<font face="mangal" size="3">ഇന്ത്യൻ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന നിലവി& - ആർബിഐ - Reserve Bank of India
ഇന്ത്യൻ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന നിലവിലെ നയപരമായ പ്രശ്‌നങ്ങൾ - 2019 ജനുവരി 18 വെള്ളി ഒമ്പതാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിനോടനുബന്ധിച്ച് നടന്ന ഇൻവെസ്‌റ്റേഴ്‌സ് റൗണ്ട് ടേബിളിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് ചെയ്ത പ്രഭാഷണം
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ ഒമ്പതാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇവിടെ സന്നിഹിതനാകാനും ഇന്ത്യൻ സമ്പദ്ഘടനയുടെ നാനാതരത്തിലുള്ള പ്രാന്തരേഖകളെക്കുറിച്ചുള്ള എന്റെ ചിന്തകളെ പങ്കുവയ്ക്കാനും കഴിയുന്നത് തീർച്ചയായും ആഹ്.ളാദകരമാണ്. ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ച ഈ സമ്മേളനത്തിന്റെ സംഘാടകരായ ഗുജറാത്ത് സർക്കാരിനും നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും ഭരതസർക്കാർ ധനമന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിനും ഞാൻ നന്ദി പറയുന്നു. 2. സുപൂജ്യമായ ഈ സദസ്സിന് അറിയാവുന്നത് പോലെ, ഇന്ത്യ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തിലെ ഏറ്റവും ഊർജസ്വലമായ സമ്പദ്ഘടനകളി ലൊന്നായി ഉയർന്നു വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ കാലങ്ങളിലുണ്ടായ അനേകം ആഗോള ആഘാതങ്ങളെ ഇന്ത്യ വിജയകരമായി അതിജീവിച്ചിരി ക്കുന്നുവെന്ന് മാത്രമല്ല, ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന എമർജിങ് മാർക്കറ്റ് ഇക്കോണമി (ഇഎംഇ) കളുടെ പട്ടികയിൽ ഇന്ത്യ ഉന്നത സ്ഥാനത്തുമാണ്. ഐഎംഎഫ് ന്റെ ഡേറ്റാബേസ് പ്രകാരം, ആഗോള സാമ്പത്തിക വളർച്ചയിലെ ഇന്ത്യയുടെ സംഭാവന 2000 - 2008 കാലഘട്ടത്തിൽ 7.6 ശതമാനമായിരുന്നത് 2018 ൽ 14.5 ശതമാനമായി ഉയർന്നിരുന്നു. ഇടക്കാല അവലോകനത്തെ സംബന്ധിച്ചിടത്തോളം ബഹുമുഖമായ ഏജൻസികൾ ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം പുലർത്തുന്നുണ്ട്. ഏറ്റവും പ്രധാനമായ വസ്തുത, ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിന് ശക്തമായ ആഭ്യന്തര അടിസ്ഥാന ഘടകങ്ങളുടെ പിൻബലമുണ്ടെന്നതാണ്. ഉദാഹരണത്തിന് (i) പണപ്പെരുപ്പത്തിന് അയവ് വന്നിരിക്കുന്നു, (ii) ധനസംബന്ധിയായ ലക്ഷ്യങ്ങളെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ് (iii) കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2013 മധ്യത്തിലെ ഞെരുക്കകാലത്തെ ഏറ്റവുമുയർന്ന വിതാനത്തിനും ഏറെ താഴെയാണ്. 3. അടുത്തകാലത്തായി ആഭ്യന്തര പരിഷ്‌കാരങ്ങളുടെ ഗതിവേഗം കൂട്ടിയ ചില നടപടികൾക്ക് ഇന്ത്യൻ സമ്പദ്ഘടന സാക്ഷ്യം വഹിക്കുകയുണ്ടായി. ഈ പരിഷ്‌കാരങ്ങളിൽ, മറ്റ് പലതിനോടുമൊപ്പം, പണപ്പെരുപ്പത്തിന് തടയിടാനുള്ള ധനനയചട്ടക്കൂട്, ഇൻസോൾവെൻസി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി), ചരക്ക്, സേവന നികുതി (ജിഎസ്.