<font face="mangal" size="3px">മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്ക് സേവനം നൽ - ആർബിഐ - Reserve Bank of India
മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിലെ അപാകത അടിസ്ഥാനമാക്കി ബാങ്ക് ശാഖകൾക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ
RBI/2019-20/07 ജൂലായ് 01, 2019 ചെയർമാൻ & മാനേജിങ് ഡയറക്ടർ/ മാസ്റ്റർ സർക്കുലർ - പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിലെ അപാകത അടിസ്ഥാനമാക്കി ബാങ്ക് ശാഖകൾക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ പിഴ ചുമത്താനുള്ള വ്യവസ്ഥ എന്ന വിഷയത്തിൽ 2018 ജൂലായ് 03 ലെ ഡിസിഎം (സിസി) നം.ജി-4/03.44.01/2018-19 നമ്പർ ആയി പുറപ്പെടുവിച്ച സർക്കുലർ ദയവായി കാണുക. 2. ഈ വിഷയത്തിൽ പുതുക്കിയതും സമകാലിക വിവരങ്ങൾ ഉൾകൊള്ളിച്ചതുമായ വ്യാഖ്യാനം താങ്കളുടെ അറിവിലേക്കും ആവശ്യമായ നടപടികൾക്കുമായി ഇതോടൊപ്പം അയക്കുന്നു. 3. പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ലഭ്യമാണ്. വിശ്വസ്തതയോടെ (മനാസ് രഞ്‌ജൻ മൊഹന്തി) ഉള്ളടക്കം. മുകളിൽ സൂചിപ്പിച്ചത് അനുബന്ധം പൊതുജനങ്ങൾക്ക് കസ്റ്റമർ സർവീസ് നൽകുന്നതിലുള്ള പ്രവർത്തനവൈകല്യങ്ങളെ അടിസ്ഥാനമാക്കി കറൻസി ചെസ്റ്റ് ഉൾപ്പെടെയുള്ള ബാങ്ക് ശാഖകൾക്കുമേൽ ചുമത്താവുന്ന പിഴയെ കുറിച്ചുള്ള മുഖ്യ സർക്കുലർ 1. കറൻസി ചെസ്റ്റ് ഉൾപ്പെടെയുള്ള ബാങ്ക് ശാഖകൾക്കുമേൽ ചുമത്താവുന്ന പിഴയ്ക്ക് രൂപം കൊടുത്തിട്ടുള്ളത് നിർമ്മല നോട്ട് നയത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതുജനങ്ങൾക്ക് നോട്ടുകളും നാണയങ്ങളും മാറ്റികൊടുക്കുന്നതിൽ ബാങ്ക് ശാഖകൾ മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കുന്നത് ഉറപ്പാക്കാൻ വേണ്ടിയാണ്. 2. പിഴകൾ നോട്ടുകളും നാണയങ്ങളും മാറ്റികൊടുക്കുമ്പോൾ/ റിസർവ് ബാങ്കിലേക്കുള്ള റെമിറ്റൻസിൽ/ കറൻസി ചെസ്റ്റുകളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കുറവുകൾക്ക് ചുമത്തേണ്ട പിഴകൾ താഴെ വിവരിക്കുന്നു.
3. പിഴ ചുമത്തൽ പ്രവർത്തികമാക്കൽ മാർഗ്ഗരേഖ - 3.1 യോഗ്യതയുള്ള അധികാരി - ക്രമക്കേടിന്റെ സ്വഭാവം തീരുമാനിക്കുന്നതിനുള്ള പ്രാപ്‌തനായ അധികാരി ചെസ്റ്റ് ശാഖ/ ബാങ്ക് ശാഖ ഉൾപ്പെടുന്ന റീജിയണൽ ഓഫീസിലെ ഇഷ്യൂ വിഭാഗത്തിന്റെ തലവനായ ഓഫീസർ ആയിരിക്കും. 3.2 അപ്പീൽ അധികാരി – i. യോഗ്യതയുള്ള അധികാരിയുടെ തീരുമാനത്തിനെതിരെ കറൻസി ചെസ്റ്റിന്റെ/ ശാഖയുടെ നിയന്ത്രണ കാര്യാലയത്തിന് ബന്ധപ്പെട്ട റീജിയണൽ ഓഫീസിന്റെ റീജിയണൽ ഡയറക്റ്റർ/ ചീഫ് ജനറൽ മാനേജർ/ ചാർജ് വഹിക്കുന്ന ഓഫീസർ എന്നിവർക്ക് തുക കിഴിവ് ചെയ്ത തീയതി മുതൽ ഒരു മാസത്തിനകം അപ്പീൽ സമർപ്പിക്കാവുന്നതും അദ്ദേഹത്തിന് അത് അനുവദിക്കുകയോ നിഷേധിക്കുകയോ ചെയ്യാവുന്നതുമാണ്. ii. ഉദ്യോഗസ്ഥർ പുതിയവർ/ പരിശീലനം ലഭിക്കാത്തവർ, ഉദ്യോഗസ്ഥരുടെ അവബോധം ഇല്ലായ്മ, പരിഹാര നടപടികൾ എടുത്തിട്ടുണ്ട്, എടുക്കും തുടങ്ങിയ കാരണങ്ങൾ പിഴ ഇളവ് ചെയ്യുന്നതിന് പരിഗണിക്കുന്നതല്ല. |