<font face="mangal" size="3">നോട്ടുകളും നാണയങ്ങളും മാറിനല്‍കുന്നതു സംബ&# - ആർബിഐ - Reserve Bank of India
നോട്ടുകളും നാണയങ്ങളും മാറിനല്കുന്നതു സംബന്ധിച്ചുള്ള പ്രാമാണിക സര്ക്കുലര്
RBI/2018-19/3 ജൂലൈ 02, 2018 എല്ലാ ബാങ്കുകളുടേയും മാഡം/ പ്രിയപ്പെട്ട സര്, നോട്ടുകളും നാണയങ്ങളും മാറിനല്കുന്നതു സംബന്ധിച്ചുള്ള 2017 ജൂലൈ 3-ലെ പ്രാമാണിക സര്ക്കുലര് നമ്പര് DCM (NE) No.G-1/08.07.18/2017-18-ലെ നിര്ദ്ദേശങ്ങള് പരിശോധിക്കുക. വിഷയത്തിലുള്ള പ്രാമാണിക സര്ക്കുലറിന്റെ പുതുക്കിയ പതിപ്പ് നിങ്ങളുടെ അറിവിനും നടപടികള്ക്കുമായി അനുബന്ധമായി ചേര്ത്തിട്ടുണ്ട്. ഈ പ്രാമാണിക സര്ക്കുലര് www.rbi.org.in എന്ന വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശ്വാസപൂര്വ്വം (മാനസ് റജന് മോഹന്തി) Encl: മുകളില് പറഞ്ഞതുപോലെ പ്രാമാണിക സര്ക്കുലര്-നോട്ടുകളും നാണയങ്ങളും മാറിനല്കുന്നതിനുള്ള സൗകര്യങ്ങള് (a) രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ബാങ്ക് ശാഖകള്, താഴെപ്പറയുന്ന കസ്റ്റമര് സേവനങ്ങള് ചടുലമായും വേഗത്തിലും, പൊതുജനങ്ങള്ക്ക് നല്കണമെന്നത് നിര്ബന്ധമാണ്. അപ്രകാരം ചെയ്താല് അവര്ക്ക് ഇക്കാര്യങ്ങള്ക്ക് ആര്ബിഐയുടെ മേഖലാ ഓഫീസുകളെ സമീപിക്കേണ്ടിവരില്ല.
കുറിപ്പ്:-സ്മാള് സേവിംഗ്സ് ബാങ്കുകള്ക്കും പേയ്മെന്റ് ബാങ്കുകള്ക്കും അവരുടെ ഹിതമനുസരിച്ച് വികലമായതും ന്യൂനതകളുള്ളതുമായ നോട്ടുകള് കൈമാറ്റം ചെയ്തു നല്കാം.
നാണയങ്ങള് പ്രത്യേകിച്ചും ഒരു രൂപയുടേയും, രണ്ടുരൂപയുടേയും നാണയ ങ്ങള് ഭാരപരി ശോധനയിലൂടെ സ്വീകരിക്കുന്നതാവും ഉത്തമം. എന്നിരുന്നാലും നൂറിന്റെ നാണയങ്ങളായി പോളിത്തീന് സഞ്ചികളില് നിറച്ചരീതിയില് സ്വീകരിക്കുന്ന താവും, ഇടപാടുകാര്ക്കും, കാഷ്യ ര്മാക്കും കൂടുതല് സൗകര്യം. അങ്ങനെ നിറച്ച സഞ്ചികള് കൗണ്ടറുകളില് സൂക്ഷിച്ച് ഇടപാടു കാര്ക്ക് ലഭ്യമാക്കുക. (b) എല്ലാ ശാഖകളും, മുകളില് പറഞ്ഞ സൗകര്യങ്ങള് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വ്യത്യാസ മില്ലാതെ, പൊതുജനങ്ങള്ക്ക് ലഭ്യമാക്കണം. മാസ ത്തില് ഒരു ഞായറാഴ്ച, തിരഞ്ഞെടുക്കപ്പെട്ട കറന്സി ചെസ്റ്റ് ശാഖകളിലുള്ള ഈ കൈമാറ്റ സൗകര്യം മാറ്റമി