ടി), വിദേശമൂലധന നിക്ഷേപ വ്യവസ്ഥയുടെ ഉദാരവൽക്കരണം വഴി വിദേശ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക, അനുകൂലമായ ഒരു ബിസിനസ് കാലാവസ്ഥയ്ക്കുതകുന്ന പരിശ്രമങ്ങൾ നടത്തുക എന്നിവ ഉൾപ്പെടും. ഇപ്പറഞ്ഞവയിൽ ചിലതിന്റെ ഭാവങ്ങളെക്കുറിച്ച് ഒരല്പം കൂടി ദീർഘമായി ഞാൻ സംസാരിച്ചുകൊള്ളട്ടെ. പണപ്പെരുപ്പം 4. ആദ്യം, ഞാൻ പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കട്ടെ. സമ്പദ്ഘടനയിലെ വിലസ്ഥിരത നിലനിർത്തുകയെന്നത് ഒരു കേന്ദ്ര ബാങ്കിന്റെ അടിസ്ഥാനപരമായ ഒരു നിയോഗമാണ്. പണപ്പെരുപ്പം കുറയ്ക്കാൻ കേന്ദ്ര ബാങ്കിന് കഴിഞ്ഞാൽ അത് ആഭ്യന്തര - ആഗോള നിക്ഷേപകർക്കിടയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തും. ഇന്ത്യയിൽ 2012 - 13 കാലഘട്ടം മുതൽക്ക് വിലക്കയറ്റത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിരുന്നു - ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പെട്ട ഹെഡ്‌ലൈൻ വിലക്കയറ്റത്തിന്റെ രൂക്ഷത 2012 - 13 കാലത്തെ വാർഷിക ശരാശരിയായ 10 ശതമാനത്തിൽ നിന്നും 2017 - 18 ൽ 3.6 ശതമാനമായും 2018 - 19 വർഷം ഇതുവരെയുള്ള മാസങ്ങളിൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) 3.7 ശതമാനമായും കുറഞ്ഞു. ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച് ഹെഡ് ലൈൻ വിലക്കയറ്റ നിരക്ക് 2018 ഡിസംബറിൽ 2.2 ശതമാനമായി താഴ്ന്നിരിക്കുകയാണ്. വിലക്കയറ്റം ക്രമാനുഗതമായി കുറച്ചുകൊണ്ടു വരാനുള്ള റിസർവ് ബാങ്കിന്റെ പ്രതിജ്ഞാ ബദ്ധതയെയാണ് ഈ ഇടിവ് കാണിക്കുന്നത് - 2015 ജനുവരിയാകുമ്പോഴേയ്ക്കും 8 ശതമാനം, 2016 ജനുവരിയിൽ 6 ശതമാനം, 2016 - 17 വർഷത്തിന്റെ നാലാം പാദത്തിൽ 5 ശതമാനം എന്നിങ്ങനെ. വിലക്കയറ്റത്തിന്റെ തെന്നിപ്പോക്ക് പെരുമാറ്റരീതിയെന്നാണ് ഇതിനെ വിളിക്കുക. ഇതിന്റെ ഫലമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആക്.ടിൽ വരുത്തിയ ഒരു നിയമ നിർമാണപരമായ ഭേദഗതിയിലൂടെ, ഒരു വഴങ്ങുന്ന വിലക്കയറ്റ ലക്ഷ്യം ഔപചാരികമായി സ്വീകരിക്കുവാനായുള്ള മാർഗം തുറന്നു. ഈ ഭേദഗതിയിൽ വളർച്ചയ്ക്കായുള്ള ലക്ഷ്യത്തെ മുൻനിർത്തി വിലസ്ഥിരത സ്ഥാപിക്കുക യെന്നത് നിയമപരമായിത്തന്നെ ധനനയത്തിന്റെ പ്രാഥമിക ലക്ഷ്യമായി സ്ഥിരീകരിക്കപ്പെട്ടു. ഉപഭോക്തൃവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 4 ശതമാനമെന്ന നിലയിൽ വ്യതിരിക്തമായി നിർണയിക്കപ്പെട്ടി രിക്കുന്നു. ഇത് 2 ശതമാനം കൂടുകയോ കുറയുകയോയെന്നത് സഹ്യമാണ്. ഒരു ധനനയരൂപീകരണ കമ്മിറ്റി (എംപിസി) ഔപചാരികമായി നിലവിൽ വന്നതോടെ, ധനനയം നിർണയിക്കുന്നതിനായി ഒരു സമിതി - അധിഷ്ഠിത സമീപനം സ്വീകരിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു. ഇതോടെ തീരുമാനം കൈക്കൊള്ളുന്ന പ്രക്രിയയ്ക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൈവന്നു. 5. ഇന്ത്യയിൽ വഴങ്ങുന്ന വിലക്കയറ്റ ലക്ഷ്യം സ്വീകരിക്കപ്പെട്ടതോടെ, ലക്ഷ്യമിട്ട വ്യാപ്തിയിൽ വിലക്കയറ്റത്തെ യഥോചിതം ഒതുക്കി നിർത്താനായി. ആഗോള ക്രൂഡോയിൽ വിലകളിൽ വന്ന അയവ് നമ്മുടെ വിലക്കയറ്റത്തിലെ ഈ പരിണാമത്തിന് നന്നേ ഇണങ്ങുന്നതായിത്തീർന്നു എന്ന കാര്യം ഞാൻ ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ. ധനകാര്യ മേഖല കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ ആഭ്യന്തര ധനകാര്യമേഖലയിൽ സംഭവിച്ച ചില പ്രധാനപ്പെട്ട സംഭവ വികാസങ്ങളെ വിശദാംശങ്ങളോടെ ഞാൻ വിസ്തരിക്കുകയാണ്. ബാങ്കിങ് രംഗം 6. ആഗോള സാമ്പത്തികക്കുഴപ്പത്തിൽ നിന്നും ഏറെ പരുക്കേൽക്കാതെ നിലകൊള്ളാൻ ഇന്ത്യൻ ബാങ്കിങ് മേഖലയ്ക്ക് കഴിഞ്ഞുവെന്ന് നമുക്കെല്ലാ വർക്കും അറിയാം. എന്നിരിക്കിലും അടുത്ത കാലത്ത് അന്തർദേശീയവും ആഭ്യന്തരവുമായ സാമ്പത്തിക സംഭവ വികാസങ്ങളിൽ നിന്നുമുള്ള എതിർകാറ്റുകൾ നമ്മുടെ ബാങ്കിങ് മേഖലയ്ക്ക് വെല്ലുവിളികളുയർ ത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായം ഒരു രൂപാന്തരീകരണ ത്തിന്റെ മുനയിലാണിപ്പോൾ. പ്രലോഭനീയതകൾ കുറച്ചു കൊണ്ടു വരാനും, ബാങ്കിങ് മേഖലയുടെ ധനകാര്യ ആരോഗ്യം മെച്ചപ്പെടുത്താനുമായി അടുത്ത കാലത്തായി കൈക്കൊണ്ട നയപരമായ നടപടികളാണ് ഇതിന് സഹായകരമായിത്തീർന്നത്. മാന്ദ്യത്തിൽ നിന്നും പെട്ടെന്ന് വിമുക്തമാകാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നൈസർഗിക കഴിവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിയന്ത്രണപരമായ ചട്ടക്കൂടിനെയും, കണക്കുകൾ സൂക്ഷിക്കുന്നതിന്റെയും തിട്ടപ്പെടുത്തുന്നതിന്റെയും രീതികളെയും ശക്തിപ്പെടുത്താനായുള്ള അനവധി നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത കാലഘട്ടത്തിൽ റിസർവ് ബാങ്ക് കൈക്കൊണ്ട നടപടികൾ പീഢിത ആസ്തികളെ മെച്ചപ്പെട്ട രീതിയിലും തക്കസമയത്തും തിരിച്ചറിയുകയെന്നതിനെയും, മതിയായ കരുതൽ തുക നീക്കി വയ്ക്കുന്നതിനെയും, ഒരു പ്രയോഗക്ഷമമായ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിനെയും ലക്ഷ്യമാക്കിയുള്ളവയാണ്. റിസർവ് ബാങ്കിന് അടുത്ത കാലത്ത് ലഭ്യമായിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ പരിശ്രമങ്ങൾക്ക് ചിലഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നതും, ബാങ്കുകളുടെ ആസ്തി ഗുണനിലവാരം അഭിവൃദ്ധിപ്പെടുന്നതിന്റെ പ്രാരംഭസൂചനകൾ ദൃശ്യമായിട്ടുണെന്നുമാണ്. 2018 മാർച്ച് മാസത്തിൽ 11.5 ശതമാനമെന്ന ഉച്ചസ്ഥായിലെത്തിയ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2018 സെപ്തംബറിൽ 10.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ കണക്കാക്കൽ പ്രകാരം ഈ അനുപാതം 2019 മാർച്ച് മാസമാകുമ്പോഴേക്കും 10.3 ശതമാനമായി ഇനിയും കുറഞ്ഞേയ്ക്കാം.1 7. ഇൻസോൾവെൻസി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി) അച്ചുതണ്ടിലെ പ്രധാന ആണിയായും, ആർബിഐ - യുടെ നിയന്ത്രണപരമായ സംവിധാനം സഹായകനായും വർത്തിക്കുന്ന പുതിയ തീർപ്പാക്കൽ പദ്ധതി രീതി ഒരു നിർണായക മാറ്റമാണ്. ക്ലേശിത ആസ്തികളിൽ നിന്നും പരമാവധി മൂല്യം വസൂലാക്കുന്ന ഒരു പരിസ്ഥിതി സൃഷ്ടിക്കുവാനാണ് പുതിയ തീർപ്പാക്കൽ പദ്ധതി ശ്രമിക്കുന്നത്. പ്രാരംഭദശയിൽത്തന്നെ കാലേക്കൂട്ടി ക്ലേശിത ആസ്തികളെ കണ്ടെത്തുകയെന്നത് അതിന് ആലംബമാകും. ഐബിസി ചട്ടക്കൂട്ടിൽ വായ്പദായകർക്ക് അനുകൂലമായി വരുന്ന അധികാരമാറ്റം, വേഗത്തിലും നിഷ്പക്ഷരീതിയിലുമുള്ള തീർപ്പാക്കൽ പ്രക്രിയയ്ക്ക് കളമൊരുക്കും. വായ്പ തിരിച്ചടവ് സംസ്‌കാരത്തെ പോഷിപ്പിക്കുന്നതിനും അത് സഹായകരമാകും. ഒരു കോർപ്പറേറ്റ് വായ്പക്കാരന്റെ പാപ്പരത്തം നിർണയിക്കുന്ന വിപണിനിയന്ത്രിതവും സമയബന്ധിതവുമായ ഒരു തീർപ്പാക്കൽ പദ്ധതി ഈ സംവിധാനത്തിൽ ലഭ്യമാകുന്നുണ്ട്. അപ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ ബാലൻസ് ഷീറ്റുകൾ വൃത്തിയാക്കിയെടുക്കാൻ അത് സഹായിക്കുന്നു. ഏറ്റവും പ്രധാനമായ കാര്യം, നിലവിലെ വായ്പ സംസ്‌കാരത്തിലും വ്യവസ്ഥിതിയിലും ഒരു അടിസ്ഥാന മാറ്റത്തിന് അത് തുണയേകുന്നുവെന്നതത്രെ. 