാതെ, ചില പ്രത്യേക എൻബിഎഫ് സികൾ, അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായതും, മറ്റിടങ്ങളിൽനിന്നും ലഭിക്കാത്തതും, ചില പ്രത്യേകമായ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുന്നു. കൂടാതെ ഫാക്ടറിംഗ്, ലീസിംഗ് തുടങ്ങിയ മറ്റാവശ്യങ്ങളും. സാമ്പ്രദായിക മേഖലകളിൽ നിന്നല്ലാതെയും ഡിജിറ്റൽ സ്ഥാപനങ്ങളും, ഡിജിറ്റൽ വേദികൾ നൽകി, നവംനവങ്ങളായ സമ്പ്രദായങ്ങളിലൂടെ ധനകാര്യ സേവനങ്ങൾ നൽകികൊണ്ട് ഈ രംഗത്ത് പ്രവേശിക്കുന്നുണ്ട്. പാരസ്പര്യത്തിന്‍റെ ഒരു ശൃംഖലതന്നെയുണ്ട് ഇവയ്ക്ക്. ബാങ്കിംഗ് മേഖല, മൂലധനവിപണി, മാറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി. ഈ പരസ്പരബന്ധങ്ങളെ റിസർവ് ബാങ്ക് സൂക്ഷ്മനിരീക്ഷണത്തിനുവിധേയമാക്കുന്നുണ്ട്. ഈ മേഖലയെ ശക്തിപ്പെടുത്താനും സ്ഥിരതയുറപ്പിക്കാനും, നിയന്ത്രണ ലക്ഷ്യംവച്ചുള്ള ലാഭമെടുക്കൽ പ്രക്രിയ ഒഴിവാക്കാനും ഗവൺമെന്‍റും, റിസർവ് ബാങ്കും സ്വയമേവതന്നെ വേണ്ട നിയന്ത്രണപരവും, മേൽനോട്ടസംബന്ധവുമായ നടപടികൾ എടുക്കുന്നുണ്ട്. നിയന്ത്രണത്തിനേയും, മേൽനോട്ടത്തിനേയും ഒരു ക്രമീകൃത നിലയിൽ കൊണ്ടുപോവാനാണ് ഞങ്ങളുടെ പരിശ്രമം. എൻബിഎഫ് സി മേഖല സാമ്പത്തികമായി ചടുലവും ശക്തവുമായി നിലകൊള്ളാൻവേണ്ടിയാണിത്. ഹ്രസ്വവും, മദ്ധ്യവർത്തിയായതും, ദീർഘവുമായ കാലയളവുകളിൽ, സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കാൻ ഞങ്ങൾ മടിക്കുകയില്ല.

15. ബാങ്കുകളും എൻബിഎഫ് സി കളും തമ്മിലുള്ള ലിക്വിഡിറ്റി മാനദണ്ഡങ്ങൾ അവയുടെ സവിശേഷമായ ബിസിനസ്സ് മാതൃകകൾ കണക്കിലെടുത്തുകൊണ്ട് പൊരുത്തപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എൻബിഎഫ് സികളുടെ ഭരണപരവും, നഷ്ടസാദ്ധ്യതാമാനേജ്മെന്‍റ് ഘടനകളും ഞങ്ങൾ പരിശോധി ക്കുന്നുണ്ട്. ഈ അടുത്തകാലത്ത്, മേയ് 2019-ൽ 15000 കോടി രൂപയ്ക്കുമുകളിൽ വലുപ്പമുള്ള എൻബിഎഫ് സികൾ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന, വളരെ വ്യക്തമായ നിശ്ചിത ചുമതലകളും ഉത്തരവാദിത്വങ്ങളുമുള്ള, ഒരു മുഖ്യ നഷ്ട സാദ്ധ്യതാ ഓഫീസറെ (CRO) നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ എൻബിഎഫ് സികളുടെ പ്രവർത്തന ത്തിൽ, ഇത് സമർത്ഥമായ നഷ്ടസാദ്ധ്യതാ മാനേജ്മെന്‍റിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

16. ഹൗസിംഗ് ഫിനാൻസ് കമ്പനികളെ, അവയുടെ ആസ്തി-ബാദ്ധ്യതാ രൂപരേഖ നോക്കിയാൽ, റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന നടപടി സാരവത്തായ ഒന്നാണ്. എച്ഛ് എഫ് സികളുൾപ്പെടെ എൻബിഎഫ് സി മേഖലയുടെ വലുപ്പം എല്ലാ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുംകൂടി ചേർന്നാൽ, ഒരുമിച്ചുള്ള ബാലൻസ് ഷീറ്റിന്‍റെ 25 ശതമാനമുണ്ടാകും. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഈ വെല്ലുവിളികളെ നേരിടാനുള്ള അത്യാവശ്യ നടപടികൾ എടുക്കുന്നതായി രിക്കും.

ധനകാര്യ വിപണികളിൽനിന്നുള്ള എതിർ കാറ്റുകൾ

17. ബാങ്കുകൾക്കും, ബാങ്കിതരസ്ഥാപനങ്ങൾക്കുംപുറമേ, സാമ്പത്തിക സുസ്ഥിരത ക്കെതിരെ, ധനകാര്യ വിപണികളിൽനിന്നും എതിർകാറ്റുകളുണ്ടാവാം. ലോക വ്യാപകമായി, അതിവേഗം ആവർത്തിച്ചുവരുന്ന കറൻസി-വായ്പാ പ്രതിസന്ധികളും, അകാരണമായി ഉണ്ടാവുന്ന ഉല്പാദന നഷ്ടവും, ധനകാര്യവിപണികളേയും ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതിന്‍റെയും നിരീക്ഷിക്കേണ്ടതിന്‍റെയും ആവശ്യം ഉയർത്തുന്നു. സമ്പദ് വ്യവസ്ഥയുടെ ആഗോളവൽക്കരണം കാര്യക്ഷമമായ നിയന്ത്രണത്തിനുള്ള നയസാദ്ധ്യതാവസരങ്ങൾ ചുരുക്കികൊണ്ട് സംക്രമണത്തിന്‍റെ നഷ്ടസാദ്ധ്യത വർദ്ധിപ്പിക്കുന്നത് ഈ ജോലിയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നു. പണവിപണി, ജി-സെക്, ഫോറക്സ്, പലിശ നിരക്ക് ശ്രേണികൾ, എന്നീ വിപണി മേഖലകളുടെ നിയന്ത്രകൻ എന്ന നിലയിൽ, റിസർവ് ബാങ്ക്, ഈ വിപണികളെ പുഷ്ടിപ്പെടുത്താനും, സമന്വയിപ്പിക്കാനും തികവുറ്റതും ക്രമാനുഗതവുമായ ഒരു സമീപനമാണ് തുടർന്നുപോരുന്നത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളെ അനുഗമിക്കുക അതേസമയം സാമ്പത്തിക സുസ്ഥിരതക്കെതിരെ ഉണ്ടായേക്കാവുന്ന നഷ്ടസാദ്ധ്യതകളെ സംബന്ധിച്ച് ജാഗ്രരൂകരായിരിക്കുക എന്നിവയാണ് വിശാലമായ ലക്ഷ്യം. പരമ്പരാഗതമായ നിയന്ത്രണങ്ങളിൽനിന്നും തത്ത്വാധിഷ്ഠിതമായ നിയന്ത്രണങ്ങളിലേക്ക് അടുപ്പിച്ചു കൊണ്ട്, വിപണിശക്തികളെ സ്വതന്ത്രമാക്കിവിടുന്നത് നടപടിക്രമങ്ങളുടെ ലളിതവൽക്കരണം, ഉല്പന്ന നവീകരണം, പങ്കാളിവിഭാഗങ്ങൾ തമ്മിലുള്ള നിയന്ത്രണ വ്യത്യാസങ്ങൾ ഇല്ലാതാക്കൽ, ചില്ലറ വിപണി വിഭാഗങ്ങളുടെ സംരക്ഷണം എന്നിവയിലൂടെയാണ്.

18. ഞാനൊരു ഉദാഹരണം പറയട്ടെ. ഈ അടുത്തകാലത്ത്, വിപണി നിരക്കുകളിൽ ഒരാൾക്ക് വിദേശ കറൻസി വിൽക്കാനും വാങ്ങാനും കഴിയുംവണ്ണം ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം രൂപീകരിക്കാൻ അനുവാദം നൽകി. ഇൻറർനെറ്റുവഴി ബന്ധപ്പെട്ട്, കസ്റ്റമർക്ക് ഏറ്റവും നല്ല വിപണിവില ഒരു ബാങ്കറേയോ, ഒരു ബ്രോക്കറെയോ സമീപിക്കാതെ ലഭ്യമാക്കും. ഇങ്ങിനെയാണ് ഫിൻടെക് വഴി, ധന വിപണിയിൽ കൂടുതൽ കാര്യക്ഷമത കടത്തിവിടുന്നത്.

