ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതി 2019
എക്സിക്യൂട്ടീവ് ഡയറക്ടർ ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതി 2019 വിജ്ഞാപനം സൂചന; സിഇപിഡി. പിആർഎസ്. നമ്പർ 3370/13.1.010/2018-19 ജനുവരി 31, 2019 പേമെന്റ് ആൻറ് സെറ്റിൽമെൻറ് നിയമം 2007 ലെ വകുപ്പ് 18 പ്രകാരം ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് പൊതുജന താല്പര്യാർത്ഥം, പേയ്മെൻറ് സംവിധാനവുമായി ബന്ധപ്പെട്ട ബിസിനസ് സംബന്ധിച്ച് ഡിജിറ്റൽ ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഒരു ഓംബുഡ്സ്മാൻ സംവിധാനം കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതിക്കുകീഴിൽ വരുന്ന ഈ സംവിധാനത്തിലെ പങ്കാളികൾ ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതി 2019 ൻറെ കീഴിൽ വരുന്നതായിരിക്കും. 2019 ജനുവരി 31 മുതൽ ഈ സംവിധാനം നിലവിൽ വരുന്നതാണ്. സുരേഖ മറാണ്ടി |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: