<font face="mangal" size="3">ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയു& - ആർബിഐ - Reserve Bank of India
ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി 2018 - നോഡൽ ഓഫീസർ / മുഖ്യ നോഡൽ ഓഫീസർ എന്നിവരുടെ നിയമനം.
RBI/2017-18/133 ഫെബ്രുവരി 23, 2018 എല്ലാ എൻബിഎഫ്‌സികൾക്കുംവേണ്ടി പ്രിയപ്പെട്ട മാഡം / സർ, ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി 2018 - റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ബാങ്കിംഗിതര ധനകാര്യകമ്പനികൾക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി ഇന്നു മുതൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്നു. പദ്ധതി വിവരങ്ങൾ /en/web/rbi എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പദ്ധതിയിൻ കീഴിൽ വരുന്ന ബാങ്കിംഗിതര ധനകാര്യകമ്പനികൾ (പ്രസക്ത എൻബിഎഫ്‌സികൾ), അവരുടെ ഇടപാടുകാരിൽ നിന്നു പരാതികൾ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും, അവയ്ക്ക് വേഗത്തിലും ന്യായമായ രീതിയിലുമുള്ള പരിഹാരമുണ്ടാക്കണമെന്ന പ്രത്യേക ഊന്നൽ നൽകി, അനുരൂപമായ ഒരു പ്രക്രിയ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തണം. 2. ഇതുമായി ബന്ധപ്പെട്ട്, പദ്ധതിയുടെ ഖണ്ഡിക 15.3 ലെ വ്യവസ്ഥകളിലേയ്ക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു.
3. പിഎൻഓ / എൻഓ എന്നിവർ, ഓംബുഡ്‌സ്മാനു മുന്നിലും പദ്ധതിയിൻ കീഴിലുള്ള അപ്പലേറ്റ് അതോറിട്ടിയുടെ മുന്നിലും, പ്രസക്ത എൻബിഎഫ്‌സിയെ പ്രതിനിധീകരിക്കാൻ ഉത്തരവാദികളായിരിക്കും. ഹെഡ് ഓഫീസിൽ നിയമിതരായിട്ടുള്ള പിഎൻഓ / എൻഓ (PNO / NO) എന്നിവർ റിസർവ് ബാങ്കിന്റെ കേന്ദ്ര കാര്യാലയത്തിലുള്ള കസ്റ്റമർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പോർട്ട്‌മെന്റ് (CPED) യുമായി ബന്ധപ്പെടാനും, സംഘാടനംനടത്താനും ഉത്തരവാദിയായിരിക്കും. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എൻബിഎഫ്‌സികൾക്ക്, നിലവിലുള്ള പരാതിപരിഹരണ സംവിധാനത്തിൻ കീഴിൽ, ഒരു പ്രസക്ത എൻബിഎഫ്‌സി പരാതിപരിഹരണ ഓഫീസറെ (Grievance Redressal Officer - GRO) നിയമിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം സ്ഥാപനത്തിൽ വേണ്ടത്ര സിനിയോറിട്ടിയുള്ള ആളാണെങ്കിൽ, ആ ഓഫീസറെ പിഎൻഓ (PNO) അല്ലെങ്കിൽ എൻഓ (NO) ആയി നിയമിക്കുവാൻ സ്വാതന്ത്രൃമുണ്ടായിരിക്കും. ഒരു സോണിൽ ഒന്നിൽ കൂടുതൽ നോഡൽ ഓഫീസർമാരുണ്ടെങ്കിൽ, കമ്പനിയെ പ്രതിനിധീകരിക്കാൻ മുഖ്യനോഡൽ ഓഫീസർക്കായിരിക്കും ഉത്തരവാദിത്വം. അദ്ദേഹം ഓംബുഡ്‌സ്മാനുമുന്നിൽ തന്റെ എൻബിഎഫ്‌സിയ്‌ക്കെതിരെ സമർപ്പിച്ചിട്ടുള്ള പരാതികളെ സംബന്ധിച്ച വിവരങ്ങൾ ബോധിപ്പിക്കണം. 