19. ധനകാര്യ വിപണികൾ തുറന്നു തുടങ്ങുമ്പോൾ സുസ്ഥിരതയെ സംബന്ധിച്ചു ണ്ടാവുന്ന ആശങ്കകളെ മൂലധന ഒഴുക്കിന്‍റെ നിയന്ത്രണ സംവിധാനങ്ങളിലൂടെ (ഉദാ. കടവിപണിയിൽ വിദേശനിക്ഷേപങ്ങൾക്കുള്ള സാമാന്യ നിജപ്പെടുത്തൽ) അല്ലെങ്കിൽ സ്ഥൂലതലത്തിലുള്ള വിവേകപൂർവ്വമായ നടപടികൾ (ഉദാ. വിദേശത്തു നിന്നുള്ള കടമെടുപ്പ് ജിഡിപി യുടെ ശതമാനക്കണക്കിൽ നിശ്ചയിക്കപ്പെടുന്നു.) ആണ് നേരിടുന്നതും.

20. വിപണി സ്ഥൈര്യം (Market integrity) മെച്ചപ്പെടുത്താനായി ആഗോളതലത്തിൽ നിലവിലുള്ള ഏറ്റവും നല്ല കീഴ്വഴക്കങ്ങൾ സ്വീകരിക്കുക എന്നത് ഭരണ നിയന്ത്രണത്തിന്‍റെ മറ്റൊരു പ്രധാനവശമാണ്. ലീഗൽ എൻറിറ്റി വ്യവസ്ഥ. (Legal Entity Identifier–LEI) ധനവിപണികളിൽ, റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തോടെ, ഡെറിവേറ്റീവ് വിപണികളിലും, ബാങ്ക് വായ്പകളുടെ കാര്യത്തിലും, ഘട്ടം ഘട്ടമായി നടപ്പാക്കികഴിഞ്ഞു. എൽഇഐ (LEI) വ്യവസ്ഥ വിപുലമായി ഉപയോഗിക്കുന്നതോടെ ധനവിപണികളിൽ സുതാര്യത വൻതോതിൽ മെച്ചപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിപണിദുർവ്വിനിയോഗം നിയന്ത്രിക്കാനായുള്ള, ഈ അടുത്ത കാലത്ത് നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങളും, മാനദണ്ഡങ്ങൾ ഉയർത്തിക്കൊ ണ്ടുള്ള പ്രക്രിയയും, ആഗോള മാതൃകകൾക്ക് അനുയോജ്യമായവയാണ്. ഡെറിവേറ്റീവ് വിപണികളുടെ നിയന്ത്രണത്തിലെ പ്രധാന സ്വഭാവം, വിദഗ്ദ-അവിദഗ്ദ ഇടപാടുകാരെ വ്യത്യസ്ഥ രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നതാണ്.

21. ഇതിനുപുറമെ, ഡെറിവേറ്റീവ് വിപണിയിലേക്കുള്ള വ്യത്യസ്ഥ രീതിയിലുള്ള പ്രവേശനം ക്രമേണ ഒഴിവാക്കുകയാണ്. തദ്ദേശവാസിയോ, നോൺ റസിഡന്‍റോ, ആർക്കും ഈ വിപണികളിൽ ഹെഡ്ജിംഗിനായി സമാനമായ വ്യവസ്ഥകളിൽ പ്രവേശനം നടത്താവുന്നതാണ്. വാസ്തവത്തിൽ, നോൺറസിഡൻറുകൾക്കുള്ള പ്രോത്സാഹനങ്ങൾ പൊരുത്തപ്പെടുത്തി ക്രമേണ അവരെ സ്വദേശി വിപണികളി ലേക്ക് അടുപ്പിക്കുക എന്നത് ഭരണനിർവ്വഹണപരമായ ഒരു പ്രധാന ലക്ഷ്യമാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, മുൻ ഡപ്യൂട്ടി ഗവർണർ ശ്രീമതി ഉഷാതോറാട്ട് അദ്ധ്യക്ഷയായുള്ള ഓഫ് ഷോർ റുപ്പി വിപണിസംബന്ധമായ ടാസ്ക്ഫോർസ്, തദ്ദേശ വിപണികളിൽ നോൺ റെസിഡൻറുകളുടെ പങ്കാളിത്തം മെച്ചപ്പെടാനുതകി യേക്കാവുന്ന ചില പ്രധാന നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. തദ്ദേശ മാർക്കറ്റുകളിലേ ക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും, അവിടേക്ക് വൻതോതിൽ ഇടപാടുകൾ ആകർഷിക്കുകയുമാണ് നമ്മുടെ ലക്ഷ്യം.

