<font face="mangal" size="3">അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചു നടത്തു - ആർബിഐ - Reserve Bank of India
അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളിൽ ഇടപാടുകാർക്കുള്ള കോമ്പൻസേഷൻ നൽകുന്നതിന് പരമാവധി ടേൺ എറൗണ്ട് (ടി.എ.ടി.) സമയം ഏകീകരിക്കലും, ഇടപാടുകാരുടെ ഫലപ്രദമാകാത്ത ഇടപാടുകൾക്ക് നൽകേണ്ടുന്ന കോമ്പൻസേഷനും
ആർ.ബി.ഐ./2019-20/67 സെപ്തംബർ 20, 2019 എല്ലാ ഓപ്പറേറ്റർമാർക്കും അംഗീകൃത പേമന്റ് സംവിധാനത്തിൽ പങ്കെടുക്കുന്നവർക്കും. മാഡം / സർ, അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളിൽ 2019 ഏപ്രിൽ 4 ലെ ധനനയം സംബന്ധിച്ച പ്രസ്താവനയുടെ ഭാഗമായി നൽകിയിട്ടുള്ള വികസനവും, നിയന്ത്രണവും സംബ ന്ധിച്ച നയങ്ങളുടെ പ്രസ്താവന കാണുക. പരമാവധി ടേൺ എറൗണ്ട് സമയം ഏകീകരിക്കുക, അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിക്കുന്ന ഇടപാടുകാരുടെ ഫലപ്രദമാകാത്ത ഇടപാടുകൾക്ക് കോമ്പൻസേഷൻ നൽകുക എന്നിവയെ സംബന്ധിച്ച് ഒരു രൂപരേഖ മുന്നോട്ടുവയ്ക്കാൻ റിസർവ്ബാങ്ക് ആഗ്രഹിക്കുന്നതായി അതിൽ സൂചിപ്പിച്ചിരുന്നു. 2. ഫലപ്രദമാകാത്തതും, 'പരാജയപ്പെടുന്ന'തുമായ ഇടപാടുകളെ സംബന്ധിച്ച് ഇടപാടുകാരുടെ നിരവധി പരാതികൾ ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. വിനിമയ സംവിധാനവുമായുള്ള ലിങ്ക് നഷ്ടപ്പെടുക, എ.ടി.എമ്മിൽ പണം ഇല്ലാതിരിക്കുക, സമയം കഴിഞ്ഞു പോവുക, പല കാരണങ്ങളാൽ പണമെത്തേണ്ട ആളുടെ അക്കൗണ്ടിൽ പണമെത്താതിരിക്കുക തുടങ്ങിയ ഇടപാടുകാരുമായി ബന്ധമില്ലാത്ത വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ പരിഹരിക്കുന്ന തിനും, പരാജയപ്പെട്ട ഇടപാടിന് നൽകുന്ന നഷ്ടപരിഹാരത്തിനും ഇപ്പോൾ ഐകരൂപ്യമില്ല. 3. ഇതുമായി ബന്ധപ്പെട്ട വിവിധ കക്ഷികളുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരാജയപ്പെട്ട ഇടപാടുകൾക്കും, അതിനുള്ള നഷ്ടപരിഹാരത്തിനും ഒരു ടേൺ എറൗണ്ട് സമയത്തെ സംബന്ധിച്ച ചട്ടക്കൂട് പൂർത്തീകരിച്ചിരിക്കുന്നു. ഇത് ഇടപാടുകാരുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും,പരാജയപ്പെട്ട ഇടപാടിന് നൽകുന്ന നഷ്ടപരിഹാര ത്തിന് ഐകരൂപ്യമുണ്ടാക്കുന്നതിനും അവസരമൊരുക്കും. ഈ സർക്കുല റിന്റെ അനുബന്ധത്തിൽ അത് ചേർത്തിട്ടുണ്ട്. 4. താഴെ പറയുന്നതു കൂടി ശ്രദ്ധിക്കുക :