ല്ലാതെ തുടരും. അത്തരം ശാഖക ളുടെ പേരും മേല്വിലാസവും അതാത് ബാങ്കുകളില് ലഭ്യമാക്കണം. (c) പൊതുജനങ്ങളുടെ അറിവിലേക്കായി, ബാങ്കുശാഖകളില് ലഭ്യമാക്കുന്ന മേല്കാണിച്ച സൗകര്യങ്ങളെ സംബന്ധിച്ച് വിപുലമായ പ്രചരണം നല്കണം. (d) ഒരു ബാങ്കുശാഖയും ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കുന്ന തില് വിസമ്മതം കാണിക്കരുത്. 2. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) നിയമങ്ങള്
3. മുഷിഞ്ഞ ഒരു നോട്ടിന്റെ ഉദാരരൂപത്തിലുള്ള നിര്വ്വചനം വേഗത്തില്മാറി കൊടുക്കുന്നത് സാദ്ധ്യമാക്കാന്വേണ്ടി മുഷിഞ്ഞ നോട്ടിന്റെ നിര്വ്വചനം വിശാലമാക്കിയിട്ടുണ്ട്. രണ്ടു കഷ്ണങ്ങളെ ഒട്ടിച്ചുചേര്ത്ത് ഒന്നാക്കിയതും എന്നാല് രണ്ടും ഒരേ നോട്ടിന്റെ പ്രധാനലക്ഷണങ്ങളും നഷ്ടമാകാത്തതുമായതും സാധാരണ ജീര്ണ്ണതയ്ക്ക് വിധേയ മായി അഴുക്കുപിടിച്ചുപോയതുമായ ഒരു നോട്ടിനെ, മുഷിഞ്ഞ നോട്ട് (soiled note) എന്നുപറയാം. ഈ നോട്ടുകള് ബാങ്ക് കൗണ്ടറുകളിലൂടെ ബാങ്കിലുള്ള ഗവണ്മെന്റ് അക്കൗണ്ടുകളിലും, വ്യക്തിഗത അക്കൗണ്ടുകളിലും വരവു വയ്ക്കാനായി സ്വീകരിക്കാം. എന്നാല് ഈ നോട്ടുകള് ഒരു കാരണ വശാലും പൊതുജനങ്ങള്ക്ക് വീണ്ടും, നല്കരുത്. ഇവ 'മുഷിഞ്ഞ നോട്ടു'കളുടെ കൂട്ടത്തില്, ആര്ബിഐ ഓഫീസുകളിലെത്തിക്കാന്വേണ്ടി കറന്സിചെസ്റ്റുകളില് നിഷേപിക്കണം. 4. വികലമായ (Mutilated) നോട്ടുകള് മാറാനായി നല്കുന്നതും പാസ്സാക്കുന്നതും ഒരു ഭാഗം ഇല്ലാതിരിക്കുകയും, രണ്ടുകഷ്ണങ്ങളില് കൂടുതല്കൂട്ടി ചേര്ത്തതുമായ നോട്ടാണ് വികലമായ നോട്ട് (Mutilated Note) വികലമായ നോട്ടുകള് ഏതു ബാങ്ക് ശാഖകളിലും മാറ്റിയെടു ക്കാനായി നല്കാം. അങ്ങിനെ കിട്ടുന്ന നോട്ടുകള് സ്വീകരിക്കുകയും, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (നോട്ട് റീഫണ്ട്) നിയമങ്ങള് അനുസരിച്ച് മാറ്റികൊടുക്കുകയും തീര്പ്പാക്കുകയും ചെയ്യാം. 5. അമിതമായി പൊടിഞ്ഞുപോകുന്ന അവസ്ഥയിലുള്ളതും കത്തിയതും കരിഞ്ഞതും ഒട്ടിപ്പിടിച്ചതുമായ നോട്ടുകള് അമിതമായി പൊടിഞ്ഞുപോകുന്ന അവസ്ഥയിലുള്ളതോ, മോശമായി കരിഞ്ഞതോ, സാധാരണമായി കൈകാര്യം ചെയ്യുന്നത് താങ്ങാനാവാത്തതും ആയ നോട്ടുകള് കൈമാറ്റ ത്തിനായി, ബാങ്കുശാഖകള് സ്വീകരിക്കാന് പാടില്ല. പകരം, അത്തരം നോട്ടുകള് കൊണ്ടു വരുന്നവരെ, അവ ആര്ബിഐയുടെ അതാത് ഇഷ്യൂ ഓഫീസുകളില് നല്കുവാന് ആവശ്യ പ്പെടുകയും, ഒരു പ്രത്യേക നടപടിയിലൂടെ ഈ നോട്ടുകളെ സംബന്ധിച്ചു തീരുമാനത്തിലെത്താന് സാദ്ധ്യമാകുകയും വേണം. 