8. ഐബിസി സംവിധാനത്തിന്റെ പുരോഗതി നാളിതു വരെ പ്രോത്സാഹ ജനകമാണ്. മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുമായി തുലനം ചെയ്യുമ്പോൾ കടങ്ങൾ തിരിച്ചുപിടിക്കുന്ന പ്രവർത്തനം കൂടുതൽ മെച്ചപ്പെടാനും അത് ഇടയാക്കിയിട്ടുണ്ട്. 2019 ജനുവരി 3 വരെ ലഭ്യമായിട്ടുള്ള വിവരങ്ങളനുസരിച്ച് 66 വായ്പകളുടെ കാര്യത്തിൽ തീർപ്പാക്കൽ പ്രക്രിയയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് വായ്പദായകർക്ക് ഏതാണ്ട് 800 ബില്യൺ രൂപ തിരിച്ചുകിട്ടുന്നതിനിടയാക്കി. ബാങ്കിങ് രംഗത്തെ സംബന്ധിച്ചിടത്തോളം പൂർവസ്ഥിതി സ്ഥാപിക്കാനുള്ള നൈസർഗികമായ കഴിവ് ക്രമേണ വർധിച്ചു വരുന്നുവെന്നതിന്റെ തെളിവായി ബാങ്കുകളുടെ ലാഭക്ഷമത അനുപാതങ്ങളിലും മൂലധന സ്ഥിതികളിലും വന്ന പുരോഗതിയെ നമുക്ക് വിലയിരുത്താം. 2018 സെപ്തംബർ അവസാനത്തിലെ കണക്കുകൾ പ്രകാരം ഭദ്രമായ നിലയുടെ സൂചനകളായി 6.7 ശതമാനത്തിൽ നിൽക്കുന്ന ടയർ 1 ലിവറേജ് റേഷ്യോയും 134.8 ശതമാനത്തിൽ നിൽക്കുന്ന ലിക്വിഡിറ്റി കവറേജ് റേഷ്യോയും നിയന്ത്രണപരമായി നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ നിലവാരത്തേക്കാളും വളരെ ഉയർന്ന നിലയിലാണ്. പ്രൊവിഷൻ കവറേജ് റേഷ്യോയും 2018 മാർച്ച് അവസാനം രേഖപ്പെടുത്തിയ 48.3 ശതമാനത്തിൽ നിന്നും ഉയർന്ന് 2018 സെപ്തംബർ അവസാനമായപ്പോഴേക്കും 52.4 ശതമാനത്തിലെത്തിയിരിക്കുന്നു. അടുത്തകാലങ്ങളിലെ നഷ്ടസാധ്യതകളുടെ പ്രതികൂലാവസ്ഥയിൽ നിന്നും ബാങ്ക് വായ്പകൾ മുക്തമായിക്കൊണ്ടിരി ക്കുകയാണ്. വാണിജ്യരംഗത്തേയ്ക്കുള്ള ധനകാര്യ വിഭവപ്രവാഹത്തിൽ ബാങ്കുകൾക്കുണ്ടായിരുന്ന മധ്യവർത്തിത്വം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. 9. ഇന്ത്യയിലെ സാമ്പത്തികഘടനയുടെ സങ്കീർണതയും, അതിന്റെ വലുപ്പത്തിലുണ്ടാകുന്ന വർധനയും കാരണമായി ബാങ്കുകളിലെ ഏകീകൃത ഭരണനിർവഹണ സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത കൂടുതലായി അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലങ്ങളിലായി കണ്ടു വരുന്ന സാമ്പത്തിക തട്ടിപ്പുകൾ ബാങ്കുകളിൽ ഭദ്രമായ ഭരണനിർവഹണ മാനദണ്ഡങ്ങൾ പുലർത്തേണ്ടുന്നതിന്റെ പ്രാധാന്യത്തിന് ഒന്നുകൂടി അടിവരയിടുകയാണ് ചെയ്യുന്നത്. സർക്കാരും, ബാങ്ക് ബോർഡ് ബ്യൂറോയും റിസർവ് ബാങ്കും ഇപ്പോൾ ബാങ്കുകളുടെ പ്രവർത്തനത്തിനായുള്ള ഒരു നിഷ്പക്ഷമായ ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിൽ വ്യാപൃതരായിരിക്ക കുയാണ്. സുതാര്യത, ഉത്തരവാദിത്തം, നൈപുണ്യം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഇത് പൊതുമേഖല ബാങ്കുകളിലെ സംഘടിതമായ ഭരണ നിർവഹണത്തിന്റെ അതിർരേഖകളെ പുനർ നിർവചിക്കാൻ ഇതിന് കഴിയണം. 10. ഉപഭോക്തൃ താത്.പര്യ സംരക്ഷണ രംഗത്ത്, പരാതി പരിഹാര മാർഗങ്ങളിലെ മികവ്, ഡിജിറ്റൽ ഇടപാടുകൾക്കായുള്ള നവരീതികളുടെ അവതരണം, ബാങ്കിടപാടുകളിലെ സൈബർ സുരക്ഷ എന്നിവയെല്ലാം സാമ്പത്തിക ഉൾച്ചേർക്കലിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും, ചെലവ് കുറഞ്ഞ രീതിയിൽ ധനകാര്യസേവനങ്ങൾ പ്രയോഗക്ഷമമായി പ്രദാനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ പണമിടപാടു രീതികൾക്ക് ആഴമേറുന്നത് അനൗപചാരിക മേഖലയ്ക്ക് സ്ഥാപന സംബന്ധിയായ ധനപരിപാലനത്തിനായി കൂടുതൽ സൗകര്യം ലഭ്യമാക്കുമെന്നും അത് സാമ്പത്തിക ഉൾച്ചേർക്കലിനെ കൂടുതൽ ശക്തമാക്കുമെന്നുമുള്ള വസ്തുത റിസർവ് ബാങ്കിന് ബോധ്യം വന്നിട്ടുണ്ട്.