RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78513895

സെൻട്രൽ ഇൻഫോർമേഷൻ സിസ്റ്റം ഫോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ പ്രകാരം ബാങ്ക്/ബ്രാഞ്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള പ്രൊഫോർമ പുതുക്കൽ

ആർബി.ഐ/2019-20/81
ഡിസിബിആർബിപിഡി.(പിസിബി/ആർസിബി) സർക്കുലർ നം.04/07.01.000/2019-20

ഓക്‌ടോബർ 11, 2019

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ,
എല്ലാ പ്രൈമറി (അർബൻ) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ/
എല്ലാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ/
എല്ലാ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ

മാഡം/പ്രിയപ്പെട്ട സർ,

സെൻട്രൽ ഇൻഫോർമേഷൻ സിസ്റ്റം ഫോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ പ്രകാരം ബാങ്ക്/ബ്രാഞ്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള പ്രൊഫോർമ പുതുക്കൽ

ബ്രാഞ്ച് ബാങ്കിങ് സ്ഥിതിവിവരക്കണക്ക്- പാദവർഷറിട്ടേണുകളുടെ സമർപ്പണം - പ്രൊഫോർമ 1 ഉം 11 ഉം പുതുക്കൽ എന്നീ വിഷയത്തിൽമേൽ 2007 മെയ് 09-ാം തീയതിയിലെ യുബിഡി.സിഒ. എൽ.എസ്. സർക്കുലർ നം/43/07/01.000/2006-2007, 2005 ജൂലൈ 06-ാം തീയതിയിലെ ആർ.പി.സി.ഡി. സിഒ.ആർ എഫ്.നം. ബിസി.9/07-06-00/2005-06 എന്നീ സർക്കുലറുകൾ ദയവായി പരിശോധിക്കുക.

2. ഭാരതത്തിലെ എല്ലാ ബാങ്ക് ശാഖകൾ/ഓഫീസുകൾ/നോൺ അഡ്മിനിസ്‌ട്രേറ്റീവ്‌ലി ഇൻഡിപെൻഡന്റ് ഓഫീസുകൾ (എൻഎഐഒ-കൾ)/കസ്റ്റമർ സർവീസ് പോയിന്റുകൾ (സിഎസ്്പി - കൾ) എന്നിവയുടെ ഒരു ഡയറക്ടറി റിസർവ് ബാങ്ക് സൂക്ഷിക്കുന്നുണ്ട്. (ഇത് മാസ്റ്റർ ഓഫീസ് ഫയൽ' (എംഒഎഫ്) സിസ്റ്റം എന്നറിയപ്പെടുന്നു). ബാങ്കുകൾ ഇ-മെയിൽ മാർഗം സമർപ്പിക്കുന്ന പ്രൊഫോർമ-I, പ്രൊഫോർമ-II എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ഡയറക്ടറി അതത് കാലത്ത് പുതുക്കാറുണ്ട്. ഈ സിസ്റ്റം ബാങ്ക് ശാഖകൾ/ഓഫീസുകൾ/എൻഎഐഒ-കൾ സിഎസ്്പി-കൾ എന്നിവയ്ക്ക് ബേസിക് സ്റ്റാറ്റിസ്റ്റിക്കൽ റിട്ടേൺ (ബിഎസ്ആർ) കോഡ്/ഓതറൈസ്ഡ് ഡീലർ (എഡി) കോഡ് എന്നിവ നിശ്ചയിച്ചു നൽകുന്നു.

3. ബാങ്ക് ലൈസൻസിങ്, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവ സംബന്ധമായ നയങ്ങൾക്കും അതോടൊപ്പം കൂടുതലായ വ്യാപ്തി/രൂപങ്ങൾ എന്നിവ ഉൾക്കൊള്ളാനുള്ള ആവശ്യകതകൾക്കനുസരണമായി, സെൻട്രൽ ഇൻഫോർമേഷൻ സിസ്റ്റം ഫോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ (സി.ഐഎസ്ബി.ഐ) (https://cisbi.rbi.org.in) എന്ന പേരിൽ വെബ്‌സൈറ്റിൽ വിന്യസിച്ചിട്ടുണ്ട്. എംഒഎഫ് സിസ്റ്റത്തിന്റെ പൈതൃകത്തിന് പകരമായാണ് ഇത്.