6. മുഷിഞ്ഞതും, വികലമായതും, അപൂര്ണ്ണവുമായ നോട്ടുകള് മാറി കൊടുക്കുന്ന തിനുള്ള നടപടി 6.1. മുഷിഞ്ഞ നോട്ടുകളുടെ കൈമാറ്റം. 6.1.1. നോട്ടുകള് കുറച്ച് എണ്ണം മാത്രം നല്കുമ്പോള്: ഒരു ദിവസം ഏറ്റവുംകൂടുതല് 5000 രൂപ വരെ മൂല്യംവരുന്ന 20 നോട്ടുകള് മാറാനായി നല്കുമ്പോള്, ബാങ്കുകള് കൗണ്ടര് മുഖേന തന്നെ, ചാര്ജുകള് ഒന്നുംകൂടാതെ, മാറ്റി നല്കണം. 6.1.2. നോട്ടുകള് മൊത്തമായി നല്കുമ്പോള്: ഒരാള് ഒരു ദിവസം മാറ്റിയെടുക്കാന് നല്കുന്ന നോട്ടുകള് 20 എണ്ണത്തില് കൂടുതലോ മൂല്യത്തില് 5000 രൂപയില് കൂടുകയോ ചെയ്യുമ്പോള് പിന്നീട് അക്കൗണ്ടില് വരവു വരവുവയ്ക്കാന്വേണ്ടി ഒരു രസീതു നല്കി ബാങ്കുകള് സ്വീകരിക്കണം. കസ്റ്റമര് സര്വീസിനെ സംബന്ധിച്ചുള്ള പ്രാമാണിക സര്ക്കുല (DBR No. Leg. BC.21/09.07.006/2015-16 dated July 1, 2015) റില് അനുവദിച്ചിട്ടുള്ള തുപോലെ സര്വീസ് ചാര്ജ്ജുകള് ഈടാക്കാം. നല്കുന്ന തുക 50,000 രൂപയില് കവിഞ്ഞതാണെങ്കില് ബാങ്കുകള് പതിവുള്ള മുന്കരുതലുകള് എടുക്കണം. 6.2. വികലമായതും അപൂര്ണ്ണവുമായ നോട്ടുകള് മാറ്റിയെടുക്കുമ്പോള്. 6.2.1. നിര്ദ്ദിഷ്ഠ ശാഖകള് എന്.ആര്.ആര് 2009 (www.rbi.org.in-Publications-Occassional) പാര്ട്ട് III -യില് പറഞ്ഞിട്ടുള്ള നടപടിക്രമം അനുസരിച്ച് വികല മായതും അപൂര്ണ്ണമായതുമായ നോട്ടുകള് രസീതു നല്കി സ്വീകരിക്കുകയും അവസാന തീരുമാനത്തിനു സമര്പ്പിക്കുകയും ചെയ്യുന്ന ഇപ്പോ ഴുള്ള നടപടിക്രമം തുടര്ന്നും പാലിക്കാം. ചെസ്റ്റുകളില്ലാത്ത ശാഖകള് കുറഞ്ഞ എണ്ണങ്ങളിലും മൊത്തമായും സമര്പ്പിക്കുന്ന നോട്ടുകള് മാറി കൊടുക്കുന്നതിന് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. 6.2.2. നോട്ടുകള് കുറഞ്ഞ എണ്ണങ്ങളില് സമര്പ്പിക്കപ്പെടുമ്പോള്. 