ബാഹ്യവിപരീത കാറ്റുകളും തദ്ദേശീയമായ ധനകാര്യ സുസ്ഥിരതയും

22. ശിഷ്ടലോകവുമായുള്ള വ്യാപാര-ധനകാര്യ ബന്ധങ്ങൾ വർദ്ധിച്ചതോടെ ഇന്ത്യ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ നൂലാമാലകൾക്ക് കൂടുതൽ വശഗമായേക്കാവുന്ന അവസ്ഥയിലാണ്. വാണിജ്യ ചാനലുകൾ ആഗോളാ ഘാതങ്ങളുടെ പ്രകടമായ സമ്മർദ്ദം വെളിപ്പെടുത്താൻ സമയമെടുക്കുമ്പോൾ ധനകാര്യ ചാനലുകളും, കോൺഫിഡൻസ് ചാനലുകളുമാണ് ആഗോളാഘാതങ്ങൾ എളുപ്പത്തിൽ പ്രകടിപ്പിക്കുന്നത്. 2013 മദ്ധ്യത്തിലെ പരിഭ്രാന്ത കാലയള (taper tantrum period) വിലെ ഇൻഡ്യ വെളിവാക്കിയതുപോലെ, വാസ്തവത്തിൽ പ്രബല സമ്പദ് വ്യവസ്ഥകളിൽ ന്യൂനവും, കുറഞ്ഞതുമായ പലിശനിരക്കുകൾ പ്രാബല്യത്തിൽ വന്നപ്പോൾ ഇഎംഇ (EME) കളിലേക്ക് നേരിട്ടുള്ളതും, പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ വഴിയും ഉണ്ടായ അറ്റ സ്വകാര്യ മൂലധനപ്രവാഹം, പ്രതിസന്ധി തീർന്നകാലയളവിൽ, ഇരട്ടിയാവുകയാണ് ഉണ്ടായത്. എന്നിരുന്നാലും, വികസിത സമ്പദ് വ്യവസ്ഥകളിലെ ഉയർന്ന ധനനയ അനിശ്ചിതത്ത്വങ്ങൾക്കിടയിൽ ഈ മൂലധന പ്രവാഹങ്ങൾ ക്ഷണികമാവുകയും, ആയതിനാൽ തന്നെ ഇഎംഇ (EME) ഗണനീയ നഷ്ടസാദ്ധ്യതകൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. കഷ്ടിച്ച് ഒരു വർഷം മുമ്പ്, ഇന്ത്യയെപോലെയുള്ള ഇഎംഇ കൾക്ക്, വികസിത സമ്പദ് വ്യവസ്ഥകളിൽ ഉള്ള ധനനയങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത കർശന നിലപാടുകൾ കാരണം, ധനവിപണികളിൽ കോളിളക്കങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യ ഉൾപ്പെടെ അനേകം ഇഎംഇകളും പോർട്ട്ഫോളിയോ മൂലധന ബഹിർപ്രവാഹത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഇത് ആന്തരിക കറൻസികളുടെ അധോസമ്മർദ്ദത്തിനു ഇടയാക്കി.