4. പുതിയ സിസ്റ്റമനസരിച്ച് എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഇ-മെയിൽ മാർഗം പ്രൊഫോർമ-1 ഉം പ്രൊഫോർമ-2 ഉം പ്രത്യേകം സമർപ്പിച്ചിരുന്ന മുൻകാല രീതിയ്ക്ക് പകരമായി സിഐഎസ്ബിഐ പോർട്ടലിൽ ഓൺലൈൻ മാർഗം ഒരൊറ്റ പ്രൊഫോർമ (അനുബന്ധം-1) യിൽ സമർപ്പിക്കേണ്ടതാണ്. പുതിയ പ്രൊഫോർമ ഓൺലൈൻ മാർഗം സമർപ്പിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങൾ അനുബന്ധം-II - ൽ നൽകിയിരിക്കുന്നു. ബാങ്കുകൾ നൽകിയിരുന്ന എല്ലാ പഴയകാല വിവരങ്ങളും സിഐഎസ്ബിഐ-യിലേക്ക് മാറ്റിയിട്ടുണ്ട്. അധികമായിട്ടുള്ള വിവരങ്ങൾ ഇനിമേൽ സിഐഎസ്ബിഐ-യിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. സിഐഎസ്ബിഐ പോർട്ടലിൽ പ്രസക്തമായ സർക്കുലറുകൾ, യൂസർ മാന്വലുകൾ മറ്റ് പ്രസക്തരേഖകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

5. വിവരങ്ങൾ സിഐഎസ്ബിഐ-യിൽ സമർപ്പിക്കുന്നതിനാവശ്യമായ ലോഗിൻ അധികാര പത്രങ്ങൾ നോഡൽ ഓഫീസർമാർക്ക് റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. സിഐഎസ്ബിഐ യിലേക്ക് പ്രവേശനമാർഗം ലഭിക്കുവാൻ mofbsd@rbi.org.in - യിൽ ഇ-മെയിൽ മാർഗം അഭ്യർത്ഥിച്ചാലും മതിയാകുന്നതാണ്. അനുബന്ധം III ൽ നൽകിയിരിക്കുന്ന മാർഗനിർദേശ രേഖകൾ പ്രകാരം ബാങ്കുകൾ സിഐഎസ്ബിഐ പോർട്ടലിൽ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. തുടർന്ന് സാധുത ഉറപ്പാക്കിയതിനുശേഷം സിഐഎസ്ബിഐ ബാങ്ക് ശാഖ/ഓഫീസ്/എൻഎഐഒ/സിഎസ്്പി എന്നീ കോഡുകൾ നിശ്ചയിച്ചു നൽകും. സ്ഥിതിയിൽ എന്തെങ്കിലും മാറ്റം വരുന്നപക്ഷം ബാങ്കുകൾ പ്രസക്തമായ ഭാഗം ചിട്ടപ്പെടുത്തിയാൽ മതിയാകും. ബാങ്ക് ശാഖകൾ/ഓഫീസുകൾ/എൻഎഐഒകൾ/സിഎസ്്പി-കൾ എന്നിവയുടെ, തുറക്കൽ, അടച്ചുപൂട്ടൽ, സ്ഥലം മാറ്റി സ്ഥാപിക്കൽ, ലയനം, രൂപമാറ്റം എന്നിവ സിഐഎസ്ബിഐ പോർട്ടൽ മുഖേന ഓൺലൈനായി എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഉടൻ തന്നെ, എന്തായാലും, ഒരാഴ്ചയിലധികം വൈകാതെ സമർപ്പിക്കേണ്ടതാണ്.