5 നോട്ടുകള് സമര്പ്പിക്കപ്പെടുമ്പോള്, ചെസ്റ്റ് ഇല്ലാത്ത ശാഖകള് 2009-ലെ എന്ആര്ആര് പാര്ട്ട് III -ല് പറഞ്ഞിട്ടുള്ള നടപടി ക്രമപ്രകാരം, സാധാരണഗതിയില്, തീരുമാനമെടുത്ത് കൗണ്ടറില്തന്നെ മാറ്റിനല്കാം. ചെസ്റ്റില്ലാത്ത ശാഖകള്ക്ക് വികലമായ നോട്ടുകളുടെ കാര്യ ത്തില് തീരുമാനമെടുക്കാന് കഴിയാതെവന്നാല്, രസീതു നല്കി അവ സ്വീകരിക്കുകയും, ബന്ധപ്പെടുത്തിയിട്ടുള്ള ചെസ്റ്റു ബ്രാഞ്ചുക ളിലേക്ക്, തീരുമാനമെടുക്കാന്വേണ്ടി അയയ്ക്കു കയുംവേണം. മാറിനല്കാവുന്ന ഏകദേശ തീയതി രസീതില് കുറിച്ചുകൊടുത്ത് അവരെ അറിയിക്കണം. ഇത് 30 ദിവസങ്ങളില് കൂടരുത്. നോട്ടുകള് സമര്പ്പിച്ചവരുടെ അക്കൗണ്ട് വിവര ങ്ങള് വാങ്ങിവയ്ക്കണം. മാറിയെടുക്കാന് നല്കിയ നോട്ടുകളുടെ മൂല്യം ഇലക്ട്രോണിക് മാദ്ധ്യമ ത്തിലൂടെ അക്കൗണ്ടില് വരവുവയ്ക്കാന് ഇതു സഹായിക്കും. 6.2.3. നോട്ടുകള് മൊത്തമായി സമര്പ്പിക്കുമ്പോള്: 500 രൂപ മൂല്യത്തില് കൂടാത്ത എണ്ണത്തില് 5-ല് കൂടിയ നോട്ടുകള് സമര്പ്പിക്കപ്പെടുമ്പോള്, ആ നോട്ടുകള് അടുത്തുള്ള കറന്സി ചെസ്റ്റു ശാഖയിലേക്ക് ഇന്ഷുര് ചെയ്ത പോസ്റ്റില് അയക്കണം. നോട്ടുകള് നല്കിയ ആളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് (അക്കൗണ്ട് നമ്പര്, ശാഖയുടെ പേര് IFSC തുടങ്ങിയവ) അയച്ചുകൊടുക്കണം. അല്ലെങ്കില് നേരിട്ട് അവിടെനിന്നും മാറ്റിയെടുക്കണം. 5000 രൂപയില് കൂടുതല് മൂല്യമുള്ള വികലമായ നോട്ടുകള് സമര്പ്പിക്കുന്ന മറ്റെല്ലാപേരെയും അടുത്തുള്ള കറന്സി ചെസ്റ്റു ശാഖകളെ സമീപിക്കാ ന് ഉപദേശിക്കണം. കറന്സി ചെസ്റ്റുശാഖകള് ഇന്ഷുര്ഡ് പോസ്റ്റില് ലഭിക്കുന്ന വികലമായ നോട്ടുകള് അതിന്റെ കൈമാറ്റമൂല്യം, നോട്ടുകള് ലഭിച്ച് 30 ദിവസത്തിനകം ഇലക്ട്രോണിക് ഉപാധികളിലൂടെ അയച്ച ആളിന്റെ അക്കൗണ്ടില് വരവുവച്ചുകൊടുക്കണം. 6.3. നോട്ടുസമര്പ്പിച്ചവരില് പരാതിക്കാരുണ്ടെങ്കില് അവര്, 2006-ലെ ബാങ്കിംഗ് ഓംബുഡ്സ്മാന് പദ്ധതിയനുസരിച്ച്, അതാത് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കേ ണ്ടതാണ്. ഒപ്പം ബാങ്ക് രസീതു കളോ, പോസ്റ്റല് രസീതുകളോ, അവശ്യനടപടി കള്ക്കായി ഹാജരാക്കേണ്ടതാണ്. 