23. ഈ അടുത്ത വർഷങ്ങളിൽ, ഇൻഡ്യയുടെ വൈദേശികമേഖല, കനത്തതും നേരിട്ടുള്ളതുമായ വിദേശനിക്ഷേപങ്ങൾ, അയവുള്ള ഒരു വിനിമയ നയം എന്നിവയുടെ ഫലമായി താങ്ങാവുന്ന നിലയിലുള്ള ഒരു കറൻറു അക്കൗണ്ട് കമ്മിയുടെ ഗുണമനുഭവിക്കുന്നുണ്ട്. ജിഡിപി താരതമ്യത്തിൽ, വിദേശ വായ്പകളിലുണ്ടായ കുറവും (2018 മാർച്ച് അവസാനത്തെ 19.7 ശതമാനം) വായ്പാ-തിരിച്ചടവ് അനുപാതത്തിൽ (7.5 ശതമാനത്തിൽ നിന്നും, 2019 മാർച്ച് അവസാനമുള്ള 6.4 ശതമാനം) 2018-19-ൽ മറ്റു ദൗർബ്ബല്യ സൂചകങ്ങളിലുണ്ടായ കുറവും, ആന്തരിക ധനവിപണികളിലേക്കുള്ള വൈദേശിക വിപരീത കാറ്റുകളുടെ വ്യാപനം മയപ്പെടു ത്തുന്ന ശുഭസൂചകങ്ങളായി. ഒരു പൂരക പരിരക്ഷയെന്നവണ്ണം, റിസർവ് ബാങ്ക്, ബാങ്ക് ഓഫ് ജപ്പാനുമായി 75 ബില്യൺ യു.എസ്. ഡോളറിന്‍റെ ഒരു ഉഭയകക്ഷി കറൻസി സ്വാപ്പ് ഉടമ്പടി ഒപ്പുവച്ചു. രാജ്യത്ത്, വിദേശ നാണയരംഗത്തും, മൂലധന വിപണിയിലും സുസ്ഥിരത ഉറപ്പിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം.

പെയ്മെന്‍റെു വ്യവസ്ഥയും ധനകാര്യ സുസ്ഥിരതയും

24. റീട്ടെയിൽ പേയ്മെന്‍റുകളിൽ അസംഖ്യം പരിഷ്ക്കാരങ്ങൾ വരുത്തി പെയ്മെന്‍റ് പ്രക്രിയയെ രൂപാന്തരപ്പെടുത്തുകയും, പെയ്മെന്‍റ് രംഗത്ത് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇൻഡ്യയുടെ പെയ്മെന്‍റ് സമ്പ്രദായങ്ങൾ കാര്യക്ഷമവും ഭദ്രവും സുരക്ഷിതവുമായാണ് ഗണിക്കപ്പെടുന്നത്. ഇക്കാര്യം പരിഗണനയിൽ വച്ചുകൊണ്ടും, എന്നാൽ ഇത്രയും മതി എന്ന ഭാവം സ്വീകരിക്കാതെയും നമ്മുടെ പേയ്മെന്‍റു വ്യവസ്ഥയെ, ആഗോളതലത്തിൽ, പ്രധാന രാജ്യങ്ങളിൽ നിലവിലുള്ള പെയ്മെന്‍റു സമ്പ്രദായങ്ങൾക്കും, വഴക്കങ്ങൾക്കുമൊപ്പം നിർത്താനുള്ള ഒരു ശ്രമം റിസർവ് ബാങ്ക് നടത്തി. നിയന്ത്രണവും നോട്ടപ്പിഴകളുമുൾപ്പെടെയുള്ള വിവിധ സൂചകങ്ങൾ വിലയിരുത്തിയപ്പോൾ സൂചിപ്പിക്കുന്നത്, ഇന്ത്യയ്ക്ക് ശക്തിമത്തും, ദൃഢവുമായ ഒരു നിയന്ത്രണചട്ടക്കൂട് ഉണ്ട് എന്നാണ്.