6. സിഐഎസ്ബിഐ-യിലെ വിവരങ്ങളുടെ പിഴയില്ലായ്മ ഉറപ്പ് വരുത്താനായി ഓരോ മാസത്തിന്റെയും അവസാനത്തെ ആഴ്ചയിൽ തലേമാസത്തിന്റെ അവസാന ദിവസത്തിലെ സ്ഥിതിയെ സംബന്ധിച്ച് ബാങ്കുകൾ ഒരു നിൽ റിപ്പോർട്ട്' സിഐഎസ്ബിഐ-യിൽ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതോടൊപ്പം പ്രവർത്തനം നടത്തുന്ന ശാഖകൾ, ഓഫീസുകൾ, എൻഎഐഒ-കൾ, സിഎസ്പികൾ എന്നിവയുടെ ആകെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. വിവരങ്ങളുടെ കൃത്യത ഉറപ്പിച്ചുതിനുശേഷം ഇത് സിഐഎസ്ബിഐ-യിലൂടെ സമർപ്പിക്കേണ്ടതാണ്. ബാങ്കുകൾക്ക്, അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രാപ്യമാക്കാനും/ഡൗൺലോഡ് ചെയ്യുവാനുമുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്.

7. സിഐഎസ്ബിഐ-യ്ക്ക് ബാങ്ക്-തല സമ്പൂർണ വിവരങ്ങളും (ഉദാഹരണത്തിന്, ബാങ്ക് കാറ്റഗറി, ബാങ്ക് ഗ്രൂപ്പ്, ബാങ്ക് കോഡ്, ലഭിച്ച ലൈസൻസിന്റെ ഇനം, രജിസ്‌ട്രേഷൻ വിവരങ്ങൾ, പ്രവർത്തനപ്രദേശം, ഓഫീസുകളുടെ മേൽവിലാസം, മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടുന്നതിന്റെ വിശദവിവരങ്ങൾ മുതലായവ), അതത് കാലത്തെ മാറ്റങ്ങളുടെ ചരിത്രവും രേഖപ്പെടുത്തി സൂക്ഷിക്കുവാനുള്ള സൗകര്യവും കൂടി ലഭ്യമാണ്. സിസ്റ്റത്തിലേക്ക് ആദ്യ തവണ പ്രാപ്യത ലഭിച്ചതിനുശേഷം എല്ലാ കോളങ്ങളിലും ശരിയായതും പുതുക്കിയതുമായ ബാങ്ക് തല വിവരങ്ങളാണ് രേഖപ്പെടുത്തുന്നതെന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. ഈ കോളങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്താനും അവ പുതുക്കുവാനുമുള്ള അവകാശങ്ങൾ ബാങ്കുകൾക്ക് ലഭ്യമായിരിക്കും. സിഐഎസ്ബിഐ പോർട്ടലിൽ വിവരങ്ങളുടെ പ്രാരംഭസമർപ്പണത്തിനുശേഷം, 'കൃത്യമായതും പുതുക്കിയതുമായ ബാങ്ക്-തല വിവരങ്ങൾ സിഐഎസ്ബിഐ -യിൽ സമർപ്പിച്ചിരിക്കുന്നു' എന്ന ഒരു ഒറ്റത്തവണ സ്ഥിരീകരണം ഈ സർക്കുലർ പുറപ്പെടുവിച്ചു കഴിഞ്ഞ് ഒരു മാസത്തിനകം ബാങ്കുകൾ അവയുടെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൂപ്പർ വിഷൻ റീജിയണൽ ഓഫീസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്. ബാങ്ക് തല വിവരങ്ങളിൽ പിന്നീട് എന്തെങ്കിലും മാറ്റങ്ങൾ വരികയാണെങ്കിൽ അവ സിഐഎസ്ബിഐ പോർട്ടലിൽ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബാങ്കുകൾ അടിയന്തരമായി സമർപ്പിക്കേണ്ടതാണ്.

8. ഈ നിർദേശങ്ങൾ പരാമർശവിഷയത്തിൽ ഇതുവരേയ്ക്കും പുറപ്പെടുവിച്ചിരുന്ന എല്ലാ നിർദേശങ്ങളെയും അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിക്കുന്നവയാണ്.