7. “PAY”/ “PAID”/ “REJECT” മുദ്രകളുള്ള നോട്ടുകള് (a) ശാഖയുടെ ചുമതലയുള്ള ഓരോ ഓഫീസറും അതായത്, ശാഖാമാനേജര്, അക്കൗണ്ട്സി ന്റെയോ, പണത്തിന്റേയോ ചുമതലയുള്ള ഓരോ ഓഫീസറും, 2009-ലെ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (Note Refund.) നിയമങ്ങളനുസരിച്ച് ശാഖകളില് സമര്പ്പിക്ക പ്പെടുന്ന വികലമായ നോട്ടുകള് മാറികൊടുക്കു ന്നതുസംബന്ധമായ തീരുമാനമെടുക്കുന്ന നിര്ദ്ദിഷ്ഠ ഓഫീസ റായി (Prescribed Officer) പ്രവര്ത്തിക്കേണ്ടതാണ്. വികലമായ നോട്ടുകളില് തീരുമാനമെടുത്തശേഷം നിര്ദ്ദിഷ്ഠ ഓഫീസര് അദ്ദേഹത്തിന്റെ ഒപ്പും തീയതിയോടുംകൂടി “PAY”/PAID/REJECT സ്റ്റാമ്പുകള് പതിക്കണം. “PAY”/ “PAID”/ “REJECT” സ്റ്റാമ്പുകളോടൊപ്പം, ബന്ധപ്പെട്ട ബാങ്കി ന്റെയും, ശാഖയുടേയും പേരുകളും രേഖപ്പെടു ത്തണം. ഈ നോട്ടുകള് ദുരുപ യോഗം ചെയ്യപ്പെടാതിരിക്കാനായി നിര്ദ്ദിഷ്ട ഓഫീസറുടെ കസ്റ്റഡിയില് സൂക്ഷി ക്കണം. (b) “PAY”/ “PAID”/ (അല്ലെങ്കില് REJECT) സ്റ്റാമ്പുകളുള്ള വികലമായതോ, ന്യൂനതക ളുള്ളതോ ആയ നോട്ടുകള് വീണ്ടും മാറ്റിയെടുക്കാന്വേണ്ടി സമര്പ്പിക്കപ്പെ ടുകയാണെങ്കില്, 2009-ലെ റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ (Note Refund) നിയമത്തിലെ റൂള് 6(2) അനുസരിച്ച് നിരസിക്കണം. നോട്ടില് പതിച്ചിട്ടുള്ള PAY/PAID/ REJECT സ്റ്റാമ്പുകള് തെളിയിക്കുംപോലെ അവയുടെ മൂല്യം നല്കികഴിഞ്ഞുവെന്നും, അതിനാല് വീണ്ടും പണം നല്കാന് കഴിയില്ലെന്നും പറഞ്ഞു മനസ്സിലാക്കണം. ഇങ്ങിനെയുള്ള PAY/PAID/ REJECT -എന്നീ സ്റ്റാമ്പുകളുള്ള നോട്ടുകള്, അശ്രദ്ധമൂലംപോലും, പുറത്തുനല്കരുതെന്ന നിര്ദ്ദേശങ്ങള് നിലവിലുണ്ട്. ഇടപാടുകാര് ഇത്തരം നോട്ടുകള് ബാങ്കില്നിന്നോ മറ്റാരുടെയെങ്കിലും നിന്നോ സ്വീകരിക്കരുതെന്ന് ബാങ്കുകള് മുന്നറിയിപ്പു നല്ക ണം. 8. മുദ്രാവാക്യങ്ങളും, രാഷ്ട്രീയ സന്ദേശങ്ങളും പേറുന്ന നോട്ടുകള് മുദ്രാവാക്യങ്ങളോ, രാഷ്ട്രീയ സ്വാഭാവമുള്ള സന്ദേശങ്ങളോ കുറുകെ എഴുതപ്പെട്ട ഒരു നോട്ടിന്റെ നിയമപരമായ സാധുത നഷ്ടപ്പെട്ട ഒന്നാണ്. 2009-ലെ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (Note Refund) നിയമം റൂള് 6(3) (iii) അനുസരിച്ച് ആ നോട്ട് നിരസിക്കണം. ഇതേപോലെ വികലമാക്കപ്പെട്ട നോട്ടുകളും റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (Note Refund) നിയമം റൂള് 6(3) (ii) അനുസരിച്ച് നിരസിക്ക ണം. 