25. ഇതൊക്കെയാണെങ്കിലും, ഫിൻടെക്, ബിഗ്ടെക് സ്ഥാപനങ്ങൾ അടങ്ങിയ, ധനകാര്യ സേവനരംഗത്തെ പുതിയ പ്രവേശകർ, ധനകാര്യ സേവനപ്രദായകരുടെ ലോകത്തെ മാറ്റിമറിക്കുകയാണ്. P2P, വിപണിവായ്പക്കാർ, എന്നിവയുൾപ്പെടെ വായ്പക്കാരുടെ പുതിയ തട്ടകങ്ങൾ, ലോകമാകെ അധികാരാതിർത്തികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളും, അവസരങ്ങളും, ഉയർത്തിക്കാട്ടികൊണ്ട്, ബാങ്ക് ഓഫ് ഇന്‍റർ നാഷണൽ സെറ്റിൽമെന്‍റ്സ് (BIS) ന്‍റെ വാർഷിക സാമ്പത്തികറിപ്പോർട്ട് പറയുന്നതിങ്ങനെ. ഇങ്ങനെയുള്ള സ്ഥാപനങ്ങ ൾക്ക്, ഒരു ചിലവും ഇല്ലാതെ, വലിയതോതിൽ ഡാറ്റാ ശേഖരിക്കാനാവും. ഇതുപയോഗിച്ച് വായ്പാസംബന്ധമായ നഷ്ടസാദ്ധ്യത നന്നായി നിർണ്ണയിക്കുവാനും, തിരിച്ചടവ് ഉറപ്പുവരുത്താനായി അധികജാമ്യം ആവശ്യമുണ്ടാകുമോ എന്ന കാര്യം നിജപ്പെടുത്താനും കഴിയും. ഈ പുതിയ കളിക്കാർ, പെയ്മെന്‍റ് സേവനങ്ങളും, പണമടവ് സേവനങ്ങളും, അതിർത്ത്യാന്തര പെയ്മെന്‍റ് സേവനങ്ങളും നൽകുന്ന കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. ഇതിനുപുറമെ, അവയ്ക്ക് ധനകാര്യ സുസ്ഥിരത, ഉപഭോകതൃസുരക്ഷ എന്നിവയെ ഉത്ക്കണ്ഠപ്പെടുത്തിക്കൊണ്ട്, അതിവേഗം വളരാനും, വലുതാകാനും, വ്യവസ്ഥാപിതമായി പ്രാധാന്യമുള്ള ധനകാര്യ സ്ഥാപനങ്ങളായി ത്തീരാനുമുള്ള ആന്തരിക ശക്തിയുണ്ട്.

26. ഇത്തരം തീവ്രമായ പരിണാമങ്ങളെ നേരിട്ടുകൊണ്ട് നവീകരണത്തിന്‍റേയും നിയന്ത്രണത്തിന്‍റേയും മദ്ധ്യരേഖയിൽകൂടി കടന്നുപോവുക എന്നതിലുമധികമാണ് നയരൂപീകരണശില്പികൾ നേരിടുന്ന ധർമ്മസങ്കടം. ധനകാര്യ നിയന്ത്രണം, മത്സരനയം, ഡാറ്റാ സംരക്ഷണ നയം എന്നീ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഇവിടെ പൊതുനയ സമീപനം കൂടുതൽ വ്യാപകവും, സമഗ്രവുമാകേണ്ടത് ആവശ്യമാണ്. അനവധി അധികാരസ്ഥാനങ്ങളിൽ ചിലരായ ധനകാര്യ നിയന്ത്രകർ, മത്സരഅധികാരികൾ, ഡാറ്റാ സംരക്ഷകമേൽനോട്ടക്കാർ തുടങ്ങിയവരുടെ ഏകോപനം ഇത്തരുണത്തിൽ നിർണ്ണായകമാവുകയാണ്.

27. ഇൻഡ്യയിലെ പെയ്മെന്‍റ് ആന്‍റ് സെറ്റിൽമെന്‍റ് വ്യവസ്ഥകളെ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിഷൻ 2021, ഭാവനയിൽ കാണുന്നത് ഓരോ ഇൻഡ്യാക്കാരനേയും, സുരക്ഷിതവും, ദൃഢതയുള്ളതും, സൗകര്യപ്രദവും, വേഗതയേറിയതും, താങ്ങാവുന്ന ചിലവുള്ളതുമായ ഒരു ഇ-പേയ്മെന്‍റ് സൗകര്യങ്ങളുടെ ഒരു പൂക്കൂടയിൽ പ്രവേശിക്കാൻ പ്രാപ്തനാക്കുക എന്നതാണ്. ശ്രീ. നന്ദൻ നിലക്കേനിയുടെ അദ്ധ്യക്ഷതയിലുള്ള ഡീപ്പെനിംഗ് ഓഫ് ഡിജിറ്റൽ പേയ്മെന്‍റ് സ് (Deepening of Digital Payments) കമ്മിറ്റി വരുന്ന മൂന്നുവർഷങ്ങളിൽ ഡിജിറ്റൽ പെയ്മെന്‍റുകളുടെ തോത് 10 ഇരട്ടികണ്ട് വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടു ളളത്. ഡിജിറ്റൽ പേയ്മെന്‍റുകൾക്കുള്ള ചാർജ്ജുകൾ ഒഴിവാക്കുക, കെവൈസി പ്രക്രിയകൾ ലളിതമാക്കുക, ബാങ്കുകൾക്കുള്ള കെവൈസി ചിലവുകൾ കുറയ്ക്കുക എന്നീ നടപടികൾ, മേൽപ്പറഞ്ഞ കാര്യങ്ങൾ ത്വരിതപ്പെടുത്താൻ സഹായിക്കും.