നിങ്ങളുടെ വിശ്വസ്തതയുള്ള

(മാലാ സിൻഹ)
ജനറൽ മാനേജർ-ഇൻ-ചാർജ്‌


അനുബന്ധം - 3

സിഐഎസ് ബിഐ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കായുള്ള മാർഗനിർദ്ദേശ രേഖകൾ

1. ആർബിഐ യുടെ നിയന്ത്രണാധികാരമുള്ള വകുപ്പുകൾ (അതായത്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ബാങ്കിങ് റഗുലേഷൻസ് (ഡിബിആർ), ഡിപ്പാർട്ട്‌മെന്റ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് റഗുലേഷൻസ് (ഡിസിബിആർ) എന്നിവ ശാഖകൾക്ക് അധികാരം നൽകികൊണ്ട് പുറപ്പെടുവിച്ച നിലവിലുള്ള സർക്കുലറുകൾ അനുസരിച്ച് ബാങ്കുകൾ റിപ്പോർട്ട് ചെയ്യും പ്രകാരമുള്ള എല്ലാ ബാങ്ക് ശാഖകളുടെയും/ഓഫീസുകളുടെയും തദ്ദേശീയവും വാണിജ്യപരവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ സൂക്ഷിക്കുവാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാസ്റ്റർ ഓഫീസ് ഫയൽ (എംഒഎഫ്) സമ്പ്രദായം ഉപയോഗിച്ചുവരുന്നു. ബേസിക് സ്റ്റാറ്റിസ്റ്റിക്കൽ റിട്ടേൺ (ബിഎസ്ആർ) കോഡുകൾ (പാർട്ട്-I & പാർട്ട്-II) എംഒഎഫ് സമ്പ്രദായം വഴിയാണ് അനുവദിച്ചു കൊടുക്കുന്നത്.

2. ബ്രാഞ്ചുകൾക്ക് ലൈസൻസ് നൽകുന്ന രീതിയുടെയും സാമ്പത്തിക ഉൾച്ചേർക്കൽ നയങ്ങളുടെയും, ഒപ്പം തന്നെ സുനിശ്ചിതമായ ഒരു മാർഗത്തിൽ അധികമായ മാനങ്ങളും/സവിശേഷതകളും ഉൾപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകതയ്ക്കുമനുസരണമായി എംഒഎഫ് സമ്പ്രദായത്തിന് പകരം വയ്ക്കാനായി പുതിയ ഒരു വെബ്-അധിഷ്ഠിത 'സെൻട്രൽ ഇൻഫർമേഷൻ സിസ്റ്റം ഫോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചർ (സിഐഎസ്ബിഐ)’ നിലവിൽ വന്നിട്ടുണ്ട്. ഭാരതീയ റിസർവ് ബാങ്കിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് (ഡിഎസ്‌ഐഎം) - ലെ ബാങ്ക് ബ്രാഞ്ച് സ്റ്റാറ്റിസ്റ്റിക്‌സ് ഡിവിഷൻ (ബിബിഎസ്ഡി) ആയിരിക്കും സിഐഎസ്ബിഐ-യുടെ നോഡൽ യൂണിറ്റായി പ്രവർത്തിക്കുക. മറ്റ് ആർബിഐ ഡിപ്പാർട്ട്‌മെന്റുകൾ, ബാങ്കുകൾ, ഇതര ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവയുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണ് ബിബിഎസ്ഡി ചെയ്യുക.