9. മനപൂര്വ്വം കഷണിച്ച നോട്ടുകള് മനപൂര്വ്വം കഷണിച്ചതോ, കീറിയതോ, രൂപം മാറ്റുകയോ, കേടുവരുത്തുകയോചെയ്ത നോട്ടുകള് സമര്പ്പിക്കപ്പെടുകയാണെങ്കില് അവ 2009-ലെ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (Note Refund) നിയമം റൂള് 6(3) (ii) അനുസരിച്ച് നിരസിക്കണം. മനപൂര്വ്വം കഷണിച്ചവ നിര്വചിക്കാന് പ്രയാസമുണ്ടെങ്കിലും, വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല് അത് മനപൂര്വ്വ മായ കുത്സിത ഉദ്ദേശത്തോടെ കീറിയതാണോ എന്നു തെളിയും. അവയുടെ ആകൃതി, നഷ്ടപ്പെട്ടുപോയ ഭാഗങ്ങള് എന്നിവ വിശാലമായ ഒരു സാമ്യം തുടരുന്നതുകാണാം. പ്രത്യേകിച്ചും കൂടുതല് നോട്ടുകള് സമര്പ്പിക്കപ്പെടുമ്പോള് ഇത്തരം കേസുകളുടെ വിവരങ്ങള്, സമര്പ്പിച്ച ആളുടെ പേര് സമര്പ്പിക്കപ്പെട്ട നോട്ടുകളുടെ എണ്ണം, അവയുടെ ഡിനോമിനേ ഷനുകള് എന്നിവ ഉള്പ്പെടുത്തി ശാഖയുടെ ചുമതലയുള്ള ഡെപ്യൂട്ടി/ജനറല് മാനേജര്ക്ക് അയച്ചുകൊടുക്കണം. വളരെകൂടുതല് എണ്ണം സമര്പ്പിക്കപ്പെ ടുമ്പോള് വിവരം ലോക്കല് പോലീസിനേയും അറിയിക്കണം. 10. പരിശീലനം ബാങ്ക് ശാഖകളിലെ നിര്ദ്ദിഷ്ട ഓഫീസര്മാര്ക്ക് മുന്ഗണനാ അടിസ്ഥാനത്തില് തങ്ങളുടെ ഇഷ്യൂ ഓഫീസുകള് പരിശീലന പരിപാടികള് നടത്തുന്നുണ്ട്. ഇത്തരം പരിശീലന പരിപാടികള് നിര്ദ്ദിഷ്ട ഓഫീസര്മാരില് വികലമായ നോട്ടുകളുടെ കാര്യത്തില് തീരുമാനമെടുക്കാന്വേണ്ട ആത്മവിശ്വാസം ഉണ്ടാക്കും. ഇത്തരം പരി പാടികളിലേക്ക് ശാഖകള് നിര്ദ്ദിഷ്ട ഓഫീസറന്മാരെ അയക്കേണ്ടത് അനുപേക്ഷണീയ മാണ്. 11. നോട്ടീസ് ബോര്ഡ് "മുഷിഞ്ഞതും വികലമായതും ആയ നോട്ടുകളും നാണയങ്ങളും മാറ്റിയെടുക്കാന് ഇവിടെ സ്വീകരിക്കപ്പെടും". എന്നെഴുതിയ ഒരു ബോര്ഡ്, പൊതുജന ങ്ങളുടെ അറിവിലേക്കായി, ശാഖാമന്ദിരത്തില് ഒരു പ്രമുഖ സ്ഥാനത്ത് നിശ്ചയമായും സ്ഥാപിച്ചിരിക്കണം. ബാങ്കുകള് അവരുടെ സ്വന്തം ഇടപാടുകാരെ കൂടാതെ മറ്റുള്ള വര്ക്കും നോട്ടുകള് മാറിയെടുക്കാനുള്ള ഈ സൗകര്യം നല്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എന്നിരുന്നാലും ഈ കൈമാറ്റ സൗകര്യം, ഇത്തരം നോട്ടുകള് സ്ഥിരമായി മാറികൊടുക്കുന്നവര് കയ്യടക്കാന് ഇടയാക്കരുത്. 