ഡിജിറ്റൽ പണമിടപാടുകൾ ഗാഢതരമാക്കുന്നതിനും ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക ഉൾച്ചേർക്കൽ അഭിവൃദ്ധിപ്പെടുത്തു ന്നതിനുമായുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി ഞങ്ങൾ ഈ വളരെയടുത്ത കാലത്ത് ശ്രീ നന്ദൻ നിലകേനി അധ്യക്ഷനായി ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. 11. ബാങ്കിങ് ഘടന താത്.കാലികമായ ഈ ദുർഘടഘട്ടത്തെ തടുക്കുമെന്നതും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ്ഘടനയുടെ ധനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിലെ പോരായ്മകൾ നികത്താനായി അനു കൂലമായ ഒരു മധ്യവർത്തി വേഷം കയ്യാളുന്നത് തുടർന്നു കൊണ്ടേയിരി ക്കുമെന്നതുംഉറപ്പ് വരുത്താനായി ആർബിഐയുടെ നിയന്ത്രണപരമായ നിലപാടുകൾ മുമ്പെന്നതു പോലെ തുടർന്നുകൊണ്ടു പോകുന്നതായിരിക്കും. ബാങ്കിങ് - ഇതര ധനകാര്യ മേഖല 12. ഇന്ത്യൻ ധനകാര്യ വ്യവസ്ഥയിൽ സുപ്രധാന പങ്ക് നിർവഹിക്കുന്ന മറ്റൊരു ഘടകമാണ് ബാങ്കിങ് - ഇതര ധനകാര്യ മേഖല. ബാങ്കുകൾക്ക് പരിപൂരകമായി നിൽക്കുകയും, അതോടൊപ്പം തന്നെ അവയോട് മത്സരിക്കുകയും ചെയ്യുന്ന അനന്യമായ സ്ഥിതിമൂലമാണ്. ഈ നില കൈവരുന്നത്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളുടെ സംയുക്ത ബാലൻസ് ഷീറ്റിന്റെ ഏതാണ്ട് 15 ശതമാനം വലുപ്പമുള്ള ഈ മേഖല അടുത്ത കാലത്തായി ആരോഗ്യകരമായ നിലയിൽ അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യ മേഖലയിൽ ധനം ലഭ്യമാക്കുന്നതിനുള്ള വേറിട്ട ഒരു സ്രോതസിന്റെ സാന്നിധ്യമാണ്. ഈ മേഖല കാഴ്ച വയ്ക്കുന്നത്. എന്നു വരികിലും ഈ മേഖല ഇപ്പോൾ പരീക്ഷണ ഘട്ടങ്ങളെ അഭിമുഖീകരിക്കുകയാണ്. 13. വ്യവസ്ഥിതമായി പ്രധാനപ്പെട്ട ഒരു ബാങ്കിങ് - ഇതര ധനകാര്യ കമ്പനിയിലുണ്ടാകുന്ന വായ്പ തിരിച്ചടവ് വീഴ്ച, അതിന്റെ അസംരക്ഷിത ത്വത്തെയും, പൊതുവേ ഈ മേഖലയിലെ നിയന്ത്രണപരമായ ജാഗ്രതയെയും, വിശേഷിച്ച് ആസ്തി - ബാധ്യത നിർവഹണ സംവിധാനത്തെയും ശക്തിപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകതയെയുമാണ് എടുത്തുകാട്ടുന്നത്. ബാങ്കിങ് - ഇതര ധനകാര്യ കമ്പനി (എൻബിഎഫ്‌സി) കളുടെ ആസ്തി - ബാധ്യത നിർവഹണ സംവിധാനം ശക്തിപ്പെടുത്താനും, നമ്മുടെ സമ്പദ്ഘടനയിൽ സജീവമായ ഒരു പങ്ക് വഹിക്കാൻ അവയെ പര്യാപ്തമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള എൻബിഎഫ്‌സികളിൽ ആസ്തി - ബാധ്യത നിർവഹണത്തെ ഏകോപിപ്പിക്കാനും റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നു. അടുത്ത കാലത്തുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, എൻബിഎഫ്‌സി മേഖലയ്ക്ക് അധിക ധനം ലഭ്യമാകുന്നതിനായി എൻബിഎഫ്‌സികൾക്ക് കൂടുതൽ വായ്പാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ റിസർവ് ബാങ്ക് ഇളവുകൾ അനുവദിച്ചിരുന്നു. ഇത് കൂടാതെ, വ്യവസ്ഥിതമായി പ്രധാനപ്പെട്ടതും, നിക്ഷേപങ്ങൾ സ്വീകരിക്കാത്തതുമായ ബാങ്കിങ് - ഇതര ധനകാര്യ കമ്പനികളും ഹൗസിങ് ഫിനാൻസ് കമ്പനികളും പുറപ്പെടുവിക്കുന്ന ബോണ്ടുകൾക്ക് ഭാഗികമായ വായ്പാ വർധന അനുവദിക്കാനായി ബാങ്കുകൾക്ക് അനുവാദം നൽകിയിട്ടുമുണ്ട്. ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിങ് കൂട്ടുവാനും, ബോണ്ട് വിപണിയിൽ നിന്നും കൂടുതൽ അനുകൂലമായ വ്യവസ്ഥകളിൻ മേൽ പണം ലഭ്യമാക്കുന്നതിന് കമ്പനികളെ പര്യാപ്തമാക്കുവാനും ഈ നടപടി സഹായകരമാകും. തൃപ്തികരമാം വിധം ക്രമീകരിക്കപ്പെട്ടതും, തൃപ്തികരമാം വിധം പ്രവർത്തിക്കുന്നതും ഊർജസ്വലവുമായ ഒരു എൻബിഎഫ്‌സി മേഖലാ വളർത്തിയെടുക്കുന്നതിന് ഞങ്ങൾക്ക് അതിയായ താത്.പര്യമുണ്ട്. ബാഹ്യമേഖല 14. അന്തർദേശീയ ക്രൂഡോയിൽ വിലകളുടെ ദൃഢീകരണവും ആഗോള ആവശ്യകതാസ്ഥിതിഗതികളിലെ അനിശ്ചിതത്വവും കാരണമായി കയറ്റുമതി - ഇറക്കുമതി വിലസൂചികകളിൽ നഷ്ടങ്ങളുണ്ടായെങ്കിൽക്കൂടിയും അടുത്ത കാലത്ത് ഇന്ത്യയുടെ ബാഹ്യമേഖല മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന നിലയിൽ തുടരുക തന്നെയായിരുന്നു. 2013 - 14 സാമ്പത്തിക വർഷം മുതൽക്ക് കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ട് ശതമാനത്തിൽ താഴെയായിരുന്നു - ഉയർന്ന ക്രൂഡോയിൽ വിലകൾ പ്രതിബിംബിക്കും വിധത്തിൽ 2018 - 19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അത് 2.7 ശതമാനമായി ഉയർന്നെങ്കിൽക്കൂടിയും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കറന്റ് അക്കൗണ്ട് കമ്മി പരിമിതത്വം പാലിക്കുന്നുണ്ട്. നേരിട്ടുള്ള വിദേശ പ്രത്യക്ഷ മൂലധന നിക്ഷേപ പ്രവാഹം കരുത്തുള്ളതുമാണ്. ആഭ്യന്തര മൂലധന വിപണിയിൽ വിദേശ പോർട്ട്.ഫോളിയോ നിക്ഷേപത്തിന്റെ ബഹിർപ്രവാഹം ദൃശ്യമായെങ്കിൽ ക്കൂടിയും, ശക്തമായ വിദേശപ്രത്യക്ഷ മൂലധനത്തിന്റെ വരവും വിദേശനാണ്യ കരുതൽ ശേഖരത്തിലെ വർധനവും നിമിത്തം ഇന്ത്യക്ക് തന്റെ വിദേശ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു. 15. ചില വികസിത രാജ്യങ്ങൾ അവരുടെ ധനനയം ക്രമാനുസരമാക്കുന്ന ശ്രമത്തിലായതിനാൽ, ഇന്ത്യയുൾപ്പെടെയുള്ള എമർജിങ് മാർക്കറ്റ് ഇക്കോണമികളിൽ നിന്നും വ്യത്യസ്തമായി ഒരു ആഗോള പോർട്ട്‌ഫോളിയോ പുനർ താരതമ്യ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയുടെ ബാഹ്യമേഖലയിൽ പ്രത്യാഘാതങ്ങളുളവാക്കുന്ന മറ്റൊരു ഘടകം ബ്രെക്‌സിറ്റിനെ കേന്ദ്രീകരിച്ച് അടുത്ത കാലത്തുണ്ടായ സംഭവപരിണാമങ്ങളാണ്. ബ്രിട്ടണുമായും യൂറോപ്യൻ യൂണിയനുമായും ശക്തമായ വ്യാപാര - മുതൽമുടക്ക് ബന്ധങ്ങൾ പുലർത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം തത്.ഫലമായി. നയപരമായ വെല്ലുവിളികളുണ്ട്. നമ്മുടെ മുന്നിലുള്ള വെല്ലുവിളികളെയും അവസരങ്ങളെയും ശ്രദ്ധാപൂർവം തൂക്കിനോക്കി ഉചിതമായ നയരൂപീകരണങ്ങൾ നാം നടത്തുന്നതായിരിക്കും. 16. ബാഹ്യമേഖലയുമായി ബന്ധപ്പെട്ട നയപരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം, വിദേശപ്രത്യക്ഷ മൂലധനനിക്ഷേപത്തിനായി മേഖല തിരിച്ചുള്ള മാനദണ്ഡങ്ങളിൽ പടിപടിയായി അയവ് വരുത്തിയിട്ടുണ്ട്. ഇപ്പോൾ ചുരുക്കം ചില നിരോധിത മേഖലകളെ ഒഴിവാക്കിയാൽ, എല്ലാ മേഖലകളിലും 100 ശതമാനം എഫ്.ഡിഐ അനുവദിച്ചിരിക്കുകയാണ്. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് ഇല്ലാതാക്കിക്കൊണ്ടും, വ്യത്യസ്ത നടപടിക്രമങ്ങളെ യുക്തിസഹമാക്കിക്കൊണ്ടും, കേന്ദ്ര സർക്കാരിൽ നിന്നും സമ്മതപത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു ഏകജാലക സമ്പ്രദായമായി ഇ-ബിസ്‌പോർട്ടൽ ആരംഭിച്ചു കൊണ്ടും, ഭരണ നിർവഹണം കൂടുതൽ ഫലദായകമാക്കാനുള്ള പ്രാപ്തി കൈവരിക്കാനായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടും, വിദേശപ്രത്യക്ഷ മൂലധന നിക്ഷേപ നയമേഖല സുഗമമാക്കുന്ന പ്രവർത്തനത്തിന് അടുത്ത കാലത്ത് ഊന്നൽ നൽകിയിരിക്കുന്നു. ബിസിനസ് നടത്തിക്കൊണ്ടു പോകുന്നതിനുള്ള സൗകര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ കമ്പനികളുടെ ബാഹ്യ വ്യാപാര കടംവാങ്ങലുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് ഞങ്ങൾ ശ്രദ്ധേയമാം വിധം യുക്തി സഹമാക്കുകയും ഉദാരവത്.കരിക്കുകയും കൂടി ചെയ്തിട്ടുണ്ട്. ഈ പരിഷ്കാരങ്ങളുടെയും സുസ്ഥിരമായ ആഭ്യന്തര സ്ഥൂലസാമ്പത്തിക പരിസ്ഥിതി യുടെയും മുഴുവൻ പ്രഭാവവും വരുംവർഷങ്ങളിൽ സഫലമാകുന്നതാണ്. യഥാർഥത്തിൽ ഇന്ത്യയിലേക്കുള്ള എഫ്.ഡിഐ പ്രവാഹം 2017 - 18 ചരിത്രത്തി ലാദ്യമായി 61 ബില്യൺ യു എസ് ഡോളറായി ഉയർന്നിരുന്നു. 17. മാത്രവുമല്ല, വിദേശകടവും ജിഡിപി-യും തമ്മിലുള്ള അനുപാതം 2013 മാർച്ച് അവസാനത്തിൽ 22.4 ശതമാനമായിരുന്നത് 2018 സെപ്തംബർ അവസാനമായ പ്പോഴേയ്ക്കും 20.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ രൂപ കടുത്ത സമ്മർദ്ദത്തിലായിരുന്ന 2013 മദ്ധ്യകാലത്തെ അപേക്ഷിച്ച്, മറ്റ് ബാഹ്യ സൂചകങ്ങളായ ഇറക്കുമതി സംരക്ഷണം, ഹൃസ്വകാല കടം എന്നിവയും കരുതൽ ധനവും തമ്മിലുളള അനുപാതവും എന്നിവയും ഭേദപ്പെട്ട നിലയിലായിരുന്നു. (പട്ടിക കാണുക) വെല്ലുവിളികളും വീക്ഷണഗതിയും 18. മധ്യ-ദീർഘ കാലയളവിൽ ലോകത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. നിരവധി ആഗോള ഏജൻസികൾ നടത്തിയ വളർച്ച സംബന്ധമായ ആകൃതി രേഖാ ചിത്രങ്ങളിൽ ഇന്ത്യയെ ജി-20 രാജ്യങ്ങൾക്കിടയിൽ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. മദ്ധ്യകാലയളവിൽ ഐഎംഎഫ്-ഉം ലോക ബാങ്കും ഇന്ത്യയുടെ വാർഷിക വളർച്ച 7.5 ശതമാനത്തിനടുത്ത് വരുമെന്ന് കണക്കാക്കിയിരിക്കുന്നു. മൂലധന നിക്ഷേപം, സ്വകാര്യ ഉപഭോഗം എന്നിവയുടെ പ്രചോദനത്താൽ ഇപ്പോൾ വളർച്ച ഏറെ സ്ഥിരമായി നിലനിൽക്കാനാണ് സാധ്യത. ഏറ്റവുമൊടുവിലായി പുറത്ത് വന്നിരിക്കുന്ന ദേശീയ കണക്കുകൾ സൂചിപ്പിക്കുന്നത്, മുതൽമുടക്ക് പ്രവർത്തനങ്ങൾ 2017-18 കാലത്തെ 7.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2018-19 കാലത്ത് 12.2 ശതമാനമായി ദ്രുതഗതിയിൽ നീങ്ങിയിരിക്കുന്നുവെന്നാണ്. അടുത്ത കാലത്ത് നടപ്പിലാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങുമ്പോഴേക്കും മുതൽ മുടക്ക് പ്രവർത്തനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 19. മുന്നോട്ട് നീങ്ങുമ്പോൾ, ആഭ്യന്തരമായ സ്ഥൂല സാമ്പത്തിക സ്ഥിരതയും ധനകാര്യസ്ഥിരതയും നിലനിർത്തേണ്ടുന്നതിനാണ് മുന്തിയ മുൻഗണന നൽകേണ്ടത്. വിശേഷിച്ചും കടുത്ത അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ നിറഞ്ഞ ആഗോള പരിസ്ഥിതിയിൽ, ആഗോള വളർച്ചയും വ്യാപാരവും മുതൽ മുടക്കും താഴോട്ട് പോകുന്നുവെന്ന ആശങ്ക ഉയർന്നിരിക്കുന്നുവെന്ന് മാത്രമല്ല, ആഗോള പലിശ നിരക്കുകളിലെ വർധന മൂലമായി, വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ അതിന്റെ അനന്തരഫലങ്ങൾ അത്യധികമായിരിക്കുകയും കൂടി ചെയ്യും. ഈ സാഹചര്യത്തിൽ വരും നാളുകളിൽ നമ്മുടെ ആഭ്യന്തര സമ്പദ്ഘടനയും ധനകാര്യ വിപണികളും അഭിമുഖീകരിക്കുവാൻ പോകുന്ന, ആഗോള വിപണിയിലെ കോളിളക്കത്തിൽ നിന്നും പെട്ടെന്നുണ്ടാകുന്ന താത്.