3. പുതിയ സമ്പ്രദായത്തിൽ കീഴിൽ ബാങ്ക്, ശാഖകൾ, ഓഫീസ്, എൻഎഐഒ, മറ്റ് സ്ഥിരമായ കസ്റ്റമർ സർവീസ് പോയിന്റുകൾ (സിഎസ്പി) (ഉദാ: എടിഎം മുതലായവ) എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഐഎസ്ബിഐ - യിൽ സമർപ്പിക്കേണ്ടതാണ്. സിഐഎസ്ബിഐ - യിലേക്ക് പ്രവേശനം ലഭിക്കുന്നതിലേയ്ക്ക് ഓരോ ബാങ്കിനും രണ്ട് തരത്തിലുള്ള യൂസർ ഐഡി നിശ്ചയിച്ച് നൽകിയിരിക്കുന്നു. (i) 'ബാങ്ക് അഡ്മിൽ ഐഡി' യും (ii) 'ബാങ്ക് യൂസർ ഐഡി' യും ആർബിഐ (ഡിഎസ്‌ഐഎം-ബിബിഎസ്ഡി) ഓരോ ബാങ്കിനും വേണ്ടി ഒരു ഒറ്റ 'ബാങ്ക് അഡ്മിൻ ഐഡി' സൃഷ്ടിക്കുകയും ഈ ബാങ്കുകൾ അവയുടെ മുറയ്ക്ക് ബഹുവിധ 'ബാങ്ക് യൂസർ ഐഡി - കൾ സൃഷ്ടിക്കുകയും ചെയ്യും. ബാങ്കുകൾക്ക് അവയുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ 'ബാങ്ക് അഡ്മിൻ ഐഡി' ഉപയോഗിച്ച് അതത് കാലത്ത് പുതുക്കി സമർപ്പിക്കാനും പുതിയ ശാഖകൾ/ഓഫീസുകൾ/എൻഎഐഒ - കൾ/സിഎസ്്പി-കൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനോ, അല്ലെങ്കിൽ രണ്ട് ഐഡി - കളും ഉപയോഗിച്ച് നിലവിലുള്ള ശാഖകൾ/ഓഫീസുകൾ/എൻഎഐഒ - കൾ/സിഎസ്്പി-കൾ എന്നിവയുടെ പദവി/മേൽവിലാസം, അടച്ചുപൂട്ടൽ/ലയനം/പരിവർത്തനം/സ്ഥലംമാറ്റം/പദവി ഉയർത്തൽ മുതലായവ റിപ്പോർട്ട് ചെയ്യാനോ കഴിയുന്നതാണ്. എന്നാൽ, 'ബാങ്ക് അഡ്മിൻ ഐഡി' (മറിച്ച്, 'ബാങ്ക് യൂസർ ഐഡി അല്ല) മാത്രം ഉപയോഗിച്ച് മാത്രമേ ബാങ്കുകൾക്ക് അവയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ.

4. മുകളിൽ പ്രസ്താവിക്കപ്പെട്ട വിവരങ്ങൾ എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളും സിഐഎസ്ബിഐ-യിൽ സമർപ്പിക്കേണ്ടതാണ്. ആർബിഐ അവ സാധുവാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യും. 'ബാങ്ക് അഡ്മിൻ ഐഡി' ലഭിക്കാനായി ഒരു ബാങ്ക് അതിന്റെ അംഗീകൃത ഇ-മെയിൽ ഐഡി നൽകുകയും തുടർന്ന് ആർബിഐ (ഡിഎസ്‌ഐഎം- ബിബിഎസ്ഡി) 'ബാങ്ക് അഡ്മിൻ ഐഡി'യും അതിന്റെ പാസ്‌വേഡും രണ്ട് വ്യത്യസ്ത ഇ-മെയിൽ സന്ദേശങ്ങളിലൂടെ അയച്ചു കൊടുക്കുകയും ചെയ്യും. സിഐഎസ്ബി- യിലേക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനായി പ്രവേശനം തേടുന്ന ഒരു പുതിയ ബാങ്ക്, ആർബിഐ (ഡിഎസ്‌ഐഎം - ബിബിഎസ്ഡി) യുമായി ബന്ധപ്പെടേണ്ടതും ബാങ്കിന്റെ നോഡൽ വ്യക്തിയുടെ വിശദവിവരങ്ങൾ, ലോഗിൻ സാക്ഷ്യപത്രങ്ങൾ ലഭിക്കാനായി ഒരു ഇ-മെയിൽ ഐഡി, താഴെ വിവരിക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു അപേക്ഷ അയച്ചു കൊടുക്കുകയും ചെയ്യേണ്ടതാണ്.

(എ) രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്/സെൻട്രൽ രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ.

(ബി) ബാങ്കിങ് ബിസിനസ് നടത്തുവാനായി ആർബിഐ-യിൽ നിന്നും ലഭിച്ച ലൈസൻസ്/അധികാര പത്രം.

(സി) ഇന്ത്യയിൽ ബിസിനസ് ആരംഭിച്ച വിവരം അറിയിക്കുന്ന ഒരു കത്ത്.

(ഡി) ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച് ആർബിഐ പുറപ്പെടുവിച്ച പത്രക്കുറിപ്പ്

(ഇ) രജിസ്റ്റർ ചെയ്ത ബൈലോകളുടെ ഒരു പകർപ്പ്

5. മുകളിൽ പ്രസ്താവിക്കപ്പെട്ട പ്രമാണങ്ങളെ അടിസ്ഥാനമാക്കി സിസ്റ്റത്തിൽ 'അടിസ്ഥാന വിവരങ്ങൾ' പൂരിപ്പിച്ചുകൊണ്ട് ബാങ്കിന്റെ ഒരു അക്കൗണ്ട് ആർബിഐ (ഡിഎസ്‌ഐഎം - ബിബിഎസ്ഡി) സിഐഎസ്ബിഐ സിസ്റ്റത്തിൽ തുറക്കുന്നതായിരിക്കും.