12. ബാങ്കുശാഖകളില് തീരുമാനമെടുത്ത നോട്ടുകള് നീക്കം ചെയ്യുന്നതു സംബന്ധിച്ച് ബാങ്കുശാഖകളില് തീരുമാനമെടുത്തവയും, മുഴുവന് പണവും കൊടുത്തതുമായ നോട്ടുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട്, ശാഖകള് അവയുടെ ബന്ധപ്പെടു ത്തിയിട്ടുള്ള കറന്സി ചെസ്റ്റുശാഖകളിലേക്കും അവിടെനിന്നും, അടുത്ത മുഷിഞ്ഞ നോട്ടുകളുടെ അടവിനോടൊപ്പം ഇഷ്യൂ ഓഫീസുകളിലേക്കും അയച്ചുകൊടുക്കണം. ചെസ്റ്റുശാഖകളില് കാഷ്ബാല ന്സിനൊപ്പം സൂക്ഷിച്ചിട്ടുള്ള പകുതിമൂല്യംമാത്രം കൊടുത്ത നോട്ടുകളും, പണം നിരസിക്കപ്പെട്ട നോട്ടുകളും, മുഴുവന് മൂല്യവും നല്കിയ നോട്ടുകളോടൊപ്പം പ്രത്യേകം പായ്ക്ക്ചെയ്തു അയക്കുകയോ, വേണ്ടപ്പോള് രജിസ്റ്റേര്ഡ് ഇന്ഷൂര്ഡ് പോസ്റ്റില് അയച്ചുകൊടുക്കുകയോ ചെയ്യണം. മുഴുവന് മൂല്യവും കൊടുത്ത നോട്ടുകള് ചെസ്റ്റുപണമടവായി കണക്കാക്കപ്പെടും. പകുതി മൂല്യം മാത്രം കൊടുത്തതോ, നിരസിക്കപ്പെട്ടതോ ആയ നോട്ടുകളെ, തീരുമാനത്തിനു സമര്പ്പിക്കപ്പെട്ടതായി കണക്കാക്കി നടപടികള്ക്ക് വിധേയമാക്കുന്നതാണ്. എല്ലാ ചെസ്റ്റുശാഖകളും മാസത്തില് തീരുമാനമെടുത്ത നോട്ടുകളുടെ എണ്ണം കാണിച്ച് ഓരോ മാസവും ഒരു സ്റ്റേറ്റ്മെന്റ് ഇഷ്യൂ ഓഫീസിന് സമര്പ്പി ക്കേണ്ടതാണ്. 13. പ്രചാരത്തിലില്ലാത്ത നാണയങ്ങള് 25 പൈസയും അതിനുതാഴെയുള്ളതുമായ കാലാകാലം പുറപ്പെടുവിച്ചിട്ടുള്ള നാണയങ്ങളുടെ കൊടുക്കല് വാങ്ങലുകള്ക്കും അക്കൗണ്ടില് സ്വീകരിക്കപ്പെടാനുള്ള നിയമപരമായ സാധുത, 2011 ജൂണ് 30-ലെ 2529-ᴐ൦ നമ്പര് ഗസറ്റു നോട്ടിഫിക്കേ ഷനിലൂടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ അവസാനിപ്പിച്ചു. 14. നിരീക്ഷണവും നിയന്ത്രണവും a) റീജിയണല് മാനേജര്മാരും, സോണല് മാനേജറന്മാരും ശാഖകളില് മുന്നറിയിപ്പുകൂടാതെ സന്ദര്ശിക്കുകയും, ഇതുമായി ബന്ധപ്പെട്ട നിര്ദ്ദേശങ്ങള് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഹെഡ് ഓഫീസിലേക്ക് റിപ്പോര്ട്ട് ചെയ്യുകയും വേണം. ഹെഡ് ഓഫീസ് ഈ റിപ്പോര്ട്ടുകള് അവലോകനം ചെയ്ത് ആവശ്യ മുള്ള പരിഹാരനടപടികള് ഉടന്തന്നെ എടുക്കേണ്ടതുമാണ്. b) ഇതുമായി ബന്ധപ്പെട്ട നിര്ദ്ദേശങ്ങള് പാലിക്കപ്പെടാതിരിക്കുന്നത്, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവുകളുടെ ലംഘനമായി കരുതപ്പെടും. ഈ പ്രാമാണിക സര്ക്കുലറില് ക്രോഡീകരിച്ചിട്ടുള്ള സര്ക്കുലറുകളുടെ പട്ടിക
|