4. പരാതി പരിഹരണ സംവിധാനം ശക്തിപ്പെടുത്താനും അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും എൻബിഎഫ്‌സികളെല്ലാം, മുകളിൽ വിവരിച്ചിട്ടുള്ളതുപോലെ ആവശ്യമുള്ള നടപടികൾ എടുക്കേണ്ടതാണ്. കൂടാതെ ഹെഡ് ഓഫീസിൽ നിയമിതരായിട്ടുള്ള പിഎൻഓ / എൻഓ എന്നിവരുടെ പേരും മറ്റു വിവരങ്ങളും ചീഫ് ജനറൽ മാനേജർ, കൺസ്യൂമർ എഡ്യൂക്കേഷൻ ആന്റ് പ്രൊട്ടക്ഷൻ വിഭാഗം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, കേന്ദ്ര കാര്യാലയം, ഒന്നാം നില, അമർ ബിൽഡിംഗ്, സർ പി. എം. റോഡ്, മുംബൈ - 400 001 (ഇ മെയിൽ) എന്ന വിലാസത്തിൽ അറിയിക്കണം. സോണുകളിലെ പിഎൻഓമാർ / എൻഓമാർ എന്നിവരുടെ പേരും, ബന്ധപ്പെടേണ്ട വിവരങ്ങളും, ബന്ധപ്പെട്ട സോണുകളിലെ ആർബിഐ ഓംബുഡ്‌സ്മാനെ അറിയിക്കണം. വിവരങ്ങളുടെ പ്രദർശനം (Display of Information) 5. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എൻബിഎഫ്‌സികൾ, പിഎൻഓസ് / എൻഓസ് / ജിആർഓസ് (PNOS / NOS GROs) എന്നിവരുടെ പേരുകളും, ബന്ധപ്പെടേണ്ട മേൽവിലാസവും (ടെലിഫോൺ നമ്പരുകൾ / മൊബൈൽ നമ്പരുകൾ കൂടാതെ ഇ-മെയിൽ അഡ്രസ്സുകളും), ഇടപാടുകാർക്കു സമീപിക്കുവാൻ ഓംബുഡ്‌സ്മാന്റെ പേരും മേൽവിലാസവും, അവരുടെ ശാഖകൾ / ബിസിനസ്സ് നടക്കുന്ന മറ്റു കേന്ദ്രങ്ങൾ തുടങ്ങിയസ്ഥലങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. 6. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എൻബിഎഫ്‌സികൾ പദ്ധതിയുടെ പ്രധാന വിവരങ്ങൾ (ഇംഗ്ലീഷ് / ഹിന്ദി / മാതൃഭാഷയിൽ) അവരുടെ ഓഫീസുകൾ സന്ദർശിക്കുന്ന ആളുകൾക്ക് ഏളുപ്പം ലഭിക്കാൻതക്കവണ്ണം വ്യക്തമായി, പ്രദർശിപ്പിക്കേണ്ടതാണ്. പദ്ധതിയുടെ പ്രധാന വിവരങ്ങളടങ്ങിയ ഒരു മാതൃക ഇതോടൊപ്പം (അനുബന്ധം A) കൊടുത്തിട്ടുണ്ട്. 7. പദ്ധതിയിലുൾപ്പെട്ടിട്ടുള്ള എൻബിഎഫ്‌സികളുടെ വെബ്‌സൈറ്റുകളിലും മേല്പറഞ്ഞ വിവരങ്ങൾ, പദ്ധതിയുടെ ഒരു കോപ്പിയോടൊപ്പം വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. 8. മുകളിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ ചേർത്ത് താഴെപ്പറയുന്ന രേഖകൾ നവീകരിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾ സ്വീകരിക്കാത്തവയും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുമായ കമ്പനികൾക്കുവേണ്ടി ബാങ്കിംഗിതര ധനകാര്യകമ്പനി - വ്യവസ്ഥാനുസാരമായി പ്രാധാന്യമുള്ള റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ 2016, [Non-Banking Financial Company- Systemically Important Non-Deposit taking Company and Deposit taking Company (Reserve Bank) Directions, 2016] ബാങ്കിംഗിതര ധനകാര്യകമ്പനി - വ്യവസ്ഥാനുസാരമായി പ്രാധാന്യമില്ലാത്ത, നിക്ഷേപങ്ങൾ സ്വീകരിക്കാത്ത ധനകാര്യകമ്പനികളുടെ റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ 2016, [Non-Banking Financial Company – Non-Systemically Important Non-Deposit taking Company (Reserve Bank) Directions, 2016,] ബാങ്കിംഗിതര ധനകാര്യകമ്പനി - അക്കൗണ്ട് അഗ്രിഗേറ്റർ (Account Aggregator) റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ 2016, ബാങ്കിംഗിതര ധനകാര്യ കമ്പനി. P2P (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ 2017 [Non-Banking Financial Company - Account Aggregator (Reserve Bank) Directions, 2016, and Non-Banking Financial Company – P2P (Reserve Bank) Directions, 2017] വിശ്വാസപൂർവ്വം (സി. ഡി. ശ്രീനിവാസൻ) |