സമാപന നിരീക്ഷണങ്ങൾ

28. അവസാനമായി, ഞാൻ ഉപഭോകതൃ സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം, ബന്ധപ്പെടലിന്‍റെ കോണിൽനിന്നുമാത്രമല്ല, ബന്ധപ്പെട്ടവ രുടെ വിശ്വാസത്തിന്‍റെ വിശാലമായ പശ്ചാത്തലത്തിലും പ്രധാനമാണ്. സേവനങ്ങ ൾക്കു ന്യായമായ ചാർജ്ജുകളാണ് ഈടാക്കപ്പെടുന്നതെന്ന ഉപഭോക്താവിന്‍റെ വിശ്വാസവും, ഉടമസ്ഥതയുമായി ബന്ധപ്പെട്ടവർ, ഉത്തമമായ സഞ്ചിത താല്പര്യത്തോടെ പ്രവർത്തിക്കുന്നുവെന്ന നിക്ഷേപകരുടെ വിശ്വാസവും ആഡിറ്റു ചെയ്ത കണക്കുകളുടെ വിവരങ്ങൾ, സ്ഥാപനത്തിന്‍റെ ന്യായമായതും, യുക്തിപൂർണ്ണ വുമായ പ്രവർത്തനങ്ങൾ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന ഭരണ നിയന്ത്രകരുടെ വിശ്വാസം, ഇവയെല്ലാം രാഷ്ട്ര സമ്പത്തിനും, ധനകാര്യ സുസ്ഥിരതയ്ക്കും അമേയമായ എന്നാൽ സാരവത്തായ സംഭാവന നൽകും. ലേമാനുശേഷം അമേരിക്കയിലുണ്ടായ സംഭവവികാസങ്ങൾ, നിക്ഷേപകരുടെ വിശ്വാസം ആവിയായിപ്പോകുമ്പോൾ എന്തു സംഭവിക്കുന്നുവെന്നതിന്‍റെ മുഖ്യവും സന്തുലിതവുമായ ഉദാഹരണമാണ്. വാസ്തവത്തിൽ എല്ലാ നിയന്ത്രണപരവും മേൽനോട്ട സംബന്ധവുമായ മുൻകയ്യെടുക്കലും, ഉപഭോക്തൃ സുരക്ഷയെന്ന കേന്ദ്രബിന്ദുവിൽ നിന്നും പ്രത്യക്ഷമാവേണ്ടതാണ്.

29. ഒരു സുസ്ഥിരമായ ധനകാര്യ വ്യവസ്ഥ പരിപാലിച്ചുപോരുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് ഞാൻ ഉപസംഹരിച്ചു കൊള്ളട്ടെ. അങ്ങിനെയാണെങ്കിലും ധനകാര്യരംഗം തുടരെ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ഈ ഉയർന്നുവരുന്ന സാഹചര്യത്തെ നല്ല നിലയിൽ സ്വീകരിക്കാൻ, റിസർവ് ബാങ്ക് അതിന്‍റെ ഭരണ നിയന്ത്രണപരവും, മേൽനോട്ട സംബന്ധവുമായ രൂപഘടനയെ, അനുസ്യൂതം പ്രയോജനപ്പെടുത്തി വരികയാണ്. ഐബിഎ (IBA) യും, അംഗങ്ങളും മറ്റു തല്പര കക്ഷികളും, ഈ പ്രക്രിയയിൽ വിജയമുറപ്പിക്കുവാനുള്ള സജീവ പങ്കാളികളാകേണ്ട താണ്.


1 ഗാരി J.S. (2004) സാമ്പത്തിക സ്ഥിരത ഒരു നിർവ്വചനം. ഐഎംഎഫ് വർക്കിംഗ് പേപ്പർ, 2004 WP/04/187.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?