6. 'ബാങ്ക് അഡ്മിൻ ഐഡി' സിസ്റ്റം രൂപവത്കരിക്കുകയും സ്വയമേവ 'ബാങ്ക് അഡ്മിൻ ഐഡി' യും അതിന്റെ പാസ്‌വേഡും ബാങ്കിന്റെ അംഗീകൃത ഇ-മെയിൽ ഐഡി - യിലേക്ക് പ്രത്യേകം പ്രത്യേകം അയച്ചുകൊടുത്ത് അറിയിക്കുകയും ചെ യ്യുന്നതാണ്.

7. ബാങ്ക് അതിന് നിശ്ചയിച്ചു നൽകിയിട്ടുള്ള 'ബാങ്ക് അഡ്മിൻ ഐഡി' ഉപയോഗിച്ചുകൊണ്ട് സിഐഎസ്ബിഐ പോർട്ടലിൽ ലോഗിൻ ചെയ്യണം. ആദ്യം ലോഗിൻ ചെയ്യുമ്പോൾത്തന്നെ നിശ്ചയിച്ചു നൽകിയിട്ടുള്ള പാസ്‌വേഡ് മാറ്റണം.

8. ബാങ്ക് അതിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങൾ പൂരിപ്പിക്കുകയും സിഐഎസ്ബിഐ പോർട്ടലിൽ സമർപ്പിക്കുകയും ചെയ്യണം. ആർബിഐ അത് സാധുവാക്കുകയും സിഐഎസ്ബിഐ പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

9. ബാങ്കിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സമർപ്പിക്കപ്പെട്ട ശേഷം സിഐഎസ്ബിഐ ബാങ്ക് കോഡും ബാങ്ക് വർക്കിങ് കോഡും രൂപവത്കരിക്കും.

10. ബാങ്ക്/ബാങ്ക് വർക്കിങ് കോഡ് ലഭിച്ചതിനുശേഷം ബാങ്കിന് അതിന്റെ ആന്തരിക ഉപയോക്താക്കൾക്കായി 'ബാങ്ക് യൂസർ ഐഡി' സൃഷ്ടിക്കാനാവും. 'ബാങ്ക് യുസർ ഐഡി' യുടെ കൈകാര്യകർത്തൃത്വം ബാങ്കിന്റെ ഉത്തരവാദിത്തമായി തുടരും.

11. ബാങ്കുകൾക്ക് 'ബാങ്ക് അഡ്മിൻ ഐഡി' അല്ലെങ്കിൽ 'ബാങ്ക് യൂസർ ഐഡി' ലോഗിൻ ചെയ്യുക വഴി അവയുടെ പുതിയ ശാഖ/ഓഫീസ്/എൻഎഐഒ/സിഎസ്പി എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ സമർപ്പിക്കാൻ കഴിയുന്നതാണ്.

12. നിലവിലുള്ള വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിലേക്കായി, നിലവിലുള്ള വിവരങ്ങൾ ബാങ്കുകൾ ചിട്ടപ്പെടുത്തുകയും മാറ്റം പ്രാബല്യത്തിൽ വന്ന തീയതി രേഖപ്പെടുത്തുകയും വേണം.

13. ബാങ്കുകൾക്ക് അവയെ സംബന്ധിച്ച വിവരങ്ങൾ പ്രാപ്യമാക്കുവാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

14. 'പ്രൊഫോർമ പൂരിപ്പിക്കുന്നതിനായുള്ള നിർദേശങ്ങൾ' അനുബന്ധം - 11 ൽ നൽകിയിരിക്കുന്നു.

15. ബാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ അവയുടെ പാസ്‌വേഡ് പുന:സംഘടിപ്പിക്കണം. പാസ്‌വേഡിന്റെ കാലാവധി കഴിഞ്ഞുപോയെങ്കിലോ, അല്ലെങ്കിൽ മറന്നുപോകയോ ചെയ്‌തെങ്കിൽ, ബാങ്കുകൾക്ക് സിഐഎസ്ബിഐ-യിൽ ലോഗിൻ ചെയ്യുവാനും (എ) 'ബാങ്ക് യൂസർ ഐഡി' യ്ക്കായുള്ള പാസ്‌വേഡ് പുന: സംഘടിപ്പിക്കാനായി 'ബാങ്ക് അഡ്മിൻഐഡി' ഉപയോഗിക്കാനും (ബി) 'ബാങ്ക് അഡ്മിൻ ഐഡി' യുടെ പാസ്‌വേഡ് പുന:സംഘടിപ്പിക്കുന്നതിനായി സിഐഎസ്ബി ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടുവാനും കഴിയും.

16. എല്ലാ മാറ്റങ്ങളും സിസ്റ്റത്തിൽ പ്രതിഫലിക്കുകയും അപ്രകാരം ആർബിഐ-യുടെ അനുമതി ലഭിച്ചതിനുശേഷം മാത്രം ഡാറ്റാബേസിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

17. ഒന്നുമില്ലാ റിപ്പോർട്ട് : 'ഒന്നുമില്ലാ' റിപ്പോർട്ട് സിഐഎസ്ബി-യിൽ ബാങ്കിന്റെ തൽസ്ഥിതി കാണിക്കുന്നു - അതായത് പ്രവർത്തനം നടത്തുന്ന ശാഖകൾ/ഓഫീസുകൾ/എൻഎഐഒ - കൾ/മറ്റ് സ്ഥിരമായ കസ്റ്റമർ സർവീസ് പോയിന്റുകൾ (സിഎസ്പി-കൾ) (എടിഎം-കൾ മുതലായവ) എന്നിവയുടെ ആകെ എണ്ണം ഓരോ മാസത്തിലെയും അവസാന ദിനത്തിൽ എത്രയെന്നും, ആ മാസത്തിൽ തുറക്കുകയും/അടയ്ക്കുകയും ചെയ്തവ എത്രയെന്നും കാണിക്കുന്നു. റിപ്പോർട്ട് സിഐഎസ്ബിഐ-യിൽത്തന്നെ രൂപപ്പെടുത്താൻ കഴിയും. സിഐഎസ്ബിഐ - യിലെ വിവരങ്ങൾ കൃത്യമായതും സമകാലികമായതുമെന്ന് ബാങ്കുകൾ ദൃഢീകരിക്കുകയും വേണം. സിഐഎസ്ബിഐ രൂപപ്പെടുത്തിയ 'ഒന്നുമില്ലാ റിപ്പോർട്ടും യഥാർത്ഥ തൽസ്ഥിതിയും തമ്മിൽ ഒരു ബാങ്ക് എന്തെങ്കിലും വ്യത്യാസം കാണുകയാണെങ്കിൽ, ബാങ്ക് ആദ്യം സിഐഎസ്ബിഐ-യിൽ വിവരങ്ങൾ സമകാലികമാക്കി രേഖപ്പെടുത്തിയതിനുശേഷം 'ഒന്നുമില്ലാ റിപ്പോർട്ട്' രൂപപ്പെടുത്തി എടുക്കുകയും സിഐഎസ്ബിഐ - വഴി സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. (അച്ചടിച്ച പകർപ്പ് ആവശ്യമില്ല).

18. സഹകരണ ബാങ്കുകൾ ഓരോ മാസത്തിന്റെയും അവസാന ആഴ്ചയിൽ, മുൻമാസത്തെ അവസാന ദിവസത്തെ നിലയെന്തെന്ന് കാണിക്കുന്ന 'ഒന്നുമില്ലാ റിപ്പോർട്ട്' രൂപപ്പെടുത്തുകയും, അത് ദൃഢീകരിക്കുകയും സിഐഎസ്ബിഐ - യിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഉദാഹരണത്തിന് 2019 ജൂൺ മാസത്തേയ്ക്കായുള്ള 'ഒന്നുമില്ലാ റിപ്പോർട്ട്' ജൂലൈ 2019 അവസാന ആഴ്ചയിൽ രൂപപ്പെടുത്തിയെടുക്കുകയും സമർപ്പിക്കുകയും വേണം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?