കാലിക രോഗാവസ്ഥയെ അതിജീവിക്കുവാൻ നാം സ്വയം സജ്ജരാകേണ്ടതുണ്ട്. അത്തരമൊരു പരിസ്ഥിതിയിൽ, ആഭ്യന്തര സ്ഥൂലസാമ്പത്തിക നയത്തിന്റെ ചട്ടക്കൂടിന്റെ ഭദ്രതയ്ക്കായി ധനകാര്യപരമായ മേൽനോട്ടവും നിയന്ത്രണവും പിൻബലമേകേണ്ടതാണ്. 20. വർത്തമാനകാലത്ത് ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന നയപരമായ മുഖ്യവെല്ലു വിളികൾ ഏതൊക്കെയെന്ന് ഞാൻ എടുത്തു പറഞ്ഞുകൊള്ളട്ടെ. (എ) വിലക്കയറ്റം നേരത്തേ ചർച്ച ചെയ്തപോലെ, ഭക്ഷ്യ-ഊർജമേഖലയിലെ വിലക്കയറ്റം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായിപരിമിതപ്പെട്ടിരിക്കുന്നുവെങ്കിൽ ക്കൂടിയും, ഭക്ഷ്യം, ഇന്ധനം എന്നിവയിലെ വിലക്കയറ്റം, രണ്ടിലുമൊഴി കെയുള്ള വിലക്കയറ്റം എന്നിവ ഈ വർഷത്തിൽ വ്യാപകമായ വിചലനങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 2018 ഒക്ടോബർ മുതൽക്ക് ഭക്ഷ്യവിലക്കയറ്റം നിർവീര്യമായിത്തീർന്നപ്പോൾ ഇന്ധന വിലക്കയറ്റം അത്യധികം ചഞ്ചലമാകുകയും, ഭക്ഷ്യം, ഇന്ധനം എന്നിവയൊഴിച്ചുള്ള വസ്തുക്കളുടെ വിലക്കയറ്റം 6 ശതമാനത്തിനോടടുത്ത് ചുറ്റിപ്പറ്റി നിൽക്കുകയുമാണ്. പ്രധാനപ്പെട്ട ഉപഭോഗ വസ്തുക്കളിലാകമാനമുള്ള വിലക്കയറ്റത്തിലെ വ്യാപകമായ വിചലനങ്ങളും ചാഞ്ചല്യങ്ങളും വിലക്കയറ്റത്തെക്കുറിച്ചുള്ള മൂല്യനിർണ്ണ യത്തിന് വെല്ലുവിളികളുയർത്തുകയാണ്. അയവുള്ള വിലക്കയറ്റത്തെ ലക്ഷ്യമാക്കിയുള്ള ഒരു രൂപഘടനയ്ക്ക് കീഴിൽ വിലക്കയറ്റത്തിന്റെയും വളർച്ചയുടെയും ബാഹ്യാർത്ഥങ്ങളെ സന്തുലിതമാക്കുന്നതിന് പുതുതായി ലഭിക്കുന്ന ഓരോ വിവരത്തെയും ശ്രദ്ധാപൂർവ്വം അപഗ്രഥിക്കേണ്ട ആവശ്യമുണ്ട്. (ബി) സാമ്പത്തിക മേഖല
(സി) ബാഹ്യമേഖല
21. വളർച്ചാ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട്, വിലസ്ഥിരത നില നിർത്തുവാനുള്ള നിയോഗം ഏറ്റെടുത്തുകൊണ്ട് ധനപരമായ അധികാര കേന്ദ്രം എന്ന നിലയിലും ബാങ്കിങ് മേഖലയുടെയും പണമിടപാട് സംവിധാനങ്ങളുടെയും നിയന്താവും മേൽനോട്ടക്കാരനും എന്ന നിലയിലും ഞങ്ങളുടെ കർത്തവ്യം നിറവേറ്റാൻ ആർബിഐ യിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് ഞാൻ ഉപസംഹരിച്ചു കൊള്ളട്ടെ.സാമ്പത്തിക സ്ഥിരത നില നിർത്താനും, സ്ഥായിയായതും കരുത്തുള്ളതുമായവളർച്ചയ്ക്കാവശ്യമായ സൗകര്യങ്ങളൊ രുക്കാനും ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും. 22. 2018 ഡിസംബറിൽ ഞാൻ റിസർവ് ബാങ്കിൽ പദവിയേറ്റെടുക്കുമെന്ന് തീർത്തും ഒരു സൂചനയുമില്ലാതിരുന്ന 2018 ഒക്ടോബറിൽ ഞാൻ ഇപ്രകാരം ട്വീറ്റ് ചെയ്തിരുന്നു : 'വർത്തമാന ദശാസന്ധിയിൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾക്ക് വളരെ നിർണ്ണായകമായ ഒരു പങ്കാണ് വഹിക്കാനുള്ളത്. സ്ഥിതി വിശേഷത്തെ പരിശോധിക്കുകയെന്നതും ഗ്രഹിക്കുകയെന്നതും, അവയുടെ ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാനായി ഖണ്ഡിതമായ നടപടികൾ കൈക്കൊള്ളുകയെന്നതുമാണ് വെല്ലുവിളി' ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണർ എന്ന നിലയിൽ ഈ തത്ത്വങ്ങൾക്ക നുസൃതമായി പ്രവർത്തിക്കാൻ ഞാൻ പരിശ്രമിക്കുന്നതായിരിക്കും. നിങ്ങൾക്ക് നന്ദി. |