5. ധനപരമായ നഷ്ടപരിഹാരം ഉൾപ്പെട്ടവയിൽ ഇടപാടുകാരിൽ നിന്നുള്ള പരാതിക്കോ, ക്ലെയിമിനോ വേണ്ടി കാത്തുനിൽക്കാതെ അവരുടെ അക്കൗണ്ടിൽ നേരിട്ട് നഷ്ടപരിഹാരതുക നൽകേണ്ടതാണ്. 6. ഈ നിർദ്ദേശ പ്രകാരമുള്ള 'പരാജയ 'ത്തെ സംബന്ധിച്ച പരാതിയുടെ ആനുകൂല്യം കിട്ടാത്തവർക്ക് റിസർവ് ബാങ്ക് ഒഫ് ഇൻഡ്യയുടെ ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാവുന്നതാണ്. 7. പേമെന്റ് ആന്റ് സെറ്റിൽമെന്റ് ആക്ട് 2007 (2007 ലെ ആക്ട് 51) ലെ 10 (2) , 18 എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ മാർഗനിർദ്ദേശം നൽകുന്നത്. ഇത് 2019 ഒക്ടോബർ 15 മുതൽ നിലവിൽ വരുന്നതായിരിക്കും. വിശ്വസ്തതയോടെ, (പി. വാസുദേവൻ) അനുബന്ധം : മേൽ സൂചിപ്പിച്ച പോലെ (2019 സെപ്തംബർ 20 ലെ സർക്കുലർ ഡി.പി. എസ്. എസ്. സി.ഒ. പി.സി. അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളിൽ ടേൺ എറൗണ്ട് സമയം (ടി.എ.ടി.) സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ: 1. ടി. എ. ടി. യുടെ തത്വം താഴെ പറയുന്നത് അടിസ്ഥാനമാക്കിയുള്ളതാണ് എ. 'ക്രഡിറ്റ് പുഷ്' ഫണ്ട് ട്രാൻസ്ഫറിൽ അയയ്ക്കുന്ന ആളുടെ അക്കൗണ്ടിൽ നിന്ന് പണം എടുക്കുകയും, എന്നാൽ കിട്ടേണ്ട ആളുടെ അക്കൗണ്ടിൽ പണമെത്താതിരിക്കുകയും ചെയ്യുന്ന ഇടപാടിൽ, നിശ്ചിത സമയപരിധിക്കുള്ളിൽ പണമെത്തിയില്ലെങ്കിൽ ഇടപാടുകാരന് പെനാൽറ്റി നൽകേണ്ടതാണ്. ബി. ഇടപാടു നടത്തിയ ബാങ്ക് ടി. എ. ടി. സമയപരിധി കഴിഞ്ഞാണ് പണമയച്ചതെങ്കിൽ ബാങ്ക് പെനാൽറ്റി നൽകേണ്ടതാണ് 2. 'പരാജയപ്പെട്ട ഇടപാട്' എന്നാൽ ഇടപാടുകാരുടെ കുറ്റം കൊണ്ടല്ലാതെ, വിനിമയ സംവിധാനത്തിലെ തകരാറ്, എ ടി എമ്മിൽ പണമില്ലാതിരിക്കുക, സമയം കഴിഞ്ഞു പോവുക തുടങ്ങിയവ മൂലം പൂർണമായി പൂർത്തിയാക്കാനാകാത്തവയാണ്. പൂർണമായ വിവരത്തിൻറെ കുറവോ, ശരിയായ വിവരത്തിൻറെ അഭാവമോ, തിരിച്ച് അക്കൗണ്ടിലിടാൻ വരുത്തുന്ന കാലതാമസമോ നിമിത്തം ലഭിക്കേണ്ട ആളുടെ അക്കൗണ്ടിൽ വരവു വയ്ക്കാതെ വരുന്നതും പരാജയപ്പെട്ട ഇടപാടാണ്. 3. നേടുന്നയാൾ, അന്തിമ ഗുണഭോക്താവ്, അയയ്ക്കുന്നയാൾ, അടയ്ക്കുന്നയാൾ തുടങ്ങിയ പദങ്ങൾക്ക് സാധാരണ ബാങ്കിംഗ് രീതിയനുസരിച്ചുള്ള അർത്ഥമാണുള്ളത്. 4. T (ടി) എന്നാൽ ഇടപാടു നടന്ന കലണ്ടർ ദിനം എന്നാണർത്ഥം. 5. R (ആർ) എന്നാൽ തിരിച്ചു വരവുവയ്ക്കൽ പുർത്തിയാകുന്ന തീയതി അതായത് അയച്ച ആൾ / ഒറിജിനേറ്റർക്ക് പണം കിട്ടിയ തീയതിയാണ്. അന്തിമ ഗുണഭോക്താവിൽ നിന്നും പണം തിരിച്ചുകിട്ടിയ അന്നു തന്നെ ഇടപാടു നടത്തിയ ആളിന്റെ അക്കൗണ്ടിൽ പണം വരവു വയ്ക്കണം. 6. ബാങ്ക് എന്നാൽ ഇത്തരം ഇടപാടു നടത്താൻ അധികാരപ്പെടുത്തിയ ബാങ്കിതര സ്ഥാപനവുമാകാം. 7. ആഭ്യന്തര ഇടപാട് എന്നാൽ അയയ്ക്കുന്നയാളും, കിട്ടുന്നയാളും ഇന്ത്യയിലുള്ളവരും, ഈ സംവിധാനത്തിനു കീഴിൽ വരുന്നവരുമാണ്. അംഗീകൃത പേമെൻറ് സംവിധാനം ഉപയോഗിച്ചുനടത്തുന്ന ഇടപാടുകളിൽ
प्ले हो रहा